ഓരോ വീട്ടിലും രണ്ട് ചെറിയ റൂം, ഒരു കിച്ചൻ, ഒരു കോമൺ ബാത്റൂം എന്നിങ്ങനെയാണുള്ളത്. എന്റെ സ്റ്റാഫ്സിന് റൂമിന്റെ വാടക ഞാൻ തന്നെയാണ് കൊടുത്ത് കൊണ്ടിരിക്കുന്നത്.
“ഇനി പറ, എന്താണ് നിന്റെ പുതിയ പ്രശ്‌നം?” വണ്ടിയില്‍ കേറി സീറ്റ് ബെല്‍റ്റ് ഇട്ട ശേഷം മറിയ ചോദിച്ചു.
“പുതിയ പ്രശ്‌നം അല്ല, മറിയ, പഴയ പ്രശ്നം തന്നെ.”
അവൾ മുഖം ചുളിച്ചു, “എന്ത് പ്രശ്നം?”
“മറിയ പറഞ്ഞതാണ് ശരി.”
“എന്താണ് ശരി?” ക്ഷമ നശിച്ചത് പോലെ മറിയ ചോദിച്ചു.
“എനിക്ക് വട്ടാണ്. ശെരിക്കും വട്ട്.” കൂടുതല്‍ പറയാൻ തോന്നാത്തത് കൊണ്ട് അത്രയും പറഞ്ഞ് ഞാൻ നിര്‍ത്തി.
ദേഷ്യമടക്കാൻ ശ്രമിച്ചു കൊണ്ട് മറിയ ചോദിച്ചു, “ശരിക്കും എന്താണ് നിന്റെ പ്രശ്നം, വിക്രം. എന്താണ് സംഭവിച്ചത്? അഞ്ചനയെ നി റേപ് ചെയ്യാൻ ശ്രമിച്ചോ?”
“ങ്ങേ!!” കാണ്ടാമൃഗം പോലെ വായും പൊളിച്ച് കണ്ണും മിഴിച്ച് അവളെ ഞാൻ വേവലാതി പെട്ട് നോക്കി.
“ഓകെ, നിന്റെ മോന്ത കണ്ടിട്ട് റേപ് ചെയ്തില്ല എന്ന് ഉറപ്പായി. പിന്നെ എന്താണ് നിന്റെ പ്രശ്നം?”
ഞാൻ മുഖം വീർപ്പിച്ച് അനങ്ങാതിരുന്നതും അവളെനെ നുള്ളി.
“ഹമ്മേ!!” ഞാൻ നിലവിളിച്ചു. “എന്താടീ നിന്റെ പ്രശ്നം?” ഞാൻ ദേഷ്യത്തില്‍ അലറി.
പക്ഷേ ഒരു കൂസലുമില്ലാതെ മറിയ എന്നെ തുറിച്ചു നോക്കി. “എനിക്കല്ല പ്രശ്നം, നിനക്കാണ്. അതുകൊണ്ട് നിന്റെ പ്രശ്നം എന്താണെന്ന് പറയടാ.”
എന്റെ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാൻ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു, അതുകൊണ്ട് മിണ്ടാതെ വണ്ടി ഓടിച്ച് അവൾ താമസിക്കുന്ന വില്ലയ്ക്ക് മുന്നില്‍ കൊണ്ട് ഞാൻ നിർത്തി.
“നിന്റെ പ്രശ്നം പറയാതെ ഞാൻ ഇറങ്ങില്ല, വിക്രം.”
“ഒന്നിനെ കുറിച്ച് സംസാരിക്കാനും എനിക്ക് മൂഡില്ല, മറിയ. അതുകൊണ്ട് മറിയ ഇപ്പൊ വീട്ടിലേക്ക് പൊയ്ക്കൊ.”
“നിനക്ക് മൂഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്റെ പ്രശ്നം അറിയാതെ ഞാൻ പോകില്ല.”
അനാവശ്യമായ മറിയയുടെ വാശി എന്നെ കോപാകുലനാക്കി. എന്റെ രോഷം അടക്കുന്നതിന് മുന്‍പ് തിരിച്ചെടുക്കാൻ കഴിയാത്ത വാക്കുകൾ എന്റെ വാവിട്ട് പോയിരുന്നു.
“അന്നു നിന്നെ എന്റെ സ്വന്തമാക്കാൻ കഴിഞ്ഞില്ല, നിന്നെയാണ് ഞാൻ റേപ് ചെയ്യേണ്ടിരുന്നത്, പക്ഷേ ചെയ്തില്ല.. അതാണ് ഇപ്പോഴത്തെ എന്റെ പ്രശ്‌നം. എന്താ, എന്റെ പ്രശ്‌നം നി തീര്‍ത്തു തരുമോ?” ഞാൻ അലറി.
പകപ്പോടെ മറിയ എന്നെ നോക്കുന്നുണ്ടായിരുന്നു. ഒപ്പം സങ്കടവും ദേഷ്യം ഞെട്ടലും ആ മുഖത്ത് നിറഞ്ഞു നിന്നു. മുഖം പൊത്തി അല്‍പ്പനേരം മറിയ കുനിഞ്ഞിരുന്നു. എന്നിട്ട് വീറോടെ തല ഉയർത്തി എന്നെ നോക്കി.
മറിയയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകി ഇരുന്നത് കണ്ടതും എനിക്ക് കുറ്റബോധം തോന്നി, എന്നോട് തന്നെ വെറുപ്പും ജനിച്ചു.
മറിയയോട് ക്ഷമ ചോദിക്കാൻ വായ് തുറന്നതും, “ദ്രോഹി!!” എന്ന് അലറി കൊണ്ട് മറിയയുടെ കൈ എന്റെ കവിളിലും ചുണ്ടിലുമായി ശക്തമായി പതിച്ചു. ശേഷം മറിയ ദേഷ്യത്തില്‍ ഇറങ്ങി പോകുകയും ചെയ്തു.
അടി കിട്ടിയതും എന്റെ പല്ലുകള്‍ എന്റെ ഉൾ ചുണ്ടില്‍ തറച്ച് മുറിച്ചു.
എന്നെ തല്ലാന്‍ ആയിരുന്നോ അവൾ കമ്പനി വണ്ടിയെ പറഞ്ഞു വിട്ടത്? എനിക്ക് എന്തിന്‍റെ കേടായിരുന്നു? മര്യാദയ്ക്ക് അവളോട് ടാക്സിയിൽ പോകാൻ പറഞ്ഞിരുന്നെങ്കില്‍ മതിയായിരുന്നു.
ശെരിക്കും എന്താണ് സംഭവിച്ചത്? എന്റെ പൊട്ടിയ ചുണ്ടിനെ നുണഞ്ഞു കൊണ്ട് ഞാൻ സ്വയം ചോദിച്ചു.
എന്ത് സംഭവിക്കാന്‍, ഒറ്റ ദിവസം കൊണ്ട് രണ്ടു രത്നങ്ങളെയാണ് നീ പൊട്ടിച്ചു കളഞ്ഞത്. എന്റെ മനസ്സ് എന്നെ കുറ്റപ്പെടുത്തി.
എന്റെ വണ്ടിയില്‍ ഇരുന്നുകൊണ്ട് എത്ര വിളിച്ചിട്ടും മറിയ എന്റെ കോൾ റിസീവ് ചെയ്തില്ല. സ്വയം ശപിച്ചു കൊണ്ട് ഞാൻ കാറിന്റെ സീറ്റിൽ ചാരി പുറത്തേക്ക് നോക്കി.
