അവൾ അയന – 2 1അടിപൊളി  

അയന ………..വേണ്ട ചേച്ചി …….. ചിലപ്പോൾ എന്റെ തലയിലെഴുത്ത് ഇങ്ങനെ ആയിരിക്കും ………..

ഗീതാമ്മ ……… നീ അവൾക്ക് ചായ കൊടുക്ക് …….

അവിടെന്ന് ചായയും കുടിച്ചവൾ വീട്ടിലേക്ക് നടന്നു ……… അയന ആലോചിച്ചു ….. ഞാൻ സിദ്ധുച്ചേട്ടന്റെ കൂടെ അവരുടെ എസ്റ്റേറ്റിൽ ഒണ്ടായിരുന്നകാര്യം അവർ ആരോടും പറയുന്നില്ല ………… അതെന്തേ …….. അവർക്ക് വേണമെങ്കിൽ അത് പറയാമല്ലോ ……… സിദ്ധുച്ചേട്ടൻ അവരുടെ മകനായി കാണുന്നത് കൊണ്ടാവും ……… ആ ഒരു ചീത്തപ്പേര് ഒഴിവാക്കാൻ വേണ്ടിയാകും ………… അഹ് എന്തോ ആകട്ടെ

കുറച്ചു കഴിഞ്ഞു അശ്വിന്റെ കാൾ വന്നു …… രാജയുമായുണ്ടായ പ്രെശ്നം അവൻ അവളോട് തിരക്കി …….. കോളേജിൽ ഉണ്ടായ സംഭവം മുതൽ അവൾ എല്ലാം അവനോട് പറഞ്ഞു ………..

അശ്വിൻ ……….. ഞാൻ രാജ സാറിനോടൊന്ന് സംസാരിക്കട്ടെ ……… ഞാൻ കുറച്ചുകാലം അവിടെ പണിയെടുത്തിരുന്നു …….. ഞാൻ പറഞ്ഞാൽ ചിലപ്പോൾ സാർ കേൾക്കും

അയന ……… അതൊന്നും വേണ്ട …….ജോസഫ് സാർ അയാളോട് സംസാരിച്ചിരുന്നു ……. അയാളോട് എനിക്ക് വേണ്ടി സംസാരിച്ചാൽ അത് അശ്വിൻ ചേട്ടന് ചിലപ്പോൾ പണികിട്ടും ……….. അയാൾക്ക് എന്നോട് എന്തോ ഭയങ്കര ദേക്ഷ്യമാ ……..

അശ്വിൻ ……… എന്നാപിന്നെ വേണ്ട ……..

അയന ……. പിന്നെ നമ്മുടെ പ്രേമമൊക്കെ എന്തായി ……….

അശ്വിൻ ……. കളിയാക്കല്ലേ കൊച്ചെ ……. ഞാൻ വയ്ക്കുന്നു ……..

