അരളിപ്പൂന്തേൻ – 4

രണ്ടുപേരും കഴിച്ചുകഴിഞ്ഞ ശേഷം ഇന്ദിര തുഷാരയുടെ റൂമിലേക്ക് പോയി. തന്റെ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്ന് കാര്യമായി എന്തോ നോക്കികൊണ്ടിരിക്കുന്ന തുഷാര അമ്മയെ കണ്ട ഉടനെ സ്‌ക്രീൻ മിനിമൈസ് ചെയ്ത് ചെറിയൊരു വെപ്രാളത്തോടെ അമ്മയെ നോക്കി. രണ്ടുപേരും ചക്കരയും അടയും പോലെ അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും മകൾ എന്തോ എന്നിൽ നിന്നും മറയ്ക്കുവാൻ ശ്രമിക്കുകയാണെന്ന് മനസിലാക്കിയ ഇന്ദിര ഉടനെ അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് അടിമുടിയൊന്ന് നോക്കി.

: എന്താ മോളെ ഇന്ദിരേ… ഇങ്ങനെ നോക്കുന്നേ

: സത്യം പറയെടി… എന്ത് പണിയാ ഒപ്പിച്ചേ..

: എന്ത്… അമ്മക്കെന്താ വട്ടായോ

: വാശിയിൽ നിന്നെ തോൽപ്പിക്കാൻ ആവില്ല… അതുകൊണ്ട് മാത്രം…

ഒന്ന് പറയെടി മോളെ..പ്ലീസ്. ഞാൻ നിന്റെ ഫ്രണ്ടല്ലേ പ്ലീസ്..

: കാര്യായിട്ട് ഒന്നുമില്ല പെണ്ണേ… എന്റെ സ്ഥിരം ശൈലിയിൽ ഒരാളോട് ഒന്ന് ചൂടായതാ. പക്ഷെ നാക്ക് പിഴച്ചു…

ക്ലാസ്സിൽ നടന്ന കാര്യങ്ങളും പ്രിൻസി ശകാരിച്ചതും പിന്നീട് ഫോൺ വിളിച്ച് സംസാരിച്ച കാര്യങ്ങളും ഒക്കെ ഇന്ദിരയോട് പറഞ്ഞപ്പോഴേക്കും അവരും ഇരുന്ന് ചിരിക്കാൻ തുടങ്ങി. വാത്സല്യത്തോടെ തുഷാരുടെ ചെവിപിടിച്ചൊന്ന് തിരിച്ചു..

: എന്നെ പിഴച്ചവൾ ആക്കിയപ്പോ സമാധാനം ആയല്ലോ…ഡി പൊട്ടീ, നീ പറഞ്ഞതുവച്ചുനോക്കുമ്പോൾ ശരിക്കും നീയല്ലേ നാണംകെട്ടത്.

: ആണല്ലേ…

സത്യം പറഞ്ഞോ, ഇനി ഞാൻ അറിയാത്ത വല്ല തന്തയും ഉണ്ടോ മോളെ ഇന്ദിരേ…

: അടിച്ച് നിന്റെ കരണം ഞാൻ പുകയ്ക്കും…

: ചൂടാവല്ലേ ഇന്ദിരക്കുട്ടീ… പക്ഷെ ആ ഏട്ടൻ പൈസ എടുത്തു കൊടുത്തപ്പോ ശരിക്കും
ഞാൻ തീർന്നുപോയി. അങ്ങേര് അതേ ഭാഷയിൽ തിരിച്ചടിച്ചിരുന്നെങ്കിൽ രംഗം കൊഴുത്തേനെ.. പക്ഷെ ആള് എന്നെ നൈസായിട്ട് തേച്ചൊട്ടിച്ചു.

: ശരിക്കും അവൻ ചെയ്തതാ ശരി. അത്രയും പേരുടെ മുന്നിൽ വച്ച് നിന്നെ വേണമെങ്കിൽ അതേ ഭാഷയിൽ അപമാനിക്കാമായിരുന്നല്ലോ…എടി ബുദ്ദൂസേ മോളെന്ന് വിളിക്കുന്ന എല്ലാരും തന്ത ആവുമോ..

: ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ല. സംഭവം ഞാൻ ഓരോന്ന് ചോദിക്കുമ്പോ ഒരു തെണ്ടി എന്നെ നോക്കി വെള്ളമിറക്കുന്നുണ്ടായിരുന്നു, ആ കലിപ്പിൽ അറിയാതെ വായീന്ന് വീണുപോയി. പക്ഷെ ആള് നൈസായിട്ട് ഡീൽ ചെയ്തു.

