അക്ഷയം – 5 2

താലികെട്ട് കഴിഞ്ഞ് ബാക്കി ചടങ്ങുകളും തീരാറായതും ഞങ്ങൾ വീണ്ടും അമ്പലം മൊത്തം നടന്ന് വീക്ഷിക്കാൻ തുടങ്ങി……. എവിടെ നോക്കിയാലും കൊറേ കിടിലൻ പെണ്പിള്ളേര് ഞാൻ എല്ലാത്തിനേം വായിനോക്കി നടന്നു…. കുറച്ചുകഴിഞ്ഞതും പൊന്നും എന്റെ കൂടെ കൂടി പിന്നെ ഞാനും അവളും ഒരുമിച്ചായി കളക്ഷനടി……. ചുമ്മാ നടന്നുപോണ കിടിലൻ ചിക്സിനെ അവളെനിക്ക് വിളിച്ചു കാണിച്ച് തരും….കാണാൻ കൊള്ളാവുന്ന ആൺപിള്ളേരെ ഞാനും അവൾക്ക് കാണിച്ച് കൊടുക്കും… പക്ഷെ അവൾക്ക് ഇതിൽ വലിയ ഇൻട്രസ്റ്റ് ഇല്ലെന്ന് എനിക്ക് മനസിലായി…………

അങ്ങനെ കൊറേ നേരം കൊത്തിപെറക്കി നടന്ന്

വിശന്നപ്പോ ഞാനും അവളും കൂടി ഓഡിറ്റോറിയത്തിലേക്ക് വിട്ടു……. അമ്പലത്തിന്റെ ഭാഗമായിട്ടുള്ള ഓഡിറ്റോറിയാം ആയതുകൊണ്ട് അധികം തപ്പി നടക്കേണ്ടി വന്നില്ല……… തീറ്റ കഴിഞ്ഞതും പിന്നേം കളക്ഷനടിക്കാൻ ഇറങ്ങി പക്ഷെ കൊറേയാവന്മാര് ഇവളെ വേണ്ടാത്ത രീതിയിൽ വായിനോക്കാൻ തുടങ്ങിയതും ആ പണി നിർത്തി ഞങ്ങൾ ഓഡിറ്റോറിയത്തിലെ ഒരു കസേരയിൽ പോയിരുന്നു………

ആ സമയത്താണ് ചേട്ടനും ഏട്ടത്തിയും ഞങ്ങടെടുത്തേക്ക് വന്നു……….
“നീയെന്ന പൊന്നു ബസ്സിൽ കേറാതിരുന്നത്…….

നിന്നേം നോക്കി പത്തിരുപതു മിനിറ്റ് വണ്ടിയിട്ടോണ്ട് നിന്നു…….”

“അതിന് ഈ പൊട്ടത്തി എഴുന്നേറ്റപ്പോ ഒമ്പത് മണി കഴിഞ്ഞു പിന്നെങ്ങനെ വരാനാ…….”

ഞാനവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു……..

“അതിനിവള് രാവിലെ എഴുന്നേറ്റ് ഒരുങ്ങി നിക്കുന്നതാ………. എന്നിട്ടാണ് ഞങ്ങളത്രേം വിളി വിളിച്ചിട്ട് ഇവള് ഞങ്ങളുടെ കൂടെ വരണ്ട് നിന്റെ കൂടെ കേറി വന്നത്…….”

അത് കേട്ടതും ഞാനവളെ സംശയത്തോടെ ഒന്ന് നോക്കി……. എന്റെ നോട്ടം കണ്ടതും അവളൊരു ചമ്മിയ ചിരി ചിരിച്ചു……..

