അനുരാഗലോലം

കയറിവന്ന പാടെ അവൾ കണ്ണുകൊണ്ടു ഞാൻ ഇരിക്കാറുള്ള ഭാഗത്തേയ്ക്ക് ഒന്ന് പാളി നോക്കി

എന്നെ കണ്ടതും കണ്ണുകൊണ്ടു അവളെത്തന്നെ നോക്കിയിരുന്ന എന്നെ നോക്കി ‘എന്തെ’ എന്ന ഭാവത്തിൽ അവൾ പിരികമനക്കി, ഞാൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ വെറുതെ ചിരിച്ചു, അവളും മെല്ലെ എന്നെ നോക്കി ചിരിച്ചു, പിന്നെയും അവളുടെ കൂട്ടുകാരികളുടെ കൂടെപോയി ഇരുന്നു, ഇപ്പോൾ ഞങ്ങൾ തമ്മിൽ കണ്ണുകൊണ്ടു മാത്രം എത്രയോ സംസാരിക്കുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഇടയ്ക്കിടയ്ക്ക് അവളുടെ അടുത്തേയ്ക്കു ഞാൻ അറിയാതെ എന്റെ കണ്ണുകൾ ഓടിക്കൊണ്ടേ ഇരുന്നു , ഇടയ്ക്കെല്ലാം അവളും എന്നെ നോക്കുണ്ടായിരുന്നു , ഒരു തരം നിശബ്ദ പ്രണയം

പെട്ടെന്ന് ക്ലാസ് തുടങ്ങാനുള്ള മണിയടിച്ചു, അതിനു കൂടെത്തന്നെ കുറെ കവറുകളുമായി രജിത ടീച്ചറും പരിവാരങ്ങളും ക്ലാസ്സിലേക്ക് കയറിവന്നു , ടീച്ചറെ കണ്ടതും എല്ലാവരും എണീറ്റു, ടീച്ചർ കൊണ്ടുവന്ന കവറെല്ലാം മേശയുടെ പുറത്തേയ്ക്കു വെച്ച് ഞങ്ങളുടെ നേരെ തിരിഞ്ഞു

” ആ എല്ലാവരും ഇരുന്നോ, ആ ഇനി ഇന്നലെ ഞാൻ നാടകത്തിനു പറഞ്ഞവരെല്ലാം ഇങ്ങോട്ടു വന്നേ..” ടീച്ചർ പെട്ടെന്ന് മേശയിലേയ്ക്ക് ചാരിയിരുന്നുകൊണ്ടു പറഞ്ഞു, ഞാനടക്കം എല്ലാവരും വേഗം ടീച്ചറുടെ ചുറ്റും കൂടിനിന്നു

ഞങ്ങളെ മൊത്തം ഒന്ന് വീക്ഷിച്ച ശേഷം ടീച്ചർ പെട്ടെന്ന് തിരിഞ്ഞു കവറെല്ലാം തുറന്നു,

അതിൽ കുറെ ഷാളുകളും, കുറച്ചു മൺകുടം, ഒന്ന് രണ്ടു മരംകൊണ്ടുള്ള യോഗദണ്ഡ്, പിന്നെ മൊന്തപോലെ എന്തൊക്കെയോ പാത്രങ്ങൾ, ടീച്ചർ ഇതെല്ലം നിരത്തി മേശയുടെ പുറത്തേയ്ക്കു വെച്ചു,

ഞാൻ ആ സാധനത്തിലേയ്ക്കെല്ലാം വെറുതെ ഒന്ന് കണ്ണോടിച്ചു, അടിപൊളി അപ്പൊ ടീച്ചര് രണ്ടും കല്പിച്ചുള്ള വരവാണ്

” ആ എല്ലാവരും ഇന്നലെ ഞാൻ തന്ന ഡയലോഗെല്ലാം പഠിച്ചല്ലോ അല്ലേ..!” ടീച്ചർ ഞങ്ങളോടായി ചോദിച്ചു

എല്ലാവരും അതേയെന്ന ഭാവത്തിൽ തലയാട്ടി

” ആ എന്നാൽ ഞാനൊരു കാര്യം പറയാം, നമ്മുടെ താര ഇന്നലെ വന്നെന്നെ കണ്ടായിരുന്നു, അവൾക്കു ഭാരതനാട്യത്തിന്റെയും, പിന്നെയും ഒന്നുരണ്ടു ഗ്രൂപ്പ് പരിപാടിയും ഉള്ളതുകൊണ്ട്, അവൾക്കു ശകുന്തള ആവാൻ പറ്റില്ലെന്നാണ് പറഞ്ഞത്, ഡയലോഗുകൾ ഒരുപാടുണ്ടത്രെ.! ഞാനതു കൊണ്ട് വേറെ ഒരാളെ തിരഞ്ഞെടുക്കാൻ പോവാണ്, ആർകെങ്കിലും താല്പര്യമുണ്ടെങ്കിൽ ഇപ്പൊ പറയണം..!”

