കാലത്ത് പുതച്ചുമൂടി കിടക്കുന്ന എന്റെ തലയിൽ നിന്നും പുതപ്പ് നീങ്ങിയപ്പോൾ ഞാൻ വിചാരിച്ചത് ലെച്ചുവാണെന്നാണ്. ലെച്ചുവിന് ഞാൻ ഉറങ്ങുന്നത് കണ്ടാൽ കൈ തരിക്കും. പുതപ്പ് മാറിയിട്ടും ഞാൻ കണ്ണുതുറന്നില്ല. ചുരുണ്ടുകൂടി കിടക്കുന്ന എന്റെ കവിളിൽ തുണത്ത വിരലുകൾ പതുക്കെ തലോടിയപ്പോൾ രോമാഞ്ചത്താൽ രോമകൂപങ്ങൾ എഴുന്നേറ്റ് നിന്നു. മുക്കിയും മൂളിയും മലർന്ന് കിടന്നതും അവളുടെ കൈകൾ എന്റെ രണ്ട് പള്ളയിലും ഇക്കിളിപെടുത്തി. പിടഞ്ഞ് എഴുന്നേറ്റ ഞാൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത് എന്നെനോക്കി ചിരിക്കുന്ന തുഷാരയുടെ മുഖമാണ്. കണ്ണ് തിരുമ്മി ഒന്നുകൂടി അവളെ നോക്കി… അതെ.. ഇത് തുഷാരയാണല്ലോ.ചന്ദനക്കുറിയൊക്കെ തൊട്ട് രാവിലെതന്നെ ഇവളിതെവിടുന്നാ…… ചുറ്റും നോക്കി. ഇത് എന്റെ മുറിയാണല്ലോ…ഇവളെങ്ങനെ ഇവിടെത്തി ….
: ഗുഡ് മോർണിംഗ് മൈ ഡിയർ കാട്ടുപോത്ത്…
: ങേ… നീ…
: ഉമ്….മ്മ…
എന്റെ നോട്ടം നേരെ പോയത് കതകിലേക്കാണ്….
: നോക്കണ്ട.. ഞാൻ കുറ്റിയിട്ടിട്ടാ വന്നത്….
: നീയിതെപ്പോ വന്നു…
: കുറച്ചുനേരമായി…നല്ല രസമുണ്ട് ഉറങ്ങുന്നത് കാണാൻ.. ഉറങ്ങുമ്പോ എന്ത് പാവാ…
: എന്റെ മുത്തേ…. ഒരുവാക്ക് പറഞ്ഞില്ലല്ലോ..
: പറഞ്ഞാൽ ഈ ചെക്കനെ ഇങ്ങനെ കാണാൻ പറ്റുമോ.. ഒന്നും ഇടാതെയാണ് കിടക്കുന്നത് അല്ലെ.. അടിയിൽ എന്തെങ്കിലും ഉണ്ടോ
: അടിയിലൊക്കെ ഉണ്ട്… നീ ഇങ്ങ് വന്നേ
തുഷാരയെ പിടിച്ച് ദേഹത്തേക്ക് വലിച്ചിട്ട് കെട്ടിപിടിച്ച് കിടന്നു. എന്താ മണം പെണ്ണിന്. കെട്ടിപിടിച്ച് മറിഞ്ഞ് അവളുടെ ദേഹത്ത് കിടന്നപ്പോഴല്ലേ പെണ്ണിന്റെ സുഖം അറിഞ്ഞത്. കണ്ണുകൾ ചിമ്മിയടച്ച് കിടക്കുന്ന തുഷാരയുടെ ചുണ്ടുകളിൽ അമർത്തിപ്പിടിച്ച് ഒരു മുത്തം കൊടുത്തുകൊണ്ട് അവളെ വരിഞ്ഞുമുറുക്കി കിടന്നു.. കഴുത്തിൽ മുഖം ചേർത്തുവച്ച് അവളെയും കെട്ടിപിടിച്ച് കിടക്കാൻ എന്ത് സുഖമാണ്
: മുത്തേ… എന്നും വന്നൂടെ ഇതുപോലെ
: എന്തിനാ വൈകിക്കുന്നേ… വേഗം കെട്ടിക്കൊണ്ട് വന്നൂടെ
: ഇനി അധികം താമസമില്ലല്ലോ…
: മതി എണീക്ക്.. ഇപ്പൊ ലെച്ചു ചേച്ചി വരും…
: അവളോട് പോകാൻ പറ…
: പോയി പല്ലുതേച്ചിട്ട് വാ… വായ നാറുന്നു…
: പോടി… എനിക്ക് വായ്നാറ്റമൊന്നുമില്ല…
: മതി ഏട്ടാ… എണീക്ക്. അവരൊക്കെ എന്തെങ്കിലും വിചാരിക്കും…
: എന്ന ഒരു മുത്തം താ….
എന്നെ കെട്ടിപിടിച്ച് തിരിഞ്ഞ് ചുണ്ടിൽ ചുണ്ടുകൾ ചേർത്തുവച്ച് കിടന്ന തുഷാരയുടെ ചുണ്ടുകൾ അൽപനേരം നുണഞ്ഞ് രണ്ടുപേരും എഴുന്നേറ്റു. പല്ലുതേപ്പും കുളിയും കഴിഞ്ഞ് പുറത്തേക്ക് വരുമ്പോഴേക്കും അവൾ താഴേക്ക് പോയിട്ടുണ്ട്. പെണ്ണിനറിയാം, കുളിയൊക്കെ കഴിഞ്ഞ് വന്നാൽ എനിക്ക് എന്തെങ്കിലും വേണ്ടിവരുമെന്ന്.
താഴെ പോയി നോക്കുമ്പോൾ ലെച്ചു അവിടുണ്ട്. അപ്പൊ ഇവളിന്ന് പോകുന്നില്ലേ.. കല്യാണം പ്രമാണിച്ച് ലീവാക്കിയോ..
: ലെച്ചു ഇന്ന് ലീവാണോ….
: ഓഹ് .. ഞാനിന്ന് പോകുന്നില്ല.. നിന്റെ പെണ്ണ് വന്നതല്ലേ, അവൾക്ക് കമ്പനി കൊടുക്കാമെന്ന് വിചാരിച്ചു
: അപ്പൊ ഇവൾ എല്ലാം പ്ലാൻ ചെയ്ത് വന്നതാണല്ലേ…ഒരു വാക്ക് പറഞ്ഞില്ലല്ലോ
എല്ലാവരുംഒരുമിച്ചിരുന്ന് കഴിച്ചശേഷം കിച്ചാപ്പിയുടെ വീട്ടിലേക്ക് നടന്നു. ലെച്ചു കൂടെയുള്ളത് ഒരുകണക്കിന് നന്നായി. തുഷാരയ്ക്ക് ഒരു കൂട്ടായല്ലോ. കല്യാണ വീട്ടിൽ എത്തിയതും എല്ലാവരും തുഷാരയെ അടുത്ത് വിളിച്ചിരുത്തി സംസാരിക്കുന്നുണ്ട്. മാധവേട്ടന്റെ മോന്റെ പെണ്ണെന്ന് പറഞ്ഞാൽ നാട്ടുകാർക്ക് വലിയ കാര്യമാണ്. പെണ്ണുകാണാൻ പോയെന്ന് അറിഞ്ഞതുമുതൽ എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു തുഷാരയെക്കുറിച്ച്. കല്യാണവീട്ടിൽ എത്തിയതിൽ പിന്നെ തുഷാരയെ ശ്രദ്ധിക്കാൻ അധികം സമയം കിട്ടിയില്ല. അവളെ പൂർണമായും ലെച്ചുവിനെ ഏല്പിച്ചിട്ട് ഓരോ പണികളുമായി ഓടിനടക്കുകയാണ്. ഉച്ചയായപ്പോൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് പെണ്ണിനോട് കുറച്ചുനേരം സംസാരിക്കുന്നത്. അവളും മോശമല്ല കേട്ടോ.. ലെച്ചുവിന്റെ കൂടെ കൂടി ഓരോ പണികൾ ചെയ്യുകയായിരുന്നു. അതുകൊണ്ട് നാട്ടുകാർക്കൊക്കെ തുഷാരയെ വല്ലാതെ ബോധിച്ചു. നാലാളെകൊണ്ട് നല്ലത് പറയിപ്പിക്കാൻ എന്റെ പെണ്ണ് മിടുക്കിയാണ്. പണത്തിന്റെ അഹങ്കാരമൊന്നും തീരെയില്ല. ഏത് ലെവലിലേക്കും ഉയരാനും താഴാനും കഴിയുന്ന പെർഫെക്റ്റ് വൈഫ്.