“എടാ ഞാൻ ബസ്സിൽ കേറിവന്നാൽ ബോറടിച്ചു മരിക്കും എനിക്ക് മിണ്ടാനും പറയാനും ആരും ഉണ്ടാവില്ല….. പിന്നെ നീയാകുമ്പോ എനിക്കൊരു കൂട്ടവുകേം ചെയ്യും… മിണ്ടീം പറഞ്ഞും ഇരിക്കേം ചെയ്യാം…….. അതോണ്ടാ ഞാൻ നിന്റെ കൂടെ കേറി വന്നത്………”

ഞാൻ ചോദിക്കുന്നതിനും മുൻപേ അവളിങ്ങോട്ട് പറഞ്ഞു……… അവള് എന്റെ കൂടെ വന്നത് നന്നായി അല്ലെങ്കി ഞാനും ബോറടിച്ചു ചത്തേനെ……… പിന്നേം കുറച്ചുനേരം മിണ്ടീം പറഞ്ഞും ഇരുന്ന് കുറച്ച് നേരം കഴിഞ്ഞതും അവരെഴുന്നേറ്റ് പോയി………. ഒരു അരമണിക്കൂർ കഴിഞ്ഞതും ഞങ്ങളെല്ലാരും തിരിച്ച് വീട്ടിലേക്ക് പോന്നു……… ഇന്നത്തെ വർക്കെല്ലാം ഇവന്റ് മാനേജ്‍മെന്റ്കാർക്കും കാറ്ററിംഗ്കാർക്കും കൊടുത്തത് കൊണ്ട് ഞാൻ മൊത്തത്തിൽ ഫ്രീയായിരുന്നു………

ചെക്കന്റെ അനിയൻ എന്ന അഹങ്കാരത്തോടെ ഓരോ പണികളും കാര്യമായിട്ട് വീക്ഷിച്ചും അതിനു മാർക്കിട്ടും ഞാൻ നടന്നു കൂടെ അവളും………… സാധാരണ എന്ത് കാര്യത്തിനും എനിക്കെതിരെ പറയുന്നവൾ ഇന്ന് ഞാനെന്ത് പറഞ്ഞാലും വല്ലാത്ത സപ്പോർട്ടായിരുന്നു…………..

രാത്രി പതിനൊന്നു മണിയോടെ പരുപാടികളെല്ലാം അവസാനിച്ചു….. എല്ലാരും തിരിച്ച് വീട്ടിലേക്ക്
പോവാൻ തുടങ്ങി……….. ആദ്യരാത്രിയല്ലേ ഒന്ന് വിഷ് ചെയ്തേക്കാം എന്ന ചിന്തയിൽ ഞാൻ ചിക്കു ചേട്ടനെ തപ്പിയിറങ്ങി…….. ഓരോ ബന്ധുക്കളുടെയും ഉപദേശവും മാർഗ്ഗനിർദ്ദേശങ്ങളും കഴിഞ്ഞ് 12മണിയാകാറായപ്പോഴാണ് പുള്ളിയെ ഒന്നൊറ്റക്ക് കിട്ടിയത്…….. അപ്പോഴേക്കും അമ്മായി അവരുടെടുത്തേക്ക് വന്നു…….

“രഞ്ജുട്ട അടുത്ത ശനിയാഴ്ച അവിടുത്തെ അമ്പലത്തിൽ ഗരുഡൻ തൂക്കം ഉണ്ട് നീയും മോളും കൂടെ അങ്ങോട്ട് വിരുന്ന് വരണം…… മോള് ഗരുഡൻ തൂക്കം കണ്ടിട്ടുണ്ടാവില്ലല്ലോ അപ്പൊ ഉറപ്പായിട്ടും വരണം……..”

വിരുന്ന് വിളിയും കുറച്ച് സാരോപദേശങ്ങളും കഴിഞ്ഞ് അമ്മായി പോയി………. പുറകെ ഞാനും ചെന്ന് പുതിയ ജീവിതത്തിലേക്ക് കടക്കുന്ന യുവമിഥുനങ്ങൾക്ക് ആശംസകൾ നേർന്ന് തിരിച്ച് റൂമിലേക്ക് നടന്നു…..

തിരിച്ച് നടക്കണവഴി അമ്മേം അച്ഛനും ഹാളിലേക്ക് വന്നത് കണ്ടു……. ഇപ്പൊ ചോദിച്ച എനിക്ക് ചെലപ്പോ തിരിച്ചു വിട്ടിൽ കേറാൻ പറ്റും എന്നാ വിശ്വാസത്തിൽ ഞാനവരുടെടുത്തേക്ക് ഓടി ചെന്നു……..

Leave a Reply

Your email address will not be published. Required fields are marked *