അക്ഷയം – 5 2

ആ ചിന്തവെച്ചാണ് ഇങ്ങനൊരു സിറ്റുവേഷനിൽ ഈ പാട്ട് തന്നെ പാടിയത് പാടിയത്………..

പാടി കഴിഞ്ഞതും എല്ലാവരും കൂടെ കൈയടിക്കുന്നു…….

…….. ങേ എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ പ്രാന്തായതാണോ…….

എന്ത് മൈരേലും ആവട്ടെ എല്ലാവരും നല്ല കൈയടിയായിരുന്നു………………

…….. പാട്ട് കിടുവായിരുന്നെന്ന് ഓർകസ്ട്രാക്കാരും കൂടി പറഞ്ഞപ്പോ ഞാനെന്തോ വല്യ സംഭവമാണെന്ന്
എനിക്കും തോന്നി………

ഒരു താങ്ക്സും പറഞ്ഞു ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങുമ്പോ എന്നെ തന്നെ നോക്കി പുഞ്ചിരിക്കുന്ന ഒരു പെൺകുട്ടി എന്റെ ശ്രദ്ധയിൽ പെട്ടു…. കാണാൻ നല്ല ഭംഗിയൊക്കെ ഉണ്ട് പക്ഷെ എന്തോ പ്രേമിക്കാനുള്ള മൂഡ് മാത്രം വരുന്നില്ല….. ആ ഒന്ന് പ്രേമിച്ചതിന്റെ കഴപ്പിതുവരെ തീർന്നിട്ടില്ല…….

… നല്ല സ്വരമാണെന്നും,,, നല്ല ഭാവിയുണ്ടെന്നുമെല്ലാം പാട്ട് കേട്ടോണ്ടിരുന്ന കുറച്ച് പേര് പറയേം ചെയ്തു……. അതുടി കേട്ടപ്പോ ഞാനിത്തിരി ഷോ ഇടാൻ തുടങ്ങി……….

ആരോ വന്ന് ഒരു പാട്ടും കൂടി പാടുവൊന്ന് ചോദിച്ചതും

ഞാൻ നൈസയിട്ട് അവിടെന്ന് വലിഞ്ഞു….. ഒരു പാട്ട് പാടിയതെങ്ങനാണെന്ന് എനിക്കെ അറിയൂ അപ്പോഴാ പിന്നേം പാടാൻ പോണത്……

കുറച്ച് നേരം വീടിന്റെ സൈഡിൽ കൂടേം പന്തലിൽ കൂടെമെല്ലാം നടന്നിട്ട് ഞാൻ വീണ്ടും സ്റ്റേജിന് മുന്നിൽ എത്തി കുറച്ചുനേരം പാട്ടും കേട്ട് നിന്നു…..

ഇടക്കെപ്പോഴേ അമ്മേനേം അച്ഛനേം നോക്കിയപ്പോ

അവര് എന്നെ തന്നെ നോക്കി നിൽക്കുന്നു…….

ഞാൻ നോക്കുന്നത് കണ്ടപ്പോ കൂടെ നിന്ന് ഒരു ചേച്ചി എന്തോ അമ്മയോട് പറഞ്ഞു……..

പെട്ടെന്ന് അമ്മ എന്നെ കൈ വീശി അവരുടെടുത്തേക്ക് വിളിച്ചു…………..

……… ഞാൻ എന്റെ ചുറ്റും നോക്കി എന്നെ തന്നെയാണ് വിളിച്ചതെന്ന് ഉറപ്പ് വരുത്തി അവരുടെ അടുത്തേക്ക്

ഓടി ചെന്നു………

ഞാൻ ചെല്ലുന്നതും നോക്കി അമ്മയും അച്ഛനും പുഞ്ചിരിക്കുന്നു……..

……… കൊറേ നാളുകൂടി അമ്മയും അച്ഛനും എന്നെ നോക്കി ചിരിച്ചതിന്റെയും അടുത്തേക്ക് വിളിച്ചതിന്റെയും സന്തോഷത്തിൽ ഒറ്റ സെക്കന്റ്‌ കൊണ്ടാണ് അവരുടെടുത്തേക്ക് ചെന്നത്……………

“ഇതാ എന്റെ ഇളയമോൻ അക്ഷയ്……. അച്ചുന്ന് വീട്ടിൽ വിളിക്കും……”

അമ്മ എന്നെ പരിചയപെടുത്തുന്നതുപോലെ പറഞ്ഞു………….
“മോൻ നന്നായിട്ട് പാടുന്നുണ്ടല്ലോ….. മോൻ പാട്ട് പഠിച്ചിട്ടുണ്ടോ…..”

ആ ചേച്ചി ചോദിച്ചു……

“ഏയ്‌ ഞാൻ ചുമ്മാ കേട്ട് പഠിച്ചതാ…..”

“ഓഹ് എന്നാലും മോൻ നന്നായിട്ട് പാടുന്നുണ്ട്…….

