അഞ്ചന ചേച്ചി – 2അടിപൊളി  

 

ചേച്ചിയുടെ വിശദീകരണം കേട്ട ശേഷം ഞാൻ കണ്ണടച്ച് നിന്നു. മനസ്സില്‍ വല്ലാത്ത പിരിമുറുക്കം.

 

“തമാശ കളയാന്‍ വേണ്ടി മാത്രം ഞാൻ തമാശയായി ഒന്നുംതന്നെ പറഞ്ഞിട്ടില്ല, ചേച്ചി.” ഞാൻ അല്‍പ്പം സീരിയസായി പറഞ്ഞതും ചേച്ചിയുടെ മുഖത്ത് നിരാശയുടെ നിഴല്‍ പടർന്നു.

 

ചേച്ചിയുടെ തീക്ഷ്ണമായ കണ്ണുകൾ എന്റെ ഹൃദയത്തെ ചുട്ടെരിക്കും പോലെ നോക്കി.

 

“എനിക്ക് വളരെ തുച്ഛമായ ഫ്രണ്ട്സ് മാത്രമേയുള്ളു, വിക്രം. കാരണം, വളരെ കരുതലോടെ ആണ് നല്ല ഫ്രണ്ട്സിനെ മാത്രം ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്. ഫോണിലൂടെ നമ്മള്‍ കണ്ടും, സംസാരിച്ചും, മനസ്സിലാക്കിയതും വഴി, നി നല്ലൊരു മനുഷ്യനാണെന്ന് എന്റെ മനസ്സിൽ ഞാൻ എപ്പോഴോ പതിച്ചു കഴിഞ്ഞു. പക്ഷേ നീയായിട്ട് അതിനെ മാറ്റി എഴുതാന്‍ ഇട വരുത്തരുത്, വിക്രം.”

 

വളരെ ഗൗരവപൂര്‍വ്വം അത്രയും പറഞ്ഞിട്ട് അവള്‍ എന്റെ ഫ്ലാറ്റിൽ നിന്നിറങ്ങി പോയി.

 

ഏറെ നേരം ആ അടഞ്ഞ വാതിലിൽ തന്നെ ഞാൻ നോക്കി നിന്നു. ഹൃദയത്തില്‍ അനുഭവപ്പെട്ട വേദന എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

 

എന്റെ മനസ്സ് ഇങ്ങനെ ആണെങ്കിൽ അവളെ ഞാന്‍ എങ്ങനെ മറക്കും!?

************

 

രാവിലെ ജോഗിങ് കഴിഞ്ഞ് കുളിച്ചിറങ്ങിയതും പെട്ടന്നുള്ള കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി ചാടി. ഉള്ളില്‍ കിടന്ന ഹൃദയം ചാടി എന്റെ തൊണ്ടയില്‍ കുടുങ്ങിയത് പോലെ തോന്നി.

 

ഇന്ന്‌ അവധി ആയതുകൊണ്ട് പ്രഷോബ് ചേട്ടൻ ആവാന്‍ സാധ്യതയില്ല. പിന്നെ ആരായിരിക്കും? അമര്‍ഷത്തോടെ ഞാൻ തുറന്നു നോക്കി.

 

അഞ്ചന ചേച്ചി ആണെന്ന് കണ്ടതും എന്റെ അമര്‍ഷം പുഞ്ചിരിയായി മാറി.

 

കുളിച്ചൊരുങ്ങി ഷർട്ടും പൈജാമയും അടങ്ങിയ കറുത്ത നൈറ്റ് ഡ്രസ്സായിരുന്നു ചേച്ചി അണിഞ്ഞിരുന്നത്.  ചേച്ചിയുടെ കൈയിൽ ഒരു ഹോട് ബോക്സും ഒരു പാർസലും ഉണ്ടായിരുന്നു.

 

ആ പാർസൽ നെഷിധയുടെ സമ്മാനം ആണെന്ന് മനസ്സിലായി.

 

ഹോട്ബോക്സിൽ എനിക്ക് ബ്രേക്ക്ഫാസ്റ്റ് കൊണ്ട്‌ വന്നതാണെന്ന് മനസ്സിലായതും ഉത്സാഹത്തോടെ ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.

 

എന്നാൽ ചേച്ചിയുടെ നോട്ടം എന്റെ വലതു വശത്തുള്ള വിലാവ് ഭാഗത്തായിരുന്നു.

