അയന ……… എനിക്കറിയാം ചേട്ടൻ സത്യം പറയില്ല …… ഞാൻ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു …… ചേട്ടനെ ഈ ഗതിയിൽ ആക്കിയത് സിദ്ധുച്ചേട്ടൻ തന്നെ ആയിരിക്കുമെന്ന് ………. ഇല്ലെങ്കിൽ എനിക്ക് ചേട്ടനെ അറിയില്ലേ ചേട്ടൻ കുറ കഥ പറഞ്ഞേനെ ……… ജോസഫ് സാറിനും സംശയമുണ്ട് ……. സാറും വിശ്വസിക്കുന്നത് ചേട്ടനുകിട്ടിയ പണി സിദ്ധു തന്നതാണെന്ന ……… സിദ്ധുവിനെ പണിഞ്ഞവനെ സാറിനറിയാം ……… സാർ അത് ആരോടും പറയാത്തതാ ………. പിറ്റേന്ന് രാത്രി തന്നെ സാർ ആളെ കണ്ടുപിടിച്ചു
ജോബി …….. അത് നിനക്കെങ്ങനെ അറിയാം …………
അയന …….. അതൊക്കെ അറിയാം …….
ജോബി ……. ജോഷിയേട്ടൻ വല്ലതുമാണോ സിദ്ധുവിനെ പണിതത് …….
അശ്വിൻ …….. ആയിരിക്കുമോ ??????
അയന …… അന്ന് ജോഷിയേട്ടൻ ഒരിടത്തും പോയില്ല ഇവിടെത്തന്നെ ഉണ്ടായിരുന്നു
അശ്വിൻ …….. ആരായാലും കുഴപ്പമില്ല …….. അവന് അത് കിട്ടേണ്ടതുതന്നെ ……….. നാളെ എനിക്ക് എവിടെയാ പണി ……..ഞാൻ സിദ്ധുസാറിനോട് തന്നെ ചോദിച്ച് നോക്കാം ………
പിറ്റേന്ന് അശ്വിൻ രാജേന്ദ്രൻ മുതലാളിയുടെ വീട്ടിൽ പണിക്കായി ചെന്നു ……..
മുറ്റത്ത് ആരെയും കണ്ടില്ല ………. അവൻ പുറകിൽ അടുക്കള ഭാഗത്തേക്ക് നടന്നു ……….
ജോലിക്കാരി അവിടെ ഉണ്ടായിരുന്നു …….. അശ്വിനെ കണ്ടതും ……… ഡാ നീ ചായ കുടിച്ചോ…….
അശ്വിൻ …….. ഇല്ല ചേച്ചി …….. ഡാ നിന്നെ വണ്ടിയോടിക്കാനാണ് രാജാ സാർ വരൻ പറഞ്ഞത് ……… സിദ്ധുവിനെയും കൊണ്ട് എവിടെയോ പോകാനാ ……….
അശ്വിൻ ………. അയ്യോ …… ഇനി വല്ല പ്രേശ്നവും ആകുമോ ………. മറ്റവന് കലി തീർന്നില്ലെങ്കിൽ ഇനിയും വരും ….. അപ്പൊ ഉറപ്പായി എനിക്ക് കൂടി കിട്ടും …….
വേലക്കാരി ………. ഇങ്ങനെയും ഒരു പേടിത്തൊണ്ടൻ ………..
അശ്വിൻ ………. വല്ലതും കിട്ടായാൽ ….. കിട്ടിയിട്ട് പറഞ്ഞിട്ട് കാര്യമില്ല ചേച്ചി …….. ഒന്നാമത്തെ എനിക്ക് ആരുമില്ല …… ഒരു പെണ്ണുകെട്ടണമെന്നുണ്ട് ,,…….. ചാകുന്നതിന് മുൻപേ ………
വേലക്കാരി ………. വല്ലതിനെയും കണ്ടു വച്ചിട്ടുണ്ടോടാ ……….
