അക്ഷയം – 5 2

വെള്ളമടിച്ചിട്ട് വന്ന് പൂരപ്പറമ്പിൽ കിടന്നിടിവെച്ചതാണെന്ന………. നിനക്ക് ബോധം വന്നെന്നറിഞ്ഞ ഇപ്പൊ കേറിവരും…..”

അവൻ പറയുന്നതും കേട്ട് ഞാൻ അന്തം വിട്ടിരിക്കുവാരുന്നു……. എന്നാലും അച്ഛനെങ്ങനെ ഞാൻ പൂരപ്പറമ്പിൽ കെടന്നിടിയുണ്ടാക്കിയെന്നൊക്കെ ചിന്തിക്കാൻ പറ്റുന്നു……… എന്തൊക്കെ പറഞ്ഞാലും പതിനെട്ടു കൊല്ലം എന്നെ വളർത്തിയതിവരല്ലേ എന്നിട്ടെങ്ങനെ അച്ഛനെന്നെ പറ്റി ഇങ്ങനെ ചിന്തിക്കാൻ പറ്റി………

…….ഓരോന്നും മനസ്സിൽ ചിന്തിച്ചോണ്ടിരുന്നപ്പോഴാണ് ഞാൻ തല്ലിയവനെ പറ്റിയോർത്തത്……

“എടാ ഞാൻ തല്ലിയവന് ഇപ്പൊ എങ്ങനെയുണ്ട്????”

“ആ അപ്പുറത്ത് ഐ സി യൂ വിൽ കെടപ്പുണ്ട് ഇതുവരെ ബോധം വന്നിട്ടില്ല……….. ഇത്തിരി സീരിയസ് ആണെന്ന കേട്ടത്….. പിന്നെ …..അവന്റപ്പൻ ഇവിടുത്തെ പഞ്ചായത്ത്‌ മെമ്പറാണ് പോരാത്തതിന് പണചാക്കും ……….. ആ പയ്യൻ പൊന്നുനെ റേപ്പ് ചെയ്യാൻ നോക്കിയെന്ന് നാട്ടുകാരറിഞ്ഞപ്പിന്നെ പുള്ളിടെ മെമ്പർ സ്ഥാനം പോകും………

പിന്നെ അവരൊക്കെ ഓർത്തിരിക്കണത് എന്തോ ഒന്നും രണ്ടും പറഞ്ഞിടിയായെന്ന……. …..പുള്ളിക്കണേൽ ആ പയ്യനെന്ന് വെച്ച ജീവനാണ് മാമൻ പുള്ളിയോട് സംസാരിച്ചിരുന്നു…….. അവരൊക്കെ നല്ല കലിപ്പിലാണ്………പോരാത്തതിന് മൂന്നാല് ബസുണ്ട് അതിലേണേൽ പണിയെടുക്കുന്നത് പണ്ടത്തെ ക്രിമിനൽസും എന്തായാലും നിനക്ക് ഒരിടിക്കൊള്ള കോളണ്ട് …….”

………ഞാനവൻ പറയുന്നതും കേട്ടിട്ട് പേടിച് കെടക്കുവാരുന്നു…….. അവന്റപ്പനെ പറ്റി പറേണത് കെട്ടിട്ടല്ല…….. ഇനിയവനെങ്ങാനും ചത്തുപോയാൽ അതെന്റെ തലേൽ വരൂലേ……..ഇപ്പൊ തന്നെ ഞാൻ ക്രിമിനലെന്ന വിളിക്കണേ ഇതും കൂടിയാവുമ്പോ ഓക്കേ……….
“ഡാ പിന്നെ അവൻ കാണിച്ച പോക്രിത്തരമൊന്നും ആരും അറിഞ്ഞിട്ടില്ല ഇപ്പൊ തന്നെ അവന്റപ്പൻ നിന്റെ പേരിൽ കേസ് കൊടുക്കാൻ പോകുവാണെന്നു കേട്ടു…… അത് വെറുതെ കൊടുക്കണതാണെങ്കി പോലും നമുക്കൊരു കേസ് കൊടുക്കണ്ടേ???”

ഞാനും അവനും സംസാരിച്ചോണ്ടിരുന്നതും പെട്ടെന്ന് വാതിലും ചവിട്ടി പൊളിച്ചരോ റൂമിലേക്ക് കേറി വന്നു……………. ഞാൻ തല്ലിയാവന്റെ അച്ഛനും കൂട്ടാളികളും ആണോ എന്നോർത്ത് ഞാൻ ചെറുതായിട്ടൊന്ന് പേടിച്ച്………….. പക്ഷെ കേറി വന്ന ആളെ കണ്ടപ്പോ മറ്റവന്റെ തന്ത വന്ന മതിയായിരുന്നു എന്നെനിക്ക് തോന്നിപ്പോയി………… വേറാരുമല്ല എന്നെ സ്വന്തം തന്ത തന്നെയാണ് കേറി വന്നത്‌……..

