അവൾ അയന – 2അടിപൊളി  

അശ്വിൻ ……. അയ്യോ അപ്പൊ നാളെ പണി യില്ലേ …………

സിദ്ധു ഒരു അഞ്ഞൂറ് രൂപകൂടിയെടുത്ത് അശ്വിനുകൊടുത്തിട്ട് പറഞ്ഞു നാളെ പണിയില്ല ……… മറ്റന്നാൾ ഓഫീസിലേക്ക് വാ അവിടെയൊക്കെ ഒന്ന് വൃത്തിയാക്കണം ………

അശ്വിൻ …….. ശരി സാറേ …….. അപ്പൊ മറ്റന്നാൾ കാണാം ……….

കുറച്ചു ദിവസം കഴിഞ്ഞു സിദ്ധുവിനെ ആരോ ആറൻജോം പൊറോൻജോം വെട്ടി പണികൊടുത്തു …….. ആശുപത്രിലാക്കി ……..

പക്ഷെ കൊന്നില്ല ………. ഇതിലും ഭേദം കൊല്ലമായിരുന്നു ……….

വിവരമറിഞ്ഞു രാമലിംഗവും ഹോസ്പിറ്റലിൽ എത്തി …….. സിദ്ധുവിന്റെ ഓപ്പറേഷൻ കഴിഞ്ഞു ……. ഡോക്ടർ പുറത്തുവന്നു പറഞ്ഞു …….. പണിതവൻ നല്ല പണിയറിയാവുന്നവനാണ് …….. ഇവാൻ ചവരുതെന്ന് വെട്ടിയവനും നിർബന്ധം ഉണ്ടായിരുന്നു …….. അതുകൊണ്ടാണ് കഴുത്തിലും ഞരമ്പ് ഉള്ള ഭാഗത്തൊന്നും വെട്ടാത്തത് ………. കുറച്ചു ബ്ലഡ് പോയിട്ടുണ്ട് രണ്ടു കാലിലും കയ്യിലും ഒടിവുണ്ട് …….. അത് മാത്രമേയുള്ളു വേറെ പ്രേശ്നങ്ങളൊന്നും ഇല്ല ……….. കുറച്ച് കഴിഞ്ഞാൽ മയക്കം മാറും ……… പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞാലേ നിങ്ങൾക്ക് കാണാൻ പറ്റു ……….. ജോസഫ് സാറും കൂടെയുണ്ട്
സിദ്ദുവിന് ബോധം വീണു ……….. സിദ്ധു പോലീസ്കാരോട് നടന്ന സംഭവമെല്ലാം വിവരിച്ചു പോലീസിന് വെട്ടിയവനെ കുറിച്ചുള്ള ഏകദേശരൂപം കിട്ടി ……… അധികം ഹൈറ്റ്‌ ഒന്നുമില്ല അധികം വണ്ണവുമില്ല .,,,, ഒറ്റക്കയിരുന്നു ……… രണ്ടുകൈകൊണ്ടും മാറി മാറിയാണ് വെട്ടിയത് …….. അതായത് ഇടതും വലതും കൈ ഒരു പോലെ ഉപയോഗിക്കുന്നവൻ ………… നല്ല മെയ്‌വഴക്കം അവനുണ്ടായിരുന്നു ………… അവന്റെ കാൽ നന്നയി അകത്തിവയ്ക്കാൻ പറ്റും ……… കാരണം അവൻ കാൽ അകത്തി തറയിൽ ഇരുന്നാണ് സിദ്ധുവിന്റെ വയറ്റിൽ അവസാനം ആ വാൾ കുത്തിയിറക്കിയത് ……… പോകാൻ നേരം തിരിച്ചുവന്ന് സിദ്ധുവിന്റെ രണ്ടുതുടയിലും വാൾ കുത്തിയിറക്കിയിരുന്നു …………… എന്തായാലും നന്നായി തന്നെ അണ്ണന് കിട്ടി ………….

രാജേന്ദ്രൻ മുതലാളി ജോസഫിനെ വിളിച്ചുവരുത്തി ………. കൂടെ രാജയും ഉണ്ടായിരുന്നു ………. കേസ് അന്വേഷണം ആരംഭിച്ചോന്നു തിരക്കി ……… സംഭവസ്ഥലത്തുനിന്നും തെളിവെടുപ്പ് നടക്കുകയാണെന്നറിയിച്ചു ………

മൊതലാളി …….. മകനെങ്ങനെയുണ്ട് …………എങ്ങനാ ആക്സിഡന്റ് പറ്റിയേ ??????

