ഷിബു : അവന്റെ കൈക്ക് തടി വച്ചു അടിച്ചത് ഞാൻ ആണ് അതിൽ കൈ ഒടിഞ്ഞിരിക്കാം. എന്ത് പറ്റി?
സ്വാതി: അല്ല എന്റെ ഒരു കൂട്ടുകാരിയെ പെണ്ണ് കണ്ട് പോയി വീട്ടുകാർ ഉറപ്പിക്കാൻ വച്ച ചെക്കൻ ആയിരുന്നു ഈ പറയുന്ന സതീശൻ. ഇന്നലത്തെ താല്ലോടെ അത് മുടങ്ങി
ഷിബുവിന് ആവേശം കേറി : അയ്യേ അവനോ അതിലും ഭേദം കെട്ടാതെ നടക്കുന്നതാ. വീട്ടിൽ അമ്മയെ വരെ തല്ലുന്നവൻ ആണ് അവന്റെ സ്വഭാവം നന്നാക്കാൻ ആണ് പെണ്ണ് കെട്ടിക്കാൻ നടക്കുന്നെ.
സ്വാതി : ആ അത് ഏതായാലും നന്നായി അവൾക്ക് ഇപ്പോ കല്യാണം വേണ്ടാ എന്നാ. ഞാനവളോട് പറയാം ആരാ ഈ ഉപകാരം ചെയ്തേ എന്ന് കേട്ടോ
ഷിബു : എങ്കിൽ നടക്കട്ടെ നിങ്ങൾ ഉത്സവപറമ്പിലേക്ക് ഇറങ്ങ് അവിടുന്ന് കാണാം. കുറച്ച് തിരക്കുണ്ട് എന്ന് പറഞ്ഞു ഷിബു അവിടുന്ന് പോയി
ഞാൻ ലക്ഷ്മി കേൾക്കാനായി പറഞ്ഞു :ഉത്സവത്തിന്റെ ഓൾ റൗണ്ടർ ആണ് കള്ള് ചെത്താണ് മെയിൻ തൊഴിൽ അത് കഴിഞ്ഞു പാടത്ത് പണിക്ക് പോകും പ്ലസ് ടു വരെ പഠിച്ചിട്ടൊള്ളു പക്ഷെ പാസായത് നല്ല മാർക്കോടെ ആണ്. പക്ഷെ അവനു പഠിക്കാൻ താല്പര്യം ഇല്ല. അതോണ്ടെന്താ സ്വന്തമായി പത്ത് കാശുണ്ടാക്കി. വീട് വച്ചു അമ്മേം മോനും കൂടി
സ്വാതി : കൂടുതൽ വിളമ്പണ്ട ഞാൻ പറഞ്ഞു കൊടുത്തോളാം. പിന്നെ നേരത്തെ പറഞ്ഞ കൂട്ടുകാരി ദെ ഈ ലക്ഷ്മി ആണ്
ഞങ്ങൾ ഞെട്ടി
സ്മിത ചേച്ചി : എന്നിട്ടെന്താ നേരത്തെ പറയാഞ്ഞെ
സ്വാതി : ഇവക്ക് നാണം
അപ്പോഴേക്കും കൊച്ചച്ചൻ വിളിച്ചു എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു എന്റെ പുറകെ ആവണിയും വന്നു.
ഞാൻ : നീ എങ്ങോട്ടാ
ആവണി : ഞാനും വരുന്നു
ഞാൻ :എന്തിന്
ആവണി എനിക്കെന്താ വന്നൂടെ
ഞാൻ : ഞാൻ മീറ്റിംഗിന് പോകുവാ ആനപ്പുറത് കേറാൻ അല്ല
ആവണി : ആയിക്കോട്ടെ ഞാനും വരുന്നു
ഞാൻ: ഇതൊരു കുരിശ് ആണല്ലോ ഭഗവതി
ആവണി : അതെ നിന്നെ അങ്ങനെ ഇപ്പോ അഴിച്ചു വിടാൻ കണ്ടിട്ടില്ല മോനെ. നീ വണ്ടി എടുക്ക്
ഞങ്ങൾ അമ്പലത്തിലേക്ക് യാത്രയായി ആവണി എന്നോട് അധികം ചേർന്നിരിക്കുന്ന പോലെ എനിക്ക് തോന്നി. അതിനൊരു പ്രത്യേക സുഖം ഇല്ലാതില്ല. മാത്രമല്ല അന്നത്തെ ആ സംഭവത്തിന് ശേഷം ആവണിയേ പഴയ ആവണിയായി കാണാൻ ഞാൻ ശ്രമിക്കുന്ന അതേസമയം അവളെ ആസ്വദിക്കാനും ശ്രമിക്കുന്നു. മാനസികമായി ഏറ്റവും അടുപ്പമുള്ള ഒരാളോട് കാമ ചിന്ത തോന്നിയാൽ അത് വല്ലാത്ത ഒരു ധർമ സങ്കടം തന്നെ ആണ്.
