പിന്നീട് എന്നെ നോക്കി പറഞ്ഞു
” എല്ലാം ശരിയാകുമെടോ. തന്നെയൊന്നു ഹോസ്പിറ്റലിൽ കാണിക്കണം.”
“അതിന്റെ പ്രശ്നമില്ല.ഞാൻ ഒകെ “
അലോഷി ചിരിച്ചു.
എന്റെ ഫോൺ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പർ
“ഹലോ വേദപരമേശ്വർ. ആരാണ്?..”
” ഞാൻ ആരാണ് എന്നത് ചോദ്യമില്ല വേദ. എനിക്ക് വേണ്ടതെന്തെന്നു നിനക്കറിയാം.അതിങ്ങ് തരിക. നിനക്കൊപ്പമുള്ളതാരെന്നും എനിക്ക് അറിയണ്ട. ഇന്ന് വൈകീട്ട് മൂന്ന് മണിക്കു മുന്നേ എനിക്ക് ഒരു മറുപടി നീ തരണം, അല്ല തരും ”
ഒരു പരുക്കൻ സ്വരം
“നിങ്ങളാരാ?”
” ഞാൻ പറഞ്ഞു അത് നീയറിയണ്ട. നീ ബുദ്ധിമതിയാണ്. അതിബുദ്ധിമതി, പറഞ്ഞതനുസരിച്ചില്ലെങ്കിൽ സുനിതയോ സീനയോ അമൃതയോ ആയി നീ മാറും. നിന്റെയോരോ ചലനങ്ങളും ഞാനറിയുന്നുണ്ട്. മരിക്കാൻ തയ്യാറായി കൊള്ളുക.കാർ പിന്നിൽ നിന്നും വരുന്ന ലോറിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞാൽ തീരാവുന്നതേയുള്ളൂ നിന്റെ ജീവൻ”
ഫോൺ കട്ടായി .
പിന്നിൽ തുടരെ ഹോണടിക്കുന്ന പാണ്ടി ലോറിയുടെ ശബ്ദത്തിൽ പ്രശാന്തിന്റെ ശ്രദ്ധ മാറി. കാർ നേരെ കൊക്കയിലേക്ക്
മരണത്തെ ഞാൻ കണ്ടു കണ്ണുകൾ ഇറുക്കെയടച്ചു. എന്തിലോ ശക്തമായി ഇടിച്ച ശബ്ദം.
“സർ “
പ്രശാന്തിന്റെ ശബ്ദം. ഞാൻ കണ്ണു തുറന്നു. കാറിനു മുന്നിൽ വിജനത മാത്രം. എന്റെ ഇരുപ്പിനു സ്ഥാനചലനം സംഭവിച്ചില്ല.കാർ മറിഞ്ഞില്ലെ?
“വേദ ഡോർ തുറന്ന് പതിയെ ഇറങ്ങണം, “
“എന്താ പറ്റിയത് സത്യത്തിൽ .”
അലോഷിയുടെ ചോദ്യത്തിന്
” കാർ എന്തിലോ തട്ടി നിൽക്കുകയാണിപ്പോൾ.എത്രയും പെട്ടന്ന് പുറത്തിറങ്ങി പിന്നിലേക്ക് വലിക്കണം”
ഞാനും അലോഷിയും പുറത്തിറങ്ങി.പ്രശാന്ത് പറഞ്ഞത് ശരിയാണ് വലതു സൈഡിലായുള്ള കൊക്കെയിലേക്ക് ചാഞ്ഞ ഒരു ഉണക്ക വേരിൽ തട്ടി നിൽക്കുകയാണ്. പിന്നാലെ വന്ന ഒരു ജിപ്സിയിൽ നിന്നും നാല് സായിപ്പുമാരും വണ്ടി നിർത്തി ഞങ്ങളെ സഹായിച്ചു.
ദൈവത്തിനും വിദേശികൾക്കും നന്ദി പറഞ്ഞ് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
പിന്നീടുള്ള യാത്രയിൽ എല്ലാവരും മൗനത്തിലായിരുന്നു. മൗനം ഭേതിച്ചത് ഞാൻ തന്നെയായിരുന്നു.