എന്റെ മനസ് പെട്ടെന്ന് പൊട്ടി തെറിച്ചു, ദൈവമേ അങ്ങ് ഇത്ര പെട്ടെന്ന് കാര്യങ്ങൾ തിരിക്കുമെന്നു ഞാൻ കരുതിയില്ല, എനിയ്ക്കു അനുവിന്റെ പേര് പറയണമെന്നുണ്ട് പക്ഷെ എങ്ങനെ തുടങ്ങണമെന്ന് ഒരു പിടിയുമില്ല.

ഞങ്ങൾ ആരും മിണ്ടാത്തത് കണ്ടപ്പോൾ ടീച്ചർ തന്നെ പിന്നെയും തുടർന്നു

” ആ എന്ന ഞാൻ തന്നെ തിരഞ്ഞെടുക്കാം, ഹസ്ന ആയാലെന്താ.!” ടീച്ചർ പെട്ടെന്ന് എല്ലാവരോടും പറഞ്ഞു

ഞാൻ പിന്നെയും ഞെട്ടി, ഇത് പിന്നെയും കൈവിട്ടു പോവണല്ലോ എന്റെ ദൈവമേ..

” ടീച്ചറെ ഹസ്നെയേക്കാൾ നല്ലതു അനുവാണെന്ന എന്റെ ഒരു ഇത്, ഓള് ഇന്നലേം കൂടി എന്നോട് പറഞ്ഞതെ ഉള്ളു, ഓളാവുമ്പോ ഡയലോഗെല്ലാം ഒരുവട്ടം പഠിച്ചുംകൂടി കഴിഞ്ഞതല്ലേ.!” എന്നെ ഞെട്ടിച്ചു കൊണ്ട് ഷമീർ പെട്ടെന്ന് ഇടയ്ക്കു കയറി പറഞ്ഞു.

ടീച്ചർ പെട്ടെന്ന് അനുവിനെ മുന്നിലേയ്ക്ക് വിളിച്ചു നിർത്തി

” എന്താ അനുവേ സമ്മതമാണോ, അല്ല നിനക്കും ഡാൻസ് പ്രാക്ടീസ് ഉള്ളതല്ലേ.?” ടീച്ചർ പെട്ടെന്ന് അവളോട് ചോദിച്ചു

” എനിയ്ക്കു കുഴപ്പമൊന്നുമില്ല ടീച്ചർ, എനിയ്ക്കു ആകെ ഒരു പരിപാടിയെ ഉള്ളു, അതിന്റെ പ്രാക്റ്റീസൊക്കെ നേരത്തെ കഴിഞ്ഞതാണ്, ഞാൻ ഡയലോഗെല്ലാം ഒരുവട്ടം നോക്കിയതും കൂടെയാണ്..” അവളുടെ കണ്ണുകളിലെ തിളക്കം എന്നെയും അത്ബുധപെടുത്തി

” ആ എന്നാൽ ആ പ്രശ്നം അങ്ങനെ തീർന്നു, അപ്പൊ താര അനസൂയ, എല്ലാം ഓക്കേ..!” ടീച്ചർ പിന്നീട് തിരിഞ്ഞു കൊണ്ടുവന്ന സാധനങ്ങളെല്ലാം ഒന്നുകൂടി തിട്ടപ്പെടുത്തി

എനിയ്ക്കു ഷമീറിനോട് അടക്കാനാവാത്ത സ്നേഹം തോന്നി ഞാൻ അവനെ പെട്ടെന്ന് കെട്ടിപിടിച്ചു

” എന്നാലും അളിയാ, നിനക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടെന്നു ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല ., നീ മുത്താണട, എനിയ്ക്കും അവൾക്കും വേണ്ടി , ശൊ .!” ഞാൻ പിന്നെയും അവനെ ഇറുകെ കെട്ടിപിടിച്ചു

“ഹ്മ് സ്നേഹം ഒലക്ക.!, അനക്കറിയാൻ പാടില്ല എന്ത് പാടുപെട്ടാണ് ഞാനാ ഹസ്നയെ വളച്ചെടുത്തതെന്നു അറിയോ.?