ജോസഫ് …….. ചെറുമകളുടെ പിറന്നാളായിരുന്നു …….. അവൻ കുറച്ച് കഴിച്ചിട്ടുണ്ടായിരുന്നു …….. കൂട്ടുകാരനെ കൊണ്ട് വിട്ട് വരുന്നവഴി ഒരു സർവ്വേ കല്ലിൽ കൊണ്ടുപോയിടിച്ചു ………… ഇപ്പോഴത്തെ പിള്ളേരുടെ ബൈക്കോടിക്കൽ അറിയാമല്ലോ …….. ഒരു ലക്കും ലഗാനുമില്ലാതെയാ ………

രാജാ …….. എന്നോട് ആ അശ്വിൻ പറഞ്ഞു ……. ഫ്രീ ആകുമ്പോൾ ഒരു ദിവസം അങ്ങോട്ടിറങ്ങാം …….. ഞാനും അവനും തമ്മിൽ ആ പെണ്ണിന്റെ പേരിൽ കോളേജിൽ വച്ച് ചെറിയൊരു പ്രേശ്നമൊക്കെ ഉണ്ടായി …….. അതൊക്കെ ഒന്ന് പറഞ്ഞു തീർക്കണം ……… വെറുതെ ശത്രുത കൊണ്ട് നടക്കണ്ടല്ലോ ……… സാറും ഞങ്ങളുടെ കുഞ്ഞിനുവേണ്ടി കുറെ കഷ്ടപെടുന്നുണ്ടെന്നറിയാം ……….. ഇപ്പോയാകുമ്പോൾ അവനോട് ചമ്മലില്ലാതെ സംസാരിക്കാം ……..

ജോസഫ് …… ഞാൻ ഇറങ്ങുന്നു ……….. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം

മൊതലാളി രാജയോടായി പറഞ്ഞു …….. ഡാ ജോസെഫിന്റെ മൂത്ത മകൻ ഒരു ഹാർട്ട് പെഷന്റ് ആണ് ……. രണ്ടാമത്തവന്റെ കാര്യം ഇങ്ങനെയുമായി ………

രാജാ ………. രണ്ടാമത്തവൻ ആള് പോളിയ …….. നല്ല ചങ്കുറ്റം ഉള്ള ചെക്കന……… മൂത്തവൻ വെറും കിഴങ്ങനാ ….. അവനാണ് ആ വർക്ഷോപ്പ് കാരന്റെ ഭാര്യയെ അടിച്ചോണ്ടു വന്നത് …….. പക്ഷെ അവനെ കാണാൻ നല്ല ഭംഗിയുള്ള ചെക്കനാ ……….. രണ്ടാമത്തവനെ എനിക്ക് അവനെയങ് ഇഷ്ടപ്പെട്ടു ………. പിള്ളേരായാൽ ഇങ്ങനെ വേണം
രണ്ടുദിവസമായിട്ടും സിദ്ധുവിനെ പണിഞ്ഞവനെ പോലീസിന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ……… ഇവർക്കാണെങ്കിൽ ഇവിടെ വലിയ ശത്രുക്കളൊന്നും ഇല്ലതാനും ……. സംശയിക്കാൻ

രാജക്ക് ജോബിയുടെ കൂട്ടുകാരെ സംശയമുണ്ടായിരുന്നു ……… അത് രാജാ സിദ്ധുവിനോട് പറഞ്ഞു …………

സിദ്ധു ……… ഇത്രയും മെയ്‌വഴക്കമുള്ള ആരും നമ്മുടെ കൂട്ടത്തിലില്ല ……….. ഈ നാട്ടിലും ഉണ്ടെന്ന് തോന്നുന്നില്ല …… എനിക്കറിയില്ലേ ഇവിടുള്ളവരെയെല്ലാം …….. സിദ്ധു കിടന്നുറങ്ങി …………

രാജയുടെ മനസ്സിൽ അത് അയനയുടെ ശാപം ആണെന്ന് തീരുമാനിച്ചു ………. ഒന്നുകിൽ ഇത് ചെയ്തത് ആള് മാറിയാണ് ……….. അല്ലെങ്കിൽ ഞാൻ അന്ന് അയനയുടെ ഓഫീസിൽ പോയി അലമ്പ് കാണിച്ചത് സഹിക്കാൻ പറ്റാത്തവൻ ……… ഇങ്ങനെ പോയി രാജയുടെ ചിന്ത …….. ജോബിയുടെ നില ചെറുതായൊന്ന് മെച്ചപ്പെട്ടുവരുന്നു …… ആരെങ്കിലും ഒരു സപ്പോർട്ട് കൊടുത്താൽ ചെറിയ ദൂരമൊക്കെ നടക്കാൻ പറ്റും …….. എന്നും അശ്വിൻ അവനെ കുറച്ചുദൂരം നടത്തിക്കും ………. ഇപ്പൊ പണി കഴിഞ്ഞു വന്നാൽ ജോസഫ് സാറിന്റെ വീട്ടിലാണ് അന്തിയുറക്കം ……….. അത് ഗീതാമ്മക്കും അമീലിക്കും നല്ലൊരു ആശ്വാസമായി ………. അങ്ങനെയിരിക്കെ അശ്വിൻ ജോബിയെയും കൊണ്ട് നടക്കുമ്പോൾ അയന ചോദിച്ചു ……. ആരായിരിക്കും സിദ്ധുവിനോട് ഇങ്ങനെ ചെയ്തത് …………

ജോബി ………. അവനിപ്പോൾ എന്നെയാവും സംശയം ????

അശ്വിൻ ……. എങ്ങനെ …….. ചേട്ടന് എണീറ്റ് നടക്കാൻ പറ്റില്ലാന്ന് സിദ്ധുസറിന് അറിയാമല്ലോ ……… അതുമല്ല ജോസഫ് സാറ് പറഞ്ഞത് വച്ച് നോക്കുമ്പോൾ നല്ല മെയ്‌വഴക്കമുള്ളവനാണ് ചെയ്തതെന്നല്ലേ അതിന് ചേട്ടനെവിടെന്നാ മെയ്‌വഴക്കം …….. ചേട്ടന് സിക്സ് പാക്കില്ലല്ലോ ഒരു ഫാമിലി പാക്കല്ലേ …….. ഒരു കുഞ്ഞി കുടവണ്ടി …

അയന …….. ആരായാലും നല്ലരീതിയിൽ കൊടുത്തു ………. ജോബി ചേട്ടാ ചേട്ടന്റെ വണ്ടി സർവ്വേ കല്ലിൽ ഇടിച്ചാണോ വീണത് ……… സത്യം പറയണം ………… അതോ സിദ്ധു പണിതന്നതോ ………..സത്യം പറ …….. ചേട്ടൻ അന്ന് രണ്ടണ്ണമല്ലേ അടിച്ചത് ……… ഞാൻ കണ്ടല്ലോ ……… സ്ഥിരം പോകുന്ന വഴിയിൽ അവിടെ സർവ്വേക്കല്ല് ഉണ്ടെന്ന് ചേട്ടനറിയില്ലേ ………..
ജോബി …….. നീ പോടീ ……. ഞാൻ പറഞ്ഞില്ലേ എന്തോ വിചാരിച്ച് വെട്ടിതിരിച്ചതാ …… ബാലൻസ് പോയി …..

അയന ……… എനിക്കറിയാം ചേട്ടൻ സത്യം പറയില്ല …… ഞാൻ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു …… ചേട്ടനെ ഈ ഗതിയിൽ ആക്കിയത് സിദ്ധുച്ചേട്ടൻ തന്നെ ആയിരിക്കുമെന്ന് ………. ഇല്ലെങ്കിൽ എനിക്ക് ചേട്ടനെ അറിയില്ലേ ചേട്ടൻ കുറ കഥ പറഞ്ഞേനെ ……… ജോസഫ് സാറിനും സംശയമുണ്ട് ……. സാറും വിശ്വസിക്കുന്നത് ചേട്ടനുകിട്ടിയ പണി സിദ്ധു തന്നതാണെന്ന ……… സിദ്ധുവിനെ പണിഞ്ഞവനെ സാറിനറിയാം ……… സാർ അത് ആരോടും പറയാത്തതാ ………. പിറ്റേന്ന് രാത്രി തന്നെ സാർ ആളെ കണ്ടുപിടിച്ചു

ജോബി …….. അത് നിനക്കെങ്ങനെ അറിയാം …………

അയന …….. അതൊക്കെ അറിയാം …….

Leave a Reply

Your email address will not be published. Required fields are marked *