അഞ്ചന ചേച്ചി – 3 Likeഅടിപൊളി  

“ചേച്ചി? എന്തെങ്കിലും കഴിച്ചാലോ, ചേച്ചി ചേച്ചി?” ഒരു രസത്തിന്, അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ‘ചേച്ചി’ എന്ന വാക്കിനെ ഞാൻ കൂടുതലായി ഉപയോഗിച്ചു.

 

പക്ഷേ ദേഷ്യം വരുന്നതിന് പകരം, വേഗത്തിൽ എന്റെ കവിളിൽ ഉമ്മ തന്നിട്ട് ചേച്ചി ചിരിക്കുകയാണ് ചെയ്തത്.

 

ഞാനും ആ കവിളിൽ തടവി കൊണ്ട്‌ ആഹ്ലാദിച്ചു.

 

“നമുക്ക് റോട്ടിയും ചട്ടി ചിക്കനും കഴിക്കാം?” പെട്ടന്ന് ചേച്ചി ചിരി നിർത്തി കൊതിയോടെ ചോദിച്ചതും അന്ന് ചേച്ചി പറഞ്ഞ കാര്യം ഞാൻ ഓര്‍ത്തു നോക്കി.

 

ഒരു കൊല്ലം മുന്‍പ്, ഒരിക്കല്‍ ചേച്ചി എനിക്ക് വീഡിയോ കോൾ ചെയ്തപ്പോ ഞാൻ ഒരു പാകിസ്താനി ഹോട്ടലിൽ ഇരുന്ന് റൊട്ടിയും ചട്ടിയില്‍ ഉണ്ടാക്കിയ ചിക്കൻ കറിയും കഴിക്കുകയായിരുന്നു. അത് കണ്ടിട്ട് അവള്‍ക്കും അത് കഴിക്കാൻ കൊതിയായെന്ന് പറഞ്ഞിരുന്നു.

 

ഇപ്പൊ ചേച്ചിടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു.

 

“ഒരു പതിനഞ്ച് മിനിറ്റ് നടക്കേണ്ട ദൂരമുണ്ട്, ചേച്ചി.”

 

“അത് സാരമില്ല. നമുക്ക് നടന്ന് പോകാം.” ചേച്ചി പറഞ്ഞതും ഞങ്ങൾ നടക്കാൻ തുടങ്ങി.

 

തിരക്കില്ലാത്ത ചെറിയ പോക്കറ്റ് റോഡിലൂടെയാണ് ഞങ്ങൾ നടന്നത്. സ്ട്രീറ്റ് ലൈറ്റ് ഉണ്ടെങ്കിലും, അത് തമ്മില്‍ വലിയ ഗ്യാപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട്‌ ലൈറ്റ് ഉള്ള ഭാഗം ഒഴികെ വെളിച്ചം നന്നേ കുറവായിരുന്നു.

 

ഇപ്പോഴും ചേച്ചി എന്റെ കൈയും പിടിച്ചാണ് മിണ്ടാതെ നടന്നത്. ഞാനും മിണ്ടീല, ഞങ്ങളുടെ ആ ഏകാന്ത നിമിഷത്തെ ആവോളം ആസ്വദിച്ചു കൊണ്ട്‌ ഞാൻ നടന്നു.

 

അവസാനം ആ നിശബ്ദതയെ ഞാൻ തന്നെ ഭേദിച്ചു.

 

“ചേച്ചി?”

“എന്താ വിക്രം?”

ഒന്ന് മടിച്ച ശേഷം ഞാൻ പറഞ്ഞു, “അന്നത്തെ രാത്രി ആ കസേരയില്‍ ഇരുന്ന് അടിപിടി കൂടിയപ്പോ ചേച്ചിയെ ഞാൻ റേപ് ചെയ്യുമെന്നൊക്കെ പറഞ്ഞു. പിന്നെ ഇന്ന്‌ ചേച്ചിയുടെ ഡ്രസിനെ കുറിച്ചും, ചേച്ചിയുടെ… പിന്നെ.. ശരീര ഭാഗങ്ങളെ കുറിച്ചൊകെ പച്ചയായി പറഞ്ഞപ്പോഴും.. ചേച്ചി എന്നോട് പിണങ്ങുമെന്ന കരുതിയത്.”

 

ഞാൻ പറഞ്ഞു കഴിഞ്ഞതും ചേച്ചി തല തിരിച്ച് എന്റെ മുഖത്തൊന്ന് നോക്കിയ ശേഷം പിന്നെയും നേരെ നോക്കി നടന്നു.

