അഞ്ചന ചേച്ചി – 2 1അടിപൊളി  

 

അതിൽ 15 കോൾ പ്രഷോബ് ചേട്ടന്‍റെ ആയിരുന്നു. ബാക്കി അഞ്ചന ചേച്ചിയുടെ.

 

മെസേജ് അത്രയും എന്റെ അനുജത്തിയിൽ നിന്നായിരുന്നു. ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ കടന്നുകൂടി.

 

കുറെ സോറിയും, നാളെ രാവിലെ എങ്ങനെയും കോൾ ചെയ്യണമെന്നും പറഞ്ഞുള്ള അവളുടെ മെസേജായിരുന്നു.

 

നടക്കുന്നതിനിടയില്‍ അഞ്ചന ചേച്ചിയുടെ നമ്പര്‍ ഞാൻ സേവ് ചെയ്തു.

 

ഫ്ലാറ്റിൽ എത്തി ഡോറിന്റെ ലോക് തുറന്ന് വാതിലിനെ തള്ളി തുറന്നതും പ്രഷോബ് ചേട്ടനും അഞ്ചന ചേച്ചിയും അവരുടെ ഫ്ലാറ്റ് തുറന്ന് പുറത്തിറങ്ങി വന്നു.

 

ഇവർ ഉറങ്ങിയില്ലേ?

 

“നീ എവിടെയായിരുന്നു, വിക്രം?” അല്‍പ്പം കടുപ്പിച്ച് ചേട്ടൻ ചോദിച്ചു. മദ്യവും സിഗരറ്റ് നാറ്റവും അയാളുടെ വായിൽ നിന്നു വന്നു. അഞ്ച് ദിവസം വിയര്‍പ്പിൽ കുളിച്ചത് പോലുള്ള നാറ്റം അയാളുടെ ശരീരത്തിൽ നിന്നും പുറത്തേക്ക്‌ വമിച്ചു, പോരാത്തതിന് ഛർദ്ദലിന്റെ ദുര്‍ഗന്ധവും.

 

മൂക്ക് പൊത്തി പിടിക്കാന്‍ തോന്നിയെങ്കിലും ഞാൻ ചെയ്തില്ല.

 

അഞ്ചന ചേച്ചി എന്നെ വിഷമത്തോടെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ നോക്കുന്നത് കണ്ടതും ആ മുഖത്ത് ദേഷ്യ ഭാവം നിറഞ്ഞു.

 

പൊതുവെ ഞാൻ പ്രഷോബ് ചേട്ടനെ വിളിച്ച് വൈകുന്ന കാര്യം പറയാറാണ് പതിവ്. കൂടാതെ അയാൾ പാതിരാത്രി വിളിച്ചാലും ആ കോൾ ഞാൻ എടുക്കുമായിരുന്നു. അതുകൊണ്ട് ഞാൻ കോൾ എടുക്കാതെ വന്നപ്പോൾ അയാൾ ഭയന്നിട്ടുണ്ടാവും.

 

“പാർക്കിൽ കിടന്നുറങ്ങി പോയി പ്രഷോബ് ചേട്ടാ. ഫോൺ റിംഗ് ആയതും കേട്ടില്ല, അതാ എടുക്കാത്തത്, സോറി.”

 

“നീ എന്തിനാ പുറത്ത്‌ നിന്ന്‌ ഫുഡ് കഴിച്ചത്, നിനക്കും ചേര്‍ത്തല്ലേ അഞ്ചന ഭക്ഷണം ഉണ്ടാക്കിയത്?” അയാളുടെ ഗൗരവത്തോടെയുള്ള ചോദ്യം എന്നെ ചൊടിപ്പിച്ചു.

 

“ഒന്നുകില്‍ ഞാൻ വീട്ടില്‍ ഉണ്ടാക്കും അല്ലെങ്കിൽ പുറത്തു നിന്ന് കഴിക്കും, അതുതന്നെയല്ലെ ഇത്ര നാളും ഞാൻ ചെയ്തത്?” അല്‍പ്പം ദേഷ്യത്തില്‍ തന്നെ ഞാൻ ചോദിച്ചു.

