ഞാൻ ഒന്നും മിണ്ടാതെ പുറത്തു പോയി ആ കസേരയിലിരുന്നു, പണ്ടത്തെ ആ മരവിപ്പ് പിന്നെയും എന്നെ ബാധിച്ചു
പിന്നെ എല്ലാം പെട്ടെന്നായിരുന്നു, എന്റെ മുന്നിലൂടെ ആരെല്ലാമോ ഓടി പോകുന്നുന്നതും വരുന്നതും എനിക്ക് മനസ്സിലാവുന്നുണ്ട് ,
പക്ഷെ തലയുയർത്തി അവരെ ഒന്ന് നോക്കാൻ പോലും പറ്റുന്നില്ല.,,
സമയം എത്ര കടന്നു പോയെന്നോ, എന്താണ് സംഭവിക്കുന്നതെന്ന,
എനിക്ക് യാതൊന്നും മനസിലാവുന്നില്ല,
ഇടയ്ക്കു ആരുടെയെല്ലാമോ ഉറക്കെയുള്ള കരച്ചിലുകളും, പൊട്ടിത്തെറിക്കളും കേൾക്കുന്നുണ്ട്,
പെട്ടെന്ന് എന്റെ ‘അമ്മ വന്നു എന്റെ അടുത്ത് ഇരുന്നു, എന്റെ ‘അമ്മ എന്നെ ആ മാറിലേക്ക് ചേർത്ത് കിടത്തി എന്തെക്കെയോ പറയുന്നുണ്ട്, എനിയ്ക്കു ഒന്നും മനസിലാവുന്നില്ല,
ഞാൻ അറിയാതെ ആ മാറിലെ ചൂടിലേക്ക് മറിഞ്ഞു, എന്റെ ബോധം എന്നെ വിട്ടു പതിയെ എപ്പഴോ മറഞ്ഞു,.
ഞാൻ പിന്നെ എണീറ്റപ്പോൾ, എന്റെ ചുറ്റും ആരെക്കെയോ നിൽക്കുന്നു, ഞാനവരെ ഒരു ഭാവവുമില്ലാതെ നോക്കി,
അവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു,
അവരിലൊരാൾ എന്നെ പിടിച്ചു പുറത്തേയ്ക്കു കൊണ്ടുവന്നു ഒരു കാറിൽ കയറ്റി,
ഞാൻ അയാളുടെ കൂടെ പോയി,
കാർ വന്നു നിന്നതു ഞാൻ ഇതുവരെ കാണാത്ത ഒരു വീടിന്റെ മുന്നിലായിരുന്നു,
അവിടെ എന്തെക്കെയോ പന്തലുകൾ കെട്ടിയിട്ടുണ്ട്,
ഞാൻ എന്നെ പിടിച്ചിരുന്ന കൈകൾ ഒന്നുകൂടി നോക്കി, ഇതെന്റെ അച്ഛനല്ലേ.?
ഞാൻ പുള്ളിയുടെ കൂടെ മെല്ലെ ആ വീട്ടിലേയ്ക്കു കേറി,
അവിടെ നിലത്തു ആരെയോ കിടത്തിയിരിക്കുന്നു,
ആ ശരീരത്തിന് ചുറ്റും കുറെ പേര് ഇരുന്നു കരയുന്നുണ്ട്,
ഞാൻ എല്ലാവരെയും നോക്കി,
എനിയ്ക്കു ആരെയും മനസിലാവുന്നില്ല, എല്ലാം എവിടെയോ കണ്ടുമറന്ന മുഖങ്ങൾ പോലെ,
ഞാൻ ആ വെളുത്ത തുണിയിൽ കിടത്തിയിരിക്കുന്ന മുഖത്തേയ്ക്കു നോക്കി, നല്ല വെളുത്ത ഒരു മുഖം, ആ പെൺകുട്ടിയുടെ നെറ്റിയിൽ വലിയ ഒരു പൊട്ടു തൊടീച്ചട്ടുണ്ട്,
എനിയ്ക്കാ മുഖത്തെ ചിരി മാത്രം വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്,
അവൾ എന്നെ നോക്കിയാണോ ചിരിക്കുന്നെ.?
