മോനെ നീ ഇവിടെ നിൽക്ക് ഞാനിതൊന്ന് ഏൽപ്പിച്ചിട്ടു വരാം പ്രദീപേട്ടൻ എന്നോട് പറഞ്ഞു …
ശരിയേട്ടാ….
അങ്ങനെ ഒരു 15 മിനിട്ട് കഴിഞ്ഞപ്പോൾ പ്രദീപേട്ടനെത്തി ….
ബാ മോനേ….
ഇതെവിടേക്കാ എട്ടാ????
”ഈ കോയ്ക്കോട്ട് ആദ്യാല്ലേ അപ്പോ ഐശ്വര്യായിട്ട് ഒരു സുലൈമാനി കയ്ച്ചിട്ട് കോയ്ക്കോടൻ ജീവിതം അങ്ങ് അടിച്ച് പൊളിക്ക്”….
ഏ….. ഇതെന്താ പ്രദീപേട്ടാ സംസാരത്തിനൊക്കെ ഒരു മാറ്റം????
പ്രദീപേട്ടൻ ചിരിച്ചോണ്ട് പറഞ്ഞു മോനേ ഈ കോയ്ക്കോട്ടാര് സംസാരിക്കുന്നതിങ്ങനാണ് മോനും അത് പതിയെ പഠിച്ചോളും ഞങ്ങൾ നടന്ന് നടന്ന് സ്റ്റാൻഡിനു വെളിയിലുള്ള ഒരു ഹോട്ടലിന് അടുത്തേക്കെത്താറായി .
കടയുടെ അടുത്തേക്ക് അടുക്കും തോറും ””””കോഴിക്കോടിൻ്റെ ദേശീയ ഗാനം””’ കടയിലെ പാട്ടു പെട്ടിയിൽ നിന്നും കേൾക്കുവാൻ തുടങ്ങി…..
“”” ഇസ് ദുനിയാമേ അഗർ ജന്നത് ഹേ തോ ബസ് യഹീ ഹേ യഹീ ഹേ”””” …….
“””സുബഹാനള്ളാ സുബഹാനള്ളാ സുബഹാനള്ളാ ……
നിസ ഗരി….
നിസ ഗരീ സാ…
നിസ ഗമാ ഗമ ഗമ
ഗമ നിനി സാനി പാമ മനിപ ഗാരി ഗമനിനി സാനി പാമ മനിപ ഗാരി””” ….
പാട്ട് കേട്ടുകോണ്ട് ഞാനും പ്രദീപേട്ടനും ആ കടയുടെ അടുത്തേക്ക് ചെന്നു ഞാൻ പതിയെ കടയുടെ ബോർഡിലേക്ക് നോക്കി……
“””ഉസ്താദ് ഹോട്ടൽ”””
”ഫൈസീ മോനേ 2 പെഷ്യൽ സുലൈമാനി”’….
ഓനേതാ പ്രദീപേട്ടാ???
എന്നെ ചൂണ്ടി ഫൈസി ചോദിച്ചു…
”’ഓൻ മ്മടെ അനിയനാ ഇന്നു മുതൽ കോയ്ക്കോട്ട്കാരനാ ഓനും”’….
”’മോനേ ഇതാണ് ഫൈസി മ്മടെ കരീമിക്കാൻ്റെ കൊച്ചുമോൻ ഇവർക്ക് കോയ്ക്കോട്ട് ബീച്ചിലും ഇവിടെയും രണ്ട് ഹോട്ടലുകളാണുള്ളത് ഇവിടെയാണ് കോയ്ക്കോട്ടെ ഏറ്റവും നല്ല ”’ബിരിയാണിയും സുലൈമാനിയും കിട്ടുന്നത്”’….
ഇനി മോന് ഇവിടെ വരാം എപ്പോഴും മോനിഷ്ടമുള്ള ഭക്ഷണം വാങ്ങിക്കഴിക്കാം ”പൈസ കൊടുത്തില്ലേലും പ്രശ്നമില്ല അതാണ് കരീമിക്കാന്റെ പോളിസി”…..
‘ദാ പ്രദീപേട്ടാ സുലൈമാനി’ ….
