ഒന്ന് ഫ്രഷായി താഴെ പോയി നോക്കിയപ്പോൾ അമ്മയെ കാണാനില്ല. പറമ്പിലേക്ക് ഇറങ്ങി നടക്കുമ്പോഴാണ് അമ്മ സീതേച്ചിയുടെ വീട്ടിൽ ഇരുന്ന് വർത്തമാനം പറയുന്നത് കണ്ടത്.
: അമ്മ ഇതെപ്പോഴാ ഇങ്ങോട്ട് വന്നത്..
: നിങ്ങൾ രണ്ടാളും വന്ന ഉടനെ ഞാൻ ഇറങ്ങിയതാ.. എന്താടാ, നീ വിളിച്ചായിരുന്നോ
: ഹേ ഇല്ല… താഴെ കാണാഞ്ഞിട്ട് ചോദിച്ചതാ എന്റെ ലക്ഷ്മിക്കുട്ടീ…
ഭാഗ്യം അമ്മയെങ്ങാൻ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്തായാലും മനസിലാവും. അതുപോലല്ലേ രണ്ടാളും തലകുത്തി മറിഞ്ഞത്. ദൈവമേ.. നീ വലിയവനാ.
********
തുഷാരയ്ക്ക് ഇനി ഒരു സെമസ്റ്റർ ബാക്കിയുണ്ട്. അതുകൂടി കഴിഞ്ഞാൽ പിന്നെ പെണ്ണ് ശ്രീലാലിന് സ്വന്തം. അമ്മാവന്മാരും മറ്റു ബന്ധുക്കളും പോയി തുഷാരയുടെ വീട്ടുകാരുമായി കല്യാണം പറഞ്ഞുറപ്പിച്ചു. കല്യാണത്തിനുള്ള തീയതിയൊക്കെ ഉറപ്പിക്കുന്നത് തുഷാരയുടെ പഠിപ്പ് കഴിഞ്ഞിട്ട് മതിയെന്ന് ഞാൻ പറഞ്ഞു. ജീവിതത്തിന്റെ ഒരു പടവ് കൂടി കയറിയതിന്റെ സന്തോഷം തുഷാരയിൽ പ്രകടമായി. എന്നും രാവിലെ ലെച്ചുവിനെ ബാങ്കിൽ വിടാൻ നേരം തുഷാരയെ കണ്ട് സംസാരിച്ചിട്ടാണ് ഷോപ്പിലേക്ക് പോകുന്നത്. ഷോപ്പിൽ ഞാൻ പോയില്ലെങ്കിലും കാര്യങ്ങൾ നടക്കും. അവിടെ ജോലിക്കാരുണ്ട്. എങ്കിലും നമ്മുടെ സ്വന്തം സ്ഥാപനത്തിൽ പോയി ഇരിക്കുന്നതിന്റെ സുഖമൊന്ന് വേറെതന്നെയല്ലേ… ഉച്ചയായാൽ ബ്രേക്ക് തീരുന്നതുവരെ തുഷാര കടയിൽ ഉണ്ടാവും. അവൾ വന്നു കഴിഞ്ഞാൽ പിന്നെ അവിടത്തെ പൂർണ അധികാരി അവളാണ്. മുഴുവൻ സമയം അവിടെ ഇരിക്കുന്ന എന്നേക്കാൾ നന്നായി അവൾക്ക് കാര്യങ്ങൾ അറിയാം. അച്ഛന്റെ മോള് തന്നെ. നല്ല ബിസിനസ് മൈൻഡ് ഉണ്ട്. കാര്യങ്ങളൊക്കെ നോക്കി നടത്താനുള്ള ചുറുചുറുക്കും ഉണ്ട്. എന്തായാലും ഷോപ്പ് നല്ല വിജയമാണ്. പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ഷോപ്പിൽ നിന്നും വരുന്നുണ്ട്.
