” നേരിട്ട് കണ്ടില്ല ഒന്നു രണ്ട് തവണ വിളിച്ചിട്ടുണ്ട്. “
” അതാരാ എന്നെനിക്കറിയില്ല എങ്കിലും .എല്ലാർക്കും അദ്ദേഹത്തെ ഭയമാണ്. റോഷനും തോമസ് സാറിനുമടക്കം.തോമസ് സാറിന്റെ ഫാർമസിയിൽ ജോലിക്കു നിൽക്കാമെന്നോർത്താ ചെന്നതെങ്കിലും മഠത്തിന്റെ കാര്യത്തിൽ അത് മൊത്തം എന്നെ ഏൽപിക്കുകയാണ് ചെയ്തത്. അവിടെ നിർമ്മിക്കുന്നത് ഒരു പ്രത്യേക രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്നാണ്. “
” മനസിലായില്ല.”
” അത് ഒന്നര മാസം ഉപയോഗിക്കുന്നതോടെ ഒരിക്കലും അതിൽ നിന്നും വിട്ടു പോരാൻ കഴിയാത്തത്രയും അടിമയാകും”
” അത് സാധാരണമായ കാര്യമല്ലേ?”
എന്റെ സംശയം.
” അതിന്റെ 100 ഇരട്ടി സ്ട്രോംഗാണിത്. വളരെ സാവധാനത്തിലാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഒന്നര രണ്ട് മാസം കൊണ്ട് ശരീരത്തിലെ വെയ്ൻ മൊത്തം തളർത്തിക്കളയുന്നു, ചിന്താശേഷി കുറയുന്നു. ബുദ്ധി മരവിച്ച പ്രതികരിക്കാൻ കഴിയാത്ത ഏതാണ്ട് പറഞ്ഞാൽ കിളി പോയ അവസ്ഥയിലേക്കെത്തും.”
” ഇതു കൊണ്ടുള്ള നേട്ടം?”
” അറിയില്ല.”
“നാൻസി എങ്ങനെ തിരികെ പോകും; “
” അലോഷിയുടെ ചോദ്യത്തിനു മുമ്പിൽ നാൻസി മിഴിച്ചു.
“പോയി മുഖം കഴുകി വരൂ.”
അലോഷിയുടെ നിർദ്ദേശപ്രകാരം നാൻസി എഴുന്നേറ്റു ഞാൻ ചൂണ്ടിക്കാണിച്ച ഭാഗം നോക്കി അവൾ നീങ്ങി.
“നാൻസിയെ പറഞ്ഞു വിടുകയാണോ?”
“അതെ വേദാ. അവൾക്കറിയുന്നതവൾ പറഞ്ഞു. അവളെ പിടിച്ചു വെച്ചാൽ കുറ്റവാളികൾ വെളിയിൽ വരാൻ സമയമെടുക്കും. നമ്മൾ അവർക്കു പിന്നാലെ ഇല്ല എന്ന് അവരെ ബോധ്യപ്പെടുത്തണം.”
അപ്പോഴേക്കും മുഖം കഴുകി നാൻസി വന്നു.
“നാൻസി പോയ്ക്കോളൂ. പിന്നെ ആ രേഖകൾ MTR ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഫയലുകളുടെ കൂട്ടത്തിലാവാനാണ് സാദ്ധ്യതയെന്ന് വേദപറയുന്നു. വ്യക്തമായ ഉറപ്പില്ല. നാളെ എത്തിക്കാം.പിന്നെ നമ്മൾക്കിടയിൽ ഇത്ര നേരമുണ്ടായ സംഭാഷണം ആരോടും പറയണ്ട. പറഞ്ഞാൽ തീർത്ഥയുടെ കാര്യം നീ മറക്കേണ്ടി വരും.”
നിറഞ്ഞ കണ്ണുകളോടെ നാൻസി തലയാട്ടി.
“ഇതാ ഈ തോക്കും കൂടി ….”
” വേണ്ട സർ, അതെനിക്ക് തോമസ് ഐസക് സർ തന്നതാണ്. ഉപയോഗിക്കാൻ പോലും എനിക്കറിയില്ല.”
അവൾ വാതിൽ കടന്നതും
“വേദാ ഇന്നിനി നിന്നെ തിരഞ്ഞാരും വരില്ല ധൈര്യമായി ഉറങ്ങിക്കോ.”
“സാറെങ്ങനെ കറക്റ്റ് ടൈം?”
” നമ്പർ ട്രെയ്സ് ചെയ്ത് വന്നതാണ്. ലൊക്കേഷൻ ഇവിടെയാണെന്നു പറഞ്ഞപ്പോൾ അവളിതിനകത്തുണ്ടാവുമെന്നുറപ്പായിരുന്നു.”
