ചേച്ചിയുടെ പുതപ്പിന് പുറത്ത്, തലയിണക്ക് മുകളില്‍ ചേച്ചിയുടെ മൊബൈല്‍ ഉണ്ടായിരുന്നു. അതിൽ ഒരു വീഡിയോ റീ പ്ലേ ആയി കൊണ്ടേയിരുന്നു.
ചെറിയ കുഞ്ഞിനെ പോലെ ചേച്ചിയുടെ കൈയിനെ എന്റെ രണ്ട് കൈ കൊണ്ടും പിടിച്ച് അവൾടെ തള്ളവിരലിനെ ഞാൻ നുണഞ്ഞു കൊണ്ടിരുന്ന വീഡിയോ ആയിരുന്നു.
“അയ്യേ..!!”
അത് കണ്ട് എനിക്ക് വല്ലാത്ത ചമ്മലുണ്ടായി. ഞാൻ കിച്ചണിലേക്ക് വേഗം നടന്നു.
അതിനെ ആലോചിച്ച് എനിക്ക് തന്നെ നാണം വന്നു. പക്ഷേ കഴിഞ്ഞ രാത്രി ഞാൻ അങ്ങനെയൊക്കെ ചെയ്തത് എനിക്ക് ഓര്‍ത്തെടുക്കാൻ പോലും കഴിഞ്ഞില്ല.
എപ്പോഴെങ്കിലും അതിനെ കാണിച്ച് എന്നെ കളിയാക്കാൻ ആയിരിക്കും ആ വീഡിയോ പിടിച്ചത്.
ഒരു സ്ട്രോങ്ങ് കോഫീ തയ്യാറാക്കി എടുത്തുകൊണ്ട് ഞാൻ ഹാളിലേ സോഫയിൽ വന്നിരുന്നു.
മൂന്ന് മണി ആയതേയുള്ളൂ. ഇനി പുലരും വരെ എങ്ങനെയെങ്കിലും സമയം തള്ളി നീക്കണം.
ഓരോന്ന് ചിന്തിച്ചു കൊണ്ട് സോഫയിൽ ഞാൻ ചാരിയിരുന്നു.
അപ്പോഴാണ് ഗുഡ് മോണിംഗ് പറഞ്ഞുകൊണ്ട് നെഷിധയുടെ ഒരു മെസേജ് വന്നത്.
തൊട്ടു പിന്നാലെ പരിഭവം പറഞ്ഞുകൊണ്ട് മറ്റ് കുറെ മെസേജും കൂടി വന്നു.
നാട്ടില്‍ നാലര ആയതേയുള്ളൂ. എന്റെ അനിയത്തി ഇത്ര നേരത്തെ ഉണര്‍ന്നോ?
ഉടനെ ഞാൻ അവള്‍ക്ക് ഓഡിയോ കോൾ ചെയ്തതും അവള്‍ കട്ടാക്കി.
പാവം, കഴിഞ്ഞ ഒരു മാസമായി അവളോട് ഞാൻ നല്ലതുപോലെ സംസാരിച്ചിട്ടില്ല. ദിവസവും ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ് സംസാരിച്ചിരുന്നത്. എനിക്ക് അവളെ ഓര്‍ത്തു വിഷമം തോന്നി.
അപ്പോൾ നെഷിധ വീഡിയോ കോൾ ചെയ്തു. ഉടനെ ഞാൻ എടുക്കുകയും ചെയ്തു.
‘അവിടെ നല്ല ഇരുട്ടാണല്ലോ? ലൈറ്റ് ഇട് ഏട്ടാ!’ പുരികം കൂര്‍പ്പിച്ച് കൊണ്ട് നെഷിധ പറഞ്ഞു.
ഇവിടെ ലൈറ്റ് ഇട്ടാല്‍ ചേച്ചി ഉണരും എന്നതുകൊണ്ട് ഞാൻ എഴുനേറ്റ് എന്റെ റൂമിലേക്ക് വന്നു.