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി …….. നമ്മുടെ മീനുക്കുട്ടിയുടെ പിറന്നാൾ ആണ് (അമീലിയുടെ രണ്ടാമത്തെ മകൾ ) എല്ലാവരും ഉണ്ട് റിച്ചാർഡിനെയും സിയയെയും കൃഷ്ണയെയും ജോസഫ് ക്ഷണിച്ചിരുന്നു …….. അയനക്ക് അശ്വിനോടുള്ള ഇഷ്ടം അറിയാകുന്നതുകൊണ്ട് അമീലി അശ്വിനെയും പിറന്നാൾ ആഘോഷത്തിന് പ്രേത്യേകം വിളിച്ചിരുന്നു ……… ജോബിയും അയനയും അശ്വിനുമായിരുന്നു അവിടെത്തെ പ്രധാന വിളമ്പുകാർ അശ്വിൻ ജോസെഫിന്റെ കൂട്ടുകാർക്കുവേണ്ട കള്ളും സോഡയും വെള്ളവുമൊക്കെ എത്തിച്ചുകൊടുത്തു അവരുടെ ആവശ്യങ്ങൾ നോക്കി …… എന്തായാലും അശ്വിനെ ജോസെപ്പിനങ്ങു ഇഷ്ടപ്പെട്ടു …….. അയാൾ ഗീതയോടു പറഞ്ഞു നല്ല ചുണയുള്ള ചെക്കനാ ………….
ജോബിയുടെ ഡ്രസ്സ് മൊത്തം വൃത്തികേടായി ……….. അതുകണ്ട് അയന അവനെ കളിയാക്കുകയും ചെയ്തു ………. പാർട്ടിയെല്ലാം ജോബി വണ്ടിയുമെടുത്ത് ഒരു ഫ്രണ്ടിനെ വീട്ടിലാക്കൻ പോയി …….. കുറെ കഴിഞ്ഞിട്ടും കാണാനില്ല ……. ജോസഫ് കൂട്ടുകാരനെ ഫോൺ ചെയ്തു ചോദിച്ചു ……… അവനെ വീട്ടിലാക്കിയിട്ട് ജോബി പോയെന്നവൻ പറഞ്ഞു ………. അവൻ ഫോൺ വയ്ക്കുന്നതിന് മുൻപുതന്നെ പോലീസ് ജീപ്പ് അവന്റെ വീടിനു മുന്നിലെത്തി …… അവനോട് വിശദമായി കാര്യങ്ങൾ തിരക്കി പോലീസുകാർ അവിടം വിട്ടു ……… ജോബി പോയ വഴിയേ ജീപ്പും പോയി കുറച്ചുദൂരം ചെന്നപ്പോൾ ആക്സിഡന്റ് നടന്നപോലെ റോഡിൽ ഗ്ലാസ്സ് പൊട്ടികിടക്കുന്ന്നത് പോലീസ് കണ്ടു …….. അവിടെമാകെ പരിശോധിച്ചപ്പോൾ …….. ബുക്‌സും മൊബൈലും പോലീസ് കണ്ടെത്തി ………. അവിടെന്ന് കുറച്ചുകൂടി മാറി രക്തത്തിൽ കുളിച്ചുകിടക്കുന്ന ജോബിയെ അവർ കണ്ടെത്തി അതിനടുത്തായിത്തന്നെ അവന്റെ ബൈക്കും പോലീസ് കണ്ടെടുത്തു ………… ഉണ്ടൻതന്നെ അവർ ജോബിയെയുംകൊണ്ട് ഹോസ്പിറ്റലിലേക്ക് പാഞ്ഞു …… കഴുത്തിനാണ് കൂടുതൽ പരിക്ക് ………. കുറച്ചുദിവസം ജോബിക്ക് ഓർമയുണ്ടായിരുന്നില്ല ……… ആക്സിഡന്റ് ആണെന്ന് പോലീസ് റിപ്പോർട്ട് വന്നു ………. ജോബിയുടെ ബൈക്ക് റോഡ് സേഫ്റ്റി സ്റ്റോണിൽ ഇടിച്ചാണ് അപകടമുണ്ടായിരിക്കുന്നത് ………. അശ്വിനും അയനയും അവനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു …….. ജോഷിയും അമീലിയും അവരോടൊപ്പം ഉണ്ടായിരുന്നു ………. ദിവസങ്ങൾക്കുള്ളിൽ ജോബിക്ക് ബോധം തെളിഞ്ഞു ……… എന്താണ് സംഭവിച്ചതെന്ന് ജോബിക്കും ഓർമയില്ല ……..

ഒരു ദിവസം അയനയും അശ്വിനും ഹോസ്പിറ്റൽ ക്യാന്റീനിൽ നിന്നും ചായകുടിച്ചു മടങ്ങുന്നേരം അന്ന് കോളേജിൽ വച്ച് സിദ്ധു അവളെ തല്ലിയതും ജോബി തിരിച്ചടിച്ചതും അശ്വിനോട് അവൾ പറഞ്ഞു ………. ഇനി അവരായിരിക്കുമോ ഇതിനു പിന്നിലെന്ന് അയനക്ക് സംശയമുള്ളതായി അവൾ അശ്വിനോട് പറഞ്ഞു ……….

Leave a Reply

Your email address will not be published. Required fields are marked *