അവൾ അയന – 2 1അടിപൊളി  

അവർ നടന്ന് അമീലിയുടെ അടുത്തെത്തി ………രണ്ടാളും തട്ടിയും മുട്ടിയും എങ്ങോട്ടാ ……….. ഡാ അശ്വിനെ നിന്നെ അച്ഛൻ മുകളിലേക്ക് ചെല്ലാൻ പറഞ്ഞു

അശ്വിൻ മുകളിലേക്ക് നടന്നു …….. ജോസഫ് അവിടെ മേശപ്പുറത്ത്തിരുന്ന് എന്തോ എഴുതുകയാണ്

അശ്വിൻ …… സാർ …… വിളിച്ചായിരുന്നോ ……….

ജോസഫ് ……. എനിക്കൊന്നു പുറത്തുപോകണം വണ്ടിയൊന്ന് കഴുകി ഇട്ടേക്ക് ……..

അയന ജോബിയുടെ അടുത്തേക്ക് പോയി ……..അവനുമായി സംസാരിച്ചിരുന്നു ………

ജോബി……… അമീലി ചേച്ചി പറഞ്ഞത് സത്യമാണോ ……. നിനക്ക് അശ്വിനെ ഇഷ്ടമാണോ ……….

കുറച്ച് നേരം മിണ്ടാതിരുന്നിട്ട് ……..അയന അതെന്ന് മൂളി ……..

ജോബി ……… യെന്ത അവനെ ഇഷ്ടപ്പെടാൻ കാരണം ………… സിദ്ധുവും അനാഥൻ ആയിരുന്നു …………

അയന ……. എനിക്ക് നിങ്ങൾ രണ്ടുപേരെയും ഇഷ്ടമായിരുന്നു ……… സിധുച്ചേട്ടനെ ആരും അന്വേഷിക്കാൻ ഇല്ലാത്തതുകൊണ്ടാ എല്ലാവരുടെയും തെറി കേട്ടിട്ടും ഞാൻ തിരക്കി നടന്നത് …….. ഞാൻ വിചാരിച്ചു വല്ല അപകടവും പറ്റി എവിടെയെങ്കിലും ആയിപ്പോയിന്ന് കരുതി ……… ഞങ്ങൾക്ക് ഞങ്ങളെ പറ്റു ……. ആരും ഇല്ലെന്നുള്ള ഒരു തോന്നൽ എനിക്ക് എപ്പോഴുമുണ്ടായിരുന്നു …….. ഇപ്പോഴല്ലേ ഇവിടെ ഞാൻ വന്നുതുടങ്ങിയത് …… അതിനുമുൻപോക്കെ ഞാൻ എത്ര വിഷമിച്ചാണെന്നോ സമയം തള്ളിക്കൊണ്ട് പോയത് …….. അതൊന്നും ചേട്ടന് ചിന്തിക്കാൻ തന്നെ പറ്റില്ല ………. എവിടെയും എന്നെ എല്ലാരും അകറ്റിനിർത്തി …….. എന്റെ സങ്കടം കേൾക്കാൻ …..എന്റെ മനസ്സറിയാൻ ആരുമില്ലാതെപോയി ……… എനിക്ക് ഉറപ്പുണ്ട് അശ്വിൻ ചേട്ടൻ എന്നെ പൊന്നുപോലെ നോക്കുമെന്ന്
ജോബി …….. എല്ലാവരും സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ??????

അയന …….. ആരാ ഈ എല്ലാവരും ………..

ജോബി സംസാരം നിർത്തി ……… കാരണം അവനും ഇവളെ ചീത്തവിളിക്കയും വീടിനടുത്തേക്ക് ചെല്ലുമ്പോൾ കല്ലെടുത്ത് അവൾക്ക് നേരെ എറിയുകയുമൊക്കെ ചെയ്തിട്ടുണ്ട് ……….

ജോബി …….. നീ അശ്വിനെ ഒന്ന് വിളിച്ചേ ……….

