അക്ഷയം – 3 1

രണ്ടുപേർക്കും ക്ലാസ്സ്‌ തുടങ്ങിയപ്പോൾ കാണാനുള്ള സമയം കുറഞ്ഞെങ്കിലും

കിട്ടിയ സമയമെല്ലാം ഞങ്ങൾ മാക്സിമം എൻജോയ്

ചെയ്യും

രണ്ട് വർഷം പെട്ടെന്ന് പോയി ഞാൻ പ്ലസ് ടു ജയിച്ചു

അവളിപ്പോ നാട്ടിലെ കോളേജിൽ തേർഡ് ഇയർ ആണ്

_______________________________________________

Back to present

“ഡാ അച്ചു നീ നിന്റെ കാമുകിടെ ഫോട്ടോ ഒന്ന് കാണിച്ചേ ”
രാഹുൽച്ചേട്ടന്റെ വിളി കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്

കുറച്ചു നേരം സമയം കണ്ണും തുറന്നിരുന്നപ്പോഴാണ് എനിക്ക് ശെരിക്കും ബോധം തെളിഞ്ഞത്

ഞാൻ കുപ്പിയിൽ നിന്നും വെള്ളമെടുത്തു മുഖം കഴുകി

“ഡാ പൊട്ടാ പിക് കാണിക്ക് ”

അതുൽ പറഞ്ഞതും ഞാൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു ലോക്ക് തുറന്നു

ഗാലറിയിലേം ലോക്ക് തുറന്ന് mine❤ എന്ന് സേവ് ചെയ്തിരുന്ന ഫോൾഡർ ഓപ്പൺ ചെയ്തും

മൂന്നാല് മാസം മുൻപ് ആഷി ചേട്ടന്റെ ക്യാമറയിലെടുത്ത എന്റെയും അവളുടെയും ഫോട്ടോ സെലക്ട്‌ ചെയ്തിട്ട് ഫോൺ രാഹുൽ ചേട്ടന്റെ നേരെ നീട്ടി

പുള്ളി എന്റെ കൈയിൽ നിന്നു ഫോൺ മേടിച്ചതും

ഞാൻ ഒരു പെഗും കൂടി ഒഴിച്ചു

“അനിയൻകുട്ടാ ഇതാണോ നിന്റെ ലൈൻ?? ”

ഇത്തിരി സംശയത്തോടെയാണ് പുള്ളി ചോദിച്ചത്

“മം ലതാണ് റിയ ”

ഞാൻ പുഞ്ചിരിച്ചോണ്ട് പറഞ്ഞു

ഞാൻ പറയുമ്പോ എന്റെ നാവ് കുഴയുന്നുണ്ടായിരുന്നു

വീണ്ടും ഒരെണ്ണം ഒഴിച്ചടിച്ചോണ്ടിരുന്നപ്പോഴാണ് ഞാൻ പുള്ളിനെ ശ്രദ്ധിക്കുന്നത്

നേരത്തെ ഉണ്ടായിരുന്ന ചിരിച്ച മുഖം മാറി ഇപ്പൊ ഇത്തിരി ടെൻഷൻ ഉള്ള പോലെ ഫീൽ ചെയ്തു

“എന്ന പറ്റി രാഹുൽ ചേട്ടാ മുഖം വല്ലാതിരിക്കണത്??? “
ഞാൻ പുള്ളിടെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് ചോദിച്ചു

ഞാൻ ചോദിക്കുന്നത് കേട്ടതും അവന്മാരും പുള്ളിനെ നോക്കിയിട്ട് ഞാൻ പറഞ്ഞത് ശെരിവേച്ചു

“എടാ അനിയൻകുട്ടാ ഇവൾക്ക് സനൂപും ആയിട്ട് എന്തെങ്കിലും ബ്ലഡ്‌ റിലേഷൻ ഉണ്ടോ???”

“ഏത് സനൂപ് നമ്മടെ അച്ചായനാണോ???”

“ആ അവൻ തന്നെ ”

“ഏയ്‌ ഇവര് തമ്മിൽ അങ്ങനെ റിലേഷൻ ഒന്നും ഇല്ല

അവൾക് പുള്ളിനെ അറിയില്ല

എന്ന ചേട്ടാ ചോദിച്ചത്???”