 

അപ്പോഴാണ് വെറും ടവൽ മാത്രം ഉടുത്തു നിൽക്കുന്ന കാര്യം പോലും ഞാൻ ഓര്‍ത്തത്.

 

“അയ്യേ..!” എന്നും പറഞ്ഞ്‌ ഞാൻ അകത്തേക്കോടി.

 

റൂമിൽ പോയി ഒരു ടീഷർട്ടും ജീൻസും ഇട്ടോണ്ട് ഹാളിലേക്ക് ഞാൻ വന്നു.

 

അപ്പോൾ, രാത്രി ഞങ്ങൾ അടികൂടിയ അതേ കസേരയില്‍ അഞ്ചന ചേച്ചി ഇരിക്കുന്നത് കണ്ടതും എന്തുകൊണ്ടോ എന്റെ അരയ്ക്ക് താഴെ ഒരു തരിപ്പുണ്ടായി.

 

ചേച്ചി കൊണ്ടുവന്ന ഹോട് ബോക്സും പാർസലും ഞാൻ ഡൈനിംഗ് ടേബിളായി ഉപയോഗിക്കുന്ന മേശപുറത്ത് വച്ചിട്ടുണ്ടായിരുന്നു.

 

“നിന്റെ വിലാവ് ഭാഗത്തും നിന്റെ മുതുകത്തും കണ്ട ആ പാടുകള്‍…., അത് നെഷിധയെ കാളയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചപ്പോൾ കിട്ടിയതല്ലേ?” ചെകുത്താനെ കണ്ട മുഖഭാവത്തോടെയാണ് അഞ്ചന ചേച്ചി അത് ചോദിച്ചത്.

 

ആണെന്ന് ഞാൻ തലയാട്ടി.

 

“ആ സംഭവത്തെ കുറിച്ച് നെഷിധ എന്നോട് വിശദമായി പറഞ്ഞിരുന്നു. ആ സംഭവം ഞാൻ നേരിട്ട് കണ്ടത് പോലെയാണ് ഇപ്പോഴും എന്റെ മനസ്സിൽ.” ചേച്ചി ഭയന്ന മട്ടില്‍ പറഞ്ഞു.

 

ചേച്ചിയുടെ ഭയന്ന ഭാവം കണ്ടതും എന്റെ മനസ്സില്‍ പെട്ടന്ന് നെഷിധയുടെ അന്നത്തെ ആ പേടിച്ച് വിറച്ച മുഖം തെളിഞ്ഞു. ഒപ്പം ആ സംഭവം എന്റെ മനസ്സിലൂടെ കടന്നുപോയി.

 

അന്ന് എന്റെ ഇരട്ട സഹോദരങ്ങൾക്ക് എട്ട് വയസ്സായിരുന്നു. ഞങ്ങളുടെ പറമ്പില്‍ അവർ കളിച്ചു കൊണ്ടിരുന്ന സമയം, അവരുടെ കരച്ചില്‍ കേട്ടാണ് ഞാനും അമ്മയും ഓടിപ്പോയി നോക്കിയത്.

 

എവിടെനിന്നോ കെട്ടും പൊട്ടിച്ച് എന്റെ സഹോദരങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്ന കാളയെ ആണ് അമ്മയും ഞാനും കണ്ടത്.

 

എന്റെ അനുജന്‍ ഓടി അടുത്തള്ള കശുമാവിന്‍റെ താഴ്ന്നു കിടന്ന കൊമ്പിൽ തൂങ്ങി മുകളില്‍ കേറി. അവന്‍ എന്റെ അനുജത്തിയെയും മരത്തിൽ കേറാന്‍ വിളിച്ചു കരയുന്നുണ്ടായിരുന്നു. പക്ഷേ നെഷിധയ്ക്ക് ഭയന്നു വിറച്ച് നില്‍ക്കാനേ കഴിഞ്ഞുള്ളു.

 

ഞാൻ വിളിച്ച് കരഞ്ഞു കൊണ്ട്‌ അവള്‍ക്ക് നേരെ ഓടി. അമ്മയും നിലവിളിച്ച് കരയുന്നുണ്ടായിരുന്നു.

 

ഓടിച്ചെന്ന് നെഷിധയെ വാരി എടുത്തുകൊണ്ട് ഓടും മുന്നേ കാള എന്റെ വിലാവിൽ കുത്തി കുടഞ്ഞു. കരഞ്ഞു കൊണ്ട്‌ ഞാൻ തെറിച്ചു വീണെങ്കിലും നെഷിധയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് വച്ചിരുന്നു. ഞാൻ കരയുന്നത് കേട്ട് അവളും കരയാന്‍ തുടങ്ങി.