പെട്ടെന്ന് ഒരു സ്ത്രീ വന്നു എന്നെ ചേർത്ത് പിടിച്ചു,
നിനക്ക് ഒരിക്കലെങ്കിലും ഒന്ന് പൊട്ടി കരഞ്ഞുകൂടേ എന്റെ സുനീ..! ആ സ്ത്രീ എന്നെ ചേർത്ത് നിർത്തി പുലമ്പി..
മാറി നിക്ക് എന്റെ അംബികേ..! പെട്ടെന്ന് ആരോ ആ സ്ത്രീയെ പിടിച്ചു മാറ്റി
അംബിക, അംബിക, അത് അപ്പൊ എന്റെ അമ്മയായിരുന്നോ.?
ഞാൻ അപ്പോഴും ആ വെള്ള പുതപ്പിൽ കിടത്തിയിരിക്കുന്ന ആ മുഖത്തേയ്ക്കു നോക്കി,
എന്തൊരു ഭംഗിയാണ് ആ മുഖത്തിന്, എന്തൊരു അഴകാണ് ആ വിരിഞ്ഞിരിക്കുന്ന ആ ചിരിയ്ക്കു.
പിന്നെ ഒരു മാസത്തോളം നടന്ന സംഭവങ്ങളെ കുറിച്ച് എനിയ്ക്കു യാതൊരു ഓർമയുമില്ല,
എന്റെ അച്ഛനേയും, അമ്മയേയും, ചേച്ചിയേയും, ഇടയ്ക്കെപ്പോഴെല്ലാം കണ്ട ഓർമ മാത്രം ഉണ്ടായിരുന്നു,
ഞാൻ ഒരു മാസത്തോളം എവിടെയൊക്കെയോ ചികിത്സയിലായിരുന്നു എന്ന് പിന്നീട് അമ്മ പറഞ്ഞു അറിഞ്ഞു,
ആ ഒരു മാസത്തിൽ എപ്പഴെല്ലാമോ ഞാൻ പെട്ടെന്ന് ഉറക്കേ അനുവിനെ വിളിച്ചു നിലവിളിച്ചിരുന്നതല്ലാതെ വേറൊന്നും പറഞ്ഞിരുന്നില്ല..!
ഞാൻ തിരിച്ചു വീണ്ടും എന്റെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരുന്നു,
പക്ഷെ സ്കൂളിലേക്കുള്ള എന്റെ പോക്ക് മാത്രം അസഹനീയമായിരുന്നു,
എന്നോട് പിന്നെ അങ്ങോട്ട് വരണ്ട എന്ന് ഹെഡ്മാസ്റ്ററും പറഞ്ഞു,
പരീക്ഷ എഴുതാൻ മാത്രം ഞാൻ അങ്ങോട്ട് പോയി,
എങ്ങനെയെല്ലാമോ ഞാൻ പത്താം തരാം പാസ്സായി,
എനിയ്ക്കു പിന്നെയും പഠിക്കാൻ യാതൊരു തല്പരയാവും ഉണ്ടായിരുന്നില്ല,
പക്ഷെ അച്ഛന്റെ നിർബന്ധം സഹിക്കവയ്യാതെ,
അച്ഛന്റെ വീട്ടിൽ പോയി നിന്നുകൊണ്ട് ഞാൻ ഒരു പോളിടെക്‌നിക്‌നിക്കിൽ ചേർന്നു,
ഒരു ഗവണ്മെന്റ് കോളേജായിരുന്ന അവിടെ മാസത്തിൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ക്‌ളാസ് ഉണ്ടായിരുന്നുള്ളു,
എനിയ്ക്കും അത് സൗകര്യമായി,
ഞാനും എന്റെ ഒറ്റയ്ക്കുള്ള നിമിഷങ്ങളിലേയ്ക്ക് ഉൾവലിഞ്ഞു,
പക്ഷെ സത്യത്തിൽ ഞാൻ ഒരിക്കൽ പോലും ഒറ്റയ്ക്കായിരുന്നില്ല,
എന്നെ തഴുകുന്ന ഈ കാറ്റിലും,
എന്നെ തൊടാതെ തൊടുന്ന ഈ പ്രപഞ്ചത്തിലെ മറ്റു പലതിലും ഞാൻ വേറെ ആരെയോ എപ്പോഴും അറിഞ്ഞുകൊണ്ടേ ഇരുന്നു,