“അവർക്ക് ഞാൻ എന്തോ നൽകണമെന്നു പറയുന്നുണ്ട് സർ, “
” ഉം.”
അലോഷിയിൽ നിന്നും ഒരു മൂളൽ മാത്രം .കണ്ണുകളടച്ച് സീറ്റിൽ ചാരിയിരിക്കയാണ്.
“സർ അതാണെങ്കിലോ ഫോർമുല ?”
അലോഷി മുന്നോട്ടാഞ്ഞ് ഉഷാറായി ഇരുന്നു.
” ആയിരിക്കാമെന്നല്ല അത് തന്നെയാണ്.”
” പക്ഷേ എന്റെ കൈയിൽ……!”
ഞാൻ വിക്കി .
” മുഴുവൻ പറയട്ടെ വേദ. വേദയുടെ കൈവശം അങ്ങനൊന്നുണ്ടെങ്കിൽ അതേ പറ്റിവേദയ്ക്ക് അറിവില്ലെങ്കിൽ അതിനർത്ഥമെന്താ?”
ഞാൻ ചോദ്യം മനസിലാവാതെ മിഴിച്ചു നിന്നു.
” അതായത് അവർക്ക് വേണ്ടതെന്തെന്ന് വേദയ്ക്ക് അറിയില്ലെത്തിൽ…….?”
“എന്റെ കൈകളിലങ്ങനൊന്നുമില്ലാന്ന് “
” അങ്ങനെയല്ല. അതേ പറ്റി നിനക്കറിവില്ലെങ്കിൽ നിന്റെ കൈളിൽ അവയുള്ളത് നിനക്കറിയില്ല എന്ന രീതിയിൽ ചിന്തിക്കുക. അതിനർത്ഥം അത്ക നീയറിഞ്ഞു കൊണ്ട് മറച്ചുവെക്കുകയല്ലാ എങ്കിൽ…… പിന്നെ ഈ പ്രശ്നങ്ങൾക്കും ഒരു പാട് മുന്നേ മരണപ്പെട്ട അച്ഛന്റെ കേസ്. അച്ഛന്റെ മുറിയാണവർ വിശദമായി നോക്കിയത് അതിനർത്ഥം അച്ഛന്റെ കൈവശമുള്ള ഏതോ രേഖകൾ അതാണവർക്ക് വേണ്ടത്. “
ഞാൻ ചിന്തിച്ചു ശരിയാണ്. എന്റെ മുറിയേക്കാൾ അവർ വലിച്ചു വാരിയിട്ടത് അച്ഛന്റെ മുറിയാണ് ..
“വേദാ ആലോചിക്കുക. അച്ഛനിൽ നിന്നും എന്തെങ്കിലും സൂക്ഷിക്കാനായി എടുത്തു വെച്ചിട്ടുണ്ടോ എന്ന്.
ഇനിയതല്ലായെങ്കിൽ അച്ഛൻ സൂക്ഷിച്ചു വെച്ചതെന്തെങ്കിലും…..”
ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. എന്തെങ്കിലും കാണുമോ?
അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു. അദ്ദേഹം ഫോണിൽ സംസാരം തുടങ്ങി.
എന്തായിരിക്കും അവർ തേടുന്ന ഫോർമുല ? അപ്പയുടെ മെയിൽ ചെക്ക് ചെയ്യണം.അത് ചിലപ്പോൾ ഉപകാരപ്പെടും. എന്തായാലും വീടെത്തട്ടെ.
അലോഷി ഫോണിലെ സംസാരം നിർത്തി.
“വേദ ദീപ അഡ്മിറ്റായ ഹോസ്പിറ്റലിൽ നിന്നുമാണ് കാൾ വന്നത്. ദീപയ്ക്ക് ഫിറ്റ്സ് വന്നു ഐ സി യു വിലേക്ക് മാറ്റിയിട്ടുണ്ട്. “
