അഞ്ചന ചേച്ചി – 3 Likeഅടിപൊളി  

 

ഞാൻ അപ്പോഴും മടിച്ച് നിന്നു.

 

“പറ വിക്രം!” ചേച്ചി നിര്‍ബന്ധിച്ചു.

 

“അത് പിന്നെ ചേച്ചി,” ഞാൻ പേടിയോടെ താഴെ നോക്കി, “ചിലപ്പോഴൊക്കെ ചേച്ചിയുടെ മുല ഞെട്ട് ഹാർഡ് ആവുമ്പോ ഈ ഡ്രസ് അതിന്‍റെ ഷേപ്പ് എടുത്ത് കാണിക്കാറുണ്ട്.” അത്രയും പറഞ്ഞിട്ട് ഞാൻ ശ്വാസം അടക്കി പിടിച്ചു കൊണ്ട്‌ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.

 

പെട്ടന്നുണ്ടായ ഞെട്ടല്‍ കാരണം, തണുത്ത വെള്ളത്തില്‍ വീണത് പോലെ അഞ്ചന ചേച്ചി വായിലൂടെ ശ്വാസം ആഞ്ഞു വലിച്ചത് കേട്ടു. എന്നിട്ട് സ്വന്തം മാറ് രണ്ട് കൈയും ഉപയോഗിച്ച് മറച്ചു കൊണ്ട്‌ പുറം തിരിഞ്ഞു നിന്നു.

 

“കഴിഞ്ഞ ആഴ്ചയും ഈ ഡ്രസ് ഞാൻ ഇട്ടിരുന്നു, പക്ഷേ എന്തുകൊണ്ട്‌ അന്ന് നീ പറഞ്ഞില്ല?” ചേച്ചി ദേഷ്യത്തില്‍ ചോദിച്ചു.

 

“അത്, ചേച്ചി, പിന്നെ…” ഉത്തരം പറയാനാവാതെ ഞാൻ മിണ്ടാതെ നിന്നു.

 

“എല്ലാം കണ്ട് നി ആസ്വദിക്കുകയായിരുന്നു, അല്ലേ?” ചേച്ചിയുടെ ചോദ്യത്തിൽ ദേഷ്യവും വെറുപ്പും ഉണ്ടായിരുന്നു.

 

“ഇപ്പൊ ഇതും എന്റെ കുറ്റം ആയോ? എല്ലാരും എല്ലാ കുറ്റവും എന്റെ തലയില്‍ തന്നെ കൊണ്ട്‌ വെക്ക്.” ഞാൻ ചൂടായി പറഞ്ഞതും ചേച്ചി തല തിരിച്ച് എന്നെ ആശ്ചര്യത്തോടെ നോക്കി.

 

എനിക്ക് തല പെരുത്ത് കേറി.

 

“എങ്ങനത്തെ ഡ്രസ് ഇടണമെന്ന് തീരുമാനിക്കുന്നതൊക്കെ നിന്റെ ഇഷ്ട്ടം, അതിൽ എനിക്കൊന്നുമില്ല. പക്ഷേ ആ ഡ്രസ് നിന്റെ മുലകളെ എടുത്ത് കാണിച്ചാല്‍ നോക്കാതെ ഇരിക്കാൻ ഞാനെന്താ വെറും കല്ലാണോ.? നിന്റെ മുല മാത്രമല്ല, നിന്റെ പൂറാണ് കാണുന്നതെങ്ങിൽ അതും ഞാൻ നോക്കും.”

 

ഞാൻ ദേഷ്യത്തില്‍ വിളിച്ചുകൂവി. ചേച്ചി വായും പൊളിച്ച് നിന്നു.

 

“നി കുളിക്കുന്നതും ഡ്രസ് മാറുന്നതും അല്ലല്ലോ ഒളിഞ്ഞുനോക്കാൻ ഞാൻ വന്നത്? അതോ നിന്റെ ഡ്രസ് അഴിച്ച് ഞാൻ നോക്കിയോ?” ഞാൻ ചോദിച്ചു. “എനിക്ക് മുന്നില്‍ ഉള്ളതാണ് ഞാൻ നോക്കിയത്. എനിക്ക് നിന്നെ ഇഷ്ട്ടമാണ്, അഞ്ചന. നിന്റെ എന്തെല്ലാം കാണാന്‍ കഴിയുമോ, അതെല്ലാം ഇനിയും ഞാൻ നോക്കും, നോക്കി ആസ്വദിക്കുകയും ചെയ്യും. പക്ഷേ ഇപ്പോൾ നി ഇതും ഇട്ട് പുറത്ത്‌ വന്നാൽ മറ്റുള്ളവരും കാണും, അതെനിക്ക് ഇഷ്ട്ടമല്ല… അതുകൊണ്ട്‌ മാത്രമാണ് നിന്നോട് ഇക്കാര്യം ഞാന്‍ പറഞ്ഞത്.”

