അരളിപ്പൂന്തേൻ – 4

: ഹീ… അഭിമാൻ സമ്മതിക്കണ്ടേ…

: എന്തായാലും അവൻ നല്ല മോനാ, പാതിരാത്രി ഏതെങ്കിലും പെണ്ണ് വിളിച്ചാൽ അപ്പൊ തന്നെ നിലപാട് മാറ്റി ഒലിപ്പിച്ചോണ്ട് വരുന്ന പയ്യന്മാരെപോലെയല്ല..മോൾ എന്തായാലും നാളെ നേരിട്ട് സംസാരിക്ക്. ജാഡയൊന്നും ഇല്ലാതെ നല്ല മോളായിട്ട് വേണം പോകാൻ. പിന്നേ, നിന്റെ മിസ്റ്റർ വിളിയും, നിങ്ങൾ വിളിയും ഒന്നും വേണ്ട. ഏട്ടാന്ന് വിളിച്ചാൽ മതി.

: ഉത്തരവ് മഹാറാണി… നോക്കട്ടെ. പക്ഷെ തൊട്ടാവാടി ആവാനൊന്നും എന്നെകൊണ്ട് പറ്റില്ല. എന്നോട് കോർക്കാൻ വന്നാൽ ഞാനും വിടില്ല

: നീ എന്തെങ്കിലും ആക്ക്…

***********

പുലർച്ച മുതൽ പെയ്യുന്ന മഴയാണ്. ഇതുവരെ നിന്നിട്ടില്ല. നല്ല മഴ കാരണം പുതപ്പിനടിയിൽ നിന്നും ലെച്ചുവിന്റെ നഗ്നമേനി വിട്ടുപിരിയാൻ ശരീരം മടിച്ചു നിന്നു. സാധാരണ എണീക്കുന്നതിലും അരമണിക്കൂർ വൈകിയാണ് ലെച്ചു എണീച്ചത്. പെട്ടെന്ന് കുളിച്ചൊരുങ്ങി തണുത്ത കൈകളാൽ എന്നെ വന്ന് കെട്ടിപിടിച്ചതും ഞാൻ ഞെട്ടിയെണീച്ചുപോയി. മഴയുടെ സംഗീതവും കുളിരും ജനലിലൂടെ അരിച്ചിറങ്ങുന്നത് ആസ്വദിച്ച് അവളെയും കെട്ടിപിടിച്ച് ഇത്തിരിനേരം കിടന്നു. ഒന്നാമത് ലെച്ചു വൈകിയാണ് എഴുന്നേറ്റത്, അതിന്റെ കൂടെ എന്റെ കെട്ടിപിടിച്ചുള്ള കിടത്തം കൂടിയായാൽ ശരിയാവില്ലെന്ന് തോന്നിയാവും അവൾ എന്നെ പിടിച്ചെഴുന്നേല്പിച്ച് ബാത്റൂമിലേക്ക് തള്ളിവിട്ടു. ഞാൻ കുളിച്ചൊരുങ്ങി താഴേക്ക് വന്നപ്പോഴേക്കും ‘അമ്മ കഴിക്കാൻ എല്ലാം എടുത്തുവച്ചിട്ടുണ്ട്. കഴിച്ചു കഴിയുമ്പോഴും മഴ തകർത്ത് പെയ്യുകയാണ്. വരാന്തയിൽ ഇരുന്നുകൊണ്ട് മഴ കണ്ടിട്ട് എത്ര കാലമായി. മേൽക്കൂരയിൽ നിന്നും ഒഴുകിയിറങ്ങിയ വെള്ളം മുറ്റത്ത് കൂടി കുത്തിയൊലിച്ച് പോകുമ്പോൾ കടലാസ് തോണിയുണ്ടാക്കി കളിച്ച ആ കാലമൊക്കെ എത്ര പെട്ടെന്നാണ് മറഞ്ഞുപോയത്.

: ശ്രീ… മഴ കണ്ടിരുന്നാ മതിയോ, പോണ്ടേ

: ലെച്ചു ഇന്ന് ലീവാക്കിയാലോ…

: എന്തായാലും എഴുന്നേറ്റു, ഇനിയിപ്പോ ലീവാക്കിയിട്ട് എന്താ കാര്യം. നീ കാർ എടുക്ക്. സമയം ആയി

: കാറൊക്കെ എടുത്തിട്ട് കോളേജിൽ പോയാൽ പരമ ബോറാവില്ലേ..

