ആ ഒരു നിമിഷം അവർ എന്നോട് ചെയ്ത എല്ലാ ദ്രോഹവും എൻ്റെ ഉള്ളിലേക്കോടിയെത്തി ”’ദേഷ്യംകൊണ്ട് ഞാൻ പൊട്ടിത്തെറിച്ചു”’….
””ഛീ””……. എന്ന് പറഞ്ഞ്കൊണ്ട് ഞാനവരെ എൻ്റെ ദേഹത്ത് നിന്നും തള്ളി മാറ്റി……….
”””തൊട്ട്പോകരുത് എന്നെ”””……
‘ഇത്രയും നാൾ നിങ്ങളെന്നോട് ചെയ്ത ക്രൂരതയെല്ലാം ഞാൻ സഹിച്ചു
കള്ളം പറഞ്ഞ് നിങ്ങൾ എൻ്റെ അച്ഛനെയും എന്നിൽ നിന്നും അകറ്റി ഭക്ഷണം പോലും നൽകാതെ എന്നെ പട്ടിണിക്കിട്ടു എൻ്റെ കല്യാണിയമ്മയെ കുറിച്ച് അനാവശ്യം വരെ നിങ്ങൾ എന്നോട് പറഞ്ഞു’ .
“ഇപ്പോൾ എൻ്റെ പേരിൽ കുറച്ച് സ്വത്ത് വന്നപ്പോൾ സ്നേഹം നടിച്ച് ആങ്ങളയുമായ് ചേർന്ന് ഭക്ഷണത്തിൽ വിഷം ചേർത്ത് എന്നെ ഇഞ്ചിഞ്ചായ് കൊല്ലാനും നോക്കുന്നു ….
എല്ലാം സഹിച്ച് ഞാനിനിയും ഇവിടെ നിൽക്കണമല്ലെ”
‘ഞാൻ പറയുന്നത് കേട്ട് അച്ഛൻ ആകെ ഷോക്കായ് നിൽക്കുകയാണ്’…
‘നിങ്ങൾക്കറിയുമോ നിങ്ങളെ ഞാൻ എൻ്റെ കല്യാണിയമ്മയായ് തന്നെയാണ് കണ്ടത്’
ആ എന്നെപ്പറ്റിയാണ് നിങ്ങൾ അച്ഛനോട് പറഞ്ഞത് നിങ്ങളുടെ ,,,,,””ഛേ”’…..
‘പറയുവാൻ തന്നെ എനിക്ക് അറപ്പ് തോന്നുന്നു’….
“ആദിമോളേപ്പോലും നിങ്ങൾ എന്നിൽ നിന്നും അകറ്റി”….
”’നിങ്ങളുടെ വാക്ക് കേട്ട് എന്ന് അച്ഛൻ എന്നെ തല്ലിയോ അതോടെ ഞാൻ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത എൻ്റെ രാജീവച്ഛൻ എൻ്റെ മനസ്സിൽ മരിച്ചു”’
“പിന്നീട് ഇന്ന് വരെ ഞാൻ നിങ്ങളെ സ്നേഹിച്ചിട്ടില്ല
നിങ്ങൾ മറന്ന് പോയ ഒരു മുഖമുണ്ട് എൻ്റെ കല്യാണിയമ്മയുടെ മുഖം എന്നാൽ ദാ എൻ്റെ ഈ നെഞ്ചിനകത്ത് മുഴുവൻ എൻ്റെ കല്യാണിയമ്മ മാത്രമേ ഉള്ളു ഇനി എൻ്റെ ജീവിതത്തിൽ വേറെ ഒരു സ്ത്രീകൾക്കും സ്ഥാനമില്ല”….
ഞാൻ പറയുന്നത് കേട്ട് അച്ഛൻ നിശ്ചലമായ് പെട്ടെന്ന് തന്നെ മോനെ എന്ന് വിളിച്ച് കരയുവാൻ തുടങ്ങി….
വേണ്ട ഇനി നിങ്ങൾ എനിക്കായ് കരയണ്ട ””’നിങ്ങളുടെ അച്ഛനെ കൊന്ന് പുറത്തേക്ക് വന്നവനാണ് ഞാൻ”” ‘എനിക്ക് വേണ്ടിക്കരയാൻ നിങ്ങൾക്കിനി
യാതൊരവകാശവുമില്ല’…..
