അവള്‍ ശ്രീലക്ഷ്മി – 2 Like

“പിണങ്ങല്ലേടി പെണ്ണേ..ഞാൻ വെറുതെ പറഞ്ഞതല്ലേ..സത്യത്തിൽ അതല്ല ഞാൻ പറയാമ്മന്നെ..”ഞാൻ പറഞ്ഞിട്ടും പെണ്ണ് നല്ല സീരിയസ് മൂഡിലാണ്

“ഒന്ന് കൂൾ അവ് പെണ്ണേ ഇത്ര സീരിയസ് ആവണോ..?ഞാനത് പറഞ്ഞു പതിയെ അവളുടെ നേർക്ക് തിരിഞ്ഞ് അവളുടെ വയറ്റിൽ ഒരു ഉമ്മകൊടുത്തപ്പോ പെണ്ണിന്റെ മുഖം സൂര്യനുദിക്കുമ്പോലെ തെളിഞ്ഞു..

“എന്താ നീ പറയാമ്മന്നെ..പറ കേൾക്കട്ടെ…” അവൾ ചോദിച്ചു

“അന്ന് നീയെന്തിനാ അവളുമായി അടിയിടാൻ പോയേയെന്ന് ചോദിച്ചപ്പോ നീയെന്താ പറഞ്ഞേ..അവൾടെ സ്വഭാവം ശെരിയല്ല പോലും..ഇപ്പഴല്ലേ കാര്യം പിടികിട്ടിയെ..അവളെന്നോട് ഒന്ന് അടുത്തപ്പോ നീ ഈ പരിപാടി കാണിച്ചു അപ്പൊ ഏതേലും പെമ്പിള്ളേര് എന്നെ വന്ന് പ്രൊപോസ് ചെയ്തരുന്നേൽ നീ ഇപ്പൊ ജയിലയിൽ കിടന്നേനെയാല്ലൊടി..”

“എങ്കിലേ ഞാൻ രണ്ട് കൊലക്കുറ്റത്തിനാവും ജയിലിൽ ..ഒന്നവളും മറ്റേത് നീയുമായിരിക്കും!!!”ഒന്നും ആലോചിക്കാതെയുള്ള മറുപടി കേട്ട ഞാൻ
സത്യത്തിൽ ഒന്ന് ഞെട്ടി ചിലപ്പോ പെണ്ണ് ചെയ്ത് കളയും

“ദാ ഇങ്ങോട്ട് നോക്കിക്കേ..മോൻ ഇത്രേം നാൾ വായിനോക്കി നടന്നതൊക്കെ അവിടെ തീർന്നു..ഇനി അവളുമാരുടെ പിറകെയെങ്ങാനം നടക്കുന്നത് ഞാൻ കണ്ടാൽ സത്യായിട്ടും 22FK നടത്തി വിടും പറഞ്ഞില്ലെന്ന് വേണ്ട കേട്ടല്ലോ..” ഒരു ബല്ലാത്തജാതി ഭീഷണി

“പൊന്ന്മോളെ അങ്ങനെ ഒന്നും പറഞ്ഞേക്കല്ലേ വായിനോട്ടം കൂടെപിറപ്പാ അതൊക്കെ ഒഴിവാക്കണം എന്നൊക്കെ പറഞ്ഞുകളയല്ലേ..”

“നീ വേറെ ആരെ വായിനോക്കിയാലും അവളുമാരേ ആരേം നോക്കണ്ട കേട്ടല്ലോ..”

“ഹാവൂ അപ്പൊ ക്ലാസിലുള്ളവളുമാരെ നോക്കാതിരുന്നാ മതീലെ…”ചെറിയ ഒരു ആശ്വാസത്തോടെ ഞാൻ പറഞ്ഞു

“നീ ആരേം നോക്കണ്ട..എല്ലാ പെണ്‍പിള്ളേര്‍ക്കും ഉള്ളതൊക്കെ തന്നെയാ എനിക്കൂള്ളത്…………..നിനക്ക് പെണ്‍പിള്ളേരെ നോക്കാൻ തോന്നിയ എന്നോട് പറ നനക്കു ഞാനുണ്ടല്ലോ എന്നെ നോക്കുവേ അതുമല്ലെ എന്തേലും ചെയ്യാന്‍ തോന്നിയ അതുമീ എന്നെ ചെയ്തോ പൂര്‍ണ്ണ അനുവാദം നിനക്ക് ഞാന്‍ തരുണു ….പക്ഷെ നീ അവളുമാരുമായിട്ടധികം അടുക്കണ്ട!!!..എതെലുമൊരുത്തി നിന്‍റെ മനസ്സില്‍ കയറികൂടിയാ ഞാന്‍ ജീവിച്ചിരിക്കില്ലഭീ !!!”ഇതും പറഞ്ഞവൾ എന്‍റെ മുഖത്തൂന്ന് നോട്ടം മാറ്റി ജനാലായിലേക്ക് നോക്കിയിരുന്നു കൂടെയൊരു വല്ലാത്ത ഒരു മൗനവും …

അത് കണ്ടപ്പോ പറയേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി..ഞാൻ അവളുടെ മടിയിൽ നിന്നുമെണീറ്റ് ഒരുകൈ കട്ടിലിലൂന്നി നേരെയിരുന്ന് ഒരുകൈ കൊണ്ട് അവളുടെ താടിയിൽ പിടിച്ച് എന്റെ നേരെ വെച്ചപ്പോ ഞാൻ കണ്ടു അവളുടെ കൺകോണിലൊരു ചെറിയ നനവ്, സത്യത്തിലത് കണ്ടപ്പോളെനിക്ക് നല്ല ദേഷ്യമാണുണ്ടായത്..

“ദേ ശ്രീ എനിക്ക് നല്ല ദേഷ്യം വരുണുണ്ട് കേട്ടോ….അല്ലേലും ഇവിടിപ്പോ കണ്ണ് നിറയാൻ ഞാൻ ഒന്നും പറഞ്ഞില്ലലോ…എനിക്കെന്‍റെ പഴയ ശ്രീ വേണം ..ആ ശ്രീ ഇങ്ങനെ അല്ല വെറുതെയിരുന്നിങ്ങനെ കണ്ണീരുപൊഴിക്കില്ല !!!..”അല്പം ദേഷ്യത്തോടെ പറഞ്ഞ് തുടങ്ങിയെങ്കിലും ഒരു വിരലുകൊണ്ട് അവളുടെ കണ്ണിലെയാ തുള്ളിയെ തുടച്ചു മാറ്റിക്കൊണ്ടാണ് ഞാന്‍ പറഞ്ഞു നിര്‍ത്തിയത് …

“അഭീ..എനിക്കറീലടാ ഇക്കാര്യത്തിൽ ഞാൻ വല്ലാതെ വീക്ക് ആണ്…നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ ഉള്ളിലൊരു ഭയമാടാ…..”എന്‍റെ കവിളുകൾക്ക് ഇരുവശത്തും പിടിച്ചുകൊണ്ടവളത് പറഞ്ഞത്..

ഞാൻ ഒന്നൂടെ നേരെ മുട്ടുകളിലൂന്നി ബെഡിലിരുന്നപ്പോ പതിയെ അവളെന്നെ
ഇറുകെ കെട്ടിപുണര്‍ന്ന് തോളിലേക്ക് മുഖം ചേർത്തപ്പോളവൾ അവളുടെ ശരീരം എന്നിലേക്ക് പൂർണമായി ചേർത്തിരുന്നു..ആ മുഖത്ത് വിഷമം ഇരട്ടിച്ചത് ഞാൻ കണ്ടു..

അവൾ വീണ്ടും നേർത്ത സ്വരത്തിൽ പറഞ്ഞു തുടങ്ങി

“…….നിന്നെ നഷ്ടപ്പെടുമെന്നൊരു ഭയം..ആരോ എന്‍റെയുള്ളിൽനിന്നങ്ങനെ വിളിച്ചു പറയുമ്പോലെയൊക്കെ തൊന്നുണു…എനിക്ക് പറ്റില്ലഭീ നീയല്ലാതെ എന്നെ വിട്ട് പോവല്ലേടാ…”ഇടറുന്ന സ്വരത്തിലവൾ പറഞ്ഞിട്ട് എന്നെ ഒന്നൂടെ മുറുകെ കെട്ടിപിടിച്ചു

എന്തോ അവളെ നന്നായി തന്നെ ആ തോന്നലുകൾ വേദനിപ്പിച്ചിരുന്നു എന്ന് മനസ്സിലായി.. എന്‍റെയും ഉള്ളൊന്നു പിടഞ്ഞു… ഞാന്‍ പോലുമറിയാതെയെന്‍റെ കണ്ണീര്‍ പൊടിഞ്ഞിരുന്നു …ആര്‍ക്കും വിട്ടുകൊടുക്കില്ല ഞാനിവളെ…

Leave a Reply

Your email address will not be published. Required fields are marked *