പതിവുപോലെ ഉച്ചയ്ക്ക് തുഷാരായെത്തി. അവൾ എന്റെ കൂടെയാണ് എന്നും ഊണ് കഴിക്കുന്നത്. ഷോപ്പിന് ഉള്ളിൽ തന്നെ ഒരു ഓഫീസ് മുറിയുണ്ട്. ടേബിളിൽ ഇരുവശത്തുമിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒരു രസമാണ്. പക്ഷെ പെണ്ണിന് ഒരു കുഴപ്പമുണ്ട്. കഴിച്ചു കഴിഞ്ഞാൽ കോളേജിലേക്ക് പോകാൻ ഭയങ്കര മടിയാണ്. ഉന്തി പറഞ്ഞുവിടണം.
: ഹലോ..വീണ്ടും ഇരിക്കാനുള്ള പ്ലാനാണോ… എഴുന്നേൽക്കെടി. സമയായി, കോളേജിൽ പോവാൻ നോക്ക്..
: പ്ലീസ് മുത്തേ… ഇന്ന് ക്ലാസ് കാട്ടാക്കാം
: ഇറങ്ങെടി…പോത്തേ.
: ആഹ്… ചെവിക്ക് പിടിക്കണ്ട, ഞാൻ പൊക്കോളാം…
പോകാൻ നേരം എന്നെനോക്കി കൊഞ്ഞനം കുത്താൻ മറന്നില്ല അവൾ. അവളുടെ ഓരോ സമയത്തുള്ള കളി കാണാൻ നല്ല ഭംഗിയാണ്. കുറുമ്പിയുടെ കൂടെ ഇരിക്കുമ്പോൾ സമയം പോകുന്നതറിയില്ല. ഓരോ കുസൃതി കാണിച്ചുകൊണ്ടിരിക്കും. വൈകുന്നേരം ലെച്ചു വരുന്നതുവരെയാണ് എന്റെ ജോലി. അത് കഴിഞ്ഞ് വീട്ടിലൊക്കെ പോയി കട അടക്കാൻ നേരത്ത് വീണ്ടും വരും. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. എന്താണെന്നറിയില്ല മീരയുടെ മെസ്സേജും കോളുമൊന്നും ഇപ്പൊ കാണാറില്ല. ചിലപ്പോ ഭർത്താവ് കയ്യോടെ പിടിച്ചുകാണും. ഹേ…അങ്ങനെ വരാൻ വഴിയില്ലല്ലോ… കാരണം അവളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ആരെയെങ്കിലുമായിരിക്കുമല്ലോ കെട്ടിയത്. എന്ത് തേങ്ങയെങ്കിലും ആവട്ടെ. ഞാൻ എന്തിനാ ചുമ്മാ അതൊക്കെ ഓർത്ത് സമയം കളയുന്നെ അല്ലേ….
*************
തുഷാരയുടെ അവസാന സെമസ്റ്റർ പരീക്ഷകൾ കഴിഞ്ഞ് രണ്ടാം ദിവസമാണ് കിച്ചാപ്പിയുടെ കല്യാണം. അങ്ങനെ നീതുവിന്റെ മനസിലെ വലിയൊരാഗ്രഹം പൂവണിഞ്ഞു. ഇതിൽ അധികം ആർക്കും അറിയാത്ത വലിയൊരു രഹസ്യമുണ്ട്. ഞങ്ങൾ കുറച്ചുപേർക്ക് മാത്രമേ അറിയൂ രണ്ടാളും പ്രേമത്തിലായിരുന്നെന്ന്. നീതുവിന്റെ വീട്ടിൽ പെണ്ണുകാണാൻ പോയ അന്നത്തെ കിച്ചാപ്പിയുടെ അഭിനയം കണ്ടാൽ നാഷണൽ അവാർഡ് കൊടുത്തുപോകും. ഒടുവിൽ നീതുവിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു എന്ന് വിളിച്ചു പറയുന്നത് വരെ അവന്റെ കുണ്ടിക്ക് തീ പിടിച്ച അവസ്ഥയായിരുന്നു. തുഷാരയുടെ വീട്ടിലും ക്ഷണമുണ്ട്. തുഷാരയ്ക്ക് എന്റെ കൂടെ അടിച്ചുപൊളിക്കാനുള്ള അവസരം കിട്ടിയതല്ലേ… പെണ്ണ് വിടുമോ…
