അഞ്ചന ചേച്ചി – 2അടിപൊളി  

 

“വിക്രം ഇവിടെ ദുബായില്‍ തന്നെ  ബി.ബി.എ ചെയ്തു, അല്ലേ.” എന്റെ ജോലി കഴിഞ്ഞ് ലോഗ്ഔട്ട് ചെയ്തതും ചേച്ചി ചോദിച്ചു.

 

“അതേ ചേച്ചി, ഇവിടെയാണ് ചെയ്തത്.” ഞാൻ പറഞ്ഞു. ഇതും നെഷിധയാണോ ചേച്ചിയോട് പറഞ്ഞത്?”

 

“അവൾ തന്നെയാ പറഞ്ഞത്. പക്ഷേ നാട്ടില്‍ പഠിത്തം നിർത്തിച്ച് നിന്നെ നിന്റെ പപ്പ ഇവിടെ കൊണ്ടുവന്നത് നെഷിധയ്ക്ക് തീരെ ഇഷ്ടമായില്ല എന്നും, ആഴ്ചകളോളം മനോജ് അങ്കിളോട് ദേഷ്യത്തില്‍ പിണങ്ങി സംസാരിക്കാതെ ഇരുന്നു എന്നും, സുധ ആന്‍റിയോട് മാസങ്ങളോളം വഴക്കടിച്ചിരുന്നു എന്നും സുധ ആന്‍റിയാ എന്നോട് പറഞ്ഞത്.”

 

ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു. “എന്റെ പഠിത്തം നിർത്തിയതിന് അല്ലായിരുന്നു, എന്നെ അവളില്‍ നിന്ന് പിരിച്ച് ഇങ്ങോട്ട് കൊണ്ടു വന്നതിനായിരുന്നു നെഷിധയ്ക്ക് ദേഷ്യം. അന്നവൾക്ക് പതിമൂന്ന്‌ വയസ്സായിരുന്നു.”

 

ചേച്ചി ചിരിച്ചു. “അത് തന്നെയാണ് നെഷിധയും എന്നോട് പറഞ്ഞത്.”

 

അവസാനം ഞങ്ങൾ ഓഫീസ് പൂട്ടി ചുറ്റി കറങ്ങാൻ തയാറായി.

*****************

 

ഇതുവരെ ഞാൻ കണ്ടിരുന്ന ചേച്ചിയെ അല്ലായിരുന്നു ഇപ്പോൾ ഞാൻ കണ്ടത്.

 

എന്റെ വണ്ടി ദുബായ്-മാൾ പാർക്കിംഗ് ഏരിയയിൽ ഇട്ടിട്ട്, ദുബായ് മാളിലൂടെ ഞങ്ങൾ ബൂർജ് ഖലിഫയിൽ എത്തി ചേര്‍ന്നു.

 

ആ നിമിഷം തൊട്ട് അഞ്ചന ചേച്ചി ഹൈ എനർജിയിൽ ആയിരുന്നു. മറ്റേതോ അല്‍ഭുത ലോകത്ത് എത്തിപ്പെട്ടത് പോലെ ചേച്ചിയുടെ മുഖം വിസ്മയത്തിൽ മുങ്ങി നിന്നു.

 

ഒരു മകള്‍ തന്റെ അച്ഛന്‍റെ കൈയേ അണച്ച് പിടിച്ചുകൊണ്ട് നടക്കുന്നത് പോലെയാണ്‌ അഞ്ചന ചേച്ചി എന്റെ ഇടത് കൈയെ അണച്ച് പിടിച്ചു കൊണ്ട്‌ നടന്നത്.

 

ചേച്ചിയുടെ വലത് മാറ് എന്റെ കൈയിൽ അമർന്നിരുന്നെങ്കിലും എനിക്ക് തെറ്റായ ചിന്തകളൊന്നും ഉണ്ടായില്ല. പകരം, സ്നേഹവും കരുതലും പിന്നേ ഒരുതരം സംരക്ഷണ ചിന്തയും ആണ് ഉള്ളില്‍ നിറഞ്ഞു നിന്നത്.

 

125മത്തെ നിലയിലുള്ള ഒബ്സർവേഷൻ ഡെക്കിൽ നിന്ന് അവിടെയുള്ള ടെലസ്ക്കോപ്പിലൂടെ ദുബായിയുടെ പല ഭാഗങ്ങൾ വീക്ഷിച്ചപ്പോളും, ഡെക്കിൽ ചുറ്റി നടന്ന് അല്‍ഭുത കാഴ്ചകളെ കണ്ടപ്പോഴും, ചേച്ചിയുടെ കണ്ണുകൾ അത്യാഹ്ലാദത്തിൽ തിളങ്ങിയിരുന്നു.

