അക്ഷയം – 5 2

“ഞാൻ തിരിച്ച് വീട്ടിലേക്ക് വന്നോട്ടെ????…… ”

മാക്സിമം ദയനിയഭാവം മുഖത്ത് വരുത്തിക്കൊണ്ട് ഞാൻ ചോദിച്ചു…………

!!ഞങ്ങളിത്രോം നേരം നിന്നോട് സ്നേഹം കാണിച്ചത് നീ ചെയ്തതൊന്നും മറന്നിട്ടല്ല നാട്ടിൽ നീ കാണിച്ച് കൂട്ടിയതൊന്നും ആരും അറിയേണ്ടെന്നോർത്തിട്ടാ……

അതുകൊണ്ട് നീ ഇപ്പൊ വീട്ടിലേക്ക് വരണ്ട വരണം എന്ന് തോന്നുമ്പോ ഞങ്ങള് വിളിക്കാമെന്നും പറഞ്ഞ് അച്ഛനും അമ്മേം ചിക്കു ചേട്ടന്റേം ഭാര്യടേം അടുത്തേക്ക് പോയി……
റൂമിൽ ചെന്ന് ഉറങ്ങാൻ കിടന്നപ്പോ ചിന്ത മുഴുവൻ ഗരുഡൻ തൂക്കത്തെ പറ്റിയായിരുന്നു……… അച്ഛനും അമ്മേം വീട്ടി കേറണ്ടാന്ന് പറഞ്ഞതൊന്നും എനിക്ക് വല്യ കാര്യമല്ലായിരുന്നു…….

എനിക്കോർമ്മവച്ച കാലംതോട്ട് ഇതുവരെ ഒരൊറ്റ തൂക്കം പോലും ഞാൻ മിസ്സാക്കിട്ടില്ല……. പക്ഷെ കഴിഞ്ഞ രണ്ടെണ്ണോം ഒരു കാരണോം ഇല്ലാണ്ട് ഞാൻ മിസ്സ്‌ ചെയ്ത്………….. ഈ പൂരത്തിന് ഉറപ്പായിട്ടും പോണം എന്ന് മനസ്സിൽ ദൃദപ്രതിജ്ഞയെടുത്തു ഞാൻ കിടന്നുറങ്ങി………

പിറ്റേ ദിവസം വെളുപ്പിനെ 5. 00മണിയായപ്പോ ഞാൻ എഴുന്നേറ്റു അച്ഛനും അമ്മയ്ക്കും എന്നോട് ഇപ്പോഴും വെറുപ്പാണെന്ന് മനസിലായത് കൊണ്ട് പിന്നേം അവിടെ നിക്കാൻ തോന്നിയില്ല….. ഇനീം നിന്ന അവരെ പിന്നേം ഫേസ് ചെയ്യണ്ടിവരും അതിന് താല്പര്യം ഇല്ലാത്തത് കാരണം ….. രാവിലെ തന്നെ കുളിച്ചൊരുങ്ങി ഷർട്ടും പാന്റും ഷുവും ഇട്ട് എടുക്കാനുള്ളതൊക്കെ എടുത്ത് ചേട്ടന്റെ ഫോണിലേക്ക് ‘ ഞാൻ വീട്ടിലേക്ക് പോകുവാന്നൊരു മെസ്സേജും ഇട്ട് ഞാൻ പുറത്തിറങ്ങി…….. അടുക്കളേൽ എന്തോ കാര്യമായിട്ടുണ്ടാക്കുന്നതിന്റെ തട്ടലും മുട്ടലും കേൾക്കുന്നുണ്ട്…… അവര് കാണാതെ നൈസയിട്ട് പൊറത്തിറങ്ങി വണ്ടി തള്ളി ഗേറ്റിന്റെ പുറത്തുകൊണ്ടുവെച്ചു RX ആയതുകൊണ്ട് കോമ്പൗണ്ടിന്റെ അകത്തിട്ട് സ്റ്റാർട്ട്‌ ചെയ്ത എല്ലാരും അറിയും പുറത്തിട്ട് സ്റ്റാർട്ട്‌ ചെയ്ത ആ പ്രശ്നം ഇല്ലല്ലോ………….