ഞാൻ അവളോട് ചോദിച്ചു : എന്താ മോളെ നിന്നെ വായ്നോക്കുന്ന ആരെങ്കിലും ഇങ്ങനെ ഇരിക്കുന്ന കണ്ടാൽ സങ്കടപെട്ട് പോകും കേട്ടോ.
അവൾ : ഞാനങ്ങു സഹിച്ചു
ഞാൻ എന്നെ വട്ടം പിടിച്ചിരിക്കുന്ന കയ്യിൽ ഒന്ന് നുള്ളി അവൾ എന്റെ പുറത്ത് നോവിക്കാതെ കടിച്ചു
ആവണി : വേദനിപ്പിക്കണോ
ഞാൻ : വേണ്ടാ
ആവണി : മ്മ്മ് എടാ ഇന്നലെ നിങ്ങൾ കോളേജിൽ പോയപ്പോൾ. സ്മിത ചേച്ചി നിന്നോട് എന്തെങ്കിലും ചോദിച്ചോ
ഞാൻ : ഇല്ലാ എന്തെ
ആവണി : ഒന്നുല്ല അവളെന്തോ നിന്നോട് ചോദിക്കണം എന്ന് പറഞ്ഞിരുന്നു
ഞാൻ : കാര്യമായി ഒന്നും ചോദിച്ചില്ല
ആവണി : മ്മ്.
ഞാൻ : എന്താടി ചേച്ചിക്ക് എന്തേലും അത്യാവശ്യം ഉണ്ടോ?
ആവണി : ഇല്ലാ അത്യാവശ്യം ഒന്നും അല്ലാ എന്ന് തോനുന്നു
ഞാൻ ഉള്ളിൽ ചിരിച്ചു
ആവണി : ആ പിന്നെ ആ മറ്റവൾ അവിടെ കിടന്ന് കറങ്ങുന്നുണ്ട്. കെട്ടുറപ്പിച്ചിട്ടും അവക്ക് വേറെ ആണെങ്ങളെ മണപ്പിച്ചു നടക്കാൻ ആണ് താല്പര്യം. അവിടെ കിടന്ന് കറങ്ങുമ്പോ അവളോട് എങ്ങാനും മിണ്ടാൻ പോയാൽ ഉണ്ടല്ലോ
ഞാൻ : ഞാനായിട്ട് ആരോടും മിണ്ടാൻ പോകുന്നില്ല നീ വെറുതെ പ്രഷർ കൂട്ടണ്ട
ആവണി : മ്മ്
ഞങ്ങൾ അമ്പലത്തിൽ എത്തി ആവണി ഇറങ്ങി അകത്തേക്ക് പോയി. എന്നോട് പോകുമ്പോൾ വിളിക്കാൻ പറഞ്ഞു
ഞാൻ ശാന്തി മഠത്തോട് ചേർന്നുള്ള ക്ഷേത്ര ഹാളിൻറെ അവിടേക്ക് പോയി നമ്മുടെ ടീമുകൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു. എസ് ഐ എത്തിയിട്ടില്ല അതിനു മുന്നേ തന്നെ അമ്പലകമ്മറ്റിയുടെ നേതൃത്വത്തിൽ ചർച്ച തുടങ്ങിയിരുന്നു. നമ്മുടെ ഭാഗത്തു നിന്ന് സുധി ചേട്ടനും ബാബു ചേട്ടനും ആണ് സംസാരിക്കുന്നത് അപ്പുറത്ത് നിന്ന് എന്റെ വല്യമ്മാവൻ സീതാരാമൻ ആണ് ആണ് മെയിൻ അങ്ങേരെ കണ്ടാൽ എനിക്കൊരെണ്ണം കൊടുക്കാൻ തോന്നും അതാണ് സ്വഭാവം.
