അരളിപ്പൂന്തേൻ – 4

: ഓഹ്… അപ്പൊ എന്നെകുറിച്ച് മുഴുവൻ അന്വേഷിച്ചറിഞ്ഞിട്ടുണ്ട് അല്ലെ

: പഴയ ഡ്രൈവർ രാജനോടും കിളി ദാസനോടും പോയി പറ, ചുണയുണ്ടെങ്കിൽ കവലമുക്കിലെ പിള്ളേരോട് മുട്ടിനോക്കാൻ.

: ഡ്രൈവറോ… ആരുടെ കാര്യമാ ഈ പറയുന്നേ

: ഇന്ന് നിന്റെ അപ്പന്റെ ഇടവും വലവും നടക്കുന്നില്ലേ… രാജപ്പനും ദാസപ്പനും. അവരോട് ചോദിച്ചാൽ മതി. ചിലപ്പോ പേരൊന്നും ഓർമ കാണില്ല പക്ഷെ കവലമുക്കിലെ പിള്ളേരെന്ന് പറഞ്ഞാൽ അറിയും.

… എന്ന വിട്ടോ. പോകുമ്പോ ആ ചായേടെ കാശ് കൊടുക്കാൻ മറക്കണ്ട.

: ഞാൻ ഇന്നലെ അൽപ്പം ചൂടായി സംസാരിച്ചുപോയി. ക്ലാസ്സിൽ എല്ലാവരുടെയും മുന്നിൽവച്ച് അങ്ങനെ പറഞ്ഞത് നിങ്ങൾക്ക് വലിയ നാണക്കേടുണ്ടാക്കി എന്നൊക്കെ അറിയാം. സോറി പറഞ്ഞ് ശീലമില്ല, അതുകൊണ്ട് അതൊന്നും പ്രതീക്ഷിക്കണ്ട. പക്ഷെ ചെയ്ത തെറ്റ് എനിക്ക് ബോധ്യമായി, അതിന് ഞാൻ പശ്ചാത്തപിക്കുകയും ചെയ്തു. ഇത് പറയാനാ വന്നത്. പിന്നെ ഒന്നുകൂടി, ഒരു പെണ്ണ് വന്ന് മുന്നിലിരുന്നിട്ട് അവൾക്ക് കുടിച്ചു തീരാറായ ഒരു ചായയുടെ വിലപോലും കൽപ്പിക്കാത്ത നിങ്ങളെ കുറിച്ചാണോ ടീച്ചർ ഇന്നലെ വാതോരാതെ സംസാരിച്ചത്.. സ്ത്രീകളോട് മാന്യമായിട്ടേ പെരുമാറൂ, പരാക്രമം സ്ത്രീകളോടല്ല എന്നൊക്കെയായിരുന്നല്ലോ തള്ള്.. എന്റെ വില ഞാൻ മനസിലാക്കി തരാട്ടോ… ചെവിയിൽ നുള്ളിക്കോ.

ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തുഷാര എഴുന്നേറ്റ് പോയി. പോകുന്നവഴി അവൾ കൗണ്ടറിൽ ബില്ലും അടച്ചിട്ട് എന്നെയും ചൂണ്ടിക്കാണിച്ചിട്ട് വിദൂരതയിലേക്ക് മറഞ്ഞു. തുഷാര പോയ ഉടനെ നീതുവും പ്രവിയും തിടുക്കത്തിൽ എന്റെ അടുത്തേക്ക് വന്നു. രണ്ടുപേരുടെയും സംഭാഷണങ്ങൾ അതുപോലെ അവർക്ക് പറഞ്ഞുകൊടുത്തു.. ഇതെന്ത് പെണ്ണാ എന്ന രീതിയിൽ നീതു അന്ധാളിച്ചു നിന്നു.

: അല്ല പ്രവി… നീ എന്താ അവള് വന്ന് എണീക്കാൻ പറഞ്ഞ ഉടനെ പേടിച്ചുപോയോ..

: എന്റെ ബ്രോ… അത് ഏതോ പ്രത്യേക സാഹചര്യത്തിൽ ഉണ്ടായിപ്പോയ ഡ്രാഗൺ കുഞ്ഞാണ്. എപ്പോഴാ തീതുപ്പുക എന്നൊന്നും പറയാൻ പറ്റില്ല. അതാ ഞാൻ പെട്ടെന്ന് സ്കൂട്ടായത്..

