“ആ പോകാല്ലോ ചേച്ചി… ചേച്ചി വിളിച്ചാൽ മതി..”
അവിടുന്ന് ഒരു 20 മിനിറ്റ് കഴിഞ്ഞതിനുശേഷം ആണ് ചേച്ചിയുടെ കോൾ വന്നത് ഞാൻ ചേച്ചിയുടെ റൂമിന്റെ അടുത്തേക്ക് നടന്നു. എന്നെയും കാത്ത് ചേച്ചി റൂമിന്റെ പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു.
“എടാ എന്നാ നമുക്ക് പോയാലോ…”
“അല്ലി ഉറങ്ങുവാണോ.. അവളെ കൂട്ടുന്നില്ലേ..”
“വേണ്ടെടാ നല്ല തണുപ്പല്ലേ അവൾ ഉറങ്ങിക്കോട്ടെ..അവിടെ അഞ്ജലി ചേച്ചിയും മോളും ഉണ്ടല്ലോ അവര് നോക്കിക്കോളാം എന്ന് പറഞ്ഞു”
“ബാക്കിയുള്ളവർ എപ്പഴാ അങ്ങോട്ടേക്ക് പോയത്,തുടങ്ങി കാണുമോ..”
“അവര് പോയിട്ട് നമുക്ക് പതിയെ പോകാമെന്ന് ഞാൻ വിചാരിച്ചു…”
“അതെന്തിനാ…”
“ചുമ്മാ.. നമുക്കൊന്നും രണ്ടും മിണ്ടിയും പറഞ്ഞു അങ്ങനെ പോകാല്ലോ…”
റൂമിൽ നിന്ന് ക്യാമ്പ് ഫയർ ഉള്ള സ്ഥലത്തേക്ക് കുറച്ചു നടക്കാനുണ്ട്. വഴികളിലെല്ലാം എല്ലാം നല്ല ഫാൻസി ലൈറ്റുകൾ ചുറ്റും മരങ്ങളും നല്ല രീതിയിൽ തന്നെ മഞ്ഞും വീണു തുടങ്ങിയിരുന്നു. ആകെ മൊത്തത്തിൽ ഒരു വൈബ്. കൂടാതെ ഞാനും ഞാൻ ഒട്ടേറെ സ്നേഹിക്കുന്ന എൻറെ ചേച്ചിയും.
“നല്ല തണുപ്പ് ഉണ്ടല്ലോ.. നിനക്ക് തണുക്കുന്നുണ്ടോ..”
“ഉണ്ട് ചേച്ചി എന്നാലും വലുതായി ഒന്നുമില്ല..”
“നീ നല്ല തള്ള് ആണല്ലോ.. നിനക്ക് തണുക്കുന്നുണ്ടോ എന്ന് ഞാൻ നോക്കട്ടെ..”
അതും പറഞ്ഞു ചേച്ചി എൻറെ കൈപിടിച്ചു.
“കൈ നല്ലോണം തണുത്തല്ലോ..” അതും പറഞ്ഞു ചേച്ചി എൻറെ മുഖത്തേക്ക് നോക്കി. ആ രാത്രിയിലും ചേച്ചിയുടെ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു എന്ന് എനിക്ക് തോന്നി. ചേച്ചി കൈ പിടിച്ച ഉടനെ ഞാൻ ചേച്ചിയുടെ കഴിയും ചേർത്തുപിടിച്ചു. ചേച്ചി പിന്നെ കൈ വിടുവിക്കാൻ ഉള്ള ശ്രമം ഒന്നും നടത്തിയില്ല. ക്യാമ്പ് ഫയർ നടക്കുന്ന സ്ഥലം വരെ ഞങ്ങൾ കയ്യും പിടിച്ച് നടന്നു. രാത്രി ആയതുകൊണ്ട് തന്നെ പോകുന്ന വഴിക്ക് ഒന്നും ആരെയും കണ്ടില്ല. ഒരു ഭാര്യ ഭർത്താവിനെ പോലെ അല്ലെങ്കിൽ കാമുകി കാമുകന്മാരെ പോലെ ഞാനും ചേച്ചിയും കൈകോർത്തു ഓരോന്നും സംസാരിച്ചു നടന്നു.