 

“മനസ്സിൽ കള്ളത്തരം ഒളിപ്പിച്ച് വയ്ക്കാതെ എന്റെ മുഖത്ത് നോക്കി നി ഓപ്പണായി പറഞ്ഞത് കൊണ്ട്‌ നിന്നോട് പേടി തോന്നുന്നില്ല, വിക്രം.” ചേച്ചി സീരിയസ്സായി പറഞ്ഞു. “പക്ഷേ ഇത്ര ഓപ്പണ് ആയി നി പറയുമെന്ന് ഞാൻ വിചാരിച്ചില്ല.” അത് പറഞ്ഞപ്പോ ചേച്ചിയുടെ ശബ്ദത്തില്‍ അല്‍പ്പം നാണം കലര്‍ന്നിരുന്നു.

 

“പക്ഷേ ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും, എന്റെ മനസ്സ് അറിഞ്ഞിട്ടും, എന്റെ കൂടെ ഇങ്ങനെ ഒറ്റക്ക് വരാനും എന്റെ ഫ്ലാറ്റിൽ ഉറങ്ങാന്‍ സമ്മതിക്കാനും ചേച്ചിക്ക് പേടി തോന്നുന്നില്ലേ?” എന്റെ സംശയം ഞാൻ ചോദിച്ചു.

 

“ചെറിയൊരു പേടി ഉണ്ടായിരുന്നു, വിക്രം. അന്നത്തെ ആ രാത്രി വരെ.”

 

ചേച്ചി അങ്ങനെ പറഞ്ഞതും എന്റെ മുഖം വാടി.

 

ചേച്ചി തുടർന്നു, “നി ഒരു നീചൻ ആയിരുന്നെങ്കില്‍, ‍ ആദ്യമായി എന്റെ ഫ്ലാറ്റിലേക്ക് ബ്രേക്ക്ഫാസ്റ്റ് കൊണ്ടുവന്ന സമയത്ത്‌ തന്നെ ഒറ്റക്ക് ഉറങ്ങിക്കിടന്ന എന്നെ നിനക്ക് നശിപ്പിക്കാന്‍ ശ്രമിക്കാമായിരുന്നു, പക്ഷെ നി ചെയ്തില്ല. പിന്നെ നമ്മൾ അടി കൂടിയ രാത്രിയും നിനക്ക് സാഹചര്യം ലഭിച്ചു, പക്ഷേ നി വീമ്പ് പറഞ്ഞു എന്നല്ലാതെ തെറ്റൊന്നും ചെയ്തില്ല….പോരാത്തതിന്, ഞാൻ കാരണം നിന്റെ നിയന്ത്രണം തെറ്റുന്നു എന്ന് എന്നെ നി താക്കീതും ചെയ്തു, പക്ഷേ നശിപ്പിക്കാന്‍ നി ശ്രമിച്ചില്ല, വിക്രം.  അതുകൊണ്ട്‌ എനിക്ക് നിന്നോട് ഉണ്ടായിരുന്ന പേടിയെല്ലാം ആ രാത്രിയോടെ മാറിയിരുന്നു.”

 

അത്രയും കേട്ടപ്പോ എനിക്ക് ആശ്വാസം തോന്നി; പക്ഷേ കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന ഉപമയോട് ചേച്ചി എന്നെ താരതമ്യം ചെയ്ത ഒരു ഫീലാണ് എനിക്കുണ്ടായത്.

 

ങ്ഹാ, എന്തെങ്കിലും ആവട്ടെ. ചേച്ചിക്ക് എന്നെ പേടിയില്ല, എനിക്ക് അതുമതി.

 

അവസാനം ഞങ്ങൾ നടന്ന് ആ പാകിസ്താനി ഹോട്ടലിൽ എത്തിയിരുന്നു. അല്‍പ്പം തിരക്ക് ഉണ്ടെങ്കിലും രണ്ട് ടേബിൾ ഒഴിഞ്ഞു കിടന്നു.

 

പലവട്ടം അവിടെ നിന്ന് കഴിച്ചിട്ടുള്ളത് കൊണ്ട്‌ എന്റെ സുപരിചിതമായ മുഖം കണ്ടതും അവിടെ ഉള്ളവർ പുഞ്ചിരിച്ചു.

