ഉമ്മ തന്നെങ്കിലും ചേച്ചി അനിയന് കൊടുക്കുന്ന ഉമ്മയാണെന്ന് പറഞ്ഞ് ഒരു മുൻകരുതൽ ചേച്ചി എടുത്തിട്ടുണ്ട്. ഞാൻ വേറെ രീതിയിൽ ഒന്നും ചിന്തിക്കേണ്ട എന്ന് കരുതിയാവണം.
എന്തായാലും കിട്ടിയതല്ലേ ഒന്നുകൂടെ ട്രൈ ചെയ്തു നോക്കാമെന്ന് വച്ചു.
“ചേച്ചി രണ്ട് ഒത്താൽ മൂന്ന് ഒക്കണം എന്നല്ലേ… ഒന്നു കൂടെ തരുമോ..”
“അടി..ഇനി ചോദിച്ചാൽ അടിയാ തരുക.വേണോ.. എനിക്ക് അത്രയും സന്തോഷം തോന്നിയതുകൊണ്ട് നീ ആഗ്രഹിച്ച ഉമ്മ തരാമെന്ന് വച്ചത്, അത് കഴിഞ്ഞു.”
“എന്താ അത്രയും സന്തോഷം… അവിടെ എന്താ സംഭവിച്ചത്..” ഞാനും ചേച്ചിയും ഉമ്മറ കോലായിൽ ഇരുന്നു.
“എല്ലാ സ്റ്റാഫും പോയതിനുശേഷം ഞാൻ അവിടെ നിന്നു. പ്രതീക്ഷിച്ച പോലെ തന്നെ ഷാജി മാഷ് മോശമായി ഓരോന്ന് പറയാൻ തുടങ്ങി. ഞാനപ്പോൾ മൊബൈലിൽ ഓഡിയോ റെക്കോർഡർ ഓണാക്കി വെച്ചിട്ട്…”
“വെച്ചിട്ട്…ബാക്കി പറ..”
“ആദ്യം മുഖത്ത് ഒന്ന് പൊട്ടിച്ചു… ഇന്നത്തോടെ നിർത്തിക്കോണം നിന്റെ ഈ തോന്നിവാസം.ചേച്ചിയെയും മക്കളെയും (ഷാജി മാഷിൻ്റെ ഭാര്യയും മക്കളും) ഓർത്തിട്ടാ ഞാനിത് പ്രശ്നമാക്കാത്തത്. ഇനി എന്തെങ്കിലും ഇങ്ങനെ ഉണ്ടായാൽ അത് ഞാൻ അങ്ങ് മറക്കും,പിന്നെ ഈ ജോലിയും അങ്ങ് പോകും, പോലീസ് സ്റ്റേഷനും കയറേണ്ടിവരും എന്ന് ഞാൻ പറഞ്ഞു. അയാള് ആകെ സ്റ്റക്കായ ഒരു അവസ്ഥയായിരുന്നു.എൻറെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒന്നും ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല”
“ആഹാ അടിക്കുകയും ചെയ്തോ.. കൊട് കൈ,ചേച്ചിക്ക് ഇത്രയൊക്കെ ധൈര്യം ഉണ്ടായിരുന്നോ.എന്നിട്ടാണോ ഇത്രയും കാലം അയാളെയും സഹിച്ചിരുന്നത്.. മുൻപേ ഇതൊക്കെ ചെയ്തു കൂടായിരുന്നോ..”
“എടാ എനിക്ക് ധൈര്യമില്ലാത്ത പ്രശ്നം മാത്രമല്ല, ഒരു സപ്പോർട്ട് വേണ്ടേ? നീ ഇങ്ങനെയൊക്കെ ചെയ്യാൻ എന്നെ പുഷ് ചെയ്തില്ലേ, പുഷ് ചെയ്തില്ലേലും വേണ്ട ചെറിയൊരു സപ്പോർട്ട് എങ്കിലും കണ്ണേട്ടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നെങ്കിൽ ഞാൻ അയാളെ മുൻപേ പൊട്ടിച്ചേനെ.. ആ ഒരു കാര്യത്തിൽ എനിക്ക് ഭയങ്കരമായിട്ട് വെറുപ്പുണ്ട് കണ്ണേട്ടനോട്….”
