അക്ഷയം – 5

…….. ചത്താലും അമ്മേടേം അച്ഛന്റേം തെറ്റ് ധാരണ മാറ്റിയിട്ട് ചത്താൽ മതിയെന്നായി എനിക്ക്……..

…… ഇടക്കുള്ള ഒരു ബീവറേജിൽ നിന്നും അവനൊരു പൈന്റും ഒരു കുപ്പി 7UP ഉം മേടിച്ചു…….7up ഉം കുപ്പിയും കൈയിൽ കിട്ടിയതും 7അപ്പ്‌ പകുതി കുടിച്ചിട്ട് പൈന്റ് പൊട്ടിച്ച് 7അപ്പ്‌ കുപ്പിയിലൊഴിച്ചു കുടിച്ചു…… ഇപ്പൊ വേദനക്ക് ചെറിയൊരു കുറവുണ്ട്………….. വണ്ടി ഹൈവേയിലൂടെ അതിവേഗം പാഞ്ഞു…………

ഫോട്ടോ അമ്മേനേം അച്ഛനേം കാണിക്കുന്നതും സത്യം മൊത്തം അറിയിക്കുന്നതും തിരിച്ചു വിട്ടിൽ കേറുന്നതും ജീവിതം പഴയ പോലെ ജീവിക്കുന്നതുമായിരുന്നു യാത്രയിലുടനീളം മനസ്സുനിറയെ…………….

രണ്ടര മണിക്കൂർ കൊണ്ട് അവനെന്നെ ആഷി ചേട്ടന്റെ വീട്ടിലെത്തിച്ചു……….. വണ്ടിയിൽ നിന്നും ആഷി ചേട്ടന്റെ വീട്ടിനുള്ളിലേക്ക് എത്തിയത് മിന്നൽ വേഗത്തിലായിരുന്നു…………… ഞാൻ പുള്ളിടെ വീട്ടിലേക്ക് കേറി ചെന്നതും ആഷി ചേട്ടന്റെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു…….. ഞാൻ പുള്ളിയെ കണ്ടതും ചിരിച്ചു കാണിച്ചു….. പക്ഷെ രൂക്ഷമായ ഒരു നോട്ടമായിരുന്നു മറുപടി……. അതൊന്നും വകവെയ്ക്കാതെ ഞാൻ ആഷി ചേട്ടന്റെ റൂമിലേക്ക് ചെന്നു……………. പുള്ളിടെ റൂമിലെത്തിയതും ഞാൻ വാതിലിൽ മുട്ടി………….. ആഷി ചേട്ടൻ വന്ന് വാതിൽ തുറന്നതും ഞാൻ റൂമിനകത്തു കേറി………

“ചേട്ടാ ആ ഫോട്ടോ ഒന്ന് കാണിച്ചേ……..?? ”

സുഖ വിവരം അന്വേഷിക്കാനോ വിശേഷം ചോദിച്ച് നിൽക്കാനോ ഉള്ള മാനസികാവസ്ഥയിലല്ലായിരുന്നു ഞാൻ……………
“ഇതെന്നട തലക്കെന്ന പറ്റി തലേലൊരു കേട്ടൊക്കെ???”

“അതൊക്കെ പിന്നെ പറയാം ചേട്ടനാദ്യം ആ ഫോട്ടോ മൊത്തം കാണിക്ക്……”

“എടാ ഞാനറിയാതെ ആ ഫോട്ടോസ് മുഴുവൻ ഡിലീറ്റ് ചെയ്തെടാ സോറി………”

തലേൽ കൈ വെച്ച് അല്പം മടിച്ചു മടിച്ചാണ് പുള്ളി മറുപടി പറഞ്ഞത്……..