അങ്ങനെ ക്യാമ്പ് ഫയർ തുടങ്ങി ചേച്ചി ഞങ്ങളുടെ കൂടെ വന്ന കുട്ടികളുടെ അമ്മമാരുടെ കൂടെയാണ് ഇരുന്നത് ഞാൻ നേരെ ഓപ്പോസിറ്റ്. സിനിമകളിലെല്ലാം കാണുന്ന ഒരു സ്ഥിരം ക്ലീഷേ സീൻ പോലെ ചേച്ചി ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു തിരിച്ച് ഞാനും. ഞങ്ങളുടെ കണ്ണ് തമ്മിലുടക്കുന്ന സമയങ്ങളിൽ എല്ലാം കുറച്ചുനേരം ഇമവെട്ടാതെ നോക്കി നിന്നു. ക്യാമ്പ് ഫയർ കഴിയുംവരെ ഞങ്ങൾ നേരിട്ട് ഒന്നും സംസാരിച്ചില്ലെങ്കിലും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അങ്ങനെ ക്യാമ്പ് ഫയർ എല്ലാം കഴിഞ്ഞു കുറച്ചു വൈകിയാണ് ഞങ്ങൾ റൂമിലേക്ക് പോയത് പോകുമ്പോൾ എല്ലാവരും കൂടെ ഉണ്ടായതുകൊണ്ട് ചേച്ചിയോട് അധികം സംസാരിക്കാൻ ഒന്നും പറ്റിയില്ല. പിറ്റേന്ന് പ്ലാൻ ചെയ്ത പോലെ എല്ലായിടത്തും പോയി വൈകുന്നേരം ആണ് ചുരമിറങ്ങാൻ തുടങ്ങിയത്.
യാത്രയും തലേദിവസത്തെ ഉറക്കമില്ലായ്മയും എനിക്ക് ചെറിയ രീതിയിൽ ക്ഷീണം ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ബാക്ക് സീറ്റ് കാലി ആയതുകൊണ്ട് അവിടെ നൈസായിട്ട് ഉറങ്ങാം എന്ന് വച്ച് ഞാൻ ബാക്കിലാണ് പോയിരുന്നത്. ചേച്ചിയും അല്ലിയും ഫ്രണ്ടിൽ ആണ് ഇരുന്നത്. ഇടയ്ക്ക് എപ്പോഴോ എന്നോട് ഉറങ്ങിപ്പോയി. ആരോ തട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.
“അല്ലിക്ക് ഒന്ന് കിടക്കണം എന്ന്.. അവൾക്ക് സീറ്റിൽ ഇരുന്നു ഉറങ്ങിയിട്ട് റെഡിയാവുന്നില്ല.. നീ കുറച്ച് ഒന്ന് അഡ്ജസ്റ്റ് ചെയ്തിരുന്നാൽ അല്ലിക്കും ഇവിടെ ഒന്ന് തലചായ്ക്കാം…”
ചേച്ചി ബാക്ക് സീറ്റിന്റെ നടുക്കായിരുന്നു അല്ലിയെ ഒരു ഭാഗത്ത് കിടത്തി മറുഭാഗത്ത് ഞാനും കിടന്നു.. ഒരുവിധം എല്ലാവരും ക്ഷീണം കൊണ്ട് മയക്കത്തിലും ബാക്കിയുള്ളവർ മൊബൈലിൽ നോക്കുകയും ആണ്.
“നീ തല ഇവിടേക്ക് വെച്ചോ…” ചേച്ചി ശബ്ദം വളരെ താഴ്ത്തിയാണ് എന്നോട് പറഞ്ഞത് വേറെ ആരും കേൾക്കണ്ട എന്ന് വിചാരിച്ചിട്ടാവും.
