അവൾ അയന – 2 1അടിപൊളി  

അശ്വിൻ വണ്ടി കഴുകിയിടാൻ പുറത്തേക്ക് പോയി …………

ശ്രീദേവി ………. ജോബിയെ അടിച്ചതിൽ നിനക്ക് വല്ല പങ്കും ഉണ്ടോടാ ……. ഉണ്ടെങ്കിൽ പറയണം …. ജോസഫ് നിനക്കിട്ടു നല്ല പണിതരും …….

സിദ്ദു ……… അമ്മയൊന്ന് പോയെ …….. ഞാൻ കുറച്ചുസമയം കിടക്കട്ടെ ……… വണ്ടി റെഡി ആകുമ്പോൾ എന്നെ വന്ന് വിളിക്കാൻ അവനോട് പറയ് ………..

ശ്രീദേവിയും പുറത്തേക്ക് പോയി ……….

സിദ്ദുവും അശ്വിനും കാറുമായി എസ്റ്റേറ്റിലേക്ക് പോയി ……..

സിദ്ധു …….. ഡാ മുന്നിൽ കുറച്ച് ബുക്കും ഡ്രോയിങ് ഷീറ്റും ഇരിപ്പുണ്ട് നീ അതെടുത്ത് വണ്ടിയിലേക്ക് വായ്ക്ക് ……. പിന്നെ അവിടൊരു ചെറിയ ബോക്സ് ഇരിപ്പുണ്ട് അതും …..

അശ്വിൻ വീടുതുറന്ന് അകത്തേക്ക് നോക്കി …….. മൊത്തം വല പിടിച്ചു കിടക്കുകയാണ് ……… ആദ്യം ബുക്കും ഡ്രോയിങ് ഷീറ്റും കാറിന്റെ ഡിക്കിയിൽ കൊണ്ട് വച്ചു ……. പിന്നെ ബോക്സ് എടുക്കാനായി തിരികെ പോയി …….

അവിടെനിന്നും അവൻ വിളിച്ചു ചോദിച്ചു …….. സിദ്ദു സാറെ ആ ചെറിയ ബോക്സിൽ വച്ചിരിക്കുന്ന മരുന്നും സിറിഞ്ചുമാണോ ?

സിദ്ധു അതെന്ന് ഉത്തരം പറഞ്ഞു ………. അശ്വിൻ അതുമായി വണ്ടിയുടെ അടുത്തേക്ക് നടന്നു ……..

സിദ്ധു ………. നീയെന്തിനാ അതൊക്കെ തുറന്ന് നോക്കുന്നത് …….

അശ്വിൻ ………. അതല്ല സാറെ അവിടെ വേറെയും ബോക്സ് ഉണ്ടായിരുന്നു …….. അതാ ……..

സിദ്ധു …….. പറയുന്ന പണി മാത്രം നീ ചെയ്‌താൽ മതി ……. കൂടുതൽ ഓവർ സ്മാർട്ട് ആകാൻ നോക്കണ്ട …….. മനസ്സിലായോ

അശ്വിൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല ……. അവൻ മനസ്സിൽ കരുതി ….. ഇത്രയും ദേഷ്യം തോന്നണമെങ്കിൽ അത് വല്ല മയക്കുമരുന്നും ആയിരിക്കും ………. അല്ലാതെ ഇവനെന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് …………
സിദ്ധു …….. നമ്മളിവിടെ വന്ന കാര്യമൊന്നും വീട്ടിൽ പറയണ്ട ……….. പുറത്ത് വെറുതെ ബോറടിമാറ്റാൻ പോയന്ന് പറഞ്ഞാൽ മതി ………. നാളെയെന്താ പരിപാടി ……..

അശ്വിൻ ……… നാളെ അയന കൊച്ചിനെയും സിയാ അമ്മയെയും കൊണ്ട് അവിടെത്തെ IAS കോച്ചിങ് സെൻറെർ വരെ പോകണം

സിദ്ധു …….. കാറിലോ ????

അശ്വിൻ …….. അതെ റിച്ചാർഡ് സാറിന്റെ കാറിൽ ………

സിദ്ധു ……… അവളെന്താ കളക്ടർ അവൻ പോകുകയാണോ ???? ഇനി അതിന്റെ കുറവ് ഉള്ളു ……… മയിര് ……

അശ്വിൻ …….. ആവും സാറെ …… അതിന് ഒടുക്കത്തെ ബുദ്ധിയാ …….

