അക്ഷയം – 5

“അപ്പൊ നീയെല്ലാം അറിഞ്ഞുകാണുമല്ലോ……. ഇനി ഒന്നുടെ നടന്നതെല്ലാം പറയാൻ വയ്യ അതോണ്ട് ചോദിച്ചതാ ……”

“ഞാൻ കണ്ട് നാട്ടുകാര് കൂടി പിടിച്ച് വണ്ടീല് കേറ്റിക്കൊണ്ട് പോണത്…..അവര് കൊണ്ട് പോണ കണ്ടപ്പോ ഞാനോർത്ത് തീർന്ന് കാണുന്ന്…….”

“നീയെപ്പോ വന്നു??”

” ഇന്നലെ നൈറ്റ് കുറച്ചുനേരം ഞാനിവിടെ ഉണ്ടായിരുന്നു…… പിന്നെ നിനക്ക് വല്യ കുഴപ്പമൊന്നും ഇല്ലെന്നറിഞ്ഞപ്പോഴാ ഞാൻ വീട്ടിൽ പോയത്……. രാവിലെ ഞാൻ വന്നപ്പോ നിനക്ക് ബോധം വന്നില്ലെന്ന് പറഞ്ഞു…… എന്നാ ബോധം വന്നിട്ട് കണ്ടിട്ട് പോകാലോന്നോർത്ത് നിന്നതാ………

ഇപ്പൊ എങ്ങനെണ്ട് തലക്ക് വേദനയുണ്ടോ???”
“നല്ല…… നല്ല വേദനണ്ട് അവനെന്തോ ഇഷ്ടിക വെച്ചന്ന് തോന്നുന്നു ഇടിച്ചത്……”

“ഹ്മ് എടാ ശരിക്കും ഇടിക്കുള്ള കാരണം എന്താ?????

എന്തേലും ഏണി പിടിച്ചതാണോ??? ”

“ഏയ്‌ അല്ലടാ അവൻ പൊന്നുനെ കേറി പിടിച്ചു ഞാനത് കണ്ടു ഞാനവനെ തല്ലി അവനെന്നെ തിരിച്ച് തല്ലി ഇതാണുണ്ടായത്…..”

“എടാ എങ്കി അവളോട് കേസ് കൊടുക്കാൻ പറ അവന്മാര് കേസ് ആക്കാൻ പോകുവാണെന്ന കേട്ടത്…..”

“അവക്കിതുവരെ ബോധം വന്നിട്ടില്ല പിന്നല്ലേ കേസ് കൊടുക്കാൻ പോണത്…..

അല്ലടാ നീ നാട്ടിലുണ്ടായിരുന്നോ???”

“ഇല്ലെടാ ഞാനിപ്പോ ഒരുമാസം ആയുള്ളൂ നാട്ടില് വന്നിട്ട് ഞാൻ കേരള ടു കശ്മീർ ട്രിപ്പ്‌ പോയേക്കുവായിരുന്നു………….. പിന്നെ നടന്നതെല്ലാം ഞാനറിഞ്ഞു റിയ പണി തന്നല്ലേ…………”

“നിന്നോടിതാര് പറഞ്ഞു?????……”

“ഞാൻ ട്രിപ്പ്‌ കഴിഞ്ഞ് വന്നപ്പോ അതുലാണ് പറഞ്ഞത് ഇങ്ങനെ കൊറേ സീൻ ഉണ്ടായെന്ന്…….. നമുക്ക് അവനിട്ടൊന്ന് പണിതലോ……. നിനക്ക് പ്രതികാരം ചെയ്യണ്ടേ…..???”

“ആർക്കിട്ട്??”

“അഖിലിനിട്ട് ”

“പ്രതികാരോ എന്തിന് അങ്ങനെ ചെയ്യാനാണേൽ തന്നെ ആദ്യം ചെയ്യണ്ടത് അവളോടല്ലേ?????”
“അവൾക്കിട്ട് കൊടുക്കാം പക്ഷെ പണി കൊടുക്കുവാണേൽ ആദ്യം അവനിട്ട് തന്നെ കൊടുക്കണം ഒന്നൂല്ലലും അവൻ ചങ്കണെന്നും പറഞ്ഞ് അവൻ നമ്മടെ കൂടെ നാലഞ്ചു കൊല്ലം നടന്നിട്ടല്ലേ നിന്നോട് ഈ പണി കാണിച്ചത്………

അപ്പൊ ആദ്യം അവനിട്ട് കൊടുക്കാം…….”

അവൻ പറഞ്ഞപ്പോ അതില് കാര്യമുണ്ടെന്ന് എനിക്കും തോന്നി…….

