അഞ്ചന ചേച്ചി – 3 Likeഅടിപൊളി  

 

“ദിവസം കഴിയുന്തോറും ഇവനോട് ദേഷ്യപ്പെടാനുള്ള എന്റെ കഴിവും നഷ്ട്ടപ്പെടു തുടങ്ങിയല്ലോ, ദൈവമേ!!?” ചേച്ചി പതിഞ്ഞ ശബ്ദത്തില്‍ ദൈവത്തോട് പരാതിപ്പെട്ട ശേഷം എന്റെ രണ്ട് കവിളിലും ഉമ്മ വച്ചിട്ട് ചേച്ചി എഴുനേറ്റ് റൂമിലേക്ക് പോയി.

 

എന്റെ നിരാശയ്ക്ക് അതിരില്ലായിരുന്നു. മര്യാദയ്ക്ക് അവളെ കെട്ടിപിടിച്ചു കൊണ്ട്‌ ഉറങ്ങിയിരുന്നെങ്കിൽ ചേച്ചി പോവില്ലായിരുന്നു. ഇനി കരഞ്ഞിട്ട് എന്തു കാര്യം?

 

എന്തായാലും ഉമ്മ കിട്ടിയല്ലോ! അത് മതി. ചേച്ചിയെ പറഞ്ഞ കാര്യങ്ങളെ ആലോചിച്ചു ഞാൻ പതിയെ ചിരിച്ചു.

 

എന്നോട് ദേഷ്യം തോന്നാനുള്ള കഴിവ് അങ്ങനെതന്നെ നശിച്ചു പോട്ടെ.

 

ഉടനെ നല്ല ക്ഷീണം തോന്നി. ഒരു പുഞ്ചിരിയും കൊടുവായും ഒരുമിച്ച് എന്നെ ആക്രമിച്ചു. എന്റെ കണ്ണുകള്‍ക്ക് ഭാരം കൂടിക്കൂടി വന്ന് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.

 

പക്ഷേ എന്റെ സ്വപ്നത്തില്‍ അഞ്ചന ചേച്ചി വന്നു. എന്റെ അടുത്ത് അവൾ കിടന്നതും ഞാൻ ചേച്ചിടെ അടുത്തേക്ക് നീങ്ങി.

********************

 

അഞ്ചന ചേച്ചി സംസാരിക്കുന്നതും ചിരിക്കുന്നതും കേട്ടാണ് ഞാൻ ഉണർന്നത്. പക്ഷേ കണ്ണ് തുറക്കാതെ ഞാൻ കിടന്നു.

 

ചേച്ചി ആരോടാ സംസാരിക്കുന്നത്? ഫോണിൽ ആണെന്ന് മനസിലായി, വീട്ടിലോ മറ്റോ വിളിച്ച് സംസാരിക്കുകയാവും.

 

ചേച്ചി സംസാരിച്ച് കഴിഞ്ഞതും ഞാൻ മെല്ലെ കണ്ണ് തുറന്നു.

 

“ആഹാ, ഉറക്കംതൂങ്ങി എണീറ്റോ?” സോഫയുടെ ഭാഗത്ത് നിന്ന് ചേച്ചിയുടെ ചിരി കലര്‍ന്ന ശബ്ദം വന്നതും എണീറ്റിരുന്ന് കണ്ണും തിരുമ്മി കൊണ്ട്‌ അങ്ങോട്ടേക്ക് നോക്കി.

 

ചേച്ചിയുടെ പ്രകാശിതമായ മുഖം കണ്ടതും ഒരു ആഹ്ലാദ പുഞ്ചിരി എന്റെ ചുണ്ടില്‍ പിറന്നു.

 

കുളി കഴിഞ്ഞ്, നെഷിധയുടെ വീ-കട് കഴുത്തുള്ള പിങ്ക് ബനിയനും ഒരു ലൂസ് കറുപ്പ് പൈജാമയും ആയിരുന്നു ചേച്ചി ഇട്ടിരുന്നത്. ആ ഡ്രസ് കണ്ടപ്പോളാണ് നെഷിധടെ കുറേ ഡ്രസ് ഇവിടെ ഉള്ളത് പോലും ഞാൻ ഓര്‍ത്തത്.

 

അഞ്ചന ചേച്ചിക്ക് നെഷിധയേക്കാൾ രണ്ട് ഇഞ്ച് ഉയരകൂടുതൽ ഉണ്ടെന്നത് ഒഴിച്ചാൽ, ചേച്ചിയും എന്റെ അനിയത്തിയും ഏറെകുറെ ഒരേ സൈസ് ആയിരുന്നു. അതുകൊണ്ട്‌ എന്റെ അനിയത്തിടെ ഡ്രസ് ചേച്ചിക്ക് പാകമായിരുന്നു.