“സാറപ്പോൾ വന്നില്ലായിരുന്നെങ്കിൽ….. “
” ഒന്നും സംഭവിക്കില്ലെടോ അതൊരു പാവം കുട്ടിയാണ്.പെട്ടു പോയതാണ്, അല്ല മന: പൂർവ്വം പെടുത്തിയതാണ്. ഞാനിറങ്ങട്ടെ കുറേയേറെ ജോലികൾ ബാക്കിയാണ്. പിന്നെ MTR ലോക്കറിൽ gold മാത്രമല്ലെ ഉള്ളൂ? “
“അതെ “
“എത്ര പവനുണ്ട്?”
” അമ്പത്തിമൂന്ന് “
“ലോക്കർ നമ്പർ. വിശ്വാസമുണ്ടേൽ പറയുക. ഇന്ന് രാത്രി ആ അമ്പത്തിമൂന്ന് പവൻ അപഹരിക്കപ്പെടും, അതിനു മുന്നേ മാറ്റണം.”
“കീ വീട്ടിലാണുള്ളത് PW **** പോരെ?”
എന്റെ സംസാരം കേട്ടാവാം അലോഷി ചിരിച്ചു.
“വേദ രാവിലെ നമ്മളവനെ പിടിച്ചിരിക്കും ധൈര്യമായി ഉറങ്ങിക്കോ.”
വീടിന്റെ കീയെടുത്തു കൊടുത്ത ശേഷം അവർ പോയി.പിന്നീടെന്തോ ഉറക്കം വന്നില്ല. ചായം പൂശിയ മുഖമുള്ളരാൾ പുറത്തു നിന്ന് കളി നിയന്ത്രിക്കുന്നു.
ഗായത്രീ മേഡത്തിനെ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫായിരുന്നു. ടീപ്പോയ്മേൽ കാലെടുത്തു വെക്കാനാഞ്ഞ ഞാൻ ഒരു കവർ കണ്ടു ഞെട്ടി. പരിചിതമായ കൈപ്പട .
ഇതാരാവും ഇനിയൊരു പക്ഷേ നാൻസിയാവുമോ കത്തെഴുതിയത്?
എന്റെ പേരു മാത്രം എഴുതിയ ആ കവറെടുത്തു ഞാൻ തുറന്നു. അതിനകത്ത് കുറച്ചു ഫോട്ടോകൾ കണ്ടു. എല്ലാം ഉറങ്ങിക്കിടക്കുന്ന ഫോട്ടോസുകൾ, അതിൽ ഒരു പെൺകുട്ടിയുടെ മുഖം പരിചിതമായി തോന്നി. യെസ് ഇതവൾ തന്നെ. അവളെങ്ങനെ…….?
നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയാ വസുദേവ്. ആഴ്ചകളോളം അബോധാവസ്ഥയിലായതിനു ശേഷം ആശുപത്രിയിൽ നിന്നും കാണാതായ പെൺകുട്ടി. അടുത്തത് ഒരു ചെറിയ ആൺകുട്ടിയുടേതാണ്.അത് കഴിഞ്ഞ് അവന്റെ മുഖവുമായി സാമ്യമുള്ള മറ്റൊരു ആൺകുട്ടി അവനേക്കാൾ പ്രായം കുറഞ്ഞത് .
പിന്നെ അപരിചിതമായ നാലു സ്ത്രീകൾ. എല്ലാം പല പ്രായത്തിലുള്ളത്.മൂന്ന് പുരുഷന്മാർ .എല്ലാവരും ഉറങ്ങുകയാണ്. അവരുടെ കിടപ്പുവശം കണ്ടിട്ട് അതൊരു ആശുപത്രി പോലെ തോന്നി. പക്ഷേ അതിലും എന്റെ ശ്രദ്ധയാകർഷിച്ചത്. അവരിൽ ചിലരുടെ കൈകളിൽ ഒന്നു രണ്ടിടത്ത് കണ്ട വയലറ്റ് കലർന്ന കറുപ്പടയാളമാണ്. ആ അടയാളങ്ങളെല്ലാം വെയിനിനു നേരെയായിരുന്നു. ചിലരുടെ കൈകളിൽ അതിന്റെ സ്ഥാനത്ത് കാനുല കണ്ടു. അതിനർത്ഥം അവരുടെ ശരീരത്തിൽ എന്തോ മെഡിസിൻ തുടർച്ചയായി കുത്തിവെക്കുന്നുണ്ടെന്നു തന്നെയല്ലേ.? ഫോട്ടോയ്ക്കൊപ്പമുള്ള
നാലായി മടക്കിയ പേപ്പർ ഞാൻ തുറന്നു.