ഇനി അവളെങ്ങാനും അന്റെ ശകുന്തള ആയാൽ, എന്റെ പൊന്നു സുനി, ഇയ്യാ മൺകുടങ്ങൾ കണ്ട, അതിലൊരെണ്ണം അന്റെ അനുവിന്റെ കയ്യിൽ ടീച്ചര് എപ്പഴേലും കൊടുക്കും,

നീയും ഹസ്നയും സ്നേഹിച്ചു അഭിനയിക്കണത് കാണുമ്പോൾ, ആ വട്ടുണ്ടല്ലോ ചെലപ്പോ, അല്ല ചെലപ്പോഴല്ല ഉറപ്പായും ആ കുടമെടുത്തു എന്റെ പെണ്ണിന്റെ തലയിൽ ഇടും, എനിയ്ക്കുറപ്പാ, ഞാൻ ഓളോടുള്ള സ്നേഹം കൊണ്ട അപ്പൊ അങ്ങനെ പറഞ്ഞത് അല്ലാണ്ട് നിന്നോടും അവളോടുമുള്ള സ്നേഹംകൊണ്ടൊന്നുമല്ല, ആ കൊടമെങ്ങാനും എന്റെ ഹസ്നുവിന്റെ തലയിലുരുന്ന എന്റെ അള്ളോ, ഓർക്കാൻ കൂടി വയ്യാ.!”

അവൻ അതും പറഞ്ഞു എന്നെ തള്ളിമാറ്റി

അവന്റെ സന്ദേഹം അസ്ഥാനത്തല്ല എന്ന് എനിയ്ക്കും തോന്നി.!
ഞാൻ അവനെ വിട്ട് അനുവിനെ നോക്കി അവൾ ആകെ സന്തോഷവതിയായി എനിയ്ക്കു കാണപ്പെട്ടു,

ടീച്ചർ വേഗം ഓരോ വസ്തുക്കൾ തിരിച്ചു തിരിച്ചെടുത്തു, ടീച്ചർ എന്നെ അടുത്തേയ്ക്കു വിളിച്ചു ഒരു ഷാളും മരംകൊണ്ടുണ്ടാക്കിയ ഒരു വാളും എനിയ്ക്കു തന്നു, പിന്നീട് ആ ഷാൾ എങ്ങനെയാണ് രാജാപ്പാട്ടു സ്റ്റൈലിൽ ഇടണ്ടേയെന്നു കാണിച്ചു തന്നു,

പിന്നെ ടീച്ചർ കുറെ ഷാളെല്ലാം അനുവിനെയും പരിവാരങ്ങയിലും വിളിച്ചു ഉടുപ്പിച്ചു, എല്ലാവരുടെയും കയ്യിലേക്ക് ഓരോ കുടവും കൊടുത്തു,

തനിയ്ക്ക് കിട്ടിയ കുടം തിരിച്ചും മറിച്ചും നോക്കുന്ന അനുവിനെ കണ്ടപ്പോൾ എനിയ്ക്കു പെട്ടെന്ന് ഷമീർ പറഞ്ഞ കാര്യം ഓര്മവന്നു, അറിയാതെ ചിരിപൊട്ടി.!

ടീച്ചർ പിന്നെ ഷമീറിനെയും, അഭിരാമിയെയും അടുത്തേയ്ക്കു വിളിച്ചു,

” ഷമീറെ നീയാണ് ദുർവാസാവ്, അഭി നീ കണ്വയ മഹർഷിയും,!” ടീച്ചർ ഇതും പറഞ്ഞു ആ മരദണ്ഡും മൊന്തപോലത്തെ പാത്രവും അവരെ ഏൽപ്പിച്ചു

ഷമീർ പെട്ടെന്ന് അഭിയെ നോക്കി ഒരു പ്രത്യേക ചിരിച്ചിരിച്ചു, എനിയ്ക്കു അവന്റെ ചിരിയുടെ അർഥം പെട്ടെന്ന് തന്നെ മനസ്സിലായി

” അല്ല ടീച്ചറെ എനിക്കൊരു ഡൌട്ട്, ഈ മഹർഷിമാരെല്ലാം മുണ്ടു മാത്രല്ലേ ഉടുക്കുള്ളു,.!” അവൻ പിന്നെയും അഭിരാമിയെ നോക്കി ആ ചിരി ചിരിച്ചു, അഭിയുടെ മുഖം പെട്ടെന്ന് മാറി, അവളും അത് അപ്പോഴാവണം ഓർത്തത് , അവളും ഒരു ചോദ്യഭാവത്തോടെ ടീച്ചറെ നോക്കി
ടീച്ചർ മെല്ലെയൊന്നു ചിരിച്ചു

” എന്റെ പൊന്നു അഭിയെ നീ പേടിക്കണ്ട, നിനക്കിടാൻ വേറെ കോസ്റ്റും ഉണ്ട്, കണ്വയ മഹര്ഷിയും ശകുന്തളയും സ്നേഹാർത്തമായി അടുത്തിടപഴകുന്ന ഒന്ന് രണ്ടു സീനുകൾ ഉണ്ട് അതാണ്,

Leave a Reply

Your email address will not be published. Required fields are marked *