അയന അശ്വിനെ വിളിച്ചു ……….. ഡാ അശ്വിനെ നീ എന്നെ ആ വീൽ ചെയറിലേക്ക് ഒന്ന് ഇരുത്തിയെ ……… എന്നിട്ടെന്നെ പുറത്തേക്ക് ഒന്ന് കൊണ്ടുപോട …….. അശ്വിൻ ജോബിയെ വീൽചെയറിൽ ഇരുത്തി ഹാളിലേക്ക് കൊണ്ടുവന്നു ……… അപ്പോയെക്കും ജോഷിയും ജോസേപ്പും ഹാളിലേക്ക് വന്നു ……..ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോൾ സിയാ കുറച്ചു ആപ്പിളും ഓറഞ്ചും കൊണ്ടുവന്ന് അയനയുടെ കയ്യിൽ കൊടുത്തു ……

സിയാ …… കുറച്ചുദിവസമായി ഇങ്ങോട്ട് ഇറങ്ങണമെന്ന് വിചാരിക്കുന്നു ……. ഇപ്പോഴാ സമയം കിട്ടിയത് …….

അമീലി …….. ചായ എടുക്കട്ടേ ………

സിയാ …….. ആയിക്കോട്ടെ ………

സിയാ അയനയെ IAS കോച്ചിങ്ങിനു ചേർത്തകാര്യം ജോഷി യോട് പറഞ്ഞു ………

ജോഷി ………. അപ്പൊ നമ്മുടെ വീട്ടിലും ഒരു കളക്ടറോ DGP യോ കാണുമല്ലേ

ജോബി …….. ഉറപ്പായും കാണും ……… ഞാൻ അശ്വിന് ഒരു പണി കൊടുക്കാൻ പോകുവാന് ഇനി അയനയുടെ സെക്യൂരിറ്റി അവനെ ഏൽപ്പിക്കാൻ തീരുമാനിച്ചു ……… ഇത് കേട്ടുകൊണ്ട് അമീലിയും അവിടെയെത്തി /……… ഡെയ്‌ലി അക്കാദമിയിൽ കൊണ്ടാകണം ……. ഓഫീസിന്റെ അടുത്തല്ലേ ……. ഓഫീസിൽ ക്ലാസ് കഴിഞ്ഞിട്ട് ഒരു ഓട്ടോ പിടിച്ചുപോകാമല്ലോ …….. വൈകുന്നേരം അവളെ തിരിച്ച് വീട്ടിലുമാക്കണം ………

അമീലി …….. അത് നന്നായെടാ …….. പിന്നിനി ഒന്നും പേടിക്കണ്ടല്ലോ

ജോസഫ് ……… അതിന് കാറില്ലല്ലോ ………

ജോബി ……….പിന്നെ ഇവളെ കാറിൽ കൊണ്ടുപോകാൻ ഇവള് പിന്നെ മന്ത്രി അല്ലെ ……. ബൈക്കിൽ പോയാൽ മതി ……..

ജോസഫ് ……. അതൊന്നും വേണ്ട …….. അവള് സാധാരണ പോകുംപോലെ പോകട്ടെ

ജോബി …….. വേണ്ട അച്ഛാ ……. ആ രാജാ വല്ല പണിയും ഇവൾക്ക് കൊടുക്കുമോന്നാ എനിക്ക് പേടി …… തല്ക്കാലം അവൻ കൊണ്ടാക്കട്ടെ ………
അമീലിയും അതിനെ സപ്പോർട്ട് ചെയ്തു ……. അവൻ കൊണ്ടാക്കിക്കോളും അതിനെന്താ …… എന്താടാ ചെക്കാ നിനക്ക് കൊണ്ടാക്കിക്കൂടെ ………

അശ്വിൻ ……. ഞാൻ കൊണ്ടാകാം ……. എന്റെ കൂടെ വരുന്നതിന് കുഴപ്പമൊന്നും ഇല്ലെങ്കിൽ ………

Leave a Reply

Your email address will not be published. Required fields are marked *