 

“ഈ ഡ്രസ്സൊക്കെ ഇവിടെ ഉണ്ടായിരുന്ന കാര്യംമെന്താ നി പറയാത്തെ?” ചേച്ചി ചോദിച്ചു.

 

“അവൾട ഡ്രസ് ഇവിടെ ഉണ്ടായിരുന്ന കാര്യം ഞാൻ ഓര്‍ത്തില്ല, ചേച്ചി.”

 

അച്ചന്റെ മരണ ശേഷം ഒരിക്കല്‍ നെഷിധയും രാകേഷിനെയും ഞാൻ ഇവിടെ കൊണ്ടുവന്നിരുന്നു.

 

മൂന്നാഴ്ച അവർ ഇവിടെ ഉണ്ടായിരുന്നു. പഠിത്തം മുടങ്ങുമെന്നത് കൊണ്ടാണ് അവര്‍ക്ക് പെട്ടന്ന് തിരികെ പോകേണ്ടി വന്നത്.

 

ആ സമയത്ത്‌ നെഷിധയും രാകേഷും ഒരുപാട്‌ ഡ്രസും മറ്റനേകം സാധനങ്ങളും വാങ്ങിയിരുന്നു. അവർ നാട്ടിലേക്ക് പോയപ്പോ ലഗേജ് കൂടുതലായിരുന്നു. അതുകൊണ്ട്‌ കുറെ സാധനങ്ങളെ അവര്‍ക്ക് കൊണ്ടുപോകാനും കഴിഞ്ഞില്ല, അതിന്‍റെ കൂട്ടത്തില്‍ ഈ തുണികളെയും ഉണ്ടായിരുന്നു.

 

എന്റെ അനിയത്തിയെ കുറിച്ച് ചിന്തിച്ചും, അവള്‍ എനിക്ക് മെസേജ് വല്ലതും അയച്ചോ എന്ന് നോക്കാൻ തോന്നി, ഉടനെ അടുത്തു വച്ചിരുന്ന എന്റെ മൊബൈലിനെ ഞാൻ തിരക്കി, പക്ഷെ കണ്ടില്ല.

 

“മൊബൈല്‍ ആണോ നി തിരക്കുന്നത്?” എന്റെ വെപ്രാളം കണ്ടിട്ട് ചേച്ചി ചോദിച്ചു. “എന്റെ കൈയിലുണ്ട്.” ചേച്ചി പറഞ്ഞതും ഞാൻ അവളെ നോക്കി.

 

“ഉറങ്ങാൻ കിടക്കുമ്പോ മൊബൈൽ എന്തിനാ സൈലന്റിൽ ഇടുന്നത്? ആരെങ്കിലും അത്യാവശ്യത്തിന് വിളിച്ചാല്‍ നി എങ്ങനെ അറിയും?” ചേച്ചിടെ സംശയം ചേച്ചി ചോദിച്ചു.

 

“റിംഗ് ശബ്ദം കേട്ട് ഞെട്ടി ഉണരാതിരിക്കാനാണ് ചേച്ചി. ശനിയും ഞായറും മാത്രമാണ് അങ്ങനെ ഞാൻ ചെയ്യാറുള്ളത്.” ചേച്ചിയുടെ പുഞ്ചിരി ആസ്വദിച്ചു കൊണ്ട്‌ ഞാൻ മറുപടി കൊടുത്തു.

 

“നെഷിധ വിളിച്ചിരുന്നു, അതാ ഞാൻ എടുത്തത്. നി ഉറങ്ങുന്നെന്ന് പറഞ്ഞപ്പോ ഉണര്‍ത്തേണ്ടെന്നും അവൾ പറഞ്ഞു.”

 

ചേച്ചി പറഞ്ഞത് കേട്ട് പുഞ്ചിരിയോടെ ഞാൻ തലയാട്ടി. എന്നിട്ട് സമയം ചോദിച്ചു.

 

“സമയം ഒന്‍പത് ആവാന്‍ പോകുന്ന, അഞ്ച് മിനിറ്റ് കൂടിയുണ്ട്.”

 

ഇത്രയും സമയം ഞാൻ ഇറങ്ങിയോ? അവധി ദിവസങ്ങളില്‍ പോലും ജോഗിംഗ് ഞാൻ മുടക്കിയിരുന്നില്ല. ആദ്യമായിട്ടാണ് ഇത്ര ലേറ്റായി ഞാൻ ഉണരുന്നത്.