: അങ്ങനല്ലെടാ… അവള് നമ്മൾ വിചാരിച്ചപോലല്ല. ഒരു പിടി തരാത്ത ഐറ്റം ആണ്. അവൾ അവസാനം പറഞ്ഞത് ശരിയല്ലേ.. ഒരു കാലിച്ചായയുടെ വിലപോലും ഞാൻ കൊടുത്തില്ലല്ലോ.. പക്ഷെ അതുകഴിഞ്ഞിട്ട് എന്തോ ഒരു ഭീഷണി കൂടി മുഴക്കി. ഇതൊരു തലവേദന ആയല്ലോ

: ചുരുക്കി പറഞ്ഞാൽ ഉപദേശവും ഊമ്പലും ഒരുമിച്ചുള്ള ഐറ്റം…

: അല്ല ബ്രോ… എന്താ ഈ കവലമുക്കിലെ ടീം..

: അതൊരു വലിയ സംഭവാ…

നീതുവിന്റെ ചോദ്യം പഴ ഓർമകളിലേക്ക് എന്നെ കൂട്ടികൊണ്ടുപോയി… അന്നൊരു ബുധനാഴ്ച ആയിരുന്നു… അല്ലേൽ വേണ്ട തള്ളാണെന്ന് വിചാരിക്കും. ഏതോ ഒരു ദിവസം. വൈകുന്നേരം കോളേജ് പിള്ളേരെ കയറ്റാൻ ബസ്സുകാർക്കൊക്കെ ഭയങ്കര മടിയായിരുന്നു. അന്ന് ഞങ്ങൾക്കിവിടെ ഒരു ടീമുണ്ട്. ഈ നാട്ടുകാരായ കിച്ചാപ്പിയും ഞാനും നയിക്കുന്ന ടീം. ഞങ്ങളാണ് അന്നത്തെ കോളേജ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്. മത്സരിച്ച എല്ലാ സീറ്റിലും
വിജയം കരസ്ഥമാക്കുന്ന ഒരു പാർട്ടി മാത്രമേ അന്ന് കോളേജിൽ ഉള്ളു. അത് ഞങ്ങളുടെ പ്രസ്ഥാനം ആയിരുന്നു. പക്ഷെ ഞങ്ങൾ ഒരിക്കലും പാർട്ടിയുടെ പേരിൽ ചേരിതിരിഞ്ഞ് അടിയുണ്ടാക്കിയിട്ടില്ല. നല്ലൊരു രാഷ്ട്രീയ സൗഹൃദം ഞങ്ങൾ എല്ലാ സംഘടനകളുമായി വച്ചുപുലർത്തിയിരുന്നു. വിദ്യാർത്ഥികളുടെ ന്യായമായ ഏത് ആവശ്യത്തിനും ഞങ്ങൾ ഒറ്റകെട്ടായി നിന്ന കാലം. അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഇല്ലിക്കൽ ബസുകാർക്ക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറാൻ തുടങ്ങിയത്. സ്റ്റോപ്പിൽ നിർത്താതെ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ പോകുന്ന അവരെക്കുറിച്ച് നിരവധി ആളുകൾ പരാതി പറഞ്ഞതനുസരിച്ച് ഒരു ദിവസം ഞങ്ങൾ ബസ് തടഞ്ഞു. അന്ന് നിർബന്ധപൂർവം ബസിലേക്ക് കുട്ടികളെ കയറ്റികൊണ്ടിരിക്കുമ്പോൾ ഇത്രയും മതിയെന്നും പറഞ്ഞ് ഡ്രൈവർ എഴുന്നേറ്റ് വന്ന് ഒരു പെൺകുട്ടിയെ പിടിച്ചു തള്ളി. ആ തള്ളലിൽ റോഡിലേക്ക് തലയടിച്ചു വീണ അവളെ ആശുപത്രിയിലേക്ക് മാറ്റി. ആ രോഷത്തിൽ കിച്ചാപ്പി ഡ്രൈവറെ വലിച്ച് പുറത്തിട്ട് മുഖമടച്ചൊന്ന് കൊടുത്തു. പുറകിൽ നിന്നും ഓടി വന്ന കിളി കിച്ചാപ്പിയെ പിടിച്ചു തള്ളിയതും ഞാൻ അയാളെ കയറി തല്ലി.