വിളമ്പും കഴിഞ്ഞ് ഫുഡും കഴിച്ചു പതിനൊന്നു മണിയായപ്പോ ഞാൻ കേറി കിടന്നു രാവിലെ തൊട്ട് പണിയെടുത്തതിന്റെ നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് പെട്ടെന്നുറങ്ങി പോയി………….
രാവിലെ എണീറ്റപ്പോ ഒമ്പത് മണിയാവാറായിരുന്നു……
……കോപ്പ് ഇത്തിരി നേരത്തെ എണീറ്റിരുന്നേൽ എല്ലാരുടേം കൂടെ ബസിൽ പോകരുന്നു ഇപ്പോ ബസ് പോയിക്കാണും……… ഉറക്കത്തിനെ കുറ്റം പറഞ്ഞ് ഞാൻ നേരെ കുളിക്കാൻ കേറി………..
കുളിച്ചിറങ്ങി ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് ചെക്ക് പാന്റും ഇട്ട് പറ്റാവുന്നത്ര സുന്ദരൻ ആയിട്ട് ഞാൻ പുറത്തേക്കിറങ്ങി…….. നേരെ ബൈക്ക് എടുത്തതും പൊന്നു ഓടി വന്ന് വണ്ടിയിൽ കേറി…….
“ആ വണ്ടി പോട്ടെ…..”
ഒരുമാതിരി ടാക്സി ഡ്രൈവർമാരോട് പറയുന്നത് പോലെ അവളെന്നോട് പറഞ്ഞതും ഞാൻ ബൈക്ക് ഓഫാക്കി………..
“നീയെന്നാ അവരുടെ കൂടെ ബസ്സിൽ പോകാതിരുന്നത്…?????”
“ഞാൻ എഴുന്നേറ്റപ്പോ വൈകി പോയെട ….. കുളിച്ചൊരുങ്ങി ചെന്നപ്പോ ബസ്സും പോയി………
പ്ലീസ് എന്നേം കൂടെ നിന്റെ കൂടെ കൊണ്ടുപോ…..”
ഞാൻ ബൈക്ക് ഓഫാക്കിയതും അവളെ വണ്ടിയിൽ നിന്നും ഇറക്കിവിടും എന്നോർത്ത് അവള് കെഞ്ചുന്നത് പോലെ പറഞ്ഞു…….
“നിനക്ക് ക്രിമിനലുകളുടെ കൂടെ ഒരു ബൈകിലിരുന്ന് പോകുന്നതിന് പ്രോബ്ലോം ഒന്നുല്ലല്ലോ…….”
ഞാൻ ചുമ്മാ അവളെ കളിയാക്കാനായിട്ട് ചോദിച്ചു………..
“ഏയ് നീയല്ലേ എനിക്ക് പേടിയൊന്നും ഇല്ല…..”
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് പറപ്പിച്ചു വിട്ടു…..
അവളെ എന്റെ കൂടെ കൊണ്ടുപോകാൻ വല്യ താല്പര്യം ഉണ്ടായിട്ടല്ല ഞാനും കൂടെ പോന്ന പിന്നെ കല്യാണം നടക്കുന്ന അമ്പലത്തിലോട്ട് വേറെ വണ്ടിയൊന്നും ഇല്ല….. അതുകൊണ്ട് അവളെ ഒറ്റക്കിരുത്താനൊരു മടി…. ഇനിയിപ്പോ കൊണ്ടുപോവില്ലന്ന് പറഞ്ഞ അതിന്റെ പേരിൽ വഴക്കിടും…… നല്ലൊരു ദിവസം ആയിട്ട് ഒരു വഴക്ക് വേണ്ടെന്ന് വെച്ചു…….
………..വണ്ടി മുന്നോട്ട് പോകുംതോറും പൊന്നു അവളുടെ മനസിലുള്ള മണ്ടത്തരങ്ങളൊരൊന്നും ചോദിക്കാൻ തുടങ്ങി….. ചിലതൊക്കെ കേട്ടാൽ ദേഷ്യം വരുമെങ്കിലും അവളോട് മിണ്ടീം പറഞ്ഞും ഇരിക്കാൻ നല്ല രസം…………….. സത്യം പറഞ്ഞാൽ അമ്പലത്തിൽ എത്തുന്നത് വരെ ഞാൻ ചിരി നിർത്തിയിട്ടില്ല…….
20കിലോമിറ്റർ ദൂരം ഒരാളെ ചിരിപ്പിക്കുന്നത് ചില്ലറ കാര്യം അല്ലല്ലോ……….
