അഞ്ചന ചേച്ചി – 1അടിപൊളി  

 

കുറെ നേരം  അവർ മൂന്ന് പേരോടും ഞാൻ മാറിമാറി സംസാരിച്ച്. അവസാനം അടുക്കളയില്‍ എന്തോ ചെയ്യാനുണ്ടെന്നും പറഞ്ഞ്‌ അമ്മ പോയി.

 

അനിയനും ബൈ പറഞ്ഞ്‌ അവന്റെ പാട്ടിന്‌ പോയി.

 

അവർ പോയതും ഉടനെ നെഷിധ ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു, ‘ഏട്ടാ, അടുത്ത മാസം അമ്മയുടെ പിറന്നാള്‍ വരുവല്ലെ, അമ്മ അറിയാതെ അമ്മയ്ക്ക് ഗിഫ്റ്റ് വാങ്ങാൻ വേണ്ടിയ ഞാനും രാകേഷും കാശ് ചോദിച്ചത്. എന്ത് വാങ്ങാൻ എന്നൊന്നും തീരുമാനിച്ചില്ല, പക്ഷേ ടൂറിന് പോകുന്നത് കൊണ്ട്‌ ഒരുപാട്‌ സ്ഥലത്ത് കേറി ഞങ്ങൾക്ക് എന്തെങ്കിലും നല്ലത് സെലക്റ്റ് ചെയ്യാൻ കഴിയും’

 

‘അത് കൊള്ളാം. കാശ് എത്ര വേണമെന്ന് പറഞ്ഞ മതി, ഞാൻ ട്രാന്‍സ്ഫർ ചെയ്യാം.’ പുഞ്ചിരിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

 

നെഷിധ രാകേഷുമായി ആലോചിച്ച ശേഷം പറയാമെന്ന് സമ്മതിച്ചു.

 

‘എന്ന ശരി, മോളെ. നാളെ വിളിക്കാം. ഇനി ഞാനൊന്ന് കുളിക്കട്ടെ.’

 

‘ശരി ഏട്ടാ, ഗുഡ് നൈറ്റ്. ഉമ്മ.’ നെഷിധ ഫോൺ സ്ക്രീനില്‍ ഉമ്മ വച്ചു.

 

ചിരിച്ചുകൊണ്ട് ഞാനും ഉമ്മ കൊടുത്ത ശേഷം കോൾ കട്ടാക്കി.

 

 

 

ബാത്റൂമിൽ കേറി  കുളിക്കാൻ തുടങ്ങിയതും എന്റെ ഫോൺ തുടരെത്തുടരെ റിംഗ് ആവുന്ന ശബ്ദം കേട്ടിട്ട് ഞാൻ വേഗം കുളിച്ചിറങ്ങി.

 

പുറത്തിറങ്ങിയതും എന്റെ ബെഡ്ഡിൽ കിടന്ന് പിന്നെയും കരയുന്ന മൊബൈലിനെ എടുത്തു നോക്കി.

 

ആരെന്ന് കണ്ടതും എന്റെ മനസ്സ് തുള്ളിച്ചാടി.

 

അഞ്ചന ചേച്ചിയുടെ വാട്സ്ആപ് കോൾ ആയിരുന്നു. പക്ഷെ എടുക്കും മുന്നെ കട്ടായി. അവളുടെ തന്നെ 3 വോയ്സ് മെസേജും ഉണ്ടായിരുന്നു.

 

ആദ്യം ഡ്രസിട്ട ശേഷം ചേച്ചിയുടെ വോയ്സ് മെസേജ് ഞാൻ പ്ലേ ചെയ്തു.

 

അവളിപ്പോള്‍ ട്രിവാന്‍ഡ്രം എയർപോർട്ടിൽ എത്തി കഴിഞ്ഞു എന്നായിരുന്നു ആദ്യത്തെ മെസേജ്.

 

പിന്നേ പ്രഷോബ് ചേട്ടന് മെസേജും കോളും ചെയ്തിട്ട് ഇതുവരെ മറുപടി  ലഭിച്ചില്ല എന്ന് രണ്ടാമത്തെ മെസേജ്.

 

രാവിലെ അവളെ പിക് ചെയ്യാൻ പ്രഷോബ് ചേട്ടൻ ഉറപ്പായിട്ടും വരുമോ എന്ന ചോദ്യമായിരുന്നു മൂന്നാമത്തെ മെസേജിൽ.