: നീ വന്നേടാ ചെറുക്കാ… ഒരു ബോറും ഇല്ല

ലെച്ചുവിനെ ഇറക്കിവിട്ട് കോളജിന്റെ പാർക്കിങ്ങിൽ വണ്ടിയും ക്ലാസിലേക്ക് നടന്നു. എന്തൊരു മഴയായിരുന്നു, പ്രളയത്തിനുള്ള കോപ്പുകൂട്ടുവാണോ എന്തോ… ഇരുവശത്തും തലയെടുപ്പോടെ നിൽക്കുന്ന മരങ്ങൾക്ക് നടുവിലൂടെ ഓരോ ചുവടുകൾ മുന്നോട്ട് എടുത്ത് വയ്ക്കുമ്പോൾ മുകളിലെ വരാന്തയിൽ അരമതിലിൽ കൈകൾ ഊന്നി മഴക്കാല സൗന്ദര്യം ആസ്വദിക്കുന്ന കമിതാക്കളെ കാണാം. കമിതാക്കൾ മാത്രമല്ല, വായിനോക്കികളും ഉണ്ട്. അതിൽ പിന്നെ ആണെന്നോ പെണ്ണെന്നോ വെത്യാസം ഒന്നും ഇല്ല.

കാലത്ത് നല്ല മഴയായതുകൊണ്ട് ടീച്ചർമാരൊക്കെ വൈകിയെന്ന് തോനുന്നു. ആദ്യത്തെ പിരിയഡ് ആളൊന്നും ഉണ്ടായില്ല. ക്ലാസ്സിലെ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നു. ഇന്നലെ തുഷാര കാണിച്ചത് എല്ലാവരും അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ക്ലാസിലെ എല്ലാവർക്കും രാവിലെ തന്നെ പറഞ്ഞു ചിരിക്കാൻ ഒരു അവസരം കിട്ടി. കിട്ടിയ അവസരം എന്തിനാ പാഴാക്കുന്നേ, ഞാനും ഇരുന്ന് ചിരിച്ചു…പിന്നല്ല.
ഉച്ചയ്ക്ക് ശേഷം ക്ലാസൊന്നും കാര്യമായി ഉണ്ടായില്ല. രാവിലത്തെ മഴ കണ്ടിട്ട് ടീച്ചർമാരൊക്കെ മടിച്ചതായിരിക്കും, കുറേ പേര് ലീവാണ്. എന്ന പിന്നെ ക്യാന്റീനിൽ പോയി ഓരോ ചായ കുടിച്ചേക്കാം എന്ന് കരുതി. നീതുവും പ്രവിയും കൂടെത്തന്നെ ഉണ്ട്. ഓരോ ചായയും പരിപ്പുവടയും എടുത്ത് ആളൊഴിഞ്ഞ ഒരു മൂലയിൽ ഞങ്ങളുടെ സ്ഥിരം ടേബിളിൽ ചെന്നിരുന്നു.

ചൂട് ചായ ഊതി ഊതി കുടിച്ചുകൊണ്ട് ഇരിക്കുന്ന ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന തുഷാരയെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാനൊന്ന് ഞെട്ടി. ദൈവമേ ഇനി ഇന്നലെ രാത്രി അവളുടെ തന്തയെന്നൊക്കെ വിളിച്ചതിന് പകരം ചോദിയ്ക്കാൻ വരുന്നതായിരിക്കുമോ… ആവേശത്തിന് ഓരോന്ന് പറഞ്ഞിട്ട്, ഇനി പെണ്ണിന്റെ തലോടൽ കവിളിൽ ഏറ്റുവാങ്ങേണ്ടി വരുമോ…

തുഷാര : ഹലോ… വിരോധമില്ലെങ്കിൽ നിങ്ങൾ രണ്ടാളും ഒന്ന് മാറിത്തരുമോ, എനിക്ക് ഈ ഏട്ടനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.

