ഞാൻ : സമയം പറഞ്ഞോ
ഷിബു : രാത്രി 8.30ക്ക് അല്ലെ ആറാട്ടിനു ഇറങ്ങുന്നേ? 9 മണിക്ക് എത്താന അശ്വതി പറഞ്ഞെ
പുറകിൽ നിന്ന് : എവിടെ എത്താൻ
തിരിഞ്ഞപ്പോൾ ആവണി
ആവണി : പറയെടാ എവിടെ എത്താൻ ആണ്
ഷിബു : അത് അത്
ഞാൻ : ഇവനോട് അശ്വതി കാണണം എന്ന് പറഞ്ഞു അവൾക്കെന്തോ പ്രധനപ്പെട്ട കാര്യം പറയാൻ ഉണ്ടെന്ന്
ആവണി : അവനോടൊ അതോ നിന്നോടോ
ഞാൻ : ഞാൻ അവളെ കാണില്ല എന്ന് നിന്നോട് പറഞ്ഞതല്ലേ പിന്നെന്താ
ആവണി ഷിബുവിനോട് : എന്നിട്ട് നീ പോകുന്നില്ലെടാ
ഷിബു : അതാ ഞാൻ ഇവനോട് അഭിപ്രായം ചോദിക്കാൻ വന്നതാ
ആവണി : നീ പോണം അവൾക്ക് എന്താ പറയാൻ ഉള്ളെ എന്ന് അറിയണം എന്നിട്ട് മറ്റന്നാൾ ഞാൻ അവളെ ഒന്ന് കാണും
ഞാനും ഷിബുവും ഒന്നും മിണ്ടിയില്ല
ആവണി നീ വന്നേ നമുക്ക് പോകാം. എനിക്ക് കുളിക്കണം അപ്പോഴേക്കും കൊച്ചച്ചനും വന്നു
ഞങ്ങക്ക് വീട്ടിലേക്ക് തിരിച്ചു
ആവണി : അവൾ നിന്നെ കാണണം എന്നല്ലേ പറഞ്ഞെ
ഞാൻ മൂളി
അവൾ പിന്നെ ഒന്നും മിണ്ടിയില്ല
അൽപ നേരത്തിനു ശേഷം : ഞാൻ നിന്നോട് പറഞ്ഞത് തെറ്റിക്കില്ല ഞാൻ പോകില്ല.
ആവണി എന്നാൽ നമുക്ക് പോകണം ഷിബു അറിയാതെ
ഞാൻ : എന്തിന്
ആവണി : അവക്ക് എന്താ പറയാൻ ഉള്ളത് എന്ന് അറിയാൻ
ഞാൻ : എനിക്ക് അറിയണ്ട ആവശ്യമില്ല
ആവണി : എനിക്കുണ്ട്
ഞാൻ : എന്തിന്
ഇന്ന് ശ്രീലക്ഷ്മി ഒക്കെ പറഞ്ഞത് വച്ചു നോക്കാണെങ്കിൽ ഈ കല്യാണം ഒരു ചതി ആണ്. അവൾ പെട്ട് പോയതാ എന്നാ അറിഞ്ഞേ. പക്ഷെ അത് വിശ്വസിക്കാൻ പ്രയാസം ആണ്. ഇങ്ങനെ ഒരു ചാൻസ് വന്നതോണ്ട് അതൊന്ന് ശരിക്ക് അറിയണം
ഞാൻ : അറിഞ്ഞിട്ട് എന്തിനാ എന്ന്
ആവണി : അറിയാൻ ആണ് ചതി ആണെങ്കിൽ ജയമാമനോട് പറഞ്ഞാൽ അത് മുടങ്ങുവല്ലോ
ഞാൻ : നിനക്കെന്ത് നേട്ടം അത് മുടക്കിട്ട്
ആവണി : ഒരു പെൺകുട്ടി ചതിയിൽ പെട്ട് പോകണ്ടല്ലോ എന്ന് കരുതീട്ടാ
ഞാൻ : അപ്പൊ പഴേ കൂട്ടുകാരിയോട് ഇപ്പോഴും സ്നേഹം ഉണ്ടല്ലേ
ആവണി : ഒരു മാങ്ങാത്തൊലിയും ഇല്ലാ
ഞാൻ : മ്മ് മ്മ്