 

പിന്നേ ഒരു മലയാളി ഫാമിലിയും അവിടെ ഉണ്ടായിരുന്നു, ഭാര്യ, ഭർത്താവ് പിന്നേ രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ കുടുംബം. അവർ ഞങ്ങളെ നോക്കി പുഞ്ചിരിച്ചതും ഞങ്ങളും ചിരിച്ചു.

 

അതിനെ ഒരു സ്വീകരണമായി എടുത്തുകൊണ്ട് ആ ഭാര്യ അഞ്ചന ചേച്ചിയോട് കുശലം പറയാൻ തുടങ്ങി. ചേച്ചിയും അവരോട് എന്തൊക്കെയോ പറഞ്ഞ്‌ തുടങ്ങി.

 

“ഞാൻ ഇപ്പൊ വരാം” എന്നും പറഞ്ഞ്‌ ഗിഫ്റ്റ് ഷോപ്പ് ലക്ഷ്യമാക്കി ഞാൻ നടന്നു.

 

എനിക്ക് വേണ്ടത് വാങ്ങി എന്റെ ഷോൾഡർ ബാഗില്‍ സൂക്ഷിച്ച ശേഷം തിരികെ വന്നു. അപ്പോഴേക്കും ആ ഫാമിലി തിരികെ പോകാൻ ഒരുങ്ങുകയായിരുന്നു.

 

ചേച്ചിയോട് യാത്രയും, എനിക്കൊരു പുഞ്ചിരിയും തന്നിട്ട് ആ ഫാമിലി പോയി.

 

പക്ഷേ 148ആം നിലയും വിസിറ്റ് ചെയ്യാനുള്ള ടിക്കറ്റ് ആയിരുന്നു ഞാൻ ബുക്ക് ചെയ്തിരുന്നത്.

 

“ചേച്ചിക്ക് വിശക്കുന്നുണ്ടോ?” എലിവേറ്ററിൽ വച്ച് ഞാൻ ചോദിച്ചു.

 

“ചെറുതായി..” ചേച്ചി സമ്മതിച്ചു.

 

“അത് സാരമില്ല, ഈ ഫ്ലോറിൽ നമുക്ക് ഫുഡ് ലഭിക്കും, അവർ തരും.”

 

അങ്ങനെ 148ആം ഫ്ലോറിൽ ഞങ്ങൾക്ക് കുടിക്കാന്‍ ജ്യൂസും സ്നാക്സും അവർ തന്നത് ഞങ്ങൾ കഴിച്ചു.

 

പിന്നേ അവിടെയുള്ള ഒബ്സർവേഷൻ പ്ലാറ്റ്ഫോമിൽ വച്ചുള്ള ചേച്ചിയുടെ സന്തോഷം കണ്ടതും എന്റെ മനസ്സും ആഹ്ലാദിച്ചു. ചേച്ചിയുടെ സന്തോഷം എന്നെ ശെരിക്കും ഊര്‍ജ്ജപ്പെടുത്തി കൊണ്ടിരുന്നു.

 

അവിടെ വച്ച് ചേച്ചി മനസ്സ് തുറന്നു എന്നോട് സംസാരിച്ചു. ചേച്ചിയുടെ  സ്വന്തം ഇഷ്ട്ടങ്ങളും, നഷ്ട്ടങ്ങളും, ദുഖങ്ങളും, ഒക്കെ ചേച്ചി എന്നോട് പങ്കുവച്ചു.

 

ഒന്നും തടസപ്പെടുത്താതെ ഞാനും ചേച്ചി പറയുന്നതൊക്കെ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു.

 

“ഇതുപോലെ എന്റെ മനസ്സ് ഞാൻ ആരോടും തുറന്നിട്ടില്ല, വിക്രം. കാരണം നി എന്റെ സ്പെഷ്യൽ ഫ്രണ്ട് ആണ്. അതുകൊണ്ടാണ് നിന്നോട് അത്രമാത്രം ഞാൻ ഫോണിലൂടെ സംസാരിച്ചിരുന്നതും, ഇപ്പോൾ നേരിട്ട് ഇത്രയധികം സംസാരിച്ചതും. ഞാൻ നിന്നെ അത്രയ്ക്ക് വിശ്വസിക്കുന്നു, വിക്രം.” ചേച്ചി ഗൗരവത്തിൽ പറഞ്ഞ ശേഷം ചിരിച്ചു.

