അനുരാഗലോലം 1

അവൾ പെട്ടെന്ന് എന്നെ നോക്കി,

ഇല്ല നിനക്ക് ഒന്നും സംഭവിക്കില്ല, അഥവാ സംഭവിച്ചാൽ തന്നെ, ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ദൈവം തന്ന ഈ ജീവിതം തീർക്കാൻ ആർക്കും അധികാരമില്ല,
ഞാൻ ജീവിയ്ക്കും ,
നിനക്ക് കൂടി വേണ്ടി ജീവിയ്ക്കും,
നിന്നെ ഓർത്തു മാത്രം ജീവിയ്ക്കും,
നിനക്ക് വേണ്ടി മാത്രമായി ജീവിയ്ക്കും.
മരണം എന്നെ വന്നു വിളിയ്ക്കുമ്പോൾ, അന്ന് ഞാൻ നിന്റെ അടുക്കലേക്കു എന്നട്ട് ഓടിവരും, എന്നും നിന്റെ മാത്രം അനുവായി !
അവൾ പിന്നെയും ആ കൈകൾ നിവർത്തിപ്പിടിച്ചു ആ മഴയുടെ അർദ്ധനാദം ആസ്വദിച്ചു നിന്നു

ആ ശെരി ശെരി നീ വേഗം വാ, അല്ലേൽ വെല്ല ന്യൂമോണിയയും വരും പെണ്ണേ.! ഞാൻ അവളെ എന്നിലേയ്ക്ക് അടുപ്പിച്ചുകൊണ്ടു പറഞ്ഞു

അവൾ പെട്ടെന്ന് എന്റെ കൈത്തട്ടി മാറ്റി, എന്നിട്ടു എന്റെ കൈ അവളുടെ തലയിൽ വെപ്പിച്ചു, ഇതെന്തു വട്ടെന്ന ഭാവത്തിൽ ഞാനവളെ നോക്കി

നീ ഇപ്പോൾ എനിയ്ക്കും സത്യം ചെയ്തു തരണം,
ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ,
നീ ഒരിക്കലും ആത്മഹത്യാ ചെയ്യില്ലെന്ന്,
ഞാൻ ബാക്കിവെച്ചു പോയ എന്റെ ജീവിതംകൂടി നീ ജീവിക്കണം,
ഈ ലോകത്തു ഞാൻ കാണാതെ പോയ കാര്യങ്ങൾ നീ എനിയ്ക്കു വേണ്ടി കാണണം,
ഞാൻ ഈ ലോകത്തു തൊട്ടറിയാതിരുന്നവ നീ എനിയ്ക്കു വേണ്ടി തൊട്ടറിയണം, നീ ഈ ലോകത്തു ഞാൻ സ്നേഹിച്ചു കൊതി തീരാത്തവ നീ എനിയ്ക്കു വേണ്ടി സ്നേഹിച്ചു കൊതി തീർക്കണം.!
ഇത് പറയുമ്പോൾ അവളുടെ കണ്ണുകളിലെ തീക്ഷണത എനിയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

ഞാൻ എന്തു പറയണമെന്നറിയാതെ കുഴഞ്ഞു,
ആ സത്യം, വാ ഇനി വന്നു സൈക്കിളിൽ കയറു..! ഞാൻ അവളെ പിന്നെയും പിടിച്ചു സൈക്കിളിൽ ഇരുത്തി

അവൾ ഒരു കൊച്ചുകുട്ടിയെപോലെ പിന്നെയും സൈക്കിളിന്റെ പുറകെ വന്നിരുന്നു
ഞാൻ മെല്ലെ സൈക്കിൾ ചവിട്ടി നീങ്ങി, മഴയും ആ തണുത്ത കാറ്റും പിന്നെയും എന്നെയും അനുവിനെയും തഴുകികൊണ്ട്, എങ്ങോ ഓടിമറഞ്ഞു,
എന്റെ പുറകിൽ എന്നെ ശക്തിയായി കെട്ടിപ്പിച്ചുകൊടണ്ടു അനു ഇരുന്നിരുന്നു, അവൾ അവളുടെ തല എന്റെ പുറത്തായി ചാരിയാണ് വെച്ചിരുന്നത്

സുനി അവൾ മെല്ലെയെന്നെ വിളിച്ചു

എന്താടി വട്ടീ.. ഞാൻ സൈക്കിൾ ചവിട്ടലിൽ ശ്രദ്ധിച്ചു കൊണ്ടു വിളികേട്ടു

എടാ നീ അന്ന് ഞാൻ താരയുടെ വീട്ടിൽ വെച്ച് ചോദിച്ചതിന് മറുപടി തന്നില്ലാല്ലോ..!