ഞങ്ങൾ വീടെത്തിയിരുന്നു.ആവണി കുളിക്കട്ടെ എന്ന് പറഞ്ഞു ഇറങ്ങി ഓടി എന്റെ വീടിന്റെ ഉമ്മറത്ത് തിണ്ണയിൽ കയറി കിടന്നു. ക്ഷീണം മൂലം ഞാനവിടെ കിടന്ന് മയങ്ങി. എപ്പോഴോ ചുണ്ട് ആരോ വലിക്കുന്ന പോലെ തോന്നി ഞാൻ അനങ്ങി ഞെട്ടി എഴുന്നേറ്റു. ചുണ്ടിന് ഒരു വിങ്ങലുണ്ട്. മൊബൈൽ ടോർച് തെളിഞ്ഞു. ആവണി
എന്ത് ഉറക്കമാടാ ഇത് ഇപ്പോ ഇങ് വന്നല്ലേ ഒള്ളു
ഞാൻ : നീ ഇപ്പോൾ എന്താ ചെയ്തേ
ആവണി : ഞാനെന്ത് ചെയ്തു
ഞാൻ : ഒന്നും ചെയ്തില്ലേ
ആവണി : ഇങ് എണീറ്റു വാ ചെറുക്കാ എല്ലാരും പോയി
ഞാൻ എഴുന്നേറ്റു പൈപ്പിൽ നിന്ന് മുഖം കഴുകി. ഞാൻ ആലോചിച്ചു അവൾ എന്താ ചെയ്തേ
ഞങ്ങൾ വണ്ടി എടുത്ത് അമ്പലത്തിലേക്ക് പോയി.
വഴിയിൽ
ഞാൻ : ഡി നീ എന്നെ എങ്ങനാ എണീപ്പിച്ചേ
ആവണി : അതൊരു ട്രിക് ആണ് പറയില്ല
ഞാൻ : മ്മ്മ് ഞാൻ കണ്ട് പിടിച്ചോളാം
അവൾ ഒന്ന് ചിരിച്ചു എന്നെ തോളിലൂടെ കയ്യിട്ട് പിടിച്ചു ഇരുന്നു. പിറകിൽ കടിച്ചു
ഞാൻ : ആഹ് നിനക്ക് ഇന്ന് എന്താ ബാധ കേറിയോ ഫുൾ കടി ആണല്ലോ
ആവണി : ചുമ്മാ ഒരു രസം
ഞാൻ ഞാൻ തരാം നിനക്ക് അപ്പൊ അറിയാം രസം എന്ന് പറഞ്ഞു അവളുടെ വിരൽ പിടിച്ചു കടിച്ചു
ആവണി : (കൈ വലിച്ചു)ഇയ്യോ പോടാ കൊരങ്ങാ എന്ന് പറഞ്ഞു പുറത്ത് ആഞ്ഞു കടിച്ചു
ബുള്ളറ്റിൽ കയ്യാങ്കളിയുമായി ഞങ്ങൾ അമ്പലത്തിൽ എത്തി. ഞാൻ അവളെ വീട്ടിൽ ഉള്ളവരുടെ അടുത്താക്കി ആണുങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് പോയി. അവിടെ ഷിബുവുമായി ഞാൻ ആൽത്തറയിൽ ഇരുന്നു
ഞാൻ : ടാ നാളെ നീ പോണം. ആവണി ഒരു പൊടിക്ക് സമ്മതിക്കുന്നില്ല. പക്ഷെ അശ്വതിക്ക് പറയാൻ ഉള്ളത് എന്താ എന്ന് അറിയണം.
ഷിബു : എന്നെ കൊണ്ടൊന്നും വയ്യ. ആരെങ്കിലും കണ്ടിട്ട് വേണം അടുത്ത പൊല്ലാപ്പ് ഉണ്ടാവാൻ
ഞാൻ : അളിയാ ഒരു മനുഷ്യ കുഞ്ഞു ആ വഴി വരില്ലാ എന്ന് നമുക്ക് രണ്ട് പേർക്കും അറിയാം പിന്നെന്താ. മാമൻ കൊണ്ട് വന്ന ഫുൾ മുഴവൻ നിനക്ക് തരാം
ഷിബു ഒന്നാലോചിച്ചു : ശരി.. നിന്റെ മാമന്റെ ഫുൾ കണ്ടിട്ടൊന്നും അല്ലാ നാട്ടുകാർ അതും ഇതും പറയുന്നത് കേൾക്കുമ്പോ അവൾക്ക് എന്താ പറയാൻ ഉള്ളെ എന്ന് അറിയാനുള്ള ഒരു ഇതോണ്ടാണ്