 

എന്റെ ഭാര്യയാണോ എന്ന് ക്യാഷ് കൌണ്ടറിൽ ഇരുന്നവൻ ഹിന്ദിയില്‍ ചോദിച്ചതും, ആണെന്ന് ഞാൻ പതിയെ പറഞ്ഞു.

 

അവിടെ ഫാമിലി ഡൈനിംഗ് റൂം ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഒരു ഒഴിഞ്ഞ ടേബിള്‍ സീറ്റില്‍ അടുത്തടുത്തിരുന്നു.

 

“ഫുഡ് വരാൻ അല്‍പ്പം സമയമെടുക്കും, ചേച്ചിക്ക് കുടിക്കാന്‍ എന്തെങ്കിലും പറയട്ടെ?” ഞാൻ ചോദിച്ചു.

 

“വേണ്ടട, ഇപ്പൊ എന്തെങ്കിലും കുടിച്ചാൽ എന്റെ വിശപ്പ് പോകും.” അതും പറഞ്ഞ്‌ ചേച്ചി മൊബൈലില്‍ എന്തോ ചെയ്യാൻ തുടങ്ങി. ഞാനും നേരത്തെ വന്നു കിടന്ന നെഷിധയുടെ കുറെ മെസേജിന് മറുപടി അയച്ചു.

 

മറിയയുടെ ഒരു മെസേജും ഉണ്ടായിരുന്നു — എന്തോ പേഴ്സണലായി നേരിട്ട് സംസാരിക്കണം പോലും, എനിക്ക് സമയം ഉണ്ടെങ്കിൽ അവളുടെ വില്ലയിൽ ചെല്ലാനും മറിയ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഞാൻ മറുപടി കൊടുത്തില്ല.

 

അവസാനം മൊബൈല്‍ പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ മൊബൈലില്‍ കളിച്ചു കൊണ്ടിരുന്ന ചേച്ചിയോട് ചോദിച്ചു, “ചേച്ചി, പ്രഷോബ് ചേട്ടൻ ചേച്ചിയോട് എന്തെങ്കിലും പ്രത്യേക സ്വഭാവമുള്ള കാര്യം വല്ലതും ആവശ്യപ്പെട്ടിരുന്നോ?”

 

എന്റെ ചോദ്യം കേട്ട് പൊള്ളലേറ്റ പോലെ ചേച്ചി ഒന്ന് ഞെട്ടി മലര്‍ന്നു. കണ്ണില്‍ വെറുപ്പും രോഷവും ഒരുമിച്ച് കത്തി, മേശ പുറത്ത്‌ വച്ചിരുന്ന ചേച്ചിയുടെ മുഷ്ടി ഒന്ന് ചുരുണ്ട് ഞെരിഞ്ഞു.

 

അവസാനം ചേച്ചിയുടെ നോട്ടം എന്റെ മുഖത്ത് വീണതും ചേച്ചിയുടെ ദേഷ്യവും വെറുപ്പും വേഗം കെട്ടടങ്ങി. മുഷ്ടി പെട്ടന്ന് നിവര്‍ന്നു.

 

“പലവട്ടം നിന്നോട് പറഞ്ഞതല്ലേ, ഞങ്ങളുടെ പ്രശ്നം ഞങ്ങൾ തന്നെ തീര്‍ത്തോളാം എന്ന്? പിന്നെയും ഞങ്ങടെ ജീവിതത്തിൽ നി എന്തിനാണ് ഇടപെടാന്‍ ശ്രമിക്കുന്നത്, വിക്രം? എന്റെ ഭർത്താവ് എന്നോട് പറയുന്നതൊക്കെ ഞാൻ എന്തിന് നിന്നോട് പറയണം?” ഒരു അജ്ഞാതനോടെന്ന പോലെ ചേച്ചി ചോദിച്ചു.

 

അത് കേട്ട് എന്റെ മുഖം വല്ലാണ്ടയ്. പക്ഷേ അത് ചേച്ചി മനസ്സിലാക്കും മുമ്പ് ഞാൻ മുഖം തിരിച്ചു കളഞ്ഞു.

 

ചേച്ചി പറഞ്ഞത് ശരിയാണ്. ഞാൻ എന്തിന്‌ എല്ലാ കാര്യത്തിലും ഇടപെടണം?

 

എന്നാലും എന്റെ ആ നിസ്സാര ചോദ്യം  ഇത്രമാത്രം ചേച്ചിയെ പ്രകോപിപ്പിച്ചത് എന്തിനാണെന്ന്‌ മനസ്സിലായില്ല.

Leave a Reply

Your email address will not be published. Required fields are marked *