: പാവം കൊച്ചൻ, ജീവിതത്തിൽ ഇതുപോലൊരു അപമാനം ഇതുവരെ ഉണ്ടായിട്ടുണ്ടവില്ല.

: സത്യം. ക്ലാസിലെ പിള്ളേരൊക്കെ ആ ഏട്ടനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

: നീ അവനെ പോയൊന്ന് കണ്ട് ഒരു സോറി പറഞ്ഞോ… എന്നിട്ടും തണുത്തില്ലെങ്കിൽ ഒരു നല്ല പാർട്ടി കൊടുത്ത് തണുപ്പിക്കണം..

: അച്ഛന്റെ കൂടെ നടന്ന് കുരുട്ടുബുദ്ധിയൊക്കെ പഠിച്ചു അല്ലെ … മൂപ്പര് ആദ്യം പൈസ ഏറിയും എന്നിട്ടും നടന്നില്ലെങ്കിൽ ഗുണ്ടായിസം.

: എന്ന പിന്നെ എന്റെ മോള് അവനെ കേറി പ്രേമിച്ചോ…അല്ലപിന്നെ

: അമ്മയാണത്രെ അമ്മ….. പ്രേമിക്കാനൊന്നും എന്നെ കിട്ടില്ല. ഒന്ന് പോയേ..ഞാൻ കിടക്കട്ടെ

: ഞാൻ പോവാം… നീ എന്താ എന്നെ കണ്ടപ്പോൾ മറച്ചുവച്ചത്, ആദ്യം അത് കാണിക്ക്.

: എന്ത്…

: എനിക്കീ കുന്ത്രാണ്ടം ഉപയോഗിക്കാൻ അറിയില്ലെങ്കിലും നീ എന്നെ അത്രയ്ക്ക് പൊട്ടിയാക്കല്ലേ, തുറക്കെടി കമ്പ്യൂട്ടർ

: ഇന്ന കാണ്…

(കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിഞ്ഞ ഫോട്ടോ കണ്ട് ഇന്ദിര മൂക്കത്ത് വിരൽവച്ചുകൊണ്ട് തുഷാരയെ അടിമുടി നോക്കി… )

: ഇതാണോ നീ പറഞ്ഞ ആള്.. കണ്ടാൽ പറയില്ലല്ലോ പഠിക്കുന്ന കുട്ടിയാണെന്ന്

: ആള് കുറേകാലം ദുബായിൽ ജോലി ചെയ്യുവാരുന്നു. ഇപ്പൊ വീണ്ടും പഠിക്കണം എന്ന് തോന്നിയിട്ട് കോളജിലേക്ക് വന്നതാ. എന്നെക്കാളും ഒരു ഏഴോ എട്ടോ വയസ് കൂടുതൽ ഉണ്ടാവും.

: അടിപൊളി… അവൻ അറിഞ്ഞൊന്ന് തല്ലിയാൽ നിന്നെ നിലത്തൂന്ന് തൂത്തുവാരി എടുക്കേണ്ടിവന്നേനെ…

: ശരിയാ. ഫോട്ടോയിൽ കാണുന്നപോലൊന്നും അല്ല, നല്ല കട്ടയ്ക്ക് ഉരുട്ടിയെടുത്ത ബോഡിയാണ്.. ആള് ചുള്ളനാ

: ഉം… അപ്പൊ പെണ്ണിന്റെ മനസ്സിൽ എന്തോ ഒരു ചാഞ്ചാട്ടം ഉണ്ടല്ലോ..

: മണ്ണാങ്കട്ട… പോയേ

: നീ ഒരാളെ നല്ലതുപറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല… നിന്നെ നോക്കുന്ന ചെക്കന്മാരെ മൊത്തം നിനക്ക് പുച്ഛമല്ലേ.. ആദ്യായിട്ടാണല്ലോ ഒരുത്തനെപ്പറ്റി നല്ലത് പറഞ്ഞത്. അതുകൊണ്ട് ചോദിച്ചതാ

: ആണോ… ഒന്ന് മിണ്ടാതെ പോയെ… മോളെ വഴിതെറ്റിച്ചേ അടങ്ങൂ അല്ലെ
: നീ നോക്കിക്കോടി… കേട്ടെടുത്തോളം നല്ല പയ്യനാ. പിന്നെ ആവശ്യത്തിലധികം സ്വത്തും ഉണ്ട്. കാണാനും ഗ്ലാമർ ആണ്. ഞാൻ അച്ഛനോട് പറയട്ടെ

