………. കരയാൻ ശ്രമിക്കുന്ന കൊണ്ടാണെന്നു തോന്നുന്നു അവളുടെ ചെറിയ ഞെരകക്കം കേൾക്കാം……………. അവരുടെ തൊട്ടടുത്ത് നിന്നിട്ടും ഒന്ന് ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നാ ചിന്ത മനസിലേക്ക് വന്നതും ഞാനവരുടെടുത്തേക്ക് ഓടിയടുത്തു………….
എന്റെ സർവ്വ ശക്തിയുമെടുത്ത് അവളുടെ വാ പൊത്തി പിടിച്ചിരുന്നവനെ ആഞ്ഞു ചവിട്ടി…… എന്റെ ചവിട്ട് കൊണ്ടവനും ചവിട്ടി കഴിഞ്ഞ് ബാലൻസുകിട്ടാതെ ഞാനും നിലത്തേക്ക് വീണു………
വായിൽ നിന്നുള്ള പിടി വിട്ടതും ഒച്ചവെക്കാനൊരുങ്ങിയ പൊന്നൂന്റെ വാ മറ്റവൻ പൊത്തിപിടിച്ചു……. താഴെ വീണ ഞാൻ വീണ്ടും എഴുന്നേറ്റു അവളുടെ വായ പൊത്തിപിടിച്ചവനെ തല്ലാൻ പോയതും ഞാനാദ്യം തല്ലിയവൻ എന്നെ പുറകിൽ നിന്നും ഇടിച്ചു …….. പുറകിൽ നിന്നും ഇടി കിട്ടിയതും ഞാൻ വീണ്ടും താഴേക്ക് വീണു പക്ഷെ ഇപ്രാവിശ്യം വീണപ്പോ നല്ല വേദനയായിരുന്നു……. ഏതോ ഒരു കല്ലിൽ പോയി തലയിടിക്കുകേം കൂടി ചെയ്തതും ആതിരട്ടിയായി………. ഈ സമയത്തൊക്കെ പറ്റാവുന്ന പോലെ നിലവിളിക്കുന്നുണ്ട് പക്ഷെ ചെണ്ട കൊട്ടിന്റെ സൗണ്ട് കാരണം ഒച്ച വെക്കുന്നതൊന്നും ആർക്കും കേൾക്കാൻ പറ്റുന്നില്ല……….. അടി കൊണ്ടു വീണ ഞാൻ വീണ്ടും എഴുന്നേൽകാനൊരു താങ്ങു നോക്കിയതും ഞാൻ കേറി പിടിച്ചത് ഒരു മരകഷണത്തിലായിരുന്നു അതും പിടിച്ചോണ്ട് ഞാൻ എഴുന്നേറ്റു എന്നെ തല്ലാൻ ഓടിവന്നവന്റെ തല നോക്കിയൊരു അടി കൊടുത്തു അവന് താഴെ വീണതും തല നോക്കിയോരടി കൂടി കൊടുത്തു വീണ്ടും തല്ലാൻ ഓങ്ങിയതും എന്റെ തലയിൽ ഒരു ഇഷ്ടിക വന്നിടിക്കുന്നത് ഞാനറിഞ്ഞു …… ഞാൻ തലയും പൊത്തി പിടിച്ചോണ്ട് താഴേക്ക് വീണു……. വിഴുന്ന വീഴ്ച്ചയിൽ നെഞ്ചത്ത് കൈയും വെച്ചുകൊണ്ട് ഓടി വരുന്ന പൊന്നുനോട് …… എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോന്ന് ഞാൻ പറഞ്ഞത് മാത്രം എനിക്കോർമ്മയുണ്ട്………
പിന്നെ കണ്ണ് തുറന്നപ്പോ കാണുന്നത് ഒരു ഉഷ ഫാൻ കറങ്ങുന്നതാണ്……… അത് കണ്ടപ്പോഴേ ഞാൻ ഹോസ്പിറ്റലിലാണെന്നെനിക്ക് മാസനസിലായി ഇതിന് മുൻപും ഇങ്ങനെ വന്ന് കിടന്നിട്ടനുള്ളതാണല്ലോ……….
