അവൾ അയന – 2അടിപൊളി  

ഒരു ദിവസം അയനയും അശ്വിനും ഹോസ്പിറ്റൽ ക്യാന്റീനിൽ നിന്നും ചായകുടിച്ചു മടങ്ങുന്നേരം അന്ന് കോളേജിൽ വച്ച് സിദ്ധു അവളെ തല്ലിയതും ജോബി തിരിച്ചടിച്ചതും അശ്വിനോട് അവൾ പറഞ്ഞു ………. ഇനി അവരായിരിക്കുമോ ഇതിനു പിന്നിലെന്ന് അയനക്ക് സംശയമുള്ളതായി അവൾ അശ്വിനോട് പറഞ്ഞു ……….

ഹോസ്പിറ്റൽ ബെഡി നരുകിൽ അശ്വിൻ ജോബിയെ സൂക്ഷിച്ച് നോക്കുന്നതും കഴുത്ത് ചെരിച്ച് അവിടെത്തെ മുറിവ് പരിശോധിച്ചശേഷം അശ്വിൻ അയനയോടെന്തോ പറഞ്ഞു ……….. അയനയും അതിന് മറുപടിയെന്തോ പറഞ്ഞു ……. അയനയും അവന്റെ കഴുത്ത് പരിശോധിച്ചു ……… രണ്ടുപേരും പുറത്തിറങ്ങിയപ്പോൾ ജോസഫ് അവന്റെ കഴുത്ത് ഒന്ന് നോക്കി ……. പ്രേതേകിച്ച് അവിടെയൊന്നും ഉണ്ടായിരുന്നില്ല ……… അശ്വിൻ ബൈക്കുമായി പുറത്തേക്ക് പോയി ……… ജോസഫ് അയനയെ വിളിച്ചു …….. എന്തിനാണ് ജോബിയുടെ കഴുത്ത് പരിശോധിച്ചതെന്ന് ചോദിച്ചു …………
അയന …….. അശ്വിൻ ജോബിയുടെ തോളിൽ താങ്ങിയെടുത്തപ്പോൾ വലത്തെ കൈ ജോബിക്ക് വേദനിച്ചു …… അത് എന്തുകൊണ്ടാണെന്ന് നോക്കിയതാണ് ……..

ജെസെഫ് …..അവനു ശരീരത്തിൽ ഒടിയൻ ഒരു സ്ഥലവും ബാക്കിയില്ല ……… ശരിയായി വരാൻ കുറച്ചുനാൾ എടുക്കുമെന്ന് ഡോക്ടർ പറഞ്ഞു …….. നീ ഞങ്ങളുടെ കൂടെകാണുമെന്നറിയാം ഒരു ആവശ്യം വന്നാൽ അശ്വിൻ എത്തുമല്ലോ അല്ലെ ?????

അയന ……. വരും ……..

ജോസഫ് ……. അവനു യെന്തൊന്നുവച്ചാൽ കൊടുക്കാം രാത്രി ഇവിടെ വന്ന് കിടക്കാൻ പറ്റുമോന്ന് ചോദിക്ക് …….

അതും പറഞ്ഞു ജോസഫ് അകത്തേക്ക് പോയി ……….

പിറ്റേന്ന് രാവിലെ അശ്വിൻ രാജേന്ദ്രൻ മുതലാളിയുടെ വീട്ടിലെത്തി …….. മുതലാളി വരാന്തയിലിരുന്ന് പത്രം വായിക്കുകയാണ് ……..

അശ്വിൻ താന്നു തൊഴുത് വണങ്ങി ………. മുതലാളിയവനെ നോക്കി …

അശ്വിൻ ……… മുതലാളി പണിയൊന്നും ഇല്ല ……….. ഇവിടെയെന്തെങ്കിലും ………..

മുതലാളി …….. കൂപ്പിൽ പോടാ ……… അവിടെ പണിയുണ്ടല്ലോ ……..

അശ്വിൻ ……….. ഇല്ല മുതലാളി എന്റെ ഷോൾഡറിൽ നല്ല നീരുണ്ട് ……… തടിപിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല …… ഇവിടെ കിളക്കാനോ വല്ലതും ഉണ്ടെങ്കിൽ ………..

മുതലാളി ………. നീ പോയിട്ട് നാളെ ഒരു 6 മണിക്ക് വാ …….. ഞാൻ നിന്നെ എസ്റ്റേറ്റിലെ വീടൊന്ന് കൊണ്ട് കാണിക്കാം അവിടെയൊന്ന് വൃത്തിയാക്കണം ……….കുറേനാളായി ……അവിടോമൊക്കെ വൃത്തിയാക്കിയിട്ട് ….. അശ്വിൻ ……. മൊതലാളി കുറച്ചു ദിവസമായി പണിയില്ല വണ്ടി വല്ലതും കഴുകാനുണ്ടെകിൽ …..കഴുകാം എന്തെങ്കിലും തന്നാൽ മതി

മൊതലാളി ……… എന്നാ നീ ഒരു കാര്യം ചെയ്യ് …….. സിദ്ധുവിന്റെയും രാജയുടെയും വണ്ടി ഒന്ന് കഴുകിയിട് …….. ഇന്ന ഈ കാശ് പിടിക്ക് വല്ലതും പോയി കഴിച്ചിട്ട് വന്ന് ചെയ്‌താൽ മതി

അശ്വിൻ തിരിച്ചു നടന്നതും ……….. ഡാ സിദ്ധുവിന്റെ ഒരു ബൈക്ക് കൂടി ഷെഡിൽ ഇരിപ്പുണ്ട് അതുകൂടി കഴുകിയെക്ക്

അശ്വിൻ ……… ശരി മുതലാളി ……….

അശ്വിൻ വണ്ടികഴുകികൊണ്ടിരുന്നപ്പോൾ അവിടെ രാജാ എത്തി ………… അശ്വിനെ കണ്ടയുടനെ രാജാ ചോദിച്ചു ….. ഡാ ചെക്കാ നീ എവിടെയാടാ ………. ഒരിടുത്തും ഒരു പണിയും കിട്ടിയില്ലെങ്കിലേ നീ ഇവിടെ വരൂ ……….എന്താടാ പണിയൊന്നും ഇല്ലേ …….. നീ ഈ ഇടക്ക് നല്ല സുന്ദരകുട്ടപ്പൻ ആയിട്ടുണ്ടല്ലോടാ …….. പണിക്കൊന്നും പോകുന്നില്ലേ …….
അശ്വിൻ ……. ഇല്ല സാർ നമ്മുടെ ASP ജോസെപ്പ് സാറിന്റെ മോന് ഒരു ആക്സിഡന്റ് ആയി കുറച്ചുദിവസം ഹോസ്പിറ്റലിൽ കൂട്ടിരിപ്പായിരുന്നു ………… അത് കഴിഞ്ഞു വന്നപ്പോൾ പിന്നെ ഞാൻ ചെയ്തുകൊണ്ടിരുന്ന പണികൾ വേറെ ആൾക്കാർ കൊണ്ടുപോയി ………… ഇപ്പൊ ദേ ഇങ്ങനെ …….. കൂപ്പിൽ പോകാമെന്ന് വച്ചാൽ ഷോൾഡർ വയ്യ ……

രാജാ …….. ഡാ ആ ചെക്കനിപ്പോൾ യെങ്ങനെയുണ്ട് …………

അശ്വിൻ ……… കുഴപ്പമില്ല സാറേ …………….സാറൊക്കെ വലിയ വിഷമത്തിലാ …….. വൈകുന്നേരം അവിടെ ഡ്രൈവർ റൂമിൽ കിടക്കണമെന്ന് ജോസഫ് സാർ വിളിച്ചു പറഞ്ഞു ……… രാത്രി അങ്ങോട്ടിനി പോകണം ……….

രാജാ …… ഡാ അതിനടുത്ത് ഒരു പെണ്ണുണ്ടല്ലോ ….. ആ വർക്ഷോപ്പ് കാരൻ എടുത്തു വളർത്തിയ പെണ്ണ് …….

അശ്വിൻ ……… ആ അറിയാം സാറെ അയന …….. നല്ല കൂട്ട അതുമായിട്ട് ……. നല്ല കുട്ടിയാ

രാജാ ……. എന്നാ നീ അവളെയങ് പ്രേമിക്കേടാ ……..

അശ്വിൻ ………. അയ്യോ …….. ജോസഫ് സാർ ഇടി തരും ……… അയാൾ മോളെ പോലെ നോക്കുന്ന കുട്ടിയ …… ഒന്നാമത്തെ സാറിന് പെണ്മക്കളായി ആരുമില്ല ……..അങ്ങ് ചെന്നമതി ……. പ്രേമമെന്നൊക്കെ പറഞ്ഞു ……

രാജാ …….. നീ നോക്കെടാ …… യെന്തെങ്കിലുംപ്രേശ്നമുണ്ടായാൽ ഞാൻ നോക്കിക്കൊള്ളാം ……… അവൾക്ക് നല്ല ആരെയും ഈ നാട്ടിൽ നിന്ന് കിട്ടാൻ ഞാൻ ജീവനോടിരിക്കുന്ന കാലം സമ്മതിക്കില്ല …….. നീ ഒന്ന് ട്രൈ ചെയ്ത നോക്ക് ഞാനല്ലേ പറയുന്നത് ……… നിന്റെ വീടിൻറെ ബാക്കി പണിയെല്ലാം ഞാൻ തീർത്തുതരും ……….

അശ്വിൻ …….. എന്നെ അത് മൈൻഡ് പോലും ചെയ്യില്ല …… സാർ പോ വെറുതെ മോഹിപ്പിക്കാതെ ……. പത്തംക്ലസ് തോറ്റയെനിക്ക് ആർക്കിടെക്ട ഭാര്യ ………. ഒന്ന് പോ സാറെ ……….

രാജ …….. ഡാ നീയൊന്ന് ട്രൈ ചെയ്യ് ………. കിട്ടിയാൽ കിട്ടി ……. ഇല്ലെങ്കിൽ പോ മയിരെന്ന് പറയണം ……….

അശ്വിൻ ……….. സാറിന്റെ മോൻ ഇല്ലേ ……സിദ്ദുസാർ ………..
രാജാ ………… അവനിവിടെ ഇല്ല ……… അവൻ പുറത്തെവിടെയോ പോയി ……….

അശ്വിൻ ബക്കറ്റും വെള്ളവുമായി വന്ന് ……… ആദ്യം രാജയുടെ കാർ കഴുകാൻ തുടങ്ങി …………. രാജയുടെ കാറിൽ ബൈക്കിൽ ഇടിച്ചതിന്റെ പാടൊന്നും ഉണ്ടായിരുന്നില്ല ……. അശ്വിൻ സൂഷ്മമായി കാർ എല്ലായിടവും പരിശോധിച്ച് ഉറപ്പുവരുത്തി ………. രണ്ടാമത് സിദ്ധുവിന്റെ കാർ ………. അതിലും ബൈക്ക് ഇടിച്ച് തെറിപ്പിച്ചതിന്റെ പാടൊന്നും കണ്ടില്ല …….. അവസാനം പൊടികളയാനായി അവൻ ഡിക്കി തുറന്നു ……… അതിൽ ഒരു സ്റ്റീൽ പൈപ്പ് ഇരിക്കുന്നതുകൊണ്ടു ……… സൂഷ്മമായി പരിശോധിച്ചിട്ട് അതവൻ അതിൽ തന്നെ തിരികെവച്ചു ………. പണിയെല്ലാം കഴിഞ്ഞു കാശും വാങ്ങിയവൻ ബൈക്കുമെടുത്ത് പോയി …… വഴിയിൽ സിദ്ധുവിനെ കണ്ടു ….. സിദ്ധുസാറെ ……. കാറും ബൈക്കുമൊക്കെ കഴുകി വൃത്തിയാക്കി വച്ചിട്ടുണ്ട് ……സിദ്ധു പോക്കറ്റിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ടെടുത്ത് അശ്വിനുനേരെ നീട്ടി ………… ഇതാ ഇത് ഇരിക്കട്ടെ ……….

അശ്വിൻ …….. വേണ്ട സാറെ മുതലാളി ആയിരം തന്നു ഒരു ചെറിയ പണിക്ക് ഇത്രേമ്മ് കാശൊക്ക വാങ്ങിയാൽ ദഹിക്കില്ല സാറെ

സിദ്ധു ……… നാളെ യെന്ത പണി ……..

അശ്വിൻ ……… മുതലാളി പറഞ്ഞു നാളെ എസ്റ്റേറ്റിലെ വീട് വൃത്തിയാക്കാൻ പോകാൻ ………..

സിദ്ധു ………. കുറച്ചുസമയം ആലോചിച്ചിട്ട് ……… എസ്റ്റേറ്റിലെ വീട് ഞാൻ പറഞ്ഞിട്ട് വൃത്തിയാക്കിയാൽ മതി …… എന്റെ കുറച്ചു ഡ്രയിങ്‌സും ബുക്സുമൊക്കെ അവിടുണ്ട് അപ്പാപ്പനോട് ഞാൻ പറയാം ……….

Leave a Reply

Your email address will not be published. Required fields are marked *