എന്റെ മുഖം കണ്ടതും എന്റെ അനിയത്തി സന്തോഷത്തോടെ ചിരിച്ചു.
‘ഹൊ! ഇപ്പോഴെങ്കിലും ഷേവ് ചെയ്തല്ലോ എന്റെ ഏട്ടൻ.’ നെഷിധ ആശ്വാസത്തോടെ പറഞ്ഞു. ‘ഇനി അതുപോലെ താടി ഒന്നും വളര്‍ത്തല്ലേ, എനിക്ക് ദേഷ്യം വരും.’ നെഷിധ ചുണ്ട് കോട്ടി പറഞ്ഞതും ഞാൻ ചിരിച്ചു.
‘ഇല്ല വളർത്തില്ല, എന്റെ മോള് ഒരിക്കലും എന്നോട് ദേഷ്യം ഒന്നും കാണിക്കരുത്, കേട്ടോ. ഞാൻ പാവമല്ലേ.’ സങ്കടം അഭിനയിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
‘ഈ കള്ള സങ്കടം ഒന്നും എന്നോട് വില പോവില്ല.” കൊഞ്ഞനം കുത്തി കാണിച്ചിട്ട് നെഷിധ ചിരിച്ചു.
അങ്ങനെ അവളോട് ഇവിടത്തെ നാലര വരെ ഞാൻ സംസാരിച്ചിരുന്നു.
‘എന്ന ബൈ ഏട്ടാ, ഇവിടെ ആറ് മണിയായി. ഞാൻ പിന്നേ വിളിക്കാം.’ അതും പറഞ്ഞു നെഷിധ ഫോണിൽ കാണുന്ന എന്റെ മുഖത്ത് ഉമ്മ തന്നു. ഞാനും തിരികെ ഒരു ഉമ്മ കൊടുത്തതും സന്തോഷത്തോടെ കൈ ആട്ടി കാണിച്ചിട്ട് അവൾ വച്ചു.
അവളോട് സംസാരിച്ചപ്പോ എന്റെ മനസ്സ് ഫ്രെഷ് ആയത് പോലെ ഫീൽ ചെയ്തു. കോഫീ കപ്പ് കൊണ്ട് കഴുകി വച്ചിട്ട് ഞാൻ പിന്നെയും ചേച്ചിയുടെ റൂമിൽ പോയി നോക്കി.
ഇപ്പൊ മൊബൈല്‍ ഓഫ് ആക്കിയിരുന്നു. കാതിൽ നിന്ന് ഇയർ ഫോണും മാറ്റിയിരുന്നു. ചേച്ചി ബാത്റൂമിൽ പോയിട്ട് വന്ന ശേഷം അതൊക്കെ മാറ്റി വച്ചെന്ന് ഊഹിച്ചു.
പിന്നെയും കഴുത്ത് വരെ പുതച്ചു മൂടി അങ്ങോട്ട് ചുമരിന്‍റെ വശം തിരിഞ്ഞു കിടന്ന് ചേച്ചി ഉറങ്ങുകയായിരുന്നു.
“ചേച്ചി..?” ഞാൻ വെറുതെ ഒന്ന് വിളിച്ചു. പക്ഷെ ചേച്ചി ഗാഢ ഉറക്കത്തിൽ ആണെന്ന് തോന്നി.
ഞാൻ എന്റെ റൂമിൽ തന്നെ പോയി പിന്നെയും ഇരുന്നു.
അവസാനം അഞ്ചര ആയപ്പോ ഞാൻ ജോഗിംഗിന് പോയിട്ട് ആറരയോടെ ഫ്ലാറ്റിലേക്ക് വന്നു.
ചേച്ചി അപ്പോഴും എഴുനേറ്റിരുന്നില്ല.
ചിലപ്പോ അവരുടെ പ്രശ്നങ്ങൾ കാരണം ഒരുപാട് രാവുകള്‍ ചേച്ചിയും നല്ലതുപോലെ ഉറങ്ങി കാണില്ലായിരിക്കും. അതിന്‍റെ ക്ഷീണം ആയിരിക്കാം.