: അങ്ങനെ സ്വത്തും പണവും നോക്കിയിട്ട് ആരും എനിക്കുവേണ്ടി ചെറുക്കനെ തിരയണ്ട. എനിക്ക് ഇഷ്ടപെട്ട ആളെ ഞാൻ കണ്ടെത്തും. അപ്പൊ കെട്ടിച്ചുതന്നാൽ മതി… ഇനി എന്റെ ഇന്ദിരമോള് പോയേ. ഗുണ്ടാ രാജീവൻ കാത്തിരിപ്പുണ്ടാവും…

: ഓഹ്… അത് ഇരുന്നാലും ഇല്ലേലും ഒക്കെ കണക്കാ…

: അയ്യേ… നാണമില്ലല്ലോ. മോളോടാ പറയുന്നെന്നുള്ള വിചാരം പോലും ഇല്ല

: ഇതിലൊക്കെ എന്താ നാണിക്കാൻ. നാണിച്ചിരുന്നെങ്കിൽ നിന്നെപോലൊന്ന് ഉണ്ടാവുമായിരുന്നോ…

: എന്റെ ഗുരുവേ… തൊഴുതിരിക്കുന്നു. ഗുഡ് നൈറ്റ്. ഉമ്മ

ഇന്ദിര പോയിക്കഴിഞ്ഞും തുഷാരയുടെ കണ്ണുകൾ ആ ഫോട്ടോയിലേക്ക് തന്നെ തറച്ചുനിന്നു. മാമാറിമാറി ഓരോ ഫോട്ടോ കാണുമ്പോഴും അവൾ മനസുകൊണ്ട് എത്രയോ തവണ പശ്ചാത്തപിച്ചുകൊണ്ടിരുന്നു. ഒരുപാട് പേരോട് മോശമായും അഹങ്കാരത്തോടെയും പെരുമാറിയിട്ടുണ്ടെങ്കിലും, ഇതുവരെ അവരെയാരെയും ഒരുകൂട്ടം ആളുകൾക്ക് മുന്നിൽവച്ച് നാണംകെടുത്തുന്ന പ്രവർത്തി തന്നിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ എന്നോർക്കുമ്പോൾ അവളുടെയുള്ളിൽ ഞാൻ എന്ന മനുഷ്യജീവി വേറിട്ടുനിന്നു. മനസ്സിൽ ഒരുപാട് തവണ മാപ്പ് എന്ന രണ്ടക്ഷരം ഉരുവിട്ടെങ്കിലും അവളുടെ മനസ് അസ്വസ്ഥമാണ്. അമ്മ പറഞ്ഞ വാക്കുകളും എന്റെ ആ സമയത്തുള്ള മൃദു സമീപനവും, മധുര പ്രതികാരവും എല്ലാം ഓർക്കുമ്പോൾ തുഷാരയുടെ കണ്ണുകൾ വീണ്ടും വീണ്ടും എന്നെ കാണണമെന്ന് കൊതിച്ചുകൊണ്ടിരുന്നു. ഒപ്പം ഒരുകൂട്ടം ചോദ്യങ്ങൾ അവളുടെ മനസിനെ മുറിവേല്പിച്ചുകൊണ്ടിരുന്നു….

… നേരിട്ട് ആ മുഖത്തുനോക്കി മാപ്പുപറയാനുള്ള ധൈര്യം തനിക്കുണ്ടാവുമോ,

ഇതുവരെ ആരുടെ മുന്നിലും തോറ്റുകൊടുത്ത ചരിത്രവും എനിക്കില്ല…അതുകൊണ്ട് നേരിട്ട് പോയി മാപ്പുപറയാനും ഒരു മടി… ആകെ കുഴഞ്ഞല്ലോ… എന്ത് ചെയ്യും, നമ്പർ ഉണ്ടായിരുന്നെങ്കിൽ വിളിച്ചെങ്കിലും പറയാമായിരുന്നു,

….ഐഡിയ, സ്നേഹ വഴി മനുവിന്റെ കയ്യിൽ നിന്നും നമ്പർ ഒപ്പിക്കാം… ആ പണ്ടാരക്കാലി ആണെങ്കിൽ കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ടാവും.. എന്തായാലും വിളിച്ചുനോക്കാം അല്ലെ… ദൈവമേ എടുക്കണേ….

തെണ്ടി… ഫോൺ മുഴുവൻ റിങ് ചെയ്തിട്ടും എടുക്കുന്നില്ലല്ലോ. ഒന്നുകൂടി നോക്കാം…

Leave a Reply

Your email address will not be published. Required fields are marked *