“എടാ നീ കാരണം ഞാൻ സ്വന്തം നാട് മുഴുവൻ നാണം കേട്ടു അതുകൊണ്ടാ ഞാൻ നിന്നെ വേറെ നാട്ടില് കൊണ്ടുപോയിയാക്കിയത് എന്നിട്ട് നീ വീണ്ടും ഇറങ്ങിയേക്കുവാണേ എന്നെ നാണം കെടുത്താനായിട്ട് ”

പുള്ളി നിന്ന് ദേഷ്യം കൊണ്ട് വിറക്കുവാണ്……

പക്ഷെ എന്റപ്പൻ കലിപ്പായാൽ ഒരു കുഴപ്പമുണ്ട് കലിപ്പ് കേറുമ്പോ പുള്ളിടെ മോന്ത തൂറാൻ മുട്ടിയത് പോലെ വരും……എനിക്കാണേൽ ഇതൊക്കെ കാണുമ്പോ ചിരി വരും…… പിന്നെ മാക്സിമം ചിരി പുറത്ത് വരാതിരിക്കാൻ വേണ്ടി ഞാൻ കടിച്ചു പിടിച്ചു കിടന്നു….. അതിനിടക്ക് എന്റെ പക്ഷം പിടിക്കാൻ വന്ന ചേട്ടനും കിട്ടി നല്ല രണ്ടാട്ട്…….. അതും കൂടി കണ്ടപ്പോ എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല….. ചെറുതായിട്ട് ചിരിച്ചു പോയി…. അതും കൂടി കണ്ടപ്പോ പുള്ളി വായിൽ വന്ന തെറി മുഴുവൻ അവിടെ കെടന്ന് വിളിച്ചുപറഞ്ഞു……. പക്ഷെ എനിക്കതൊരു വിഷയമേ അല്ലായിരുന്നു……… പിന്നെ ഡോക്ടർ കേറി വന്നപ്പോഴാണ് പുള്ളി തെറി നിർത്തിയത്……..

തലേടെ പുറകിട്ടാണ് അടി കിട്ടിയതെന്നും അതുകൊണ്ട് കുറച്ച് നാളത്തേക്ക് നല്ല വേദനയുണ്ടാവുമെന്നും ….. കുറച്ച് നാളത്തേക്ക് തല അനക്കരുതെന്നൊക്കെ പറഞ്ഞിട്ട് ഡോക്ടർ പോയി…………. ഡോക്ടർ
പോയതും പുള്ളി വീണ്ടും തുടങ്ങി കുറെ നേരം തെറി പറയുന്നത് കേട്ട് ബോറടിച്ചപ്പോ ശെരിക്കും എന്താ ഉണ്ടായതെന്ന് പറയാൻ ഞാൻ തീരുമാനിച്ചു…….. പറയാൻ തുടങ്ങിയതും തലക്ക് നല്ല വേദന അതുകൊണ്ട് ഞാനാ ശ്രമം അവിടെ തന്നെയുപേക്ഷിച്ചു…….. അല്ലേൽ തന്നെ ഞാൻ പറഞ്ഞാലും പുള്ളി വിശ്വസിക്കാൻ പോണില്ല……. ഇനി പൊന്നുവിന് ബോധം വന്ന് അവള് പറഞ്ഞാലേ എല്ലാവരും വിശ്വസിക്കു എന്ന് തോന്നിയതും ഞാൻ കണ്ണടച്ചു അവിടെ തന്നെ കിടന്നു…………. ഞാൻ വല്യ വേലകൊടുക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു തെറി നിർത്തി അച്ഛനിറങ്ങി പോയി പുറകെ ചേട്ടനും……. അല്ല ഇവനെന്തിനാ ഈ ഇറച്ചി കഷ്ണത്തിന് പുറകെ പട്ടി നടക്കുമ്പോലെ അച്ഛന്റെ പുറകെ നടക്കണത്………… ആ പിന്നേം ഞാനാ കട്ടിലിൽ തന്നെ കണ്ണടച്ചു കിടന്നു…………

Leave a Reply

Your email address will not be published. Required fields are marked *