 

ഉടനെ പ്രഷോബ് ചേട്ടൻ ചേച്ചിയെ നോക്കി ചുമൽ കൂച്ചി, “നിങ്ങൾ രണ്ട് പേരും നല്ല കൂട്ടുകെട്ടാണെന്നാണ് ഇത്ര നാളും ഞാൻ കരുതിയിരുന്നത്. പക്ഷേ അവന്‍ നിന്നെ അന്യ സ്ത്രീയായി കാണുന്നെന്ന് ഇപ്പഴാ മനസിലായത്!”

 

പ്രഷോബ് ചേട്ടൻ അഞ്ചന ചേച്ചിയോട് പറഞ്ഞത് കേട്ട് എനിക്ക് തലചുറ്റി. എന്റെ കണ്ണുകൾ നിറഞ്ഞ് മങ്ങി. കടലില്‍ മുക്കി പിടിച്ചത് പോലെ കണ്ണുകൾ നീറി. പക്ഷേ വേഗത്തില്‍ തുടർച്ചയായി ചിമ്മി തുറന്നതും നിറഞ്ഞ കണ്ണുനീര്‍ വറ്റി. ഇതൊക്കെ അഞ്ചന ചേച്ചി ശ്രദ്ധിച്ചത് ഞാൻ കണ്ടതും എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു.

 

സത്യത്തിൽ അഞ്ചന ചേച്ചി എന്നെ അവോയ്ഡ് ചെയ്തത് കൊണ്ടാണ് ഞാൻ പുറത്ത് പോയി കഴിച്ചത്. കുറ്റമിപ്പോ എന്റെ തലയിലുമായി.

 

“പ്രഷോബ് ചേട്ടാ ഞാൻ —”

 

“വേണ്ട..വേണ്ട, നീ ഒന്നും പറയേണ്ട. എന്നെയും ഒരു അന്യനായി തന്നെ നിന്റെ മനസ്സിൽ നി കൊണ്ട് നടക്കുന്നുണ്ടാവും.” കലിയിൽ പറഞ്ഞിട്ട് അയാള്‍ ചേച്ചിയെ നോക്കി, “എനിക്ക് തല വേദനിച്ചിട്ട് കണ്ണ് പോലും കാണുന്നില്ല. ഞാൻ ഉറങ്ങാൻ പോകുവ.”

 

അത്രയും പറഞ്ഞിട്ട് അയാൾ ആടിയാടി നടന്ന് അകത്തേക്ക് പോയി.

 

ആ ഡോർ അടഞ്ഞതും ചേച്ചി എന്നെ നോക്കി. ആ മുഖത്ത് ഒരു ദയനീയ ഭാവം ഉണ്ടായിരുന്നു. പിന്നെ കുറ്റബോധവും.

 

ഒന്നും മിണ്ടാതെ എന്റെ വാതിൽ തള്ളി തുറന്ന് ഞാൻ അകത്ത് കേറി. വാതിലിൽ ഡോർ ക്ലോസർ ഘടിപ്പിച്ചിട്ടുള്ളത് കൊണ്ട്‌ വാതിൽ തന്നെ അടഞ്ഞു.

 

അകത്ത് നിന്ന് പൂട്ടാന്‍ തുടങ്ങിയതും പുറത്ത്‌ നിന്നും ചേച്ചി തട്ടി.

 

ഈ പാതിരാത്രി ഇനിയും എന്നെ കുറ്റം പറയാൻ ആയിരിക്കും അവള്‍ തട്ടുന്നത്. എന്തായാലും തെറ്റ് ചെയ്തത് ഞാനായത് കൊണ്ട്‌ എല്ലാം കേള്‍ക്കാന്‍ തീരുമാനിച്ച് കൊണ്ട്‌ വാതിൽ വലിച്ച് തുറന്നു.

 

“ഞാൻ അകത്ത് വന്നോട്ടെ, വിക്രം?” കണ്ണില്‍ പരിഭവത്തോടെ ചേച്ചി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *