അഞ്ചന ചേച്ചി – 2അടിപൊളി  

 

“ഞാൻ പറഞ്ഞത് തമാശ ഒന്നുമല്ല. എന്റെ കണ്‍ട്രോള്‍ പോയാല്‍ ഞാൻ പറഞ്ഞതൊക്കെ ഞാൻ ചെയ്യും.” മെല്ലെ എഴുനേറ്റ് കൊണ്ട്‌ ഞാനും സീരിയസായി തന്നെ പറഞ്ഞു.

 

“അപ്പോ നിന്റെ അനിയത്തിയാണ് ഞാൻ ചെയ്ത പോലെ ചെയ്തിരുന്നെങ്കിലോ?”  ചേച്ചി ചോദിച്ചു, “അവള്‍ക്കും നി ചുണ്ടില്‍ ഉമ്മ കൊടുക്കുമോ?” അല്‍പ്പം ധിക്കാരത്തോടെയാണ് ചേച്ചി ചോദിച്ചത്.

 

ആ മണ്ടത്തരം കേട്ടിട്ട് അവളെ ഞാൻ ഇരുത്തിയൊന്ന് നോക്കി, പക്ഷെ കൂസലില്ലാതെ എന്റെ ഉത്തരവും പ്രതീക്ഷിച്ച് അവൾ നിന്നു.

 

“വെറും നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും എന്നോടവൾ പിണങ്ങും എന്നല്ലാതെ, എന്റെ നെഷിധ ഒരിക്കലും എന്നെ ശാരീരികമായി വേദനിപ്പിച്ചിട്ടില്ല – വേദനിപ്പിക്കുകയുമില്ല. ചേച്ചി ചെയ്തത് പോലെ ആരെയും ദേഹോപദ്രവം ചെയ്യുന്നത് അവള്‍ക്ക് ഇഷ്ട്ടവുമല്ല. അത് കൂടാതെ നെഷിധ എന്റെ അനുജത്തി ആണ്‌, അവളെന്റെ മടിയില്‍ ഇരുന്നാലും, എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ അടുത്ത് കിടന്നാലും എനിക്ക് കാമം തോന്നില്ല. പക്ഷേ അഞ്ചന ചേച്ചി എന്റെ സഹോദരി ഒന്നുമല്ല.”

 

എന്റെ മറുപടി കേട്ടിട്ട് കുറച് നേരം ചേച്ചി ചൂളി നിന്നു.

 

“അപ്പോ ഇന്നലെ നി എന്നോട്, അതും വിവാഹം കഴിഞ്ഞ എന്നോട്, നീ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് നി വാദിക്കുകയാണോ? വിവാഹം കഴിഞ്ഞ സ്ത്രീകളെ സഹോദരിയായി തന്നെ കരുതണം എന്നറിയില്ല നിനക്ക്?” കടുപ്പിച്ച് തന്നെ അവള്‍ ചോദിച്ചു.

 

ചാട്ടവാർ കൊണ്ടെന്നെ പ്രഹരിച്ചത് പോലെയാണ്‌ ആ ചോദ്യം എന്റെ ഹൃദയത്തിൽ തറച്ചത്. ഉത്തരംമുട്ടി തല കുനിച്ച് നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

 

അവൾ ചോദിച്ചതിൽ തെറ്റില്ല. പക്ഷേ ആരേ സ്നേഹിക്കണം.. എപ്പോ സ്നേഹിക്കണം എന്നൊക്കെ ആര്‍ക്കാ തീരുമാനിക്കാന്‍ കഴിയുക?

 

കഴിയുമെങ്കില്‍, എങ്ങനെയെങ്കിലും അഞ്ചന ചേച്ചിയെ എന്റെ മനസ്സിൽ നിന്നും ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു.

 

“സോറി വിക്രം!” ചേച്ചി പെട്ടന്ന് എന്നോട് ക്ഷമ ചോദിച്ചു.

 

“ഏഹ്?? സോറിയോ!?” ആശ്ചര്യത്തോടെ അവളെ നോക്കി ഞാൻ ചോദിച്ചു, “എന്തിന്?”