 

ഉടനെ ചേച്ചിക്ക് ഞാൻ വീഡിയോ കോൾ ചെയ്തു. പക്ഷേ അത് കട്ട് ആക്കിയിട്ടുണ്ട് അവൾ ഓഡിയോ കോളാണ് ചെയ്തത്.

 

‘വിക്രം, എന്റെ ഹെഡ് സെറ്റ് ചീത്തയായി. അതാ ഓഡിയോ ചെയ്തത്.’ ചേച്ചി കാരണം പറഞ്ഞു. ‘പിന്നേ ചേട്ടൻ എന്താ എന്നെ വിളിക്കാത്തെ? റിപ്ലൈ മെസേജും വന്നില്ല!’ അവള്‍ വിഷമിച്ചു.

 

‘ചേച്ചി പേടിക്കാതെ, പ്രഷോബ് ചേട്ടൻ തീർച്ചയായും വരും.’ അങ്ങനെ ഞാൻ പറഞ്ഞെങ്കിലും എന്റെ മനസ്സിലും ചേച്ചിയുടെ അതെ സംശയം ഉണ്ടായിരുന്നു.

 

‘അദ്ദേഹം കുടിച്ചിട്ടുണ്ടോ, വിക്രം?’

 

‘ലേശം…’

 

‘ലേശം പോലും! എന്തിനാ വിക്രം എന്നോട് നുണ പറയുന്നേ, അദ്ദേഹം കുടിക്കാന്‍ തുടങ്ങിയാല്‍ ഒന്നര കുപ്പിയെങ്കിലും തീരാതെ മതിയാകില്ലെന്ന് എനിക്കുമറിയാം’ ശബ്ദം താഴ്ത്തിയാണ് അഞ്ചന ചേച്ചി അത്രയും പറഞ്ഞത്.

 

ചേച്ചിക്ക് എങ്ങനെ മറുപടി കൊടുക്കണം എന്നറിയാതെ കുറച്ചുനേരം ഞാൻ വെറുതെ ഇരുന്നിട്ട് അവസാനം പറഞ്ഞു,

 

 

 

‘ചേച്ചി ഇവിടെ എത്തുമ്പോള്‍ ചേട്ടൻ  എയർപോർട്ടിൽ ഉണ്ടാവുമെന്ന് എന്നോട് ഉറപ്പിച്ചു പറഞ്ഞതാ. ചേച്ചി വിഷമിക്കേണ്ട, ചേട്ടൻ വരും.’ ഞാൻ ഉറപ്പ് കൊടുത്തു.

 

‘നാളെ കണ്ടറിയാം!’ ചേച്ചി നീരസപ്പെട്ടു, ‘പിന്നെ ആദ്യമായി വരുന്നത് കൊണ്ട്‌ ഒരു ചെറിയ പേടിയും.’

 

‘പേടിക്കാൻ ഒന്നുമില്ലടി.  എയർപോർട്ടിൽ ഒരുപാട്‌ സ്റ്റാഫ്സ് ഉള്ളതല്ലെ. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അവരോട് ചോദിച്ചാൽ മതി’

 

‘ശെരിടാ, ഞാൻ ചോദിക്കാം. പിന്നെ നാളെ ആദ്യമായി നമ്മൾ മീറ്റ് ചെയ്യാൻ പോകുന്നു, ലേ?’

 

അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ഉന്മേഷം തോന്നി.

 

‘എന്ന ബൈ ഡാ, വിക്രം. ഞാൻ വെക്കട്ടെ.’

 

‘ശരി.’

 

അവസാനം ഞങ്ങൾ കട്ടാക്കി.

 

കുറെ നേരം അഞ്ചനയെ ഞാൻ വിചാരിച്ച് കിടന്നു. നാളെ അവളെ  നേരിട്ട് കാണാന്‍ കഴിയും എന്ന ചിന്ത എന്നെ വളരെയധികം സന്തോഷിപ്പിച്ചു.

 

അവളുടെ മുഖത്ത് എപ്പോഴും കാണുന്ന പുഞ്ചിരി എന്റെ മനസ്സിൽ നിറഞ്ഞുനിന്നു. ചേച്ചിയുടെ ശബ്ദം എന്റെ കാതില്‍ കേട്ട് കൊണ്ടിരുന്നു.

 

ഏതു ഡ്രസ്സായിരിക്കും അവൾ ഇട്ടിരിക്കുന്നത്? ഞാൻ ആലോചിച്ചു.