“ഞാൻ ഈ കിടപ്പിനൊന്നു എഴുന്നേക്കട്ടെ എന്നിട്ട് കൊടുക്കാം………..”

“എങ്ങനെ?? എന്ത് പണി കൊടുക്കും??”

പിന്നെ ഞങ്ങളുടെ മാരകമായ പ്ലാനിങ്ങായിരുന്നു…….

എന്റെ അനന്തുന്റേം കുരുട്ടു ബുദ്ധി തമ്മിലേറ്റ് മുട്ടി….

ഞങ്ങളോരോന്നും പ്ലാൻ ചെയ്തോണ്ടിരുന്നപ്പോഴാണ്

ടേബിളിൽ ഇരുന്ന ചേട്ടന്റെ ഫോൺ ബെല്ലടിച്ചത്…….

ഒരുതവണ റിങ് ചെയ്ത് കട്ടായി പോയെങ്കിലും പിന്നേം റിങ് ചെയ്തപ്പോ എന്തേലും ആവിശ്യക്കാരായിരിക്കും എന്ന് കരുതി ഞാൻ ഫോൺ അറ്റൻഡ് ചെയ്തതും

ഒരു ഹലോ ഞാൻ കേട്ടു……

“ആ ഹലോ ചേട്ടനിവിടെ ഇല്ല വരുമ്പോ വിളിക്കാൻ പറയാം……”

എത്രയും പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്യാനായിട്ട് പറഞ്ഞതും

“എടാ അനിയൻകുട്ടനാണോ ഇത്…..”

എന്നൊരു ചോദ്യം ഞാൻ കേട്ടു…..
“അഹ് അനിയൻകുട്ടനാ പറഞ്ഞോ….”

“എടാ ഞാൻ ആഷിയ…… എന്റെൽ നിന്റെം നിന്റ ലൈനിന്റെം കുറച്ച് ഫോട്ടോ കെടപ്പുണ്ട് നിനക്ക് വേണോ ഇല്ലെങ്ങി ഡിലീറ്റ് ചെയ്യാനായിരുന്നു…….”

“ഏഹ് ഏത് ഫോട്ടോ???”

പുള്ളി ഏത് ഫോട്ടോയെ പറ്റിയാണ് പറയുന്നതെന്ന് മനസിലാവാത്തത് കൊണ്ട് ഞാൻ ചോദിച്ചു…….

“എടാ ഒരുദിവസം നീയും നിന്റെ ഏതോ കമ്പനിക്കരനും കൂടി വന്ന് എന്റെ ക്യാമറയും മേടിച്ചോണ്ട് പോയി കൊറേ ഫോട്ടോയെടുത്തില്ലേ അത്…..

ഇപ്പൊ ഒരു ഒന്നര കൊല്ലം കഴിഞ്ഞ് കാണും……. നിനക്ക് ഫോട്ടോ വേണോങ്കിൽ പറ ഇല്ലെങ്കിൽ കളയാനാണ്……”

……… ഒന്നാലിച്ചപ്പോഴാണ് ഏത് ഫോട്ടോയാണെന്ന് എനിക്ക് മനസിലായത്………..

“ആഷി ബ്രോ ആ ഫോട്ടോ ഒരു കാരണവശാലും ഡിലീറ്റ് ചെയ്യരുത്……ആ ഫോട്ടോക്കൊണ്ട് കൊറച്ചാവിശ്യം ഉണ്ട് ………”

“ങേ നീയെന്ന ഈ പറയണത്…….”

ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസിലാവാതെ പുള്ളി ചോദിച്ചു……….

“അതെക്കെ ഞാൻ നേരിട്ട് കാണുമ്പോ പറയാം……. ആ ഫോട്ടോ എനിക്ക് ഭയങ്കര ഇമ്പോര്ടന്റാണ് മനസ്സിലായോ????”
“അഹ് എങ്കി ഞാൻ വാട്സാപ്പിൽ ഇടാം ……..”

“ഞാനിന്ന് വൈകുന്നേരത്തിനുള്ളിൽ അങ്ങോട്ട് വരാം…… ചേട്ടനിപ്പോ എവിടെണ്.?????…..”

“എടാ ഞാനിപ്പോ ടൗണിലാണ്…..

ഞാനൊരു മൂന്ന് മണി കഴിഞ്ഞാൽ വിട്ടിൽ കാണും……”

“ഓക്കേ വൈകുന്നേരം ഞാൻ വരാം…….”

ഞാൻ കോൾ കട്ട്‌ ചെയ്തതും ആ ബെഡിൽ കിടന്ന് ഒന്ന് തുള്ളി കളിച്ചു…………… സന്തോഷം പരക്കോടിയിലെത്തിയ നിമിഷം………..