 

അത്രയും പറഞ്ഞിട്ട് ഞാൻ നടന്ന് പോയി എന്റെ വസ്ത്രങ്ങൾ ഇരിക്കുന്ന ഷെൽഫ് തുറന്നു. അതിൽ നിന്ന് ടീഷർട്ടും  ത്രീഫോര്‍ത്തും എടുത്തു കൊണ്ട്‌ ഹാളിലേക്ക് പോയി അണിഞ്ഞു.

 

അപ്പോഴേക്കും എന്റെ ദേഷ്യം മാറിയിരുന്നു. ദേഷ്യത്തില്‍ ചേച്ചിയോട് ഞാൻ പറഞ്ഞതൊക്കെ ഓര്‍ത്ത് ഞാൻ ലജ്ജിച്ചു. ഒരിക്കലും അങ്ങനെ ഒന്നും ഞാൻ അവളോട്‌ പറയരുതായിരുന്നു.

 

ചേച്ചി എന്നോട് പിണങ്ങുമെന്ന ഞാൻ കരുതിയത്. പക്ഷേ എന്നെ അതിശയിപ്പിച്ചു കൊണ്ട്‌ അഞ്ചന ചേച്ചി എന്നെ വിളിച്ചു.

 

“വിക്രം?” ആ വിളിയിൽ ദേഷ്യമോ കുറ്റപ്പെടുത്തലോ ഇല്ലായിരുന്നു. ഒരൽപ്പം സ്നേഹം ആ വിളിയിൽ ഒളിച്ചിരുന്നെന്ന് ഞാൻ സംശയിച്ചു. ചിലപ്പോ തോന്നിയതും ആവാം.

 

മെല്ലെ നടന്ന് എന്റെ റൂമിലേക്ക് ഞാൻ പോയതും ചേച്ചി എനിക്ക് നേരെ തിരിഞ്ഞു നിന്നു. പക്ഷേ മുല ഞെട്ട് ഇപ്പൊ ഹാർഡ് അല്ലായിരുന്നു. എനിക്ക് ശെരിക്കും നിരാശ തോന്നി.

 

എന്റെ നിരാശ മനസിലായത് പോലെ ചേച്ചി ചിരിച്ചു.

 

“തണുക്കുമ്പോ അത് ഹാർഡാവും, വിക്രം. ഇപ്പൊ എനിക്ക് തണുക്കുന്നില്ല.” ചേച്ചി സാധാരണ കാര്യം പോലെ പറഞ്ഞു. “പക്ഷേ ബ്രാ ഇട്ടിരിക്കുന്ന സമയത്ത്‌ അത് ഹാർഡ് ആയാൽ പോലും പുറത്ത്‌ കാണാന്‍ പാടില്ലാത്തതാണ്, എന്തോ എനിക്ക് അറിയില്ല.” ചേച്ചി ആലോചനയുടെ പറഞ്ഞിട്ട് ചിന്തിച്ച് നിന്നു.

 

ഞാൻ വായും പൊളിച്ച് നില്‍ക്കുകയായിരുന്നു. കാരണം, ഇത്ര ഫ്രീയായി ഇതുപോലത്തെ കാര്യങ്ങൾ ചേച്ചി എന്നോട് പറയുമെന്ന് ഞാൻ വിചാരിച്ചില്ല.

 

“പിന്നേ വിക്രം, എനിക്ക് ഇടാന്‍ നിന്റെ ആ നീല സ്വെറ്റർ തരുമോ?” കുറെ കഴിഞ്ഞ് ചേച്ചി എന്നെ നോക്കി ചോദിച്ചു.

 

“എനിക്ക് നീല സ്വെറ്റർ ഉണ്ടെന്ന് ചേച്ചിക്ക് എങ്ങനെ അറിയാം?!” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.

 

“നെഷിധടെ മൊബൈലിലുള്ള നിന്റെ ഫോട്ടോസൊക്കെ അവൾ കാണിച്ചു തന്നിരുന്നു. അങ്ങനെ എനിക്കറിയാം. പിന്നെ ആ നീല സ്വെറ്റർനെ കണ്ടതും എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഒരിക്കലെങ്കിലും അതിനെ ഇടാന്‍ ഞാൻ കൊതിച്ചത.” ചേച്ചി പറഞ്ഞു നിർത്തി.