ഡി നിനക്കിവനെ പാട്ട് പഠിപ്പിക്കാൻ വിട്ടുടാരുന്നോ

ഇത്രേം കഴിവുണ്ടായിട്ട് വെറുതെ നശിപ്പിച്ചു കളയുന്നു……

എന്റെ മോനെങ്ങാനും ഈ കഴിവുണ്ടായിരുന്നേൽ ഞാൻ അവനെ അടുത്ത സിദ്ശ്രീറാം ആക്കിയേനെ…….”

അമ്മയോട് ചെറുതായിട്ട് ദേഷ്യപെടുന്നത് പോലെ ആ ചേച്ചി പറഞ്ഞു …..

“ഏയ്‌ ഇവന് അങ്ങനെ പാട്ടിനോടൊന്നും താല്പര്യം ഇല്ലാരുന്നു…… ഏത് നേരോം ഫുട്ബോളെന്നും പറഞ്ഞു നടപ്പാണ്……””””””

“ഇപ്പൊ മോനെന്താ ചെയ്യണത് പഠിക്കുവാണോ??????…..”

ആ ചേച്ചിടെ ചോദ്യം കേട്ടതും എന്ത് പറയണമെന്നറിയാതെ ഞാനൊന്ന് തപ്പി…….

“അവൻ ഇപ്പൊ അച്ഛന്റേം ചേട്ടന്റേം കൂടെ ബിസ്സിനെസ്സ് പഠിക്കുവാ……..അതുകൊണ്ട് ഈ വർഷം ഒന്നും പഠിക്കുന്നില്ലെന്ന് തീരുമാനിച്ചു അവന്റെ തീരുമാനമായൊണ്ട് ഞങ്ങളതിനെ എതിർക്കാൻ പോയില്ല…………….”
…….അമ്മ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു ……

“എന്ന ഞാനങ്ങോട്ടു പോകുവാ അവരൊക്കെ എന്നെ തെരക്കുന്നുണ്ട്…….”

അതും പറഞ്ഞ് ഞാനവിടെന്ന് നൈസായിട്ട് അവിടെന്ന് വലിഞ്ഞു…….

…………… അവിടെന്ന് നേരെ തോട്ടത്തിലേക്ക് പോയി ഒരു ബിയർ എടുത്ത് പൊട്ടിച്ചു അവിടിരുന്ന് അടിക്കാൻ തുടങ്ങി…… ഒരു വൈബ് കിട്ടാൻ വേണ്ടി ശിക്കാരി ശംബു മൂവിയിലെ തരാം പതിപ്പിച്ച കൂടാരം സോങ് കൂടി വെച്ച് ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വെച്ചു………………

…………… കാര്യം പാട്ട് പാടാൻ വിളിച്ചത് എനിക്കിഷ്ടപ്പെട്ടില്ലെങ്കിലും സ്റ്റേജിൽ കേറിയുള്ള പാട്ടുപാടലും കൈയടിയും എന്റെ നശിച്ചുപോയ കോൺഫിഡസിനെ കുറച്ചെങ്കിലും തിരിച്ച് കൊണ്ടുവരാൻ സഹായിച്ചു……..പോരാത്തതിന് അമ്മേം അച്ഛനും എന്നെ മോനാണെന്നും പറഞ്ഞ് പരിചയപെടുത്തിയതും എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്……….. നഷ്ടപ്പെട്ടു പോയതെല്ലാം തിരിച്ചുകിട്ടാൻ പോകുന്നു എന്നൊരു തോന്നലായിരുന്നു എനിക്ക്………… അമ്മേം അച്ഛനും എന്നെ മറ്റുള്ളവർക്ക് മകനാണെന്ന് പരിചയപ്പെടുത്തൊയപ്പൊതൊട്ട് ഞാൻ നിലത്തൊന്നുമല്ല അങ്ങേയറ്റം സന്തോഷത്തിലായിരുന്നു…. …… അവസാന തുള്ളി ബീയറും കൂടിച്ചു തീർത്തശേഷം ഞാൻ നേരെ പന്തലിലേക്ക് പോയി………………ഞാനവിടെ ചെന്നതും ഫുഡ്‌ കൊടുക്കാൻ തുടങ്ങിയിരുന്നു…… പിന്നെ നേരെ കലവറയിൽ ചെന്ന് ഒരു പത്രം ചിക്കൻ കറിയുമായി പന്തലിലേക്ക് ചെന്ന് വിളമ്പാൻ തുടങ്ങി …….. വിളമ്പിക്കൊണ്ടിരുന്നപ്പോ പാട്ട് നന്നായിട്ടുണ്ടെന്നുള്ള കമന്റ്സ് കൂടി കിട്ടിയപ്പോ ഞാൻ ഇരട്ടി ഹാപ്പി…………

Leave a Reply

Your email address will not be published. Required fields are marked *