“എടാ അനിയൻകുട്ടാ നീ ഈ റിലേഷൻ നിർത്തുന്നതായിരിക്കും നല്ലത് ”

“അതെന്ന ചേട്ടായി അങ്ങനെ പറഞ്ഞത് ഞാനൊറങ്ങി കിടന്നപ്പോ ഇവന്മാര് എന്തേലും പറഞ്ഞോ??? ”

“അതല്ലടാ ഈ കൊച്ചിനെ എനിക്ക് നേരത്തെ അറിയാം ഇവള് ശരിയല്ല

നീ എത്രേം പെട്ടെന്ന് ഇതിൽ നിന്നൊഴിവാക് ”

“ദേ ചേട്ടായിന്ന് വിളിക്കണത് കൊണ്ട് എന്ത് പറിയും പറയാം എന്നാവരുത്

എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറ ”

ഞാൻ പുള്ളിയോട് കുറച്ച് കലിപ്പിലാണ് പറഞ്ഞത്

ഞാൻ ദേഷ്യപ്പെടുന്നത് കണ്ട് അവന്മാരും കണ്ണും മിഴിച്ചിരിക്കുവാണ്

ഞാൻ അങ്ങനെ ഒട്ടും ദേഷ്യപ്പെടുന്ന ടൈപ്പല്ല

പ്രേത്യേകിച്ചു ചേട്ടന്റെ കൂട്ടുകാരോട് ഒട്ടും ദേഷ്യപ്പെടാറില്ല പക്ഷെ അവളെ പറ്റി കുറ്റം പറഞ്ഞപ്പോ എനിക്ക് വല്ലാത്ത കലിപ്പായിപ്പോയി
“എടാ മൈരേ ഞാൻ ചുമ്മാ പറഞ്ഞതല്ല ഇവളിപ്പോ അച്ചായന്റെ കൂടെയാണ്

കഴിഞ്ഞാഴ്ച ഞാനും ഈ സനൂപും ആ രമണനും കൂടി ഒരു റിസോർട്ടിൽ റൂമെടുത്ത് രമണന് ജോലികിട്ടിയത് ആഘോഷിച്ചത് ഓർമ്മയുണ്ടോ

ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടപ്പോ നീ മെസ്സേജ് അയച്ചില്ലേ എവിടെണെന്നും ചോദിച്ച് ”

“ആ മറ്റേ ബെകാർഡി ബ്ലാക്കും പിടിച്ചോണ്ട് നിൽക്കുന്ന പിക്കല്ലേ ”

“ആ അത് തന്നെ

അന്ന് ഇവൾ അവനെ കാണാനായിട്ട് റിസോർട്ടിൽ വന്നാരുന്നു അന്നേരം അവനാണ് ഇവളെ പരിചയപ്പെടുത്തിയത്

അവന്റെ കാമുകിയാണെന്നും പറഞ്ഞ്

അന്ന് അവള് അവന്റെ കൂടെ വൈകുന്നേരം വരെ ഉണ്ടായിരുന്നു

ഞാനന്ന് ട്രിപ്പ്‌ ആയിരുന്നത് കൊണ്ട് എനിക്ക് കാര്യമായിട്ടൊന്നും മിണ്ടാനോ പറയാനോ പറ്റിയില്ല

പക്ഷെ അതിവള് തന്നെയാണ് എനിക്കുറപ്പാ

അല്ലടാ ഇവള് ഡിഗ്രി പഠിക്കണത് സെന്റ് മേരിസിലല്ലേ??”

“മം ഇക്കണോമിക്സിൽ തേർഡ് ഇയർ ”

“ആ അപ്പൊ ഇവൾ തന്നെ ഇനി നിനക്ക് വിശ്വാസം ആയില്ലെങ്കിൽ നീ അവനെ വിളിക്ക് ”

പുള്ളി തറപ്പിച്ചു പറഞ്ഞതും ഞാൻ വിശ്വാസം വരാത്തത് പോലെ തറയിലേക്കിരുന്നു

Leave a Reply

Your email address will not be published. Required fields are marked *