അക്ഷയം – 5 2

നാല് ജോഡി ഷുവും ആരോ കട്ടിലിൽ വെച്ചിരിക്കുന്നു……..

ഞാൻ കുളിയും കഴിഞ്ഞ് ഒരു ബ്ലാക്ക് ഷർട്ടും നീലയിൽ വൈറ്റ് ഷെയ്ഡും ഉള്ള ഒരു പാന്റും വൈറ്റ് ക്യാൻവാസ് ഷുവും എടുത്തിട്ടു കണ്ണാടി നോക്കി മുടിയും സെറ്റ് ചെയ്ത് കുറച്ച് പൌഡറും ഇട്ട് താഴെക്കിറങ്ങി……..

താഴേക്ക് ചെന്നതും ഫാമിലിയിലെ എല്ലാവരും കൂടിനിന്ന് ഫോട്ടോ എടുക്കുന്നു…..

അമ്മേം അച്ഛനും മാമനുമൊക്കെ ഉള്ളത് കരണം എനിക്ക് ഫോട്ടോ എടുക്കാനൊരു മടി….

നൈസായിട്ട് പുറത്തേക്കിറങ്ങാൻ ഒരുങ്ങിയതും രാജൻ വല്യച്ഛൻ എന്നേം പിടിച്ചുവലിച്ചു ഫോട്ടോക്ക് പോസ് ചെയ്യിച്ചു…..

ഞാൻ ഫോട്ടോക് പോസ് ചെയ്തതും അമ്മേടേം അച്ഛന്റെയുമൊക്കെ മോന്ത ഒരു കൊട്ട പോലെ വീർത്തു വന്നു…..പോരാത്തതിന് ഞാൻ നോക്കിയപ്പോ എന്നെ നോക്കി ഭസ്മിപ്പിക്കുന്നു……

!!ഇതെന്ത് മൈര് ഇങ്ങേരെന്തിനാ എന്നെ നോക്കി കലിപ്പിക്കണത് എനിക്കിഷ്ട്ടോണ്ടായിട്ടല്ലല്ലോ എന്നെ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യിപ്പിച്ചത്……

ആ എന്ത് മൈരേലും ആവട്ടെന്നും പറഞ്ഞ് രണ്ട് ഫോട്ടോക്കും പോസ് ചെയ്ത് ഞാൻ വീടിനു പുറത്തേക്കിറങ്ങി…….

കുറെ പേര് അങ്ങോട്ടും ഇങ്ങോട്ടും മിണ്ടീം പറഞ്ഞും ഇരിക്കുന്നു…… കുറച്ചുപേർ ആദ്യം തന്നെ പന്തിയിൽ കേറി ഫുഡ്‌ വിളമ്പി തുടങ്ങുമ്പോഴേ കഴിക്കാൻ ഇരിക്കുന്നു………
എന്റെ പ്രായത്തിലുള്ളതും അല്ലാത്തതുമായ കുറെ പെൺപിള്ളേർ ഒരുസൈഡിൽ വട്ടം കൂടിയിരിക്കുന്നു……..

കുറെ പിള്ളേർ സെറ്റ് ഓരോ ഉഡായിപ്പും ഒപ്പിച്ച് നടക്കുന്നു

കുറച്ചെമ്മാവന്മാർ കള്ളും കുടിച്ച് കൂത്താടി നടക്കുന്നു……

ഞാനിങ്ങനെ ഒരുങ്ങികെട്ടി ഊമ്പികുത്തിയിരിക്കുന്നു……..

അപ്പോഴാണ് ഗാനമേളക്കാർ പരുപാടി തുടങ്ങാനായിട്ട്

സ്റ്റേജിലോട്ട് കേറിയത്……. ഞാൻ ചെന്ന് അവർക്ക് ചെറിയ സഹായമൊക്കെ ചെയ്തുകൊടുത്തു……..

!!ശേ ഓപ്പൺ സ്റ്റേജ് ആയിപ്പോയി അല്ലെങ്കിൽ കർട്ടൻ വലിക്കാൻ ഇരിക്കരുന്നു……!!