പുറത്തെത്തിയതും ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് പറപ്പിച്ചു ഇടക്ക് രണ്ടുമൂന്ന് കാൾ വന്നപ്പോ ഞാൻ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു…… വഴിയൊക്കെ അറിയാം പിന്നെന്തിനാ ഫോൺ ഓണാക്കി വെച്ചിട്ട്…… ഇനി ഓണാക്കി വെച്ച തന്നെ വിളിച്ചു ശല്യം ചെയ്യേം ചെയ്യും…….ആറുമാണിയായപ്പോ ഇറങ്ങിയ ഞാൻ വീട്ടിലെത്തിയപ്പോ പത്തുമണികഴിഞ്ഞുകാണും…..

ഇടക്ക് ഫുഡ്‌കഴിക്കാനും കളക്ഷനടിക്കാനും നിന്നതുകൊണ്ടാണ് ഇത്രേം വൈകിയത്……..

വിട്ടിൽ ചെന്നുകേറി നേരെ ബെഡിലേക്ക് വീണു……..

കുറെ നേരം ഉറങ്ങിക്കഴിഞ്ഞാണ് എഴുന്നേറ്റത്….. എഴുന്നേറ്റതും ഞാൻ ഫോൺ ഓണാക്കി…….. ഫോൺ ഓണാക്കിയതും ചേട്ടന്റെയും പിന്നെ ഏതോ ഒരു നമ്പറിൽ നിന്നു കാൾ വന്നിരുന്നുന്നും പറഞ്ഞ് കുറച്ച് മെസ്സേജ് വന്നു………. ഞാൻ ചേട്ടന്റെ നമ്പറിലേക്ക് കാൾ ചെയ്തു……. രണ്ടാമത്തെ ബെല്ലിന് പുള്ളി കാൾ അറ്റൻഡ് ചെയ്തു………

“ഡാ ഞാനിവിടെ എത്തി വണ്ടിയൊടിച്ചത് കൊണ്ട് വല്ലാത്ത ഉറക്കക്ഷീണം വന്ന വഴി ഉറങ്ങിപ്പോയി……..

ഇപ്പഴാ എഴുന്നേറ്റത്……”

അവനെന്തേലും ചോദിക്കുന്നതിനും മുൻപ് ഞാൻ അങ്ങോട്ട് പറഞ്ഞു…………
“നീ എന്ത് പണിയാട കാണിച്ചത് നിനക്കെന്നോടൊന്ന് പറഞ്ഞിട്ട് പോകാൻ മേലാരുന്നോ….. വേണ്ട ഇവളോടൊന്ന് പറയാൻ മേലാരുന്നോ നിന്നെ കാണാത്തകൊണ്ട് ഇവളിവിടെ കെടന്ന് കയറുപൊട്ടിക്കുവാരുന്നു……….അല്ല നീയെന്നാ പെട്ടെന്ന് പോയത്???……”

“ഞാനിന്നലെ അമ്മേടും അച്ഛനോടും സംസാരിച്ചാരുന്നു അവർക്ക് എന്നോട് ഇപ്പഴും വെറുപ്പാന്നറിഞ്ഞപ്പോ എനിക്കവിടെ നിക്കാൻ തോന്നിയില്ലടാ അതാ ഞാനിങ്ങോട്ട് പോന്നത്…….

ചിക്കു ചേട്ടൻ എന്നെ തിരക്കുവാണെങ്കിൽ എനിക്ക് ക്ലാസ്സുണ്ടന്ന് പറഞ്ഞേര്………”

“ആഹ്………….. പിന്നെ പൊന്നു നിന്റെ നമ്പർ മേടിച്ചിട്ടുണ്ട് നിന്നെ വിളിച്ചപ്പോ സ്വിച്ച് ഓഫാരുന്നു എന്നാ പറഞ്ഞത്…. ഇനിപ്പോ ഏതേലും അനോണിമസ് കോൾ വന്ന എടുക്കണേ ചെലപ്പോ അവളാരിക്കും….. നീ പോയതുകൊണ്ട് വല്ലാത്ത സങ്കടത്തില നീ കോളും കൂടി എടുക്കണ്ടിരുന്ന പിന്നെ എനിക്ക് ശല്യമാവും അതാ……’

Leave a Reply

Your email address will not be published. Required fields are marked *