“ചിലപ്പോൾ ഇങ്ങനെ മോശമായി ഒന്നും പറയുന്നത് കണ്ണേട്ടൻ അറിഞ്ഞിട്ടുണ്ടാവില്ല”
“ഡാ, നീ വെറുതെ അങ്ങേരെ ന്യായീകരിക്കാൻ നിൽക്കരുതെ.. ഞാൻ മാഷ് പറയുന്ന ഓരോ കാര്യവും വള്ളി പുള്ളി തെറ്റാതെ കണ്ണേട്ടനോട് പറയാറുണ്ട്.. എന്നിട്ടും..” ചേച്ചി ചെറുതായി ദേഷ്യം വന്നു എന്ന് എനിക്ക് തോന്നി
“അയ്യോ ന്യായീകരിച്ചത് ഒന്നുമല്ല..”
“കണ്ണാ സ്വന്തം ഭാര്യയല്ലേ ഇങ്ങനെ ഒരു അനുഭവം പറയുന്നത്, എന്നാലെങ്കിലും കുറച്ച് ചിന്തിച്ച് നോക്കണ്ടേ.. അങ്ങേർക്ക് അവിടെ ദുബായിൽ സുഖിച്ചിരുന്നാൽ മാത്രം മതി ഇവിടെ എന്തായാലും കുഴപ്പമില്ല..”
കണ്ണേട്ടനോട് ചേച്ചിക്കുള്ള ദേഷ്യവും നിരാശയും എല്ലാം ചേച്ചിയുടെ വാക്കുകളിൽ കാണാമായിരുന്നു. ചേച്ചിയെ കുറ്റം പറയാനും പറ്റില്ല ഇതുപോലൊരു കാര്യത്തിന് കിട്ടേണ്ട സപ്പോർട്ട് ഒന്നും കണ്ണേട്ടന്റെ അടുത്ത് നിന്ന് കിട്ടിയിട്ടില്ല. എന്തായാലും എനിക്ക് ഉള്ളിൽ ഒരു സന്തോഷം ഒക്കെ തോന്നി. ചേച്ചിക്ക് എന്നോട് വലിയ കാര്യമാണ് അതെ സമയം തന്നെ കണ്ണേട്ടനോട് നല്ല വെറുപ്പുമുണ്ട്. ഭാഗ്യമുണ്ടെങ്കിൽ ആ വെറുപ്പ് കൂടുന്തോറും എന്നോടുള്ള ഇഷ്ടം കൂടിക്കൂടി വരും.
“എന്നിട്ട് ചേച്ചി ഇത് കണ്ണേട്ടനോട് പറയുന്നുണ്ടോ എന്നിങ്ങനെയൊക്കെ നടന്നത്..”
“ഇല്ലേ ഞാൻ പറയില്ല എന്തിനു പറയാനാ, ചിലപ്പോൾ ഞാൻ ചെയ്തതിന് എന്നെ കുറ്റം വരെ പറഞ്ഞേക്കാം..”
“ആ എന്നാ പറയേണ്ട ചേച്ചി..”
“താങ്ക്യൂ നന്ദൂട്ടാ… നിൻറെ ആ ഒരു സപ്പോർട്ട് ഇല്ലെങ്കിൽ ഞാൻ അയാളെ സഹിച്ച് ഇനിയും ഇരിക്കേണ്ടി വന്നേനെ..”
“ഇതെന്താ താങ്ക് യു ഒക്കെ ചേച്ചി ഒരുപാട് അങ്ങ് ഫോർമൽ ആവല്ലേ..”
“ഫോർമൽ ഒന്നും ആയതല്ലല്ലോ, ഫോർമൽ അല്ലാത്തോണ്ടല്ലേ നിനക്ക് രണ്ടു ഉമ്മ കിട്ടിയത്.. സന്തോഷമായോ..”
“ചേച്ചി ഒരുപാട് സന്തോഷമായി. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതല്ലേ.. എന്നാലും അതു ചുണ്ടിൽ തന്നാൽ മതിയായിരുന്നു..”