 

കഴിഞ്ഞ കുറെ ദിവസമായി ഞാൻ അനുഭവിച്ച മാനസിക പ്രശ്‌നങ്ങളും, തിരക്കും, യാത്രയും ഒക്കെ ആയിരിക്കും ഇങ്ങനെ ഇറങ്ങാനുള്ള കാരണം.

 

“പ്രഷോബ് ചേട്ടന്റെ കാര്യം ഏതെങ്കിലും അറിയോ, ചേച്ചിയെ ചേട്ടൻ വിളിക്കുകയോ മറ്റോ ചെയ്തോ?” ചേച്ചിയോട് ഞാൻ ചോദിച്ചതും ഇല്ലെന്ന് ചേച്ചി തലയാട്ടി.

 

“ചേട്ടനെ ഞാൻ കോൾ ചെയ്തു നോക്കി, എടുത്തില്ല, നിന്റെ മൊബൈലില്‍ നിന്നും ഞാൻ വിളിച്ചു നോക്കി. അവിടെ ചെന്ന് ബെല്‍ അടിച്ചും തടിയും നോക്കി, വിക്രം. ഒരു ഗുണവും ഉണ്ടായില്ല. പിന്നെ വാതിലിന്‍റെ ലോകിൽ തന്നെ ചേട്ടൻ ചാവി കുത്തി വച്ചിരിക്കുന്നത് കൊണ്ട്‌ എന്റെ ചാവി ഉപയോഗിച്ച് തുറക്കാനും കഴിഞ്ഞില്ല.” ഇതൊക്കെ വെറും സാധാരണം എന്നപോലെ ചേച്ചി ചുവരില്‍ നോക്കി  പറഞ്ഞു.

 

ഞാൻ ചേച്ചിയുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി, അതിൽ ചേട്ടനോട് ദേഷ്യമോ വെറുപ്പോ ഒന്നുംതന്നെ കണ്ടില്ല… അതുപോലെ സ്നേഹവും ആ കണ്ണുകളില്‍ ഇല്ലായിരുന്നു.

 

“പിന്നേ വിക്രം, നി ചെന്ന് കുളിച്ചിട്ട് വാ, നമുക്ക് സൂപ്പർ മാര്‍ക്കറ്റ്‌ വരെ പോകാം. ഫുഡ് ഉണ്ടാക്കാനായി ഇവിടെ ചില സാധനങ്ങള്‍ ഒഴിച്ച് ബാക്കി ഒന്നുംതന്നെ ഇല്ല.” ചേച്ചി സോഫയിൽ നിന്ന് എണീറ്റു കൊണ്ട്‌ പറഞ്ഞു.

 

“മാര്‍ക്കറ്റിൽ പോകേണ്ട കാര്യമില്ല ചേച്ചി. എന്റെ മൊബൈലില്‍ തൈബ സൂപ്പർ മാര്‍ക്കറ്റിന്‍റെ നമ്പറുണ്ട്. അതിൽ വിളിച്ച് നമുക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞ മതി, അവർ കൊണ്ടുവരും.

 

അതും പറഞ്ഞ്‌ ഞാൻ ബെഡ്ഡുമെടുത്ത് റൂമിലേക്ക് നടന്നു. അതിനെ കട്ടിലില്‍ ഇട്ട ശേഷം എന്റെ പേഴ്സിൽ നിന്ന് ആയിരത്തിന്റെ ഒരു നോട്ട് എടുത്തുകൊണ്ട് പോയി, കിച്ചനിൽ ലിസ്റ്റ് എടുക്കുകയായിരുന്ന ചേച്ചിക്ക് നേരെ നീട്ടിയതും ചേച്ചി അതിനെ വാങ്ങിച്ചു.

 

“ഇവിടത്തേക്ക് വേണ്ട സാധനങ്ങളുടെ വലിയൊരു ലിസ്റ്റ് തന്നെ ഉണ്ടല്ലോ, വിക്രം!”

 

“അത് ശെരിയാ, ഇവിടെ ഫുഡ് ഒന്നും ഉണ്ടാക്കാതെ ഒന്നര മാസമായി, ചേച്ചി. കോഫീ മാത്രമാണ് എന്നും ഉണ്ടാക്കിയിരുന്നത്. എന്തായാലും ഇന്നു മുതൽ ഇവിടെ പാചകം ഉണ്ടാക്കി തുടങ്ങാം.”

 

“പിന്നേ വിക്രം, നീയെന്താ ഈ മൊബൈലില്‍ ലോക് ഇടാത്തത്?” ചേച്ചി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *