വഴക്കിട്ടും രണ്ടിടിയൊക്കെ വെച്ചും സ്കൂളിലേക്ക് നടക്കും എല്ലാ അവധി ദിവസവും ബീച്ചിലും പാർക്കിലും കറങ്ങി നടപ്പും അങ്ങനെ സാധാരണ കാമുകി കാമുകൻമാരുടെ കലാപരിപാടികളുമായി ഞങ്ങൾ മുന്നോട്ട് പോയി
എങ്കിലും ഞങ്ങൾ രണ്ടുപേരും ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് ആരോടും പറഞ്ഞില്ല
അതിനു ഞങ്ങൾക്ക് താല്പര്യം ഇല്ലായിരുന്നു എന്നതാണ് സത്യം
അല്ലേലും ഒളിച്ചും പാത്തും മിണ്ടുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്
അങ്ങനെ പ്രേമിച്ചു നടക്കുന്നതിന്റെ ഇടയിലാണ്
ക്ലാസ്സിൽ പഠിക്കുന്ന അർജുന്റെ ചേച്ചിയുടെ കല്യാണം വരുന്നത്
തലേദിവസം തന്നെ ഞങ്ങൾ നാലുപേരും അവിടെ ഹാജരായി
വിളമ്പി കൊടുക്കാനും ആളുകളെ വിളിച്ചിരുത്തനും അങ്ങനെ എന്താവിശം ഉണ്ടെങ്കിലും ഞങ്ങൾ മുന്നിൽ തന്നെയുണ്ടായിരുന്നു
അത്യാവിശം വല്യ കല്യാണം ആയിരുന്നത് കൊണ്ടുതന്നെ ഇഷ്ടം പോലെ ആളും ഉണ്ടായിരുന്നു
അതുകൊണ്ട് തന്നെ ആവിശ്യത്തിന് കളക്ഷനും
ഞങ്ങളുടെ സൈസ്സിലുള്ളത് കുറവായിരുന്നെങ്കിലും
അവിടെ വന്ന ചേട്ടന്മാർക് കുശലായിരുന്നു
അതുലും അനന്തും കളക്ഷൻ പിടിക്കാൻ പോയെങ്കിലും
ഞാനും അഖിലും ഒഴിഞ്ഞുമാറി നടന്നു
അന്നാണ് ഞാൻ ആദ്യമായിട്ടാ മദ്യപിക്കുന്നത്
ചേട്ടൻ ബിയർ മേടിച്ചു തന്നിട്ടുണ്ടെങ്കിലും റം അടിക്കുന്നത് ആദ്യമായിട്ടാണ്
ആദ്യത്തെ പെഗ് തൊണ്ടയിൽ നിന്നിറങ്ങി പോകാൻ നല്ല പാടായിരുന്നെങ്കിൽ
രണ്ടാമത്തേത് സ്മൂത്തായിട്ട് ഇറങ്ങിപ്പോയി
ആദ്യമായിട്ട് കഴിക്കുന്നത് കൊണ്ട് അളവറിയില്ലായിരുന്നു ആദ്യം ചെറുതോഴിക്കും പിന്നെ നിൽപ്പൻ ഒഴിക്കും അങ്ങനെ ആവിശ്യത്തിൽ കൂടുതൽ കുടിച്ചു
അടിച്ചു ഓഫായ ടൈമിൽ അറിയാതെ എന്റെ വായിൽ നിന്നുതന്നെ റിയെടെ പേര് അവന്മാർക്ക് വീണുകിട്ടി
അതുൽ അവളുടെ പേരും പറഞ്ഞു കളിയാക്കിയപ്പോ
അഖിൽ അവളെ ഒഴിവാക്കാനാണ് പറഞ്ഞത്
അതിന്റെ പേരും പറഞ്ഞു ഞങ്ങൾ തമ്മിലടിയായി
ഒരാഴ്ച്ചയോളം ഞങ്ങൾ തമ്മിൽ മിണ്ടാതെ നടന്നു