 

ഉടനെ ഗൗരവപൂര്‍വ്വം എന്റെ കണ്ണില്‍ നോക്കി ചേച്ചി പറഞ്ഞു, “ഇന്നലെ നി എന്നോട് പുലമ്പിയ കാര്യങ്ങൾ, അതൊക്കെ നിന്റെ പ്രായത്തില്‍ സ്വാഭാവികമാണ്, വിക്രം. ആ പറഞ്ഞതൊക്കെ ചിലപ്പോ നി തമാശയായി പറഞ്ഞതാവാം — ചിലപ്പോ കാര്യവുമാവാം. അത് എന്തുതന്നെയായാലും നിന്റെ പക്വത മെച്ചപ്പെടുമ്പൊ നിന്റെ ഈ  ദുർചിന്തകളൊക്കെ മാറിക്കോളും.”

 

അത്രയും പറഞ്ഞിട്ട് ചേച്ചി എന്റെ അടുത്തേക്ക് നടന്നു വന്നു. ശേഷം എന്റെ രണ്ട് കൈയും പിടിച്ചു കൊണ്ട്‌ അലിവോടെ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു, “ഒരൊറ്റ നിമിഷത്തില്‍ നിന്നെ കുറ്റക്കാരനായി എന്റെ മനസ്സിൽ വിലയിരുത്തിയതിനും, നിന്നോട് ഒത്തിരി തെറ്റായി ഞാൻ പെരുമാറിയതിനും, പിന്നെ ഇപ്പൊ ഇവിടെ ഞാൻ അറിയാതെ നിന്നെ ഉപദ്രവിച്ചതിനും ആണ്, നിന്നോട് ഞാൻ സോറി പറഞ്ഞത്.”

 

“അപ്പോ ചേച്ചിയുടെ മനസ്സിൽ ഇപ്പൊ ഞാൻ കുറ്റക്കാരനല്ല, അല്ലേ?” ആശ്വാസത്തോടെ ഞാൻ ചോദിച്ചു.

 

“കുറ്റക്കാരൻ ആയിരുന്നു, വിക്രം, പക്ഷേ ഞാൻ നിന്നോട് ക്ഷമിച്ച് കഴിഞ്ഞു.”  പുഞ്ചിരിയോടെ ചേച്ചി പറഞ്ഞു.

 

“ഞാൻ ചേച്ചിയോട് അങ്ങനെ പറഞ്ഞതില്‍ ചേച്ചിക്ക് വിഷമം തോന്നിയത് പോലെ, എന്നോട് ചേച്ചി പെരുമാറിയ രീതി എന്നെയും വിഷമിപ്പിച്ചു. അതുകൊണ്ട്‌ നമ്മൾ സമാസമം ആയി. സോറി ഒന്നും വേണ്ട, ചേച്ചി.”

 

“അപ്പോ എന്നോട് അങ്ങനെ നി പറഞ്ഞത് തെറ്റ് അല്ലെന്ന് ഇപ്പോഴും നി കരുതുകയാണോ?” എന്റെ കൈയിലെ പിടി വിട്ട് കൊണ്ട്‌ അവൾ ചോദിച്ചു.

 

വിവാഹം കഴിഞ്ഞ പെണ്ണിനോട് സ്നേഹഭ്യര്‍ത്ഥന നടത്തുന്നത്‌ തെറ്റ് തന്നെയാണെന്ന് എനിക്കും അറിയാം. പക്ഷേ അഞ്ചന ചേച്ചിയുടെ കാര്യത്തിൽ, എന്റെ മനസ്സും നാവും എന്റെ നിയന്ത്രണത്തിൽ നില്‍ക്കാറില്ല എന്നതാണ്‌ സത്യം.

 

“ഞാനും ഒരു സോറി ചോദിച്ചാൽ മതിയോ?” തല ചൊറിഞ്ഞു കൊണ്ട്‌ ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.

 

അല്‍പ്പനേരത്തേക്ക് എന്നെ പഠിക്കുന്നത് പോലെ നോക്കി നിന്ന ശേഷം ചേച്ചി പറഞ്ഞു, “നമ്മുടേത് വെറും ഫോൺ വഴിയുള്ള ഫ്രണ്ട്ഷിപ്പ് ആണെങ്കിലും, നിന്നെ കുറിച്ച് ഞാൻ ഒരുപാട്‌ മനസ്സിലാക്കിയിട്ടുണ്ട്, വിക്രം.”

 

തേങ്ങയാണ്. ഫ്രണ്ട്ഷിപ്പ് പോലും! നിനക്ക് ലവ്ഷീപ് അണെന്ന് അവള്‍ അറിയുന്നില്ല— എന്റെ മനസ്സ് പറഞ്ഞു.

 

പക്ഷേ എന്റെ മനസ്സ് പറഞ്ഞതൊന്നും അറിയാതെ ചേച്ചി തുടർന്നു, “കൂടാതെ നിന്നെ കുറിച്ച് നിന്റെ അമ്മയും അനിയനും ഒരുപാട്‌ പറഞ്ഞിട്ടുണ്ട്.”