ഞാൻ കണ്ണ് തുറന്നതും എന്റടുത്തു നിന്ന നേഴ്‌സ് ഇപ്പൊ എങ്ങനെയുണ്ടെന്ന് ചോദിച്ചു………..
ഇഷ്ടിക്കക്കിടി കിട്ടിയത് കൊണ്ട് നല്ല സുഖമാണെന്ന് പറയാൻ തോന്നിയെങ്കിലും ചളിയാവുന്ന് തോന്നിയത് കാരണം ഞാനൊന്നും മിണ്ടാതെ കിടന്നു………… ഞാനൊന്നും മിണ്ടാത്തത് കൊണ്ടാണെന്ന് തോന്നുന്നു അവരൊന്നും മിണ്ടാണ്ട് പെട്ടെന്നിറങ്ങി പോയി……….
ആ നേഴ്‌സ് പോയ പുറകെ ചേട്ടൻ എന്റെ റൂമിലേക്ക് കേറി വന്നു…………
“ഡാ എന്താടാ ഉണ്ടായത് നീയെന്നതിനാ ആ പയ്യനെ തല്ലിയത്????…….”
“അവളൊന്നും പറഞ്ഞില്ലേ????……”
ഇത്രേം നടന്നിട്ടും പൊന്നു ഒന്നും ആരോടും പറഞ്ഞില്ലേ എന്നാ സംശയത്തിൽ ഞാൻ ചോദിച്ചു………..
“ഇല്ല നിന്നെ വണ്ടിയിൽ കേറ്റിപ്പോ ചോര വരുന്നത് കണ്ടവള് തലകറങ്ങി വീണു ഇപ്പൊ ബോധം വന്നേയുള്ളു……. ചോദിച്ചിട്ടാണേൽ ഒന്നും പറയുന്നതുമില്ല…….എന്താലായാലും അവള് നന്നായിട്ട് പേടിച്ചിട്ടുണ്ട് …….. നീയെങ്കിലും പറ എന്ന അവിടെ വെച്ച് സംഭവിച്ചത് നീയെന്നതിനാ ആ ചേട്ടനെ തല്ലിയത്????……. നിന്നെ എന്തിനാ ആ ചേട്ടൻ തല്ലിയത്……..”
എന്താണ് നടന്നതെന്നറിയാൻവേണ്ടി ചേട്ടൻ എന്റെ മുഖത്തോട്ട് തന്നെ നോക്കിയിരിക്കുവാണ്………
“എടാ ഞാൻ നിന്നേം ഏട്ടത്തിനേം പ്രാങ്ക് ചെയ്തില്ലേ… അതുപോലെ അവളേം പ്രാങ്ക് ചെയ്യാനായിട്ട് ഇവള് നടന്നുവന്നവഴി ഒളിച്ചിരുന്നു….. അവളാ ഇരുട്ടത്തെത്തിയപ്പോ ഞാൻ തല്ലിയെന്ന് പറഞ്ഞില്ലേ ഒരുത്തൻ അവനും വേറൊരുത്തനും കൂടി പൊന്നുനെ കേറി പിടിച്ചു എനിക്കത് കണ്ടപ്പോ സഹിച്ചില്ല ഞാനൊരുത്തനെ ഇടിച്ചിട്ടു…… ഞാനിടിച്ചിട്ടവനെ തല്ലികൊണ്ടിരുന്നപ്പോ മറ്റവൻ എന്നെ എന്തോ വെച്ച് തലക്കിട്ടിടിച്ചു എന്നിട്ടവൻ ഓടി കളഞ്ഞു…..!!”””
ഞാൻ നടന്നത് മുഴവൻ ചേട്ടനോട് പറഞ്ഞ്………
“അപ്പൊ ഇതാണോ ഉണ്ടായത്……… നീ പൂരപ്പറമ്പിൽ വെച്ചിടിയുണ്ടാക്കിന്നും പറഞ്ഞ് അച്ഛനവിടെ കലിപ്പെടുത്തിരിപ്പുണ്ട്……… അച്ഛനോർതിരിക്കണത് നീ