അവസാനം അവൻ തന്നെ എന്റടുത്തു വന്ന് സോറി പറഞ്ഞു ഞങ്ങൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർത്തു
പിന്നീട് ഞങ്ങളെല്ലാവരും ഒരുമിച്ചാണ് കറങ്ങാൻ പോണതും ബീച്ചിൽ പോകുന്നതുമെല്ലാം
റിയയുമായുള്ള റിലേഷൻ തുടങ്ങിയതിൽ പിന്നെ
ഞാൻ ഇതുവരെ മാമന്റെ വിട്ടിൽ പോയിട്ടില്ല
അതിന്റെ പേരും പറഞ്ഞു അമ്മായിയും മാമനും എന്നോട് പിണങ്ങി
പോന്നു ഇടക്കിടക്ക് വിട്ടിൽ വന്നു നിൽക്കാറുള്ളത് കൊണ്ട് അവൾക്ക് എന്നോട് വഴക്കൊന്നും ഇല്ലായിരുന്നു
സാധാരണ എന്ത് ഫങ്ക്ഷന് നടന്നാലും അവിടെ പോകുന്ന ഞാൻ ഇപ്പൊ ഫ്രണ്ട്സിന്റെ പേരും പറഞ്ഞു നാട്ടിൽ തന്നെ ചുറ്റി തിരിയുന്നത്
എന്റെ ചേട്ടന് ഡൌട്ട് അടിച്ചു
ഒരു ദിവസം അഖിലിനെ എടുത്ത് കുടഞ്ഞതും അവൻ സത്യം പറഞ്ഞു കൊടുത്തു
ഇപ്പൊ ചേട്ടൻ എന്നെ എന്തെങ്കിലും പറഞ്ഞു പേടിപ്പിക്കുന്നത് റിയെടെ പേരും
പറഞ്ഞാണ്
അങ്ങനെ റിയെടെ ട്യൂഷനും പൊന്നുവിന്റെ ഹെല്പും കൊണ്ട് ഞാൻ നല്ല മാർക്കോടെ 10 പാസ്സായി
റിയ 92% -ഓടെ പ്ലസ് ടു പാസ്സായി
റിസൾട്ട് വന്നതും അമ്മ പറഞ്ഞത് ഇനി നീ മാമന്റെ വീട്ടിൽ നിന്ന് പഠിച്ചാൽ മതിയെന്നായിരുന്നു
പൊന്നു പഠിക്കുന്ന അതെ സ്കൂളിൽ എന്നെ ചേർക്കുവാനായിരുന്നു അമ്മയുടെയും അച്ഛന്റെയും ആഗ്രഹം
അവരുടെ ആഗ്രഹം പോലെ നടന്നാൽ എനിക്കും റിയക്കും കാണാൻ ഒരു വഴിയും ഇല്ലാതാവും കാരണം ഇവിടുന്നു ഏകദേശം 48കിലോമീറ്റർ ഉണ്ട് മാമന്റെ വീട്ടിലേക്ക് അവിടെ നിന്ന് പഠിക്കാൻ പോയാൽ ആഴ്ചയിൽ ഒരിക്കില്ലെങ്കിലും കാണുന്നത് ഇങ്ങോട്ട് വരുന്നത് മെനക്കേടാണ്
റിയയും പ്ലസ്ടു പാസ്സായതും നാട്ടിലെ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തു
എനിക്കാണെങ്കിൽ ഒരു ദിവസം പോലും അവളെ കാണാതിരിക്കാൻ പറ്റില്ല
ഞാൻ അമ്മേടേം അച്ഛന്റെയും കാലുപിടിച്ചു എങ്ങനെയെങ്കിലും എനിക്ക് ഇവിടുത്തെ ഏതെങ്കിലും സ്കൂളിൽ പഠിച്ചാൽ മതിയെന്ന് പറഞ്ഞു
പക്ഷെ നോ രക്ഷ അവസാനം ചേട്ടൻ ഇടപെട്ടപ്പോഴാണ് അച്ഛനും അമ്മയും ഞാൻ നാട്ടിലെ സ്കൂളിൽ തന്നെ പഠിച്ചോട്ടെ എന്ന് സമ്മതിച്ചത്