നീതു : അത് ഇപ്പൊ ഞങ്ങൾ കേട്ടാലും വല്യ കുഴപ്പമൊന്നും ഇല്ല, നീ പറഞ്ഞോ

പ്രവി : നീതു നീ വന്നേ… കു.. കു..കുട്ടി ഇവിടെ ഇരുന്നോ, ഞങ്ങൾ പുറത്തുണ്ടാവും

എന്റെ കണ്ണുകൾ നീതുവിനോട് പോകാൻ പറയുമ്പോഴേക്കും പ്രവി അവളുടെ കൈയും പിടിച്ച് തിരിഞ്ഞു നടന്നു. ഉടനെ തുഷാര എനിക്ക് മറുവശത്തായി കസേര വലിച്ചടുപ്പിച്ച് ഇരുന്നു. കസേരയിൽ ചാരിയിരുന്ന് കാലിന്മേൽ കാൽ കയറ്റിവച്ചിരിക്കുന്ന എന്റെ മുന്നിൽ ടേബിളിൽ രണ്ട് കൈയും ചേർത്തുവച്ചിരുന്ന് തുഷാര എന്റെ കണ്ണിലേക്ക് തന്നെ നോക്കി. ഇവൾക്ക് ഇത്രയും ധൈര്യമുണ്ടായിരുന്നോ. എത്ര കൂളായിട്ട ഇരിക്കുന്നേ. എനിക്കാണെങ്കിൽ ഹൃദയമിടിപ്പ് കൂടുന്നും ഉണ്ട്. പണ്ട് മീരയോട് ഇഷ്ടം പറയാൻ പോയപ്പോഴും ഇങ്ങനായിരുന്നു. പക്ഷെ ഇവിടെ ഞാൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ…ഒന്നും പിടികിട്ടുന്നില്ലല്ലോ ദൈവമേ. ഇവൾ ആണെങ്കിൽ നോക്കിയിരിക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നും ഇല്ല… ഇനി ഓങ്ങിയടിക്കാനുള്ള ഊർജം സംഭരിക്കക്കുവാണോ… പക്ഷെ തീർന്ന്.

: ഹലോ… ഇവിടുണ്ടോ..

: ആ.. എന്താ..

: അല്ല എന്തോ ചിന്തിച്ചിരിക്കുന്ന പോലെ തോന്നി..

: എന്താ പറയാനുള്ളത്.. വേഗം പറ, ചായ ചൂടാറും..

: ഇതിൽ ഏതാ ഏട്ടന്റെ ചായഗ്ലാസ്…

ഞാൻ ഒരു ഗ്ലാസിൽ തൊട്ടതും അവൾ ഉടനെ എഴുന്നേറ്റ് ആ ചായ ഗ്ലാസും എടുത്ത് നേരെ വാഷ് ബേസിനിൽ പോയി ഒഴിച്ചു കളഞ്ഞിട്ട് ഗ്ലാസ് ടേബിളിൽ ശക്തിയായി വച്ച് വീണ്ടും പഴയപോലെ ഇരുന്നു. എനിക്കൊന്നും മനസിലായില്ല, ഇവളാരാ ദാവൂദ് ഇബ്രാഹിമിന്റെ കൊച്ചുമോളോ… പുല്ല്, ഞരമ്പുകളിൽ ചോര തിളച്ചുപൊന്തി..

: ഡീ…നീ ആരാന്നാ വിചാരം, നിന്നോടാരാ എന്റെ ചായ എടുത്ത് കളയാൻ പറഞ്ഞത്

: എനിക്ക് തോന്നി ഞാൻ ചെയ്തു.

: എന്റെ ചായ എടുത്ത് മറിച്ചതും പോരാഞ്ഞിട്ട് നിന്ന് ന്യായം പറയുന്നോ…ഇതിനാണോ നീ എന്നെ കാണാൻ വന്നത്

: ആഹ്.. ഇനി വന്ന കാര്യം പറയാം. ഏട്ടന് എങ്ങനാ രാജപ്പനെയും ദാസപ്പനെയും അറിയുന്നേ.. ഇന്നലെ ഫോണിൽ എന്തൊക്കെയോ തള്ളി മറിക്കുന്ന കേട്ടല്ലോ. പരിപ്പോ പപ്പടോ… അങ്ങനെ എന്തൊക്കെയോ..

: പാതിരാത്രി എന്റെ നമ്പർ നിനക്ക് ഒപ്പിക്കാൻ പറ്റുമെങ്കിൽ ഗുണ്ടായിസം കൊണ്ട് ജീവിക്കുന്ന നിന്റെ അപ്പന്റെ ശിങ്കിടികളെക്കുറിച്ചറിയാൻ ആണോടി വലിയ പാട്…

: എന്റെ അപ്പൻ അങ്ങനെ പലതും ചെയ്യും. അതും, എന്നെയും ചേർത്തുവായിക്കണ്ട. പിന്നെ ഈ പറഞ്ഞ ശിങ്കിടികളില്ലേ, അവര് നല്ല അസ്സൽ ഗുണ്ടകളാ. മുട്ടി നോക്കണോ
: ഇല്ലിക്കലെ ബസ്സൊക്കെ വിറ്റോ… ഇപ്പൊ ഈ റൂട്ടിലൊന്നും കാണാറില്ല

Leave a Reply

Your email address will not be published. Required fields are marked *