അമ്പലത്തിൽ ചെന്ന് പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്ത് ഞാനും അവളും അമ്പലത്തിലോട്ട് കേറി…….. ശ്രീകൃഷ്ണനാണ് അമ്പലത്തിലെ പ്രതിഷ്ഠ……..നല്ല വലിയ അമ്പലം…… കൊത്തുപണികളും കത്തി നിൽക്കുന്ന ദീപങ്ങളും അലങ്കാരവസ്തുക്കളുംകൊണ്ട് സുന്ദരമായ അമ്പലം….. സാധാരണ ഞാനീ അമ്പലത്തിലൊന്നു പോകാറില്ല….. പോയാലോട്ട് എനിക്കൊരു പ്രേത്യേകതയും തോന്നാറില്ല….. പക്ഷെ ഈ അമ്പലത്തിൽ കേറി കഴിഞ്ഞപ്പോ ഒരു പോസിറ്റീവ് വൈബ്……..
ഞങ്ങളകത്തേക്ക് ചെന്നതും താലികെട്ട് തുടങ്ങിയിരുന്നു…….
കുറച്ചുനേരം കെട്ടും കണ്ട് നിന്നു……… ഇന്നാണ് ഞാൻ ആദ്യമായിട്ട് ചിക്കു ചേട്ടന്റെ കല്യാണ പെണ്ണിനെ കാണുന്നത്…. നല്ല ഭംഗി വെളുത്ത നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം…… ഓവറായിട്ടുള്ള മേക്കപ്പ് ഇല്ലാത്തത് കൊണ്ട് സൗന്ദര്യം എടുത്തറിയാൻ പറ്റും…….. ഒതുക്കമുള്ള ശരീരം….. ചുവപ്പിൽ സ്വർണ ബോർഡറുള്ള സാരിയിൽ ചേച്ചിയെ കാണാൻ നല്ല ഭംഗിയായിരുന്നു……. സ്നേഹിച്ച പയ്യനെ തന്നെ ഭർത്താവായി കിട്ടിയത് കൊണ്ടാണോ ആ മുഖത്ത് സംതൃപ്തി നിറഞ്ഞൊരു ചിരിയുണ്ടായിരുന്നു……… ചിക്കു ചേട്ടൻ കെട്ടിയത് പ്രേമിച്ച പെണ്ണിനെ തന്നെയാണല്ലോ എന്നോർത്തതും തെല്ലൊരു അസൂയ എനിക്ക് തോന്നാതിരുന്നില്ല ………
…… ഞാനും ആഗ്രഹിച്ചിരുന്നത് ഇതുപോലൊരു കല്യാണമായിരുന്നു…,.. ഇതുപോലൊരു അമ്പലത്തിൽ വെച്ച് അമ്മേടേം അച്ഛന്റെയും ചേട്ടന്റെയും അനുഗ്രഹവും മേടിച്ചു റിയയുടെ കഴുത്തിൽ താലികെട്ടുന്നത്…….. ആ ഞാൻ മാത്രം ആഗ്രഹിച്ചാൽ പോരല്ലോ …… ഓരോന്നും ചിന്തിച്ചോണ്ടിരുന്ന എന്നെ പൊന്നു തട്ടിവിളിച്ചപ്പോഴാണ് വെളിവ് വീണത് പിന്നെ അവിടെ നിന്നില്ല പയ്യെ അമ്പലത്തിനു ചുറ്റും നടന്നു………ചുമ്മാ ചുറ്റും നോക്കിയതും ചേട്ടനും ശ്രീക്കുട്ടി ചേച്ചിയും കൂടി നിന്ന് പൂവേറിയുന്നു……പൂവേറിയുന്നതിനിടക്ക് അവര് രണ്ടും എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട് !!!ആ കണ്ട് പഠിച്ചോ ഉടനടി ഇങ്ങോനൊരണം നമുക്കും ഉണ്ടാവുന്നായിരിക്കും!!!!……….കുറച്ചുനേരത്തെ നടപ്പിന് ശേഷം ഞാനും പൊന്നും കല്യാണത്തിനെ പറ്റി വലിയൊരു ചർച്ച തുടങ്ങി…… കല്യാണ പെണ്ണിനെ പറ്റി പറഞ്ഞു തുടങ്ങിയ ചർച്ച പിന്നീട് കല്യാണ വസ്ത്രത്തെ പറ്റിയും കല്യാണ ചിലവിനെപ്പറ്റിയും സദ്യയെ പറ്റിയും പറഞ്ഞാണ് അവസാനിപ്പിച്ചത്………
