“അവിടെ അങ്ങനെ കണ്ടപ്പോൾ എനിക്ക് സയ്ക്കാൻ പറ്റിയില്ല,….ആഹ് ദേഷ്യത്തിൽ അറിയാണ്ട് പറഞ്ഞുപോയതാ….കരയല്ലേ ശ്രീജേച്ചി….”
സുജ ഏങ്ങിക്കൊണ്ട് പറഞ്ഞപ്പോഴും ശ്രീജ അതെ ഇരിപ്പ് തുടർന്നു…
“ഇങ്ങനെ കരയല്ലേ….എനിക്ക് സങ്കടം സഹിക്കാൻ പറ്റണില്ല…ചേച്ചി എന്നെ എത്ര വേണേലും തല്ലിക്കോ….എന്ത് വേണേലും പറഞ്ഞോ പക്ഷെ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ….
ഇവിടെ എനിക്ക് ആകെ ചേച്ചി മാത്രേ ഉള്ളൂ,..ചേച്ചി കൂടെ ഇല്ലേൽ ഇനി ഞാൻ എന്തിനാ കൊച്ചിന് കുറച്ചു വിഷോം കൊടുത്തു ഞാനും അങ് ചത്തേക്കാം….”
പതം പറഞ്ഞു കരഞ്ഞ സുജയുടെ കയ്യിൽ ഒറ്റയടി ശ്രീജ കൊടുത്തു.
പുറത്തേക്ക് കയ്യിട്ട് അവളുടെ മുടിയിൽ തഴുകിയപ്പോൾ,
ഉള്ളു തണുത്ത ആശ്വാസത്തിൽ ശ്രീജയെ ഒന്നുകൂടെ മുറുക്കെ കെട്ടിപ്പിടിച്ചു.
“നിന്നോട് ഞാൻ എല്ലാം പറയേണ്ടതായിരുന്നു….
പറയാതെ വച്ചതുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു….”
ശ്രീജയുടെ സ്വരം ദൃഢമായിരുന്നു.
“എന്നാലും ചേച്ചി ഇത്….
ചേട്ടനെ ചതിക്കുവല്ലേ…”
“എന്താ പെണ്ണെ ചതി….
നാട്ടുകാരുടെ മുന്നിൽ അങ്ങേരു ചിലപ്പോൾ എന്റെ ഭർത്താവും കൊച്ചിന്റെ അച്ഛനുമൊക്കെ ആയിരിക്കും പക്ഷെ എന്റെ ഉള്ളിൽ അങ്ങേരിപ്പോ വെറുമൊരു അന്യനാ….
കെട്ടിയ ആണ് പെണ്ണിന് തരുന്ന കാവലും കരുതലുമാണ് ഒരു മാലയെ താലി ആക്കുന്നത്.
അല്ലേൽ അത് വെറും ചരടാ,…
കള്ളു കുടിച്ചു വന്നു തല്ലാനും അങ്ങേരുടെ കാമം തീർക്കാനും, ചോദിക്കാൻ നേരം പണിയെടുത്തു ഞാൻ ഉണ്ടാക്കിയ കാശെടുത്തു കൊടുക്കാനും മാത്രം ഉള്ള ഒരാളെ ഭർത്താവെന്നു എങ്ങനെ പറയും.
എന്റെ കുട്ടു ഒരിക്കൽപോലും സ്നേഹത്തോടെ അച്ഛൻ എന്ന് വിളിച്ചിട്ടില്ല….മാസത്തിലൊരിക്കൽ വീട്ടിൽ ഉയർന്നു കേൾക്കുന്ന പുലയാട്ടാണ് അവനു അച്ഛൻ,….
കൊച്ചിനെ ഉണ്ടാക്കി തരാൻ ഏതൊരു ആണിനും പറ്റും സുജേ…”
ഒന്ന് നിർത്തി ഒരു ദീർഘനിശ്വാസം എടുത്തു ശ്രീജ തുടർന്നു.
“അങ്ങേരുടെ താലി കഴുത്തിൽ കയറുമ്പോൾ ആയിരം സ്വപ്‌നങ്ങൾ എനിക്കുണ്ടായിരുന്നു അതെല്ലാം തല്ലിക്കെടുത്തിയിട്ട് ഉണ്ടാക്കി തന്ന കൊച്ചിനെ പോലും നോക്കാതെ എന്റെ അധ്വാനോം ചോരേം ഊറ്റി കുടിക്കുന്ന അയാളെ എനിക്ക് വേണ്ട എന്ന് തോന്നിയപ്പോൾ പൊട്ടിച്ചു കളഞ്ഞതാ അയാൾ കെട്ടിയ താലി.
എന്റെ മനസ്സിൽ അയാളില്ല, ഇനി ഉണ്ടാവുകയുമില്ല.”
ശ്രീജ ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തി.
അപ്പോഴേക്കും ചെരിഞ്ഞിരുന്നിരുന്ന ശ്രീജയുടെ തോളിൽ ചാരി ആയി സുജയുടെ കിടപ്പ്.
“എന്നാലും ചേച്ചി……മുതലാളിയുമായിട്ട്…???”
സുജ പറയാതെ ബാക്കി വിഴുങ്ങി.
“ഹ ഹ ഹ….ഡി പെണ്ണെ മുതലാളി ഒക്കേ ബാക്കി ഉള്ളോർക്കാ എനിക്കതെന്റെ ഇച്ഛായനാ…..താലി കെട്ടിയില്ലെങ്കിലും മനസ്സുകൊണ്ട് അങ്ങേരു കെട്ടിയ താലി എന്റെ ഹൃദയത്തിനു മേലെ ഉണ്ട് അതിന്റെ ഉറപ്പിൽ ആഹ് ഇപ്പോൾ എന്റെ ജീവിതം…”
“എന്നാലും ചേച്ചി….???”
സുജ പിന്നെയും അവളുടെ സന്ദേഹം ഉയർത്തി.
“ചതിച്ചിട്ടു പൊവാത്തൊന്നും ഇല്ലെടി പെണ്ണെ…അതിനായിട്ടായിരുന്നെങ്കിൽ എന്നെ ആവായിരുന്നു. പരസ്പരം അറിഞ്ഞതും അടുത്തതും എല്ലാം ഒരുപാട് കാര്യങ്ങൾ അറിഞ്ഞിട്ട,….
….താളം തെറ്റിപ്പോയ കുടുംബജീവിതം, അത് നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ
വേദനയിൽ നടന്നിരുന്ന ഇച്ഛായനും, ജീവിതം ഒന്നുമൊന്നും ആവാതെ ആയിപോയ ഞാനും,…എങ്ങനെയോ രണ്ടു പേരും തമ്മിൽ കൂട്ടായി…
തുല്യരീതിയിൽ സങ്കടം അനുഭവിച്ചോണ്ടിരുന്ന ഞങ്ങൾക്ക് പരസ്പരം വിഷമങ്ങൾ തുറന്നു പറയാൻ മനസ്സറിഞ്ഞ ആളെ കിട്ടിയപോലെ ആയിരുന്നു.
സ്റ്റോക്ക്ന്റെ എണ്ണം എടുക്കുമ്പോൾ ആയിരുന്നു ഈ സംസാരം ഒക്കെ…
കുഞ്ഞൂട്ടിയും ഉണ്ടാവും, ഇച്ഛായന് അനിയനെ പോലെയാ എനിക്കും.
പിന്നെ പിന്നെ ഞങ്ങൾ പരസ്പരം താങ്ങാവാൻ തുടങ്ങി, പിന്നീട് പ്രേമമായി,…
പക്ഷെ അപ്പോഴും കഴപ്പ് തീർക്കാനുള്ള ഒരു കാര്യമായി ഞങ്ങൾക്ക് അത് തോന്നിയിട്ടില്ല, ഇച്ഛായൻ ഒരിക്കൽപോലും അങ്ങനെ നോക്കിയിരുന്നില്ല എന്ന് വേണം പറയാൻ,…
ഒരിക്കൽ അങ്ങേരെന്നെ വിളിച്ചു.
കൊച്ചിനേം കൊണ്ട് അങ്ങേരുടെ കൂടെ ചെല്ലാൻ,
കൊച്ചിനെ സ്വന്തം മോനായിട്ടു ഇച്ഛായൻ നോക്കിക്കോളാം എന്ന്.
എന്നെ താലി കെട്ടി കേട്ട്യോളായിട്ട് കൊണ്ട് പോണമെന്നു വാശി പിടിച്ചു.
ഒറ്റയ്ക്ക് തളർന്നു പോവുന്നു എന്ന് പറഞ്ഞു എന്റെ മുന്നിലിരുന്നു കരഞ്ഞു.
അന്ന് എനിക്ക് ഉള്ളതെല്ലാം ഇച്ഛായന് ഞാൻ കൊടുത്തു.
ഇന്ന് എന്റെ മനസ്സിനും ശരീരത്തിനും ഒരാളെ ഉള്ളു അത് ഇച്ഛായനാ….അങ്ങേരെ ഞാൻ ചതിച്ചിട്ടില്ല ചതിക്കത്തും ഇല്ല.
അങ്ങേര് എന്റെ കൂടെ ഉള്ള ധൈര്യത്തിലാ ഞാൻ ഇപ്പോൾ ജീവിക്കുന്നെ….
ഇന്നലെയും ചോദിച്ചു കൊച്ചിനേം കൂട്ടി വന്നൂടെ എന്ന്.”
