: ഒരു മൈരും ഇല്ല… നീ വന്നേ…
വിശക്കുന്നു മുത്തേ… എന്തെങ്കിലും തിന്നാൻ താടി പെണ്ണേ
: നല്ല വരിക്ക ചക്കേടെ ചുള തരട്ടെ….
**************
ഇതേസമയം തുഷാരയുടെ വീട്ടിൽ……
: ഇന്ദിരേ… അവളെപ്പോയി വിളിക്കെടി..
: എനിക്കെങ്ങും വയ്യ, നിങ്ങൾ അവളെ എന്തെങ്കിലും പറഞ്ഞുകാണും, അല്ലാതെ എന്റെമോള് ഇങ്ങനെ ദേഷ്യംപിടിച്ചിരിക്കില്ല…
: ഞാൻ എന്ത് പറയാൻ… അവള് കോളേജീന്ന് വന്നതേ മുഖവും വീർപ്പിച്ചോണ്ടാ.
: ഭാഗ്യം വയറ് വീർപ്പിച്ചില്ലല്ലോ…(ഇതും പറഞ്ഞ് ഇന്ദിരയൊന്ന് ചിരിച്ചു)
: ഒറ്റ അടികിട്ടിയാലുണ്ടല്ലോ… ഡി അത് നമ്മുടെ മോളാ..
: എന്റെ മനുഷ്യാ… എനിക്കറിയാം എന്റെ മോളെ. എന്തായാലും നിങ്ങളെപ്പോലെ പൊട്ടനല്ല.
: അല്ലേലും അമ്മേം മോളും ഒരു കൂട്ടാ. ഞാനാണല്ലോ വില്ലൻ. നീ പോയി വിളിച്ചേ. കാര്യം ഞാനും അവളും അടികൂടുമെങ്കിലും അവള് കഴിക്കാതിരിക്കുമ്പോ എനിക്കെന്തോ വിഷമാ..
: എന്റെ മനുഷ്യാ അവള് നേരത്തെ അടുക്കളയിൽ വന്ന് കുറച്ച് കഴിച്ചിട്ടാ പോയത്. പക്ഷെ എന്തോ വിഷമം ഉണ്ട്. അല്ലെങ്കിൽ ചാടിച്ചാടി നിക്കുന്ന പെണ്ണാ. ഇന്നെന്തോ കാര്യമായ അടികിട്ടിയിട്ടുണ്ട്
: നീയല്ലേ അവളുടെ ബെസ്ററ് ഫ്രണ്ട്, പോയി ചോദിക്ക്
രണ്ടുപേരും കഴിച്ചുകഴിഞ്ഞ ശേഷം ഇന്ദിര തുഷാരയുടെ റൂമിലേക്ക് പോയി. തന്റെ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്ന് കാര്യമായി എന്തോ നോക്കികൊണ്ടിരിക്കുന്ന തുഷാര അമ്മയെ കണ്ട ഉടനെ സ്‌ക്രീൻ മിനിമൈസ് ചെയ്ത് ചെറിയൊരു വെപ്രാളത്തോടെ അമ്മയെ നോക്കി. രണ്ടുപേരും ചക്കരയും അടയും പോലെ അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും മകൾ എന്തോ എന്നിൽ നിന്നും മറയ്ക്കുവാൻ ശ്രമിക്കുകയാണെന്ന് മനസിലാക്കിയ ഇന്ദിര ഉടനെ അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് അടിമുടിയൊന്ന് നോക്കി.
: എന്താ മോളെ ഇന്ദിരേ… ഇങ്ങനെ നോക്കുന്നേ
: സത്യം പറയെടി… എന്ത് പണിയാ ഒപ്പിച്ചേ..
: എന്ത്… അമ്മക്കെന്താ വട്ടായോ
: വാശിയിൽ നിന്നെ തോൽപ്പിക്കാൻ ആവില്ല… അതുകൊണ്ട് മാത്രം…
ഒന്ന് പറയെടി മോളെ..പ്ലീസ്. ഞാൻ നിന്റെ ഫ്രണ്ടല്ലേ പ്ലീസ്..