 

“അവർ എന്നെ കുറിച്ച് നല്ലതേ പറയൂ, കാരണം അവർ എന്റെ അമ്മയും അനിയനും അല്ലേ!” വിവേകപൂര്‍വ്വം ഞാൻ ചേച്ചിയെ ബോധിപ്പിച്ചു.

 

ഉടനെ എന്തോ ഓര്‍ത്ത പോലെ ചേച്ചി പുഞ്ചിരിച്ചു.

 

“പക്ഷേ നിന്റെ അമ്മയും അനിയനും പറയാത്ത ഒരുപാട്‌ കാര്യങ്ങൾ നിന്റെ അനിയത്തി എന്നോട് പറഞ്ഞിട്ടുണ്ട്.”

 

പെട്ടന്ന് ഞാൻ അസ്വസ്ഥനായി ചോദിച്ചു, “എന്ത് കാര്യങ്ങളാണ് അവൾ ചേച്ചിയോട് പറഞ്ഞത്?”

 

“നിന്നെ കുറിച്ച് ഒരു വള്ളിയും പുള്ളിയും വിടാതെ എല്ലാം അവൾ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം നിന്നെ നേരിട്ട് കാണുന്നതിന് മുന്‍പേ എനിക്ക് നിന്നെ ശെരിക്കും അറിയാവുന്നത് പോലെയും, നിന്നെ പൂര്‍ണമായി  മനസ്സിലാക്കിയത് പോലെയും എനിക്ക് ഫീൽ ചെയ്തത്.”

 

അതുകേട്ട് ഞാൻ അമ്പരന്നു. അത്രത്തോളം എന്നെ മനസ്സിലാക്കിയത് പോലെ ഫീൽ ചെയ്യിക്കാൻ മാത്രം എന്ത് കാര്യങ്ങളാണാവോ നെഷിധ അഞ്ചന ചേച്ചിയോട് പറഞ്ഞത്!

 

“അതുകൊണ്ട്‌ ഇന്നലെ നമ്മൾ ആദ്യമായി നേരിട്ട് കണ്ടപ്പോ നീ എനിക്ക് അജ്ഞാതന്‍ ആയിരുന്നില്ല, വിക്രം. കാലങ്ങളായി ഞാൻ അറിയുന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനെ വർഷങ്ങൾക്ക് ശേഷം കണ്ടത് പോലെയാണ് എനിക്ക് ഫീൽ ചെയ്തത്.”

 

“പക്ഷേ, ഇന്നലെ ഞാൻ ചേച്ചിയെ കണ്ടപ്പോൾ, കഴിഞ്ഞ ജന്മം നമ്മൾ കാമുകനും കാമുകിയും ആയിരുന്നു എന്ന പോലെയാണ് എനിക്ക് ഫീൽ ചെയ്തത്.”

 

അങ്ങനെ ഞാൻ പറഞ്ഞതും ചേച്ചി എന്നെ തുറിച്ചു നോക്കി. പക്ഷെ ഒന്നുമറിയാത്ത ശുദ്ധനെ പോലെ ഞാൻ നിന്നുകൊണ്ട് എന്റെ നാവിനെ ഞാൻ ശപിച്ചു.

 

“ഈ വളിച്ച തമാശ കള വിക്രം.”

 

ചേച്ചി അങ്ങനെ പറഞ്ഞതും എന്റെ മുഖം വലിഞ്ഞു മുറുകി.

 

അത് കാണാത്ത പോലെ ചേച്ചി തുടർന്നു, “പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഇന്നലെ നിന്റെ വായിൽ നിന്ന് വീണപ്പോ, നിന്നെ കുറിച്ച് ഞാൻ മനസ്സിലാക്കി വച്ചിരുന്ന നല്ല ചിന്തകളൊക്കെ മാറിമറിഞ്ഞു. അന്നേരം ഞാൻ അനുഭവിച്ച ദുഃഖവും വേദനയും നിനക്ക് ഊഹിക്കാൻ കഴിയുന്നതിലുമപ്പുറം ആയിരുന്നു. അതുകൊണ്ടാണ് എന്റെ ആ മാനസികാവസ്ഥയിൽ നിന്നോട് ഞാൻ അങ്ങനെയൊക്കെ പറയുകയും പെരുമാറുകയും പോയത്.”

Leave a Reply

Your email address will not be published. Required fields are marked *