നല്ല പൊരിഞ്ഞ അടി. നിലത്ത് വീണുരുണ്ട് ഷർട്ടൊക്കെ കീറി തനി നാടൻ തല്ല്. ഒരുതവണ ദാസപ്പന്റെ മുകളിൽ കയറി ഇരിക്കാൻ കിട്ടിയ അവസരത്തിൽ അയാളുടെ മൂക്ക് ഇടിച്ചു പൊട്ടിച്ചു. സംഭവമറിഞ്ഞ് അവിടേക്ക് ഇരച്ചെത്തിയ വിദ്യാർത്ഥികളെ കണ്ട് ബസ്സുകാർ അമ്പരന്ന് നിന്നപ്പോഴാണ് ഡ്രൈവർ വണ്ടിയെടുത്ത് റോഡിന് കുറുകെ ഇട്ടതും ബസ്സുകാർ മുഴുവൻ സമരത്തിലേക്ക് നീങ്ങിയതും. മെയിൻ റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തുള്ള അവരുടെ സമരത്തിൽ പോലീസ് ഇടപെട്ടു. യൂണിയൻ നേതാക്കൾ വന്നു. അപ്പോഴേക്കും റൂട്ടിൽ ഓടുന്ന നിരവധി ബസ്സുകൾ വരിവരിയായി ഒതുക്കിയിട്ടു. എന്നെയും കിച്ചാപ്പിയെയും അറസ്റ്റ് ചെയ്യാതെ ബസ് മാറ്റില്ലെന്ന വാശിയിൽ ആയി രാജപ്പനും ദാസപ്പനും. പക്ഷെ അതിനെതിരെ വിദ്യാർഥികൾ സംഘടിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ ഞങ്ങൾക്ക് പിന്നിൽ അണിനിരന്നു. അവസാനം പോലീസിന്റെ ഇടപെടലും ഫലിക്കില്ലെന്ന് കണ്ടപ്പോൾ ഞങ്ങൾ ഒരു അറ്റകൈ പ്രയോഗം എടുത്തു. ഇല്ലിക്കൽ മോട്ടോഴ്സിന്റെ ചില്ലിൽ തുടങ്ങി, പുറകിൽ നിർത്തിയിട്ട മൂന്ന് ബസ്സുകളുടെ ചില്ലും അടിച്ചു തകർത്തു. ഇനിയും വണ്ടിയെടുത്തില്ലെങ്കിൽ ഒരൊറ്റ ബസ്സുപോലും ഇതിലൂടെ മര്യാദയ്ക്ക് ട്രിപ്പ് നടത്തില്ലെന്ന് കോളേജ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുഴുവൻ ഒറ്റ കെട്ടായി നിലപാടെടുത്തപ്പോൾ വേറെ വഴിയില്ലാതെ അവർക്ക് സമരം പിൻവലിക്കേണ്ടി വന്നു. റൂട്ട് ക്ലിയർ ആക്കിയെങ്കിലും പോലീസ് വണ്ടി വെറുംകൈയോടെ തിരിച്ചു പോയില്ല പോയില്ല. രാജനും ദാസനും ബൊലേറോയുടെ പുറകിൽ ചോരയൊലിപ്പിച്ചുകൊണ്ട് ഞങ്ങളെ നോക്കിയിരുന്നു. അവര് രാജകീയമായി പോലീസ് അകമ്പടിയോടെ പോയപ്പോൾ ഞങ്ങൾ അഞ്ചുപേർ ബൈക്കിൽ പോലീസുവണ്ടിക്ക് എസ്കോർട്ടുപോയി…. പിന്നെ ഒന്നും പറയണ്ട. എന്റമ്മോ… പോലീസുകാരുടെ നല്ല മുട്ടൻ ഇടി കിട്ടി. പക്ഷെ തലതല്ലി വീണ പെണ്ണ് കേസിനുപോയാൽ കുടുങ്ങുമെന്ന് മനസിലായ ഇല്ലിക്കൽ ടീം അവർക്ക് കേസൊന്നും ഇല്ലെന്ന് പറഞ്ഞ് തടിയൂരി. പാവം ദാസപ്പന്റെ മൂക്കിന്റെ പാലവും രാജപ്പന്റെ വാരിയെല്ലും ചെറുതായൊന്ന് ഒടിഞ്ഞത് മിച്ചം. അവർക്ക് മാത്രമല്ല കേട്ടോ. ഞങ്ങൾക്കും കിട്ടി. പക്ഷെ ചതവൊന്നും ഉണ്ടായില്ല. ദേഹത്ത് അവിടവിടെ ചുവന്നിട്ടുണ്ടായിരുന്നു. പിന്നെ റോഡിൽ വീണ് തിരഞ്ഞതിന്റെ ചെറിയ സ്ക്രാച്ചുകളും… അന്ന് ഇല്ലിക്കൽ രാജീവൻ സ്റ്റേഷനിൽ വന്നപ്പോഴാണ് അവിടുന്നൊരു പോലീസുകാരൻ പറയുന്നത് കേട്ടത് കവലമുക്കിലെ പിള്ളേരാ. ഇനി ഒരു പ്രശ്‌നത്തിന് പോണ്ടെന്ന്.. കാരണം ഞങ്ങൾക്ക് കൊണ്ടും കൊടുത്തും നല്ല ശീലമുള്ളതാ..

Leave a Reply

Your email address will not be published. Required fields are marked *