: കാര്യായിട്ട് ഒന്നുമില്ല പെണ്ണേ… എന്റെ സ്ഥിരം ശൈലിയിൽ ഒരാളോട് ഒന്ന് ചൂടായതാ. പക്ഷെ നാക്ക് പിഴച്ചു…
ക്ലാസ്സിൽ നടന്ന കാര്യങ്ങളും പ്രിൻസി ശകാരിച്ചതും പിന്നീട് ഫോൺ വിളിച്ച് സംസാരിച്ച കാര്യങ്ങളും ഒക്കെ ഇന്ദിരയോട് പറഞ്ഞപ്പോഴേക്കും അവരും ഇരുന്ന് ചിരിക്കാൻ തുടങ്ങി. വാത്സല്യത്തോടെ തുഷാരുടെ ചെവിപിടിച്ചൊന്ന് തിരിച്ചു..
: എന്നെ പിഴച്ചവൾ ആക്കിയപ്പോ സമാധാനം ആയല്ലോ…ഡി പൊട്ടീ, നീ പറഞ്ഞതുവച്ചുനോക്കുമ്പോൾ ശരിക്കും നീയല്ലേ നാണംകെട്ടത്.
: ആണല്ലേ…
സത്യം പറഞ്ഞോ, ഇനി ഞാൻ അറിയാത്ത വല്ല തന്തയും ഉണ്ടോ മോളെ ഇന്ദിരേ…
: അടിച്ച് നിന്റെ കരണം ഞാൻ പുകയ്ക്കും…
: ചൂടാവല്ലേ ഇന്ദിരക്കുട്ടീ… പക്ഷെ ആ ഏട്ടൻ പൈസ എടുത്തു കൊടുത്തപ്പോ ശരിക്കും
ഞാൻ തീർന്നുപോയി. അങ്ങേര് അതേ ഭാഷയിൽ തിരിച്ചടിച്ചിരുന്നെങ്കിൽ രംഗം കൊഴുത്തേനെ.. പക്ഷെ ആള് എന്നെ നൈസായിട്ട് തേച്ചൊട്ടിച്ചു.
: ശരിക്കും അവൻ ചെയ്തതാ ശരി. അത്രയും പേരുടെ മുന്നിൽ വച്ച് നിന്നെ വേണമെങ്കിൽ അതേ ഭാഷയിൽ അപമാനിക്കാമായിരുന്നല്ലോ…എടി ബുദ്ദൂസേ മോളെന്ന് വിളിക്കുന്ന എല്ലാരും തന്ത ആവുമോ..
: ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ല. സംഭവം ഞാൻ ഓരോന്ന് ചോദിക്കുമ്പോ ഒരു തെണ്ടി എന്നെ നോക്കി വെള്ളമിറക്കുന്നുണ്ടായിരുന്നു, ആ കലിപ്പിൽ അറിയാതെ വായീന്ന് വീണുപോയി. പക്ഷെ ആള് നൈസായിട്ട് ഡീൽ ചെയ്തു.
: പാവം കൊച്ചൻ, ജീവിതത്തിൽ ഇതുപോലൊരു അപമാനം ഇതുവരെ ഉണ്ടായിട്ടുണ്ടവില്ല.
: സത്യം. ക്ലാസിലെ പിള്ളേരൊക്കെ ആ ഏട്ടനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…
: നീ അവനെ പോയൊന്ന് കണ്ട് ഒരു സോറി പറഞ്ഞോ… എന്നിട്ടും തണുത്തില്ലെങ്കിൽ ഒരു നല്ല പാർട്ടി കൊടുത്ത് തണുപ്പിക്കണം..
: അച്ഛന്റെ കൂടെ നടന്ന് കുരുട്ടുബുദ്ധിയൊക്കെ പഠിച്ചു അല്ലെ … മൂപ്പര് ആദ്യം പൈസ ഏറിയും എന്നിട്ടും നടന്നില്ലെങ്കിൽ ഗുണ്ടായിസം.