സിദ്ധു …….. അവള് പറിയാകും ……… അവൾക്കിട്ടൊരു പണി കൂടി കൊടുക്കണം

അശ്വിൻ ……. വേണ്ട സാറെ ……… പാവം ജീവിച്ചുപോകട്ടെ ……….

സിദ്ധു ………. പാവമാണെങ്കിൽ നീ അങ്ങ് കെട്ടിക്കോട ……….

അശ്വിൻ ………. ആഗ്രഹം മാത്രം പോരല്ലോ സാറെ ……….. അതിന് തലവര കൂടി വേണ്ടേ ????

സിദ്ധു ……. അപ്പോ ഇഷ്ടമായൊക്കെയാണ് അല്ലെ ………..

സിദ്ധു …….. പിന്നില്ലാതെ ……… അവളെ ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ ??? അനാഥയായതുകൊണ്ടു ഒരു പ്രേത്യേക ഇഷ്ടം ഉണ്ടായിരുന്നു …….. ഇത്രെയൊക്കെ കേറി പഠിക്കുമെന്നു വിചാരിച്ചില്ല

സിദ്ധു …….. നിന്റെ ഇഷ്ടം പുഷ്പ്പിക്കുമെന്ന് തോന്നുന്നില്ലെടാ ………. അതങ്ങ് നുള്ളിക്കളഞ്ഞേക്ക് ………..

അശ്വിൻ ……… അതെപ്പോയെ നുള്ളിക്കളഞ്ഞു സാറെ ………..

സിദ്ധു ……. ഒന്നുകിൽ അവൾ IAS അല്ലെങ്കിൽ IPS ………. അവൾ പഠിക്കാൻ പോയാൽ ഇത് രണ്ടിലും ഏതെങ്കിലും ഒന്നാകും ……. ഉറപ്പാ ……..

അശ്വിൻ ………. അതുറപ്പല്ലേ …….. IPS ആണെങ്കിൽ ഭാവി DGP ………… സിദ്ധു സാറെ ജോസഫ് സാർ IPS ആക്കാൻ നോക്കത്തുള്ളൂ …… അത് ഉറപ്പാ ……. റിച്ചാർഡ് സാർ ഇപ്പൊ ഡമ്മിയാ …… തീരുമാനിക്കുന്നതെല്ലാം അയാളുടെ പഴയ ഭാര്യ അമീലി ചേച്ചിയാ ……… റിച്ചാർഡ് സാർ പിന്നെ എതിർക്കാനൊന്നും നിൽക്കത്തില്ല ……… ഇപ്പോഴത്തെ ഭാര്യയും ഡമ്മിയാ ………..
സിദ്ധു ………. അആഹ് എന്തെങ്കിലുമൊക്കെ ആവട്ടെ ………

അവർ വീട്ടിലെത്തി ………. അശ്വിൻ സിദ്ധുവിനെ മുകളിൽ കയറാൻ സഹായിച്ചു …….. കൂടെ ശ്രീദേവിയും ………

അശ്വിൻ ജോസെഫിന്റെ വീട്ടിലേക്ക് പോയി ………. അവിടെപ്പോയി ഡ്രസ്സ് അലക്കിയിട്ടുകൊണ്ടിരുന്നപ്പോൾ അമീലി അവനെ ചായ കുടിക്കാനായി വിളിച്ചു ……… അവൻ ചായ കുടിക്കാനായി അവരുടെ അടുത്തേക്ക് വന്നു ജോസഫ് അവിടെയിരിപ്പുണ്ടായിരുന്നു ……… അശ്വിനെ കണ്ടതും അമീലിയുടെ കുഞ്ഞു അവന്റെ അടുത്തേക്ക് ഓടി ……..അശ്വിൻ എത്തുന്നതിനു മുൻപേ അത് പടി കടന്ന് വീഴാനായി പോയതും അശ്വിൻകാലുനീട്ടി അതിനെ അകത്തേക്ക് പതിയെ ഉന്തിയിട്ടു ……….. ജോസഫ് അശ്വിനെ നോക്കി …….. അത് ശ്രെദ്ധിക്കാതെ അവൻ കുഞ്ഞിനെ പൊക്കിയെടുത്ത് മാറോടുചേർത്തു ……….. അമീലിയെ നോക്കി അവൻ പറഞ്ഞു ……. ഒന്നും പറ്റിയില്ല …….. അമീലി കുഞ്ഞിനെ വാങ്ങി ……. ജോസഫ് അകത്തേക്ക് പോയി ……..

Leave a Reply

Your email address will not be published. Required fields are marked *