അശ്വിൻ …….. ഒന്നിനെ നോക്കി വച്ചിരുന്നു ……… അവസാനം ചീറ്റിപ്പോയി …….. ഇപ്പൊ അവളെന്നെ കളിയാക്കികൊണ്ടിരിക്കുവാ
വേലക്കാരി …….. നല്ല ചുണയുള്ള പെണ്ണ് ………
അശ്വിൻ …….. ചുണയുള്ളതുകൊണ്ടാ നോക്കിയത് ……… അവള് നല്ല രീതിയിൽ ഇപ്പൊ എന്നെ കളിയാക്കുന്നുണ്ട് …..
അപ്പോയെക്കും രാജയുടെ വിളിവന്നു ……… അശ്വിൻ വണ്ടി കഴുകാനായി മുൻവശത്തേക്ക് വന്നു ……..
രാജ …… ഡാ …… നിന്നെ സിദ്ദുവിന് കാണണമെന്ന് നീ മുകളിൽ പോയി അവനെ കണ്ടിട്ട് വാ …….
അശ്വിൻ മുകളിലേക്ക് നടന്നു …….. ശ്രീദേവി അവനെ കൂട്ടി സിദ്ധുവിന്റെ മുറിയിലേക്ക് നടന്നു …….. അശ്വിനെ കണ്ടതും സിദ്ധു ചിരിച്ചു ……… ഡാ സുഖമല്ലേ
അശ്വിൻ ……… സുഖം സാർ ………
സിദ്ധു ……… ജോബിയെന്ത് പറയുന്നു ???? ………
അശ്വിൻ …….. എന്ത് പറയാൻ ,,,,,,,, വലിയ കഷ്ടമാ ……. ആ ചേട്ടന്റെ കാര്യം ……… എണീറ്റ് നടക്കണമെങ്കിൽ കുറച്ച് നാൾ വേണ്ടിവരും ……… വലത് ഷോൾഡറിലാ തട്ട് കിട്ടിയത് ………… നല്ല വേദനയുണ്ട് ……… പാവം അങ്ങ് സഹിക്കുകയാ ……….. വീഴ്ചയിൽ കാലും ഒടിഞ്ഞു ………
സിദ്ധു ……… എങ്ങിനെയാ അപകടം പറ്റിയേ ………
അശ്വിൻ …… സർവ്വേ കല്ലിൽ കൊണ്ടിടിച്ചെന്ന പറയുന്നേ ………. സത്യം ദൈവത്തിനു മാത്രം അറിയാം ………… എനിക്ക് തോന്നുന്നത് ആരോ ചാമ്പിയതെന്ന
ശ്രീദേവി ……… എന്നാൽ ജോബി പറയില്ലേ ………
അശ്വിൻ …….. എവിടുന്ന് ……….. സത്യം ആർക്കറിയാം ……… അന്ന് സിദ്ധുസാറിനോടും രാജ സാറിനോടും അങ്ങനെയൊക്കെ കാണിച്ചത് ആ അയനയെ സിദ്ദു സാർ അടിച്ചതുകൊണ്ടാ ………. അതല്ലേ തുടക്കം ………. സിദ്ദു സാറെ ഇനി മനസ്സിലൊന്നും വയ്ക്കരുത് …… രണ്ടുപേരും സംസാരിച്ചാൽ തീരാവുന്ന പ്രേശ്നങ്ങളെ ഇപ്പോൾ നിങ്ങൾ തമ്മിലുള്ളൂ …….. പകയും വൈരാഗ്യവുമൊന്നും പരസ്പ്പരം കൊണ്ട് നടന്നിട്ട് നിങ്ങൾ രണ്ടുപേർക്കും ഒരു ഗുണവുമില്ല ……… ഞാൻ പറഞ്ഞെന്നേയുള്ളൂ …… സാറിന് ശരിയെന്ന് തോന്നുന്നത് ചെയ്യ്
സിദ്ധു ………. നീ വല്ലതും കഴിച്ചോ ………. കഴിച്ചില്ലെങ്കിൽ വല്ലതും കഴിച്ചിട്ട് ആ വണ്ടി ഒന്ന് കഴുകിയിട് ………. എനിക്കൊന്ന് പുറത്ത് പോകണം ……….. ഇവിടിരുന്ന് ഭയങ്കര ബോർ ……… നമുക്ക് എസ്റ്റേറ്റ് വരെയൊന്ന് പോകാം …….. നീ കൂടെയുണ്ടെങ്കിൽ ഒരു ധൈര്യമാണ്