‘ദയവ് ചെയ്ത് ഇനി നിങ്ങളാരും എന്നെ കാണാൻ ശ്രമിക്കരുത് എനിക്ക് നിങ്ങളെ കാണുന്നത് പോലും വെറുപ്പാണ് ഇനി എൻ്റെ മുന്നിൽ വന്നാൽ ഞാൻ എങ്ങനെ പെരുമാറുമെന്ന് പറയാൻ സാധിക്കില്ല’….
ഇത്രയും പറഞ്ഞ് ഞാൻ കരഞ്ഞ്കൊണ്ട് ആദി മോളെ കെട്ടിപ്പിടിച്ചു ‘അവളുടെ മുഖമെല്ലാം ഉമ്മകൾകൊണ്ട് മൂടി’
അവിടെ നിന്നും യാത്രയായ് പുതു ജീവിതം തേടി ആ യാത്രയാണിന്ന് ഈ KSRTC സൂപ്പർഫാസ്റ്റ് ബസ്സിൽ നിങ്ങൾ കണ്ട് കൊണ്ടിരിക്കുന്നത്……
മോനേ……
ആ പ്രദീപേട്ടാ…..
വണ്ടി ഇതെവിടെത്തി????
തൃശ്ശൂർ എത്തി മോനേ എന്തൊരുറക്കമായിരുന്നു ,പിന്നെ ശല്യം ചെയ്യണ്ടാന്ന് കരുതി അതാ ഞാൻ വിളിക്കാതിരുന്നത് ….
ബാ ഇവിടുന്നാണ് ഭക്ഷണം കഴിക്കുന്നത്…
ഞാൻ പ്രദീപേട്ടനോടൊപ്പം നടന്നു എന്നെക്കണ്ടതും ഡ്രൈവർ ചോദിച്ചു ഇതാരാ????
അതിന് പ്രദീപേട്ടൻ ”’എൻ്റെ അനിയനാണെന്ന് മറുപടി പറഞ്ഞു”’ കഴിച്ച ഭക്ഷണത്തിൻ്റെ പൈസ നൽകാൻ നിന്ന എന്നെ പ്രദീപേട്ടൻ വിലക്കി പൈസ പ്രദീപേട്ടൻ നൽകി വണ്ടി തൃശ്ശൂറും കുന്ദംകുളവും പൊന്നാനിയും തിരൂരും പരപ്പനങ്ങാടിയും കഴിഞ്ഞ് വേഗത്തിൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു
ഇതിനിടയിൽ പ്രദീപേട്ടനോട് ഞാനെല്ലാകാര്യങ്ങളും പറഞ്ഞു
”’എന്തോ അദ്ദേഹവുമായ് എനിക്ക് വലിയൊരാത്മ ബന്ധമുള്ള പോലെ തോന്നി”’
എൻ്റെ കഥകേട്ട് അദ്ദേഹത്തിന് ഒരുപാട് സങ്കടമായ് അദ്ദേഹം എന്നോട് പറഞ്ഞു…
“””മോനെ എല്ലാ സ്ത്രീകളും മോന്റെ രണ്ടാനമ്മയെ പോലെ അല്ല 100 ൽ ഒരാൾ ചിലപ്പോൾ അങ്ങനെ ആയിരിക്കും ജിതിന്റെ അമ്മയ്ക്ക് മോനെ ഒത്തിരി ഇഷ്ടമായിരുന്നില്ലേ അതുപോലെ നല്ലവരും ഉണ്ട് മോനത് വൈകാതെ മനസ്സിലാവും”””
കാരണം മോൻ കൊയ്‌ക്കോട്ടേക്കാണ് വരുന്നത് കൊയ്‌ക്കോട് മോനെ മാറ്റിയെടുക്കും ആതുറപ്പാണ്…..
മോന് എന്ത് സഹായത്തിനും ഈ പ്രദീപേട്ടനെ വിളിക്കാം ഇതാണെന്റെ ഫോൺ നമ്പർ എന്ന് പറഞ്ഞു ഏട്ടൻ ഫോൺ നമ്പർ എനിക്ക് നൽകി…. പിന്നെ അദ്ദേഹത്തിൻ്റെ കുടുംബത്തെയൊക്കെപ്പറ്റി ഒരുപാട് സംസാരിച്ചു അങ്ങനെ വണ്ടി ഫറോക്കും കല്ലായിയും താണ്ടി രാത്രി 2 മണിയായപ്പോൾ കോഴിക്കോട് KSRTC സ്റ്റാൻഡിൽ എത്തിച്ചേർന്നു….
വണ്ടിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയപ്പോൾ പ്രദീപേട്ടൻ എന്നെ വിളിച്ചു