ആഹ്, ആ ചോദ്യമല്ലേ, അതിനു സമയമാവുമ്പോൾ ഞാൻ മറുപടി നൽകികോളാം.! ഞാൻ മനപ്പൂർവം അവളെ ശുണ്ഠികയറ്റാനായി പറഞ്ഞു

ഹ്മ്മ് മതി, ഞാൻ നിനക്കായി ഒരു സമ്മാനം കരുതി വെച്ചട്ടുണ്ട്, അത് തരുമ്പോൾ നീ പറഞ്ഞാൽ മതി.! അവൾ പിന്നെയും എന്നെ അമർത്തി പിടിച്ചു

എന്ത് സമ്മാനം .

അതും സമയമാവുമ്പോൾ തരാം..! അവൾ ഒരു കൊച്ചുകുട്ടിയെ പോലെ ചിരിച്ചു, ഈ മഴയത്തു അവളുടെ ചിരി എനിക്ക് മുത്തുമണികളുടെ ഇടയിലുള്ള വൈരം പോലെ തോന്നിച്ചു

ആയിക്കോട്ടെ !

ഞാൻ സൈക്കിൾ ചവിട്ടിക്കൊണ്ടേ ഇരുന്നു,
ചവിട്ടി ചവിട്ടി സൈക്കിൾ എന്റെ വീടിന്റെ അടുത്ത് എത്തിയിരുന്നു, എന്നെയും കാത്തു എന്റെ ചേച്ചി ഒരു കുടയുമായി പുറത്തു തന്നെ നില്പുണ്ടായിരുന്നു,
ഈ മഴയത്തു സൈക്കിളും ചവിട്ടി കെട്ടിപിടിച്ചു വരുന്ന എന്നെയും അവളെയും കണ്ടു അവൾ ചിരിച്ചു, അവളെ കണ്ടപ്പോൾ ഞാൻ വേഗം സൈക്കിൾ നിർത്തി ഇറങ്ങി
പെട്ടെന്ന് എന്താ സംഭവിച്ചതെന്ന് മനസിലാവാതെ അനു സ്വപ്നലോകത്തു നിന്നു ഞെട്ടിയെണീറ്റു, പെട്ടെന്ന് ചേച്ചിയെ കണ്ടപ്പോൾ അവളും ചമ്മി

ആഹാ ഈ മഴയത്തു, രണ്ടും കൂടി കെട്ടിപിടിച്ചിതു എങ്ങോട്ടാ.? അവൾ കളിയെന്നോണം ചോദിച്ചു

ഞാൻ ഒരു വളിച്ച ചിരി മാത്രം ചിരിച്ചു, ചേച്ചിയെ നോക്കാനുള്ള മടി കാരണം അനുവിന് എത്രയും പെട്ടെന്ന് അവിടുന്ന് പോയാൽ മതിയെന്നായിരുന്നു

” എന്ന ഞാൻ പോയിട്ട് വരാം.” അവൾ ഞങ്ങളോട് രണ്ടുപേരോടുമായി പറഞ്ഞു സൈക്കിൾ എടുത്തു പോവാൻ ഭാവിച്ചു

“ഇനിയിപ്പോ മഴ മാറിയിട്ട് പോവാം, വാ അനു ഇവിടിരിക്കാം.!”

“അയ്യോ വേണ്ട ചേച്ചി, ഇതുവരെ മഴ നനഞ്ഞല്ലേ വന്നത് , ഇനി കുറച്ചുകൂടെയല്ലേ വീട്ടിലേയ്ക്കുള്ളു.” അവൾ ഞങ്ങളോട് യാത്ര പറഞ്ഞു സൈക്കിൾ ചവിട്ടി പോയി,

Leave a Reply

Your email address will not be published. Required fields are marked *