 

എന്തായാലും അപ്പുറത്ത് ചേട്ടനും കൂട്ടുകാരും കള്ള് കുടിക്കുന്നതിനിടയ്ക്ക് ഡ്രസ് മാറാൻ ചേച്ചി അവിടേക്ക് പോകുന്നത് ശരിയല്ല.

 

“ഞാൻ തരാം, ചേച്ചി.” അതും പറഞ്ഞ്‌ എന്റെ അലമാരയിൽ നിന്ന് ആ നീല സ്വെറ്റർ എടുത്തു കൊടുത്തു.

 

“നമുക്ക് സത്വ പാർക്കിലേക്ക് പോയാലോ ചേച്ചി.” ലിഫ്റ്റിൽ താഴേക്ക് പോകുന്നതിനിടക്ക് ഞാൻ ചോദിച്ചു.

 

“അന്ന്, അവിടെ കിടന്നല്ലേ നി ഉറങ്ങി പോയത്?” ചേച്ചി കളിയാക്കി ചോദിച്ചു. “കണ്ടതും ഉറക്കം വരുന്ന പാർക്കിലൊന്നും ഞാൻ വരില്ല.” ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞതും ഞാനും ചിരിച്ചു.

 

ലിഫ്റ്റ് താഴെ വന്നതും ഞങ്ങളിറങ്ങി നടന്നു.

 

“അന്ന് സത്വ പാർക്കിലല്ല ഞാൻ ഉറങ്ങിയത്, അത് വേറെ പാർക്ക് ആയിരുന്നു, ചേച്ചി. ശരിക്കും അതിനെ പാർക്ക് എന്നും പറയാൻ കഴിയില്ല. ഏതോ നല്ല ഒരു അറബിയുടെ ഒരു തോട്ടമാണ് അത്. ദുബായില്‍ വന്നത് തൊട്ടേ ചിലപ്പോഴൊക്കെ എന്റെ മനസ്സിന്‌ സ്വസ്ഥത കിട്ടാ—” പെട്ടന്ന് ചിന്തിക്കാതെ പുലമ്പി കൊണ്ടിരുന്ന എന്റെ നാവിനെ അടക്കി കൊണ്ട്‌ ഞാൻ ചേച്ചിയെ നോക്കി.

 

ഞാൻ ഏതോ നല്ല കഥ പറയുന്നത് കേട്ട പോലെ ചേച്ചിയുടെ മുഖത്ത് കൗതുകം നിറഞ്ഞു നിന്നിരുന്നു. പക്ഷേ ഞാൻ നിര്‍ത്തിയതും ചേച്ചിയുടെ കൗതുകം നിരാശയായി മാറുന്നത് കണ്ടു.

 

“അത് കള ചേച്ചി. ചേച്ചിക്ക് എവിടെ പോകാനാ ഇഷ്ട്ടം? വണ്ടി എടുക്കട്ടെ?”

 

“വണ്ടി വേണ്ട, വിക്രം. തിരക്ക് കുറഞ്ഞ ഏതെങ്കിലും വഴിയിലൂടെ വെറുതെ നമുക്ക് നടക്കാം. ആ പരിസരമൊക്കെ വെറുതെ നോക്കിയും, നല്ല കാറ്റ് ശ്വസിച്ചും നടക്കാം.” ഏതോ സുഖസ്‌മരണയിൽ ലയിച്ചത് പോലെ ചേച്ചി പറഞ്ഞു.

 

ശേഷം, ഏതോ സ്വപ്ന ലോകത്ത് പാറി പറക്കുന്നത് പോലെ എല്ലാം മറന്നാണ് അവള്‍ നടന്നത്. രണ്ടു മൂന്ന് വട്ടം അവളെ വിളിച്ചിട്ടും അവള്‍ എന്റെ ഒച്ച പോലും കേട്ടില്ല.

 

അവസാനം ഞാൻ ഉറക്കെ  വിളിച്ചു, “എഡി അഞ്ചന ചേച്ചി…!”

 

ഉടനെ ചേച്ചി ഒന്ന് ഞെട്ടി. പക്ഷേ എന്റെ ആ വിളി ഇഷ്ടപ്പെട്ടത് പോലെ ചേച്ചിയുടെ കണ്ണുകൾ തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *