അറവുകാരൻ- 1

“നിനക്ക് എല്ലാം ഇട്ടിട്ടു കൊച്ചിനേം കൊണ്ട് പോന്നൂടെ പെണ്ണെ…..
……എന്റെ ഭാര്യായിട്ടു,…..ഇനിയും എത്ര കാലം നീ സഹിച്ചു നിൽക്കും…”

രോമം മൂടിയ നെഞ്ചിൽ തല ചായ്ച്ചു അഴിഞ്ഞു പോയ സാരിയിൽ പുതച്ചു കിടക്കുകയായിരുന്നു ശ്രീജ.
സാരിക്കടിയിൽ നഗ്നതയിൽ പൊള്ളുന്ന ചൂട് പരസ്പരം പകർന്നു അവന്റെ നെഞ്ചിൽ മുഖമുരച്ചു അവനെ ചുറ്റിപ്പിണഞ്ഞു അവൾ കിടന്നു.
കിടന്നു.

“ഇതിനു ഞാൻ ഉത്തരം എത്ര തവണ പറഞ്ഞതാ ഇച്ഛായാ….
ഭർത്താവിനെ ഇട്ടേച്ചു മറ്റൊരാണിനെ സ്വീകരിച്ചാൽ ആഹ് പെണ്ണിന് കഴപ്പ് കൂടിയതാന്നെ ബാക്കി ഉള്ളൊരു പറയു….
എന്റെ കാര്യം ഞാൻ വിട്ടാലും ന്റെ മോന്റെ ജീവിതം ഞാൻ നോക്കണ്ടേ….
കെട്ടി ഒരു കൊച്ചിനെ തന്നെന്നെ ഉള്ളൂ….പല പെണ്ണുങ്ങളുടെ മണവുമായി രാത്രി എന്നെ തേടി വരുന്ന അയാളുമായുള്ള ബന്ധം ഒക്കെ എന്നെ കളഞ്ഞതാ,…പക്ഷെ നാട്ടാരുടെ മുന്നിൽ അയാളാ ഇപ്പോഴും എന്റെ മനസ്സിനും ശരീരത്തിനും ഉടമ….
അത് പിഴുതെറിയാൻ എനിക്ക് ധൈര്യം പോരാ ഇച്ഛായാ…”

വിതുമ്പാൻ തുടങ്ങിയ അവളെ വലിച്ചു മേലേക്കിട്ട് പുറം മുഴുവൻ തലോടി ഇടറാൻ തുടങ്ങിയ പെണ്ണിന്റെ ചുണ്ടു കവർന്നു വാരിപുണർന്നു അവൻ ആശ്വസിപ്പിച്ചു.

“എനിക്കറിയാടി പെണ്ണെ….നിന്റെ ഉള്ളിൽ പുകയുന്ന കനൽ….
……ആദ്യം എനിക്ക് നിന്നോട് തോന്നിയത് കാമം ആണെങ്കിൽ ഇന്ന് അത് എത്ര വലുതാണ് എന്ന് എനിക്കുപോലും അറിയാത്ത പ്രേമം ആണ്.
നീ എനിക്ക് വേണ്ടി ജനിച്ചവളാണ് എന്ന് മനസ്സിലായ അന്ന് മുതൽ തോന്നിയ പ്രേമം….”

അവളെ ഒന്നൂടെ ദേഹത്തേക്ക് കേറ്റിപ്പിടിച്ചു മുഖം മുഴുവൻ അമർത്തി ചുംബിച്ചു സണ്ണി.

“വാകയിലെ പിന്ഗാമിക്ക് ചേർന്ന തരം നോക്കി മകന് തറവാടും കാശും കണ്ട്

കൊണ്ടുവന്ന പെണ്ണിന്റെ കൊണാവധികാരം കൊണ്ട് മേലോട്ട് പോയ എന്റെ അപ്പന് അറിയില്ലായിരുന്നു സണ്ണിയുടെ വാരിയെല്ല് ഓടേതമ്പുരാൻ കൊണ്ടോയി വച്ചത് മലമൂട്ടിലെ ഈ പെണ്ണിലാണെന്നു,………
…….അറിയാൻ ഞാനും വൈകി, അല്ലായിരുന്നേൽ രാജാവിനെപോലെ ജീവിച്ച എന്റെ അപ്പന് പെടുമരണം കിട്ടുകേലാരുന്നു.”

“എന്നോട് എത്ര വട്ടം പറഞ്ഞതാ ഇച്ഛായാ ഇതെല്ലാം…ഇനിയും എന്തിനാ കഴിഞ്ഞതൊക്കെ ആലോചിക്കുന്നെ…”

മുഖമുയർത്തി അവന്റെ കവിളിൽ തലോടിക്കൊണ്ട് ശ്രീജ ചോദിച്ചു.

“ഹാ അറിയാടി പെണ്ണെ കഴിഞ്ഞതെല്ലാം കഥകളാണെന്നു….പക്ഷെ ഉള്ളിൽ ഇങ്ങനെ തികട്ടുമ്പോൾ പറഞ്ഞുതീർക്കാൻ എനിക്ക് നീ അല്ലെ ഉള്ളൂ…
തല ഉയർത്തി എന്തും നേരിടാൻ പാകത്തിന് നെഞ്ച് വിരിച്ചു നടക്കുന്ന സണ്ണിയുടെ ഉള്ളു കണ്ടത് നീ അല്ലെ ഉള്ളൂ…”

അവന്റെ ഉയരാൻ തുടങ്ങിയ മിടിപ്പ് കുറയ്ക്കാൻ എന്നോണം ഇടനെഞ്ചിൽ വീണ്ടും അവൾ തല ചായ്ച്ചു.

“വീട്ടിൽ എത്തുമ്പോഴാ എനിക്ക് പിടിവിട്ടു പോവുന്നെ…
എന്റെ വിധിയിൽ നീറി ജീവിക്കുന്ന അമ്മച്ചിയുടെ കണ്ണീരു കാണുമ്പോൾ പല വട്ടം തോന്നിയിട്ടുണ്ട് നിന്നേം കൊച്ചിനേം കൊണ്ടുപോയി മുന്നിൽ നിർത്തിയിട്ട് പറയണമെന്ന്,…എന്റെയാണെന്നു….
നിനക്ക് തന്ന വാക്ക് ഓർത്തിട്ട് മാത്രമാ ഇന്നും നീയും ഞാനും ഇങ്ങനെ….”

“കെട്ടിയൊരു കൊച്ചുള്ള എന്നെ മുൻപിൽ കൊണ്ടുപോയി നിർത്തിയേച്ചാലും മതി അമ്മച്ചി ഇച്ഛായന്റെ തലേൽ ആയിരിക്കും അടിക്കുന്നെ….”

“ഒന്ന് പോടീ പെണ്ണെ….എന്നെ അമ്മച്ചിക്ക് നന്നായിട്ട് അറിയാം എന്റെ ഉള്ള് കാണാനും അറിയാം.”

“ഇച്ഛായാ നേരം വൈകി എനിക്ക് ഇറങ്ങണം….”

അവന്റെ നെഞ്ചിൽ അമർന്നു കിടന്നു ശ്വാസം എടുത്തുകൊണ്ടവൾ പറഞ്ഞു.

“ഈ ഭാരം എന്നും എന്റെ മേലെ ഇങ്ങനെ ഒളിച്ചും പാത്തും അല്ലാതെ കിടത്താൻ എന്നാടി എനിക്ക് ഭാഗ്യമുണ്ടാവുന്നെ…”

മങ്ങിയ പുഞ്ചിരി അവനായി പൊഴിച്ച ശ്രീജ താഴെ ചിതറി കിടന്ന ബ്രായും ബ്ലൗസും എടുത്തു.

“ഇങ്ങു കൊണ്ടാടി….അഴിക്കാൻ അറിയാലെ തിരിച്ചു ഇടീക്കാനും എനിക്ക് അറിയാം….”

ചിരിച്ചുകൊണ്ട് അതവന്റെ കയ്യിലേക്ക് കൊടുത്ത ശ്രീജ പൂർണ നഗ്നയായി നിന്നു.

“മേലപ്പിടി വെള്ളമാണല്ലോ ഇതിന്റെ മേലേക്കൂടി ഇതെങ്ങനാ ഇടുന്നെ…?”

വിയർപ്പിൽ മുങ്ങി നിന്ന അവളുടെ ദേഹത്തേക്ക് നോക്കി സണ്ണി ചോദിച്ചു.

“ആഹ് പാവാട ഇങ്ങെടുത്തു താ ഇച്ഛായാ അതേല് തൂക്കാം…”

അത് കേക്കാത്ത മട്ടിൽ സണ്ണി അവന്റെ ഊരിയിട്ട ഷർട്ട് എടുത്തു ആഹ് വിഗ്രഹത്തിന്റെ വിയർപ്പ് ഒപ്പാൻ തുടങ്ങി.

“ശീ…എന്നതാ ഇച്ഛായാ…ആഹ് നല്ല ഷർട്ടിലാണോ വിയർപ്പ് പറ്റിക്കുന്നെ…”

അവന്റെ കയ്യിൽ നിന്നും ഷർട്ട് പിടിച്ചു വാങ്ങാൻ നോക്കിയ അവളെ വാരിപ്പുണർന്നവൻ ഒതുക്കി നിർത്തി.

“നീയോ എന്റെ ഒപ്പമില്ല നിന്റെ മണമെങ്കിലും ഇരുന്നോട്ടെടി കൊച്ചെ.”

അവളുടെ മുഖവും കഴുത്തും തുടങ്ങി ഓരോ അണുവിലും അവന്റെ ഷർട്ട് പരതിയിറങ്ങി.

“ചെന പിടിക്കുവൊടി പെണ്ണെ…”

കാലിനിടയിലെ വിടർന്ന പൂവിൽ അപ്പോഴും ബാക്കി നിന്നിരുന്ന ശുക്ളപ്പാട കണ്ട സണ്ണി ചോദിച്ചു.

“പിടിച്ചാലങ് പെറും…”

കള്ളക്കണ്ണിറുക്കി ശ്രീജ പറഞ്ഞപ്പോൾ സണ്ണി കണ്ണുരുട്ടി.

“എന്നാൽ പിറ്റേന്ന് മോളെന്റെ വീട്ടിൽ കിടക്കും മൊലക്കിടയിൽ എന്റെ താലിയും പിടിച്ചോണ്ട്…”

അവളുടെ ഉരുണ്ട് തള്ളിയ ചന്തിയിൽ പിഴിഞ്ഞുകൊണ്ട് സണ്ണി മുരണ്ടപ്പോൾ ശ്രീജ പെരുവിരലിൽ ഒന്നുയർന്നു പോയി.

അവന്റെ നെഞ്ചിൽ ചാഞ്ഞു നിന്ന അവളെ ആഹ് മയക്കത്തിൽ നിന്നുണർത്താതെ അവൻ ഓരോന്നായി ഉടുപ്പിച്ചു.
അവളുടെ ഓരോ ഭാഗവും തുണിയിൽ മൂടും മുൻപേ ഓരോ ചുംബനത്താൽ അവിടം അവൻ വിശുദ്ധീകരിച്ചു.
സാരി കൂടി ഉടുപ്പിച്ചു അവളുടെ നെറ്റിയിൽ കയ്യിൽ കരുതിയ കുംകുമം കൊണ്ട് പൊട്ടു തൊടീപ്പിച്ചു അവന്റെ ജോലി പൂർത്തിയാക്കി.

“ഒരിക്കൽ ഞാൻ ഇത് നിന്റെ രേഖയിൽ വരക്കും പെണ്ണെ….”

അവളുടെ കവിളിൽ ഉമ്മവച്ച സണ്ണി അവന്റെ ഷെഡ്ഢി എടുത്തു കയറ്റി, മുണ്ടു കുടഞ്ഞു ഉടുത്തു.

“ഇച്ഛായാ….എനിക്ക് കുറച്ചു പൈസ വേണം. സുജയുടെ കാര്യം ആകെ കഷ്ടത്തിൽ ആഹ് അവൾക്ക് കൊടുക്കാൻ….”

സാരി എടുത്തു ചുറ്റി സണ്ണിയുടെ നേരെ നിന്ന് അവൾ പാതി പറയാതെ നിർത്തി.

“നീ എന്റെ ആരാടി കഴുവേറിട മോളെ…..
….ഇങ്ങനെ എന്റെ മുന്നിൽ നിന്ന് ഇരക്കരുത് എന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്.
കെട്ടി കൂടെ പൊറുപ്പിക്കാൻ നിന്റെ മുടിഞ്ഞ ന്യായം ഉള്ളോണ്ട് മാത്രാ…ഇല്ലേൽ എന്റെ വീട്ടിൽ എന്നേ വാഴിച്ചേനെ നിന്നെ ഞാൻ….
കെട്ടിയില്ലേലും നീ തന്നെയാ എന്റെ ഭാര്യ…
അമ്മച്ചി കഴിഞ്ഞാൽ അല്ലേൽ അമ്മച്ചിയോളം എന്നിൽ അവകാശോം അധികാരോം നിനക്കെ ഞാൻ തന്നിട്ടൊള്ളൂ…
പിന്നേം നീ എന്റെ മുൻപിൽ നിന്ന് ആരുമല്ലാത്ത പോലെ നിന്ന് ഇരക്കണത്

കാണുമ്പോ ഉള്ളു പൊള്ളണ പോലെയാ….”

അലറി പറഞ്ഞു തീർക്കുമ്പോൾ സണ്ണിയുടെ കണ്ണുകൾ തുളുമ്പിയിരുന്നു.

മേശ വലിപ്പിന്റെ താക്കോൽ എവിടെയാന്ന് നിനക്കറിയേലെ,….എടുത്തിട്ട് എടുത്തു എന്ന് മാത്രം എന്നോട് പറഞ്ഞാൽ മതി…
എന്തിന് എത്ര എന്നൊന്നും എനിക്ക് അറിയേണ്ട.”

Leave a Reply

Your email address will not be published. Required fields are marked *