!!എനിക്ക് കുഞ്ഞിലെ തൊട്ട് കർട്ടൻ വലിക്കാൻ ഇരിക്കാൻ ഭയങ്കര ഇഷ്ടാണ്……. ഞങ്ങടെ സ്കൂളിലെ ആനിവേഴ്സറി തൊട്ട് അമ്പലത്തിലെ ഡാൻസിന് വരെ ഞാൻ കർട്ടൻ വലിക്കാൻ ഇരുന്നിട്ടിട്ടുണ്ട്………

ഞാൻ ചുമ്മാ ചിന്തിച്ചോണ്ട് നിന്നപ്പോഴാണ് നിന്നപ്പോഴാണ് ഒരു ചേട്ടൻ ബീറും കൊണ്ട് പോകുന്നത് കണ്ടത്……

!!പോയൊരണ്ണം അടിച്ചാലോ!!

!!ഏയ്‌ ഇന്നും നാളേം അടിക്കേണ്ട എന്ന് ശപതം എടുത്തതല്ലേ!!

!!അതിനിപ്പോ എന്താ ഒരെണ്ണം അടിച്ച പിന്നെ ചില്ലായിട്ട് ഇവിടെ നിക്കാലോ!!

………. പോയിഒരണ്ണം അടിക്കാം…….

കുറച്ചുനേരം മനസ്സ് മൈരനോട് സംസാരിച്ച ശേഷം ഞാൻ തീരുമാനിച്ചു……….

…………..നേരെ വണ്ടിയും എടുത്ത് ബാറിലേക്ക് വിട്ടു……

പത്തുമിനിട്ടുകൊണ്ട് ബാറിൽ ചെന്നു……..

ബാറിലാണേൽ ആകെമൊത്തം ഒച്ചയും ബഹളോം അതുംകൂടി കേട്ടപ്പോ അവിടിരുന്ന് അടിക്കാനുള്ള മൂഡ് പോയി…..
രണ്ട് ബീറും മേടിച്ചു ഞാൻ വീട്ടിലേക്ക് പാഞ്ഞു……

……………. വീട്ടിലെത്തി അകത്തേക്ക് കേറിയതും ഹാളുമുതൽ അടുക്കള വരെ നിറച്ചാൾക്കാർ……

……. അകത്തേക്ക് ബീയറും കൊണ്ട് കേറുന്നത് റിസ്ക്കാണെന്ന് മനസിലായതും ഞാൻ വീടിന്റെ സൈഡിലെ ജാതിക്ക തോട്ടത്തിലേക്ക് വിട്ടു…..

അവടെ ആരും ഇല്ലാത്തൊരു സ്ഥലം നോക്കി ബീയറുള്ള ബാഗ് സേഫായിട്ട് വെച്ചു…….

ഒരണ്ണം പൊട്ടിച്ചടിക്കേം ചെയ്തു………

കുടിയും കഴിഞ്ഞ് ഒരഞ്ചു മിനുട്ടവിടെ ഇരുന്നതിന് ശേഷമാണ് ഞാൻ പുറത്തേക്കിറങ്ങിയത്……

…….. ചെറിയൊരു ട്രിപ്പ്‌ കിട്ടിത്തുടങ്ങി എന്ന് തോന്നിയതും ഞാൻ സ്റ്റേജിനു ഫ്രണ്ടിൽ പോയി നിന്നു……….

ഗാനമേളക്കാർ ലേജ്ജവതിയും.., മാർഗ്ഗഴിയെ മല്ലികയും… ഈ കാറ്റുവന്നു കാതിൽ പറഞ്ഞു-വൊക്കെ പാടി തകർക്കുവാണ്…….

ഇടക്കിടക്ക് ഇവന്മാരുടെ ആക്ഷൻ കണ്ടിട്ട് ഓർകസ്ട്രാക്കാരൊക്കെ ചുമ്മാ ഇരുത്തിയിട്ട് കരോക്കെ ഇട്ട് പാടുവാണോ എന്നൊരു സംശയം തോന്നി…….

ഒന്ന് രണ്ട് പാട്ടുകഴിഞ്ഞതും ചിക്കുചേട്ടൻ സ്റ്റേജിലേക്ക് കേറി…….

!!ചിക്കുചേട്ടൻ എന്തിനാ ഇപ്പൊ സ്റ്റേജിൽ കേറുന്നത്…….

Leave a Reply

Your email address will not be published. Required fields are marked *