അറ്റ്ലീസ്റ്റ് മുന്‍ സീറ്റിലെങ്കിലും അവൾ ഇരുന്നല്ലൊ! ഞാൻ സമാധാനിച്ചു.
6 കിലോമീറ്റർ അകലെയുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൽ അവളെ കൊണ്ട് പോകാനാണ് ഞാൻ പ്ലാൻ ചെയ്തത്.
ഇടയ്ക്കിടെ ടെന്‍ഷന്‍ കൂടിയത് പോലെ അഞ്ചന ചേച്ചി വിരലുകളെ തിരുമ്മുന്നത് ഞാൻ ശ്രദ്ധിച്ചു.
“ചേച്ചി പേടിക്കേണ്ട, ചേച്ചിയെ ഞാനൊന്നും ചെയ്യില്ല. ഞാനായിട്ട് സംസാരിച്ച് പോലും ശല്യവും ചെയ്യില്ല.”
ഞാൻ അങ്ങനെ പറഞ്ഞതും അഞ്ചന ചേച്ചിയുടെ കൈകൾ പെട്ടന്ന് സ്തംഭിച്ചു. എന്റെ മുഖത്ത് അവളൊന്ന് നോക്കി.
ആ കണ്ണുകളില്‍ ദേഷ്യം മുന്നിട്ട് നിന്നിരുന്നെങ്കിലും, അല്‍പ്പം വിഷമവും കുറ്റബോധവും മിന്നി മറഞ്ഞു.
എന്റെ ഹൃദയത്തിന്‍റെ വേഗത കൂടിയതും ഞാൻ വേഗം റോഡിലെ ട്രാഫികിൽ ശ്രദ്ധ കൊടുത്ത് വണ്ടി ഓടിച്ചു.
പോകുന്ന വഴിക്ക് ആദ്യം കണ്ട എടിഎം ഇൽ നിർത്തി എനിക്ക് ആവശ്യമുള്ള പണം ഞാൻ പിന്‍വലിച്ചു. ശേഷം ലുലു പാർക്കിംഗിൽ വണ്ടി നിർത്തിയതും അഞ്ഞൂറിന്‍റെ 4 നോട്ടുകൾ പേഴ്സിൽ നിന്നെടുത്ത് ചേച്ചിക്ക് നേരെ നീട്ടി.
അവള്‍ മുഖം ചുളിച്ചു.
അവളോട് തര്‍ക്കിക്കാനുള്ള ക്ഷമയും ശക്തിയും ഇല്ലായിരുന്നത് കൊണ്ട് ഞാൻ പ്രഷോബ് ചേട്ടനെ വിളിച്ച് സ്പീക്കരിൽ ഇട്ടു.
എടാ പറയട, വിക്രം.” പ്രഷോബ് ചേട്ടന്‍റെ ശബ്ദം കാറിൽ നിറഞ്ഞു.
‘ചേച്ചിക്ക് എത്ര കൊടുക്കാന ചേട്ടൻ പറഞ്ഞത്?’ ഞാൻ ചോദിച്ചു.
‘കുറച് മുമ്പ് പറഞ്ഞപ്പോ നിന്‍റെ ചെവിക്ക് തകരാറ് വല്ലതും ഉണ്ടായിരുന്നോ?’ ചേട്ടൻ അക്ഷമനായി ചോദിച്ചു.
അയാളുടെ ചോദ്യം കേട്ട് ചിരിക്കാതിരിക്കാൻ ചേച്ചി ശ്രമിക്കുന്നത് ഞാൻ കണ്ടു. പക്ഷേ അയാളോട് എനിക്ക് ദേഷ്യമാണ് തോന്നിയത്.
‘അവള്‍ക്ക് രണ്ടായിരം കൊടുക്ക്.” അയാളുടെ ശബ്ദം പറഞ്ഞു “പിന്നെ എ—’
‘ചേച്ചി അടുത്ത് തന്നെയുണ്ട്, ചേട്ടാ. ചേച്ചിയോട് കാശ് വാങ്ങാൻ നിങ്ങള്‍ തന്നെ പറ.’ വെപ്രാളപ്പെട്ട് ഞാൻ പറഞ്ഞതും, അയാളുടെ അക്കൌണ്ടിൽ പണം ഇടുന്ന കാര്യം പറയാതെ അയാൾ വിഴുങ്ങി.