 

“സ്പെഷ്യൽ എന്ന് പറഞ്ഞാൽ, എന്നോട് പ്രണയം തോന്നുന്ന സ്പെഷ്യൽ ആണോ?” ഞാൻ ആവേശത്തോടെ ചോദിച്ചതും ചേച്ചിയുടെ മുഖം വാടി.

 

“എനിക്ക് നിന്നോട് ഒരുപാട്‌ സ്നേഹമുണ്ട്, വിക്രം — പക്ഷേ അത് പ്രണയം അല്ല. അതുപോലെ നീയും അത്തരത്തില്‍ എന്നെ കാണരുത്.” എന്നെ നോക്കാതെ, താഴെ വ്യാപിച്ച് കിടക്കുന്ന ദുബായ് നഗരത്തെ നോക്കി കൊണ്ട്‌ ചേച്ചി തീര്‍ത്തു പറഞ്ഞു.

 

അത് കേട്ടതും എന്റെ പ്രതീക്ഷയും ആവേശവൂം ചത്തടങ്ങി. ഈ ഗ്ലാസ്സിലൊക്കെ ഒരു പോറലേൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ലെങ്കിലും, എങ്ങനെയെങ്കിലും അതൊക്കെ തകർത്തു കൊണ്ട്‌ താഴേക്ക് ചാടാൻ എനിക്ക് തോന്നി പോയി.

 

കരഞ്ഞു വിളിക്കുന്ന എന്റെ ഹൃദയത്തിന്‍റെ ശബ്ദം ചേച്ചിക്ക് കേട്ടത് പോലെ, പെട്ടന്നവൾ വിഷമിച്ച മുഖത്തോടെ തല തിരിച്ച് എന്റെ കണ്ണില്‍ നോട്ടം നട്ടു.

 

പക്ഷേ എന്റെ സ്വാര്‍ത്ഥ ചിന്തകൾ കാരണം ചേച്ചിയുടെ ഈ നല്ല ദിവസത്തെ ഞാൻ നശിപ്പിക്കില്ല.

 

ഉടനെ എല്ലാ വിഷമവും വേദനയും മറച്ചു കൊണ്ട്‌ ഞാൻ ഇളിച്ച് കാണിച്ചതും ചേച്ചിയും ചിരിച്ചു.

 

“ആദ്യം നല്ല ഫുഡ് വല്ലതും കഴിച്ചിട്ട് നമുക്ക് ദുബായ് മാളിലെ, അക്വേറിയം ആന്‍ഡ് അണ്ടർവാട്ടർ സൂ കാണാന്‍ പോയാലോ, ചേച്ചി?”

 

ഉടനെ ചേച്ചി സന്തോഷത്തോടെ സമ്മതിച്ചു.

***************

അവസാനം ചുറ്റിക്കറങ്ങി ആറരയോടെ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തിയതും, ചേച്ചിയുടെ ഫ്ലാറ്റ് കണ്ട് ചേച്ചിയുടെ മുഖം മങ്ങി.

 

സത്യത്തിൽ പ്രഷോബ് ചേട്ടന്റെ സ്വഭാവവും അവരുടെ റൂമിലെ അന്തരീക്ഷവും വച്ച് നോക്കുമ്പോള്‍, ചേച്ചിയെ കുറ്റം പറയാൻ കഴിയില്ല.

 

“പിന്നേ വിക്രം?” ഞാൻ എന്റെ ഫ്ലാറ്റിനുള്ളിൽ കേറാന്‍ തുടങ്ങിയതും ചേച്ചി വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കി.

 

വേഗം എന്റെ അടുത്തേക്ക് നടന്നു വന്ന ചേച്ചി എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് പറഞ്ഞു, “തേങ്സ് വിക്രം. ഇന്നത്തെ ഈ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. പിന്നെ രാത്രി കഴിക്കാൻ നി പുറത്ത്‌ പോകരുത്, നിന്റെ വീട്ടില്‍ ഉണ്ടാക്കുകയും വേണ്ട, കേട്ടല്ലോ?” അത്രയും പറഞ്ഞിട്ട് ചേച്ചി വേഗം നടന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *