സിയാ …… അവനെ അപ്പൊ അവർ ദെത്തെടുത്തോ ……….
അയന ……….. മും
സിയാ ….. അതെല്ലാം വിട്ടേക്ക് …… ഇനി പ്രേശ്നങ്ങൾക്കൊന്നും പോകണ്ട ………അവര് വലിയ ആൾക്കാരാ …….. ജോബി അപ്പോൾ തന്നെ തിരിച്ചുകൊടുത്തല്ലോ ……. അതുമതി ………
പിന്നെ അതിനെപ്പറ്റി ഒരു സംസാരവും ഉണ്ടായില്ല …….
ദിവസങ്ങൾ കടന്നുപോയി ……… ഒരു ദിവസം ……അശ്വിൻ വീണ്ടും പണിക്കായി വീട്ടിലെത്തി ……. അവൻ അകത്തേക്ക് നോക്കുന്നത് അമീലി കണ്ടു ……എ സമയം അവിടെ സിയാ ഉണ്ടായിരുന്നില്ല ……….
അപ്പുറത്തുനിന്നും അമീലി വിളിച്ചു ചോദിച്ചു ……ഹാലോ യെന്ത അവടെ ഒരു ഉളിഞ്ഞുനോട്ടം പണിക്ക് വന്നാൽ പണിചെയ്തിട്ടു പോടാ ചെക്കാ ……….
അശ്വിൻ ………. അയ്യോ ചേച്ചി എനിക്കിത്തിരി വെള്ളം വേണം അതാ ……..
അമീലി വെള്ളവുമായി അവന്റെ അടുത്തേക്ക് വന്നു ……… അയന ഇവിടെ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരിക്കുന്നു …….. എന്താടാ നിനക്കൊരു കള്ളാ ലക്ഷണം ഉണ്ടല്ലോ ……പറ ……കേൾക്കട്ടെ …….. നീ അയനയെ ട്യൂൺ ചെയ്യുകയാണോ ……… കുറെ പ്രാവശ്യം ഞാൻ ശ്രെധിച്ചു …….അവൾക്ക് പേപ്പർ വാങ്ങികൊടുത്തിട്ട് ക്യാഷ് വേണ്ടെന്നു പറയുന്നു ……….. എന്താടാ ഉദ്ദേശം ……….
അശ്വിൻ ……. എനിക്ക് ഇഷ്ടമാണ് ചേച്ചി ………. പക്ഷെ അവൾക്കിഷ്ടപ്പെടണ്ടേ
അമീലി ………. നീ അവളോട് പറഞ്ഞോ ……..
അശ്വിൻ ……. ആഹ്ഹ …… മറുപടിയൊന്നും പറഞ്ഞില്ല ………..
അമീലി ……….അവളിപ്പോൾ ആരാണെന്ന് നിനക്കറിയാമോ …….ആർക്കിടെക്ട ……. അവള് നിന്നെ പ്രേമിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ …….വീട്ടുകാർ സമ്മതിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ ????? പിന്നെ എന്തുദ്ദേശിച്ചാ ….. അതിനുള്ള എന്തെങ്കിലും യോഗ്യത നിനക്കുണ്ടോ എന്ന് നീ ആദ്യം ചിന്തിക്ക്
അശ്വിൻ …….. ഓഹ് ഞാൻ അങ്ങനെയൊന്നും ചിന്തിച്ചില്ല ………ക്ഷമിക്കണം ചേച്ചി ……… ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല …….എനിക്കൊരു ഇഷ്ടം തോന്നി ഞാനത് അവളോട് പറഞ്ഞു …….. ചിലപ്പോൾ അതുകൊണ്ടാവും മറുപടി കിട്ടാത്തത് …….. ഇങ്ങനെ ഒരു പ്രെശ്നം ഞാൻ ചിന്തിച്ചില്ല ……… സൂചിപ്പിച്ചതിന് നന്ദി ……… കൂലിപ്പണിക്കാരന് ……… ആർക്കിടെക്ട് പഠിപ്പുള്ള കൊച്ച് ചേരില്ല ……….
അമീലി ……. മനസ്സിൽ എപ്പോയും ആ ഓർമ്മ ഉണ്ടായിരിക്കുന്നത് നല്ലതാടാ ആ പോയി പണിചെയ്തോ ……… ഇനി അവളുടെ പുറകെയൊന്നും കറങ്ങി നടക്കാൻ നോക്കണ്ട ……. എന്നാ അച്ഛനോട് പറഞ്ഞു നല്ല ഇടി വാങ്ങി തരും ………..
അശ്വിൻ തൂമ്പയുമെടുത്ത് പണി ചെയ്യാൻ തുടങ്ങി ……..
അമീലി തിരിഞ്ഞു നിന്ന് അശ്വിനോട് പറഞ്ഞു ………. ഡാ ചെക്കാ ഞാൻ പറഞ്ഞന്നേ ഉള്ളു …..അവളുടെ ഇഷ്ടമൊന്നും എനിക്കറിയില്ല കേട്ടോ ……… ഞാൻ ഇങ്ങനെയൊന്നും പറഞ്ഞെന്ന് അവളോട് പറയേണ്ട …..
കുറച്ചു സമയം കഴിഞ്ഞു അയന അവിടെയെത്തി അശ്വിൻ അവിടെ പണി ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടവൾ അവന്റെ അടുത്തേക്ക് ചെന്നു ……..യെന്ത സാറെ വെള്ളമൊന്നും വേണ്ടേ …….. എന്തോ കലിപ്പിലാണെന്ന് തോന്നുന്നു………
അശ്വിൻ ……. അയ്യോ അത് അവിടെത്തെ അമീലി ചേച്ചി തന്നു …….
പിന്നെ എന്താ പേപ്പറിന് കാശൊന്നും വേണ്ടേ …….
അയന റൂമിൽ പോയി കാശ് എടുത്തുകൊണ്ടുവന്ന് അവനു നേരെ നീട്ടി ……… അശ്വിൻ അത് കൈ നീട്ടി വാങ്ങിച്ചു ……….
അശ്വിൻ …… അപ്പുറത്തെ ചേച്ചി കുറെ കാര്യങ്ങൾ പറഞ്ഞു …………
അമീലി പറഞ്ഞ കാര്യങ്ങൾ അശ്വിൻ അയനയോട് പറഞ്ഞു ………… ഇതെല്ലം അമീലി ജനലിലൂടെ കാണുന്നുണ്ടായിരുന്നു …… അയനയുടെ മുഖത്ത് ഒരു പ്രത്യക പുഞ്ചിരിയുണ്ട് …….. മിക്കവാറും ചെക്കൻ പെണ്ണിനെ അടിച്ചോണ്ടു പോകുന്ന കോളുണ്ട് ……….
.ഒരു മണിയായി …….. അയന പുറത്തേക്കിറങ്ങി ……… ഹെലോ മാഷെ കഴിക്കാനൊന്നും പോകുന്നില്ലേ ,,,,,,,,, മാണി ഒന്നായി ……..അതോ ഇന്നലെത്തെപോലെ ഷെയർ ചെയ്യാണോ ……..
അശ്വിൻ ……… അയ്യോ അതൊന്നും വേണ്ട കുട്ടി കഴിച്ചോളൂ ……….
അയന ……… ഇന്ന് ഞാൻ കുറച്ചു കൂടുതൽ ചോറ് എടുത്തിട്ടുണ്ട് കൈകഴുകി വന്നോളുട്ടോ ……… ഇന്ന് അയന സ്പെഷ്യൽ തുവരൻ ഉണ്ട് …….ഞാൻ ഉണ്ടാക്കിയതാ ……..