‘അഞ്ചന, ആ കാശ് വാങ്ങി നമുക്ക് വേണ്ടതൊക്കെ മേടിക്ക്. പാചകം ചെയ്യാനുള്ള പത്രങ്ങളെല്ലാം വീട്ടിലുണ്ട്, ബാക്കിയുള്ളത് വാങ്ങിയ മതി.’ അത്രയും പറഞ്ഞിട്ട് അയാൾ കട്ട് ചെയ്തു.
ഇയാൾ എന്തൊരു മനുഷ്യനാണ്! ഭാര്യയോട് സംസാരിക്കുന്നത് വെറുമൊരു ജോലി എന്നാണോ അയാൾ കരുതിയിരിക്കുന്നത്?
അയാളെ വിളിക്കണ്ടായിരുന്നു. ചേച്ചിയോട് തര്‍ക്കിച്ചെങ്കിലും ആ കാശിനെ ഏല്‍പ്പിച്ചാൽ മതിയായിരുന്നു.
അല്‍പ്പം പ്രയാസപ്പെട്ട് അഞ്ചന ചേച്ചിയെ ഞാൻ നോക്കി.
ഈ ഫോൺ കോളിന്‍റെ ആവശ്യം ഇല്ലായിരുന്നു എന്നത് പോലെ ചേച്ചി എന്നെ നോക്കുന്നതാണ് കണ്ടത്.
ഒടുവില്‍ ഒന്നും മിണ്ടാതെ എന്റെ കൈയിൽ നിന്ന് അവൾ ആ പണം വാങ്ങി. ശേഷം കാറിൽ നിന്നിറങ്ങി ചേച്ചി നടന്നു. വണ്ടി ലോക് ചെയ്തിട്ട് നിഴല്‍ പോലെ ഞാനും പിന്നാലെ കൂടി. അതിനിടക്ക് പ്രഷോബ് ചേട്ടന് എന്റെ അക്കൌണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തു കൊടുത്തു.
ചേച്ചി ഒരു വലിയ ട്രോളിയൂം തള്ളി കൊണ്ട് നടന്നു. വേണ്ടത് ഓരോന്നായി അതാത് സെക്ഷനില്‍ നിന്നെടുത്ത് ട്രോളിയിൽ നിക്ഷേപിക്കുന്നതും നോക്കി ഞാൻ പിന്നാലെ നടന്നു.
ട്രോളി ഞാൻ തള്ളി കൊണ്ടു വരാമെന്ന് ഒരിക്കല്‍ പറഞ്ഞു നോക്കി, പക്ഷെ അവൾ മൈൻഡ് വച്ചില്ല.
ഒരു മലയാളി ഫാമിലി അത് ശ്രദ്ധിച്ചത് ഞാൻ കണ്ടതും എന്റെ മുഖം വല്ലാണ്ടായ്.
വെറുതെ പബ്ലികിൽ വച്ച് വീണ്ടും അപമാനിതനാവാൻ താല്‍പര്യം ഇല്ലാത്തത് കൊണ്ട് വീണ്ടും സംസാരിക്കാന്‍ ഞാൻ മുതിർനില്ല.
ഷോപ്പിങ് കഴിഞ്ഞ് സാധനങ്ങള്‍ എന്റെ വണ്ടിയില്‍ കൊണ്ടു വയ്ക്കാൻ ഞാൻ സഹായിച്ചു. അതുപോലെ, ഞങ്ങളുടെ ബിൽഡിംഗിന് താഴെ വണ്ടി നിർത്തി എല്ലാ സാധനങ്ങളും ചേച്ചിയുടെ ഫ്ലാറ്റിലാക്കാനും സഹായിച്ചു, ഒരക്ഷരം പോലും ഉരിയാടാതെ.