പുള്ളിടെ വായിൽ നിന്നും ഒട്ടും പ്രതീക്ഷിക്കത്തൊരു ഡയലോഗ് കേട്ടതും ഒറ്റനിമിഷം കൊണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു ………… തലയൊക്കെ പൊട്ടി തെറിക്കുന്നത് പോലെ……… ഞാൻ വണ്ടിയിലിരുന്ന് കണ്ട സ്വപ്നം ഇനിയൊരിക്കിലും നടക്കില്ലന്നൊരു തോന്നൽ……… ഒരുപാട് പ്രതീക്ഷ വെച്ച് വന്ന കൊണ്ടാണെന്ന് തോന്നുന്നു ഫോട്ടോസ് ഡിലീറ്റായി പോയെന്ന് കേട്ടതും ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലായി …. ഫോട്ടോസ് ഡിലീറ്റ് ചെയ്ത് കളഞ്ഞ ആഷി ചേട്ടനോടൊന്ന് ചൂടാവാൻ പോലും കഴിയാത്തത്ര തളർന്ന് പോയിരുന്നു ഞാൻ……………… ഞാൻ പോയി വെള്ള ബെഡ്ഷീറ്റ് വിരിച്ച കട്ടിലിൽ തലക്ക് കൈകൊടുത്തിരുന്നു……… ഇനിയെന്ത് ചെയ്യണം എന്നറിയില്ല……… ശരീരവും മനസ്സും മരവിച്ചത് പോലെ ഒരു തോന്നൽ……………… അവസാനം മനസിലേക്ക് വന്നത്‌ ഒറ്റ ചിന്തയായിരുന്നു…… മരണം……………

പെട്ടെന്ന് റൂമിലേക്ക് കേറി വന്ന അനന്തു കാണുന്നത് തലക്ക് കൈ കൊടുത്ത് കണ്ണും നിറച്ചിരിക്കുന്ന എന്നെയായിരുന്നു…………….. എന്റെ ഇരിപ്പ് കണ്ടതും അവനോടി എന്റടുത്ത് വന്നു……..

“എന്താടാ തല വേദനിക്കുന്നുണ്ടോ.,???…..”

അവന്റെ തലയിൽ ചെറുതായി തലോടിക്കൊണ്ട് ചോദിച്ചു………
“എടാ ആ ഫോട്ടോസൊന്നും ഇനി കിട്ടില്ലെടാ…… അതൊക്കെ ഡിലീറ്റായി പോയി…….”

അത് പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞിരുന്നു………

സാധാരണ ഒരു കാര്യത്തിനും കരയാത്ത ഞാൻ ആദ്യമായി കരഞ്ഞു കണ്ടാ പകപ്പിലും സങ്കടത്തിലുമായിരുന്നു അനന്തു……..

എന്റടുത്തു നിന്നവൻ പെട്ടെന്ന് ആഷി ചേട്ടന്റെടുത്തു ചെന്നു……..

“എന്ത് പണിയാണ് ചേട്ടാ കാണിച്ചത്…… അവൻ വിളിച്ച് പറഞ്ഞതല്ലേ…… അതൊന്നും ഡിലീറ്റ് ചെയ്യല്ലെന്ന്….. എന്നിട്ടൊരുമാതിരി ഊമ്പിയ പരുപാടി കാണിച്ചത് ശെരിയായില്ല……..”

അനന്തു ആഷി ചേട്ടന്റെ നേരെ ചൂടായി…..

ഇനിയും ഇവിടെ നിന്ന സീൻ മൊത്തം മാറുന്ന് തോന്നിയതും ഞാൻ അനന്തുനേം വിളിച്ചോണ്ട് റൂമിൽ നിന്നു ഇറങ്ങി………….

ഞാൻ പുറത്തേക്കിറങ്ങിയതും ആഷി ചേട്ടൻ ഓടിയെന്റടുത്തു വന്നു…….

“എടാ ഫോട്ടോസ് ഡിലീറ്റായി പോയെന്ന് ഞാൻ ചുമ്മാ പറഞ്ഞതാ………. പക്ഷെ നീയിത്ര സീരിയസായി എടുക്കുന്ന് ഞാനോർത്തില്ല സോറി …… വാ ഫോട്ടോ കണ്ട് നോക്ക്………”

പുള്ളിയത് പറഞ്ഞതും എന്റെ ഇറങ്ങി പോയ കോൺഫിഡൻസെല്ലാം പോയ പോലെ തിരിച്ച് വന്നു………….

പുള്ളി പോയി ലാപ് ഓൺ ചെയ്ത് ഏതോ ഒരു ഫോൾഡർ ഓപ്പൺ ചെയ്തു………. ആ ഫോൾഡറിനുള്ളിൽ നിന്നു പതിയെ പതിയെ ഫോട്ടോസ് ലോടവുന്നത് ഞാനും അനന്തും ആഷി ചേട്ടനും ഒരേ ആകാംക്ഷയോടെ നോക്കി നിന്നു……….
……. ആദ്യത്തെ രണ്ട് പിക് ലോടായപ്പോ തന്നെ ഞാൻ ആ കട്ടിലിൽ കിടന്ന് തുള്ളി കളിക്കാൻ തുടങ്ങി………….

……. ഞാൻ കാണിക്കുന്ന കോപ്രായങ്ങൾ കണ്ട് അവർക്കണേൽ ചിരി പൊട്ടുന്നുണ്ട്……….

അവസാനം ആഷി ചേട്ടന്റെ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്തിട്ടാണ് ഞാൻ നിർത്തിയത്………….

കിട്ടിയ സമയം കൊണ്ട് അനന്തു അവന്റെ ഫോണിലേക്ക് ഫോട്ടോകൾ മൊത്തം കേറ്റി……… ഫോട്ടോ മുഴവൻ കേറിയോന്നറിയാനായിട്ട് ഫോണിൽ നോക്കികൊണ്ടിരുന്നപ്പോഴാണ് ഫോട്ടോടെ കൂടെ ഒരു വീഡിയോ കാണുന്നത്….. എന്താണെന്നറിയാനായിട്ട് വീഡിയോ പ്ലേ ചെയ്ത് നോക്കിയതും ഞാനും റിയയും ഒരുമിച്ചു നിക്കുന്നൊരു വീഡിയോ പ്ലെയായി അതിലവൾ എന്റെ കവിൾ ഉമ്മ വെക്കുന്നതും കടി തരുന്നതുമൊക്കെ ഉണ്ടായിരുന്നു……..അത് കണ്ടപ്പോ എനിക്ക് അനന്തു ഒരു ദൈവമായിട്ടാണ് തോന്നിയത്………ഈ പൊട്ടനാണ് ഈ ഫോട്ടോയും വീഡിയോയും എടുത്ത് തന്നത്…..

അന്ന് ഇവന് ക്യാമറയിൽ ഫോട്ടോയെടുക്കാനറിയില്ല ഒരുവിധം ഫോട്ടോയെടുക്കുന്ന രീതിയൊക്കെ പഠിപ്പിച്ചു കൊടുത്ത് ഞാനും റിയേം ഫോട്ടോയെടുക്കാൻ പോയി നിന്നു പക്ഷെ ഇവൻ ഫോട്ടോക്ക് പകരം വീഡിയോ എടുത്തു………. അന്നിവനെ ഒരുപാട് കളിയാക്കിയെങ്കിലും ഇന്ന് ഈ വീഡിയോ കൊണ്ട് ഇത്രേം ഉപകാരമുണ്ടാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…….

“എടാ ഈ ഫോട്ടോ കിട്ടിയത് എന്തിനാ നീയിത്ര സന്തോഷിക്കുന്നത്…………..വിളിച്ചപ്പോ ഇവിടെ വരുമ്പോ പറയാന്ന് പറഞ്ഞിട്ട് നീയെന്ന ഒന്നും പറയാണ്ട് പോണത്…….”

ഞങ്ങള് തിരിച്ച് പോകാനായിട്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് ആഷി ചേട്ടൻ ചോദിച്ചത്……….

“ഓ ആ കാര്യം മറന്നുപോയി സോറി……..”

ഞാൻ അവിടിരുന്ന് ഈ രണ്ട് കൊല്ലത്തിനിടക്ക് എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെല്ലാം ഞാൻ പുള്ളിയോട് പറഞ്ഞു……. ഞാൻ റിയയുടെ വീട്ടിൽ പോയതും ഇന്നലെ തല്ല് കിട്ടിയതുൾപ്പടെ ഈ രണ്ട് കൊല്ലത്തിനിടെ എല്ലം പറഞ്ഞു…………..

“എടാ ഈ ഫോട്ടോക്ക് വേണ്ടിയാണോ ഈ വയ്യാത്ത നീ ഇത്രേം ദൂരം വന്നത്‌……….. പറഞ്ഞിരുന്നേൽ ഞാൻ വാട്സാപ്പിൽ ഡോക്യൂമെന്റയിട്ട് അയച്ചു തന്നനെലോ………”
“അതാ ഞാനീ പൊട്ടനോട് പറഞ്ഞത് അതീമണ്ടന് മനസിലാവണ്ടേ………”

അനന്തു എന്നെ കളിയാക്കി പറഞ്ഞു……..

“ഞാനീ ഫോട്ടോ മേടിക്കാൻ മാത്രമല്ല ഇവിടം വരെ വന്നത്‌ വേറെ കുറച്ച് പരുപാടി കൂടെയുണ്ട്……….

Leave a Reply

Your email address will not be published. Required fields are marked *