പ്രദീപേട്ടൻ സുലൈമാനിയെടുത്ത് എൻ്റെ കയ്യിൽ തന്നു
”’ഞാൻ പതിയെ ഊതിയൂതി സുലൈമാനിയിൽ ഒന്നു മൊത്തി അറിയാതെ എൻ്റെ കണ്ണുകൾ അടഞ്ഞുപോയ് സുലൈമാനിയുടെ രുചിയിൽ ഞാൻ എന്നെത്തന്നെ മറന്ന് ആസ്വദിച്ച് കുടിക്കുവാൻ തുടങ്ങി ഈ ലോകം തന്നെ
കറങ്ങി എന്റെ അടുത്ത് വരുന്നൊരു ഫീലിംഗ് എനിക്ക് കിട്ടി”’…
“എങ്ങനുണ്ട് മോനേ സുലൈമാനി”….
“”എൻ്റെ പ്രദീപേട്ടാ നിങ്ങള് പറഞ്ഞപ്പോൾ ഞാനിത്രയും പ്രദീക്ഷിച്ചില്ല ഒരു രക്ഷയുമില്ല വേറെ ലെവൽ””….
പ്രദീപേട്ടൻ ചിരിച്ച്കൊണ്ട് സുലൈമാനിയുടെ പൈസ നൽകാൻ പോയി..
“”പൈസ വേണ്ട പ്രദീപേട്ടാ ഓൻ ഇനിമുതൽ മ്മടെ കോഴിക്കോട്ട് കാരനല്ലേ
ഫൈസി മറുപടി പറഞ്ഞു””
ശരി എന്ന് പറഞ്ഞു ഞങ്ങൾ അവിടെ
നിന്നുമിറങ്ങി…..
മോനേ ഇനി കൊയിലാണ്ടിക്ക് നീ ബസ്സിനു പോകണ്ടാ ഇവിടുന്ന് ഓട്ടോ പിടിച്ചു പോയാൽ മതി അവർ വീടിൻ്റെ വാതിൽക്കൽ കൊണ്ടാക്കും…. പേടിക്കണ്ട രാത്രിയാണേലും ഇവിടുത്തെ ഓട്ടോക്കാർ മീറ്റർ ചാർജേ വാങ്ങിക്കു…
അങ്ങനെ പ്രദീപേട്ടൻ എന്നെ ഓട്ടോയിൽ കയറ്റി……
മോനേ എത്തിയിട്ട് വിളിക്കണം ””നാളെ എനിക്ക് ഡ്യൂട്ടിയില്ല ഇനി മറ്റന്നാൾ പോയാൽ മതി””…
ശരി എട്ടാ ഞാൻ എത്തിയിട്ട് വിളിക്കാം….
“ഓട്ടോ മുന്നോട്ട് യാത്രയായ്” …..
ഓടിയോടി ഒരു ഗ്രാമത്തിലെത്തി ഞാൻ ഓട്ടോക്കാരനോട് പറഞ്ഞ അഡ്രസ്സിനു മുന്നിൽ വണ്ടി നിർത്തി മീറ്റർ ചാർജും നൽകി.
പതിയെ ഞാൻ വേലിക്കകത്തേക്ക് കയറി
‘ ഓടിട്ട പരമ്പരാഗത ശൈലിയിലുള്ളൊരു വീട് ചുറ്റിനും ഒരുപാട് സ്ഥലവും ഉണ്ട്’ ….
ഞാൻ പ്രദീപേട്ടനെ വിളിച്ച് വീട്ടിലെത്തിയ കാര്യം അറിയിച്ചു .
പതിയെ നടന്ന് നടന്ന് ഞാൻ ഉമ്മറത്ത് കയറി ഇനി ഇപ്പോൾ അകത്ത് കയറണ്ട അടഞ്ഞു കിടക്കുന്ന വീടല്ലെ ,നാളെ രാവിലെ തുറക്കാം എന്ന് കരുതി ഞാൻ ഉമ്മറത്ത് തന്നെ കിടന്നുറങ്ങി …..
വെളുപ്പിന് ഒരു അഞ്ചരയായപ്പോൾ അടുത്തുള്ള ശിവക്ഷേത്രത്തിൽ നിന്നും റിക്കാർഡ് കേൾക്കാൻ തുടങ്ങി
””””ഗംഗാ തരംഗ രമണീയ ജഢാ കലാപം ഗൗരീ നിരന്തര വിഭൂഷിത വാമ ഭാഗം നാരായണപ്രിയ മനങ്ക മതാപഹാരം വാരാണസീ പുരപതിം ഭജ വിശ്വനാഥം വാചാമ ഗോചര മനേക ഗുണ സ്വരൂപം വാകീശ വിഷ്ണു സുരസേവിത പാദപീഠം വാമേന വിഗ്രഹ വരേണ്യ കളത്ര വന്ധം വാരാണസീ പുരപതിം ഭജ വിശ്വനാഥം””….