എന്റെ തുള്ളി ചാട്ടം കണ്ട് എന്താ കാര്യം എന്ന് അനന്തു ചോദിച്ചു……

“എടാ നിനക്കോർമ്മയുണ്ടോ ഒരൊന്നര കൊല്ലം മുൻപ്

ഞാനും നീയും റിയേം കൂടി മറ്റേ വയലിന്റെ കരേൽ പോയിനിന്ന് ഫോട്ടോ എടുത്തത് …….”

“അഹ് ഞാൻ ഫോട്ടോ എടുക്കാൻ പഠിച്ചതല്ലേ…..”

“അഹ് അത് തന്നെ…………

ആ ഫോട്ടോസ് മുഴുവനും ഇപ്പോഴും ആഷി ചേട്ടന്റെ കൈയിൽ ഉണ്ട്….. അതെങ്ങാനും കിട്ടിയാൽ

എന്റെ സകല പ്രശ്നങ്ങളും തീരും………. നിന്റെ വണ്ടി ഏതാ????….”

“ഡ്യൂക്ക് 250……”
“നീ കാർ ഓടിക്കുവോ??? ”

“മം ഓടിക്കും……”

“നമുക്ക് ആഷി ചേട്ടന്റെ വീട് വരെ പോയാലോ????….”

“നിനക്ക് ഈ അവസ്ഥയിൽ വണ്ടിയിൽ അത്രേം ദൂരം ഇരിക്കാൻ പറ്റോ???…..”

“അതൊക്കെ ഞാൻ ഇരുന്നോളം നീ വണ്ടിയൊടിക്കുവോന്ന് പറ മൈരേ ……”

“വണ്ടി ഞാനോടിച്ചോളാം…..”

അവൻ പറഞ്ഞ് തീർന്നതും ടേബിളിൽ ഇരുന്ന പോളോ കാറിന്റെ കീ എടുത്ത് അനന്തുവിന്റെ കൈയിൽ കൊടുത്തു…………… ഞാനും അവനും ഇറങ്ങി…….. റൂമിന് വെളിയിലിറങ്ങിയപ്പോ മാമൻ മാത്രമേ പുറത്തുള്ളൂ…….. ഞാൻ പുള്ളിയെ മൈൻഡ് ചെയ്യാതെ പുറത്തേക്കിറങ്ങി…….. എന്നെ പുറകിൽ നിന്ന് വിളിച്ചെങ്കിലും എന്നെ കൊണ്ട് പറ്റാവുന്നത്ര വേഗത്തിൽ ഞാനും അനന്തുവും പുറത്തേക്കിറങ്ങി……. ഞാൻ വണ്ടിയിൽ കേറിയതും അനന്തു വണ്ടി ഹോസ്പിറ്റലിനു പുറത്തേക്കിറക്കി പായിച്ചു……….

“എടാ വയ്യാത്ത നീയെന്തിനാ ഇപ്പൊ ഇത്രേം ദൂരം പോണത്???? ആ ഫോട്ടോ പുള്ളിയോട് വാട്സാപ്പിലിടാൻ പറഞ്ഞപോരാരുന്നോ……

ഇനിപ്പോ ക്ലാരിറ്റി കുറയുന്നോർത്തണേൽ ഡോക്യൂമെന്റായിട്ട് അയക്കാൻ പറഞ്ഞപ്പോരെ….”

……. ഫോട്ടോ കിട്ടിയെന്നറിഞ്ഞപ്പോ ഉള്ള ആവേശത്തിൽ ഇറങ്ങിയതാണ് അപ്പൊ അതിനെ പറ്റി

ചിന്തിച്ചില്ല…….. കോപ്പ് വാട്സാപ്പിലിടാൻ പറഞ്ഞാ മതിയായിരുന്നു….ഇപ്പഴാണേൽ തലേം കൈയൊക്കെ വേദനയെടുക്കുന്നു……… എടുത്ത് ചാടിയിങ്ങോട്ട് പോരാണ്ടായിരുന്നു………
…………… ഇവിടുന്ന് 46 കിലോമീറ്ററിനടുത്തുണ്ട് ആഷി ചേട്ടന്റെ വീട്ടിലേക്ക്

കാര്യം വല്യ വീരവാദം മുഴക്കിയാണ് ഇറങ്ങിയതെങ്കിലും ഒരു പത്തു കിലോമീറ്റർ കഴിഞ്ഞപ്പോഴേ തലക്ക് വേദന തുടങ്ങി……….. എന്റെ പുളച്ചിൽ കണ്ട് അനന്തു വണ്ടി തിരിക്കാനൊരുങ്ങിയെങ്കിലും ഞാൻ സമ്മതിച്ചില്ല……..

Leave a Reply

Your email address will not be published. Required fields are marked *