 

ഞാൻ വീഡിയോ കോൾ ചെയ്തിട്ടുള്ളപ്പോഴെല്ലാം ടീ ഷര്‍ട്ട്, അല്ലെങ്കില്‍ ഏതെങ്കിലും ടൈപ്പ് നൈറ്റ് ഡ്രസ്സിലായിരിക്കും അവളെ ഞാൻ കണ്ടിട്ടുള്ളത്. മറ്റൊരു ഡ്രസ്സിലും അഞ്ചന ചേച്ചിയെ ഞാൻ കണ്ടിട്ടില്ല.

 

പ്രഷോബ് ചേട്ടന്‍റെ പക്കല്‍ അവരുടെ കല്യാണ ആല്‍ബം, വെഡ്ഡിങ് സി.ഡി പോയിട്ട് ഒരൊറ്റ ഫോട്ടോ പോലുമില്ല എന്നത് എന്നെ വളരെയേറെ അല്‍ഭുതപ്പെടുത്തിയിരുന്നു.

 

എന്റെ അനുജത്തിയുടെ മൊബൈലില്‍ അവർ ഒരുമിച്ച് എടുത്ത ഫോട്ടോസ് ഉണ്ടാവണം, പക്ഷേ ചേച്ചിയുടെ ഫോട്ടോ ഞാൻ ചോദിക്കുന്നത് മോശമാണ്.

 

അവളെ എനിക്ക് പരിചയപ്പെടുത്തി തരാൻ ഒഴികെ മറ്റൊരു സാഹചര്യങ്ങളിലും പ്രഷോബ് ചേട്ടൻ വീഡിയോ കോൾ ചെയ്യുന്നത് പോലും ഞാൻ കണ്ടിട്ടില്ല. ഓഡിയോ കോൾ ചെയ്യുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ള, അതും 5 മിനിറ്റിലധികം നീളില്ല.

 

എന്തൊരു മനുഷ്യനാണ് ഇയാൾ. എനിക്ക് ശെരിക്കും വെറുപ്പു തോന്നി.

 

സത്യത്തിൽ എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു കാര്യം ഉണ്ടായിരുന്നു :  അവളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ താല്പര്യമില്ലാതിരുന്ന അയാളുടെ ഇപ്പോഴത്തെ മനമാറ്റം, അതാണ് എനിക്ക് മനസ്സിലാവാത്തത്.

 

ഒരിക്കലും അവളെ ഇങ്ങോട്ട് കൊണ്ടുവരില്ലെന്ന് പറഞ്ഞ വ്യക്തിയായിരുന്നു അയാള്‍.

 

ഉം, എന്തെങ്കിലും ആവട്ടെ.

 

അന്നേരം ഒരു വാട്സാപ് കോൾ വന്നു. നെഷിധ ആയിരുന്നു.

 

എടുത്തതും അവളുടെ ആകാംഷ നിറഞ്ഞ ശബ്ദം പറഞ്ഞു,

 

‘ഏട്ടാ, പറയാൻ മറന്നു, കുറച്ച് മീനച്ചാർ അഞ്ചന ചേച്ചിയുടെ കൈയിൽ കൊടുത്തു വിട്ടിട്ടുണ്ട്’

 

അതു കേട്ടതും എനിക്ക് വായിൽ വെള്ളമൂറി. അവളുടെ സ്വരത്തില്‍ ആകാംഷ നിറഞ്ഞിരുന്നതിന്‍റെ കാരണം എനിക്ക് അറിയാമായിരുന്നു.

 

‘മോളാണോ മീനച്ചാർ തയാറാക്കിയത്?’ ഞാൻ ചോദിച്ചു.

 

‘ഞാൻ തന്നെ, കഴിച്ചു നോക്കീട്ട് എങ്ങനെ ഉണ്ടായിരുന്നെന്ന് പറയണേ ഏട്ടാ’ അവൾ സന്തോഷത്തോടെ ചിരിച്ചു.

 

‘താങ്ക്സ് മോളെ, നി എന്ത് ഉണ്ടാക്കിയാലും അത് നന്നായിരിക്കും എന്നറിയാം, എന്തായാലും ഞാൻ കഴിച്ചിട്ട് പറയാം’

 

ഞങ്ങളുടെ വീട്ടില്‍ നിന്നും 50 കിലോമീറ്ററിലധികം ദൂരമുണ്ട് അഞ്ചന ചേച്ചിയുടെ വീട്ടിലേക്ക് പോകാൻ.

Leave a Reply

Your email address will not be published. Required fields are marked *