 

ആ കാള ഒരിക്കല്‍ കൂടി എനിക്ക് നേരെ പാഞ്ഞു വന്നു. ഭയം കാരണം വിറച്ചു കൊണ്ടിരുന്ന എന്റെ കാലുകള്‍ക്ക്‌ ചലന ശേഷി നഷ്ട്ട്ടപ്പെട്ടിരുന്നു. അതുകൊണ്ട്‌ എഴുനേറ്റ് ഓടാനും കഴിഞ്ഞില്ല.

 

പക്ഷേ ഞാൻ മുട്ടുകുത്തി നിന്നുകൊണ്ട് നെഷിധയെ എന്റെ ശരീരം കൊണ്ട്‌ പാഞ്ഞു വന്ന കാളയിൽ നിന്ന് മറച്ചു പിടിച്ചു. രണ്ടാമത്തെ കുത്ത് എന്റെ മുതുകത്ത് കിട്ടിയതും നെഷിധയെ കെട്ടിപിടിച്ചു കൊണ്ട്‌ ഞാൻ വീണു. ഒപ്പം എന്റെ ബോധവും നഷ്ടപ്പെടിരുന്നു.

 

അപ്പോഴേക്കും അയല്‍ക്കാരൊക്കെ ഓടിയെത്തി കാളയെ പിടിച്ചു കെട്ടി എന്നാണ് അമ്മ പിന്നീട് പറഞ്ഞത്.

 

“വിക്രം?” അഞ്ചന ചേച്ചി എന്നെ കുലുക്കി വിളിച്ചു.

 

എന്റെ പഴയകാല ഓര്‍മകളേ വെടിഞ്ഞ് എന്നെ അലിവോടെ നോക്കുന്ന ചേച്ചിയുടെ കണ്ണുകളില്‍ ഞാൻ നോക്കി.

 

“ആ സംഭവത്തെ കുറിച്ച് നെഷിധ എന്നോട് പറഞ്ഞ ശേഷം, അവള്‍ കാരണം നീ ഒത്തിരി വേദന അനുഭവിച്ചു എന്നും പറഞ്ഞു കുറെ കരഞ്ഞു, പാവം.”

 

അത് കേട്ട് എന്റെ അനുജത്തിയോട് എനിക്ക് സ്നേഹവും സഹതാപവും തോന്നി.

 

“നെഷിധ കാരണമായിരിക്കാം എനിക്ക് കുത്തേറ്റത്, പക്ഷേ ഭയം കാരണം ഓടാൻ കഴിയാത്തത് നെഷിധയുടെ കുറ്റമായിരുന്നില്ല. രണ്ടാം തവണ ആ കാള എന്നെ കുത്താൻ വന്നപ്പോൾ ഭയം കാരണം എന്റെ കാലുകളും സ്തംഭിച്ചു പോയിരുന്നു.”

 

ഞാൻ പറഞ്ഞതിനെ ഗ്രഹിച്ചെടുക്കുന്നത് പോലെ കുറച്ച് നേരത്തേക്ക് അഞ്ചന ചേച്ചി കണ്ണുമടച്ച് നിന്നു.

 

ഒടുവില്‍ ആ കണ്ണുകളെ ചേച്ചി തുറന്നപ്പോള്‍ അസൂയ ആ കണ്ണുകളിൽ നിറഞ്ഞു നിന്നു.

 

“നിന്നെ പോലെ ഒരു സഹോദരനെ കിട്ടാന്‍ നെഷിധയും രാകേഷും ഭാഗ്യം ചെയ്തിരിക്കണം. എനിക്ക് അസൂയ തോന്നുന്നു, വിക്രം.”

 

അഞ്ചന ചേച്ചിക്ക് കൂടപ്പിറപ്പുകൾ ഇല്ലാത്തതിന്റെ വിഷമം കാരണമായിരിക്കും ഈ അസൂയ. അതുകൊണ്ട്‌ ഒരു പ്രതിവിധി പറഞ്ഞു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.

 

“ചേച്ചി വിഷമിക്കേണ്ട. വേണമെങ്കിൽ രാകേഷിനെ ചേച്ചിയുടെ സഹോദരനായി ദത്തെടുത്തോ.”

Leave a Reply

Your email address will not be published. Required fields are marked *