ഞാൻ ആവണിയേ നോക്കി: വാ നമുക്ക് പോയി വരാം
വണ്ടി റോഡിൽ ഇറങ്ങിയതും അവൾ എന്റെ പുറത്ത് നല്ല ഒരു കടി കടിച്ചു.
ഞാൻ :ആഹ് എന്താടി
അവൾ : എന്നെ ഇത്രേം നേരം തീ തീറ്റിച്ചതിന് കേട്ടോടാ തെണ്ടി
പിന്നേം കടിച്ചു
ഞാൻ കൈ പുറകിലിട്ട് അവളുടെ തുടയിൽ അടിച്ചു അവൾ എന്നോട് ചേർന്ന് ഇരുന്നു.
ഞങ്ങൾ കവലയിൽ എത്തി അവളോട് കുടിക്കാൻ എന്തെങ്കിലും വാങ്ങിക്കോ എന്ന് പറഞ്ഞു അടുത്ത കടയിലേക്ക് വിട്ടു
സലിം ഇക്ക : ഇപ്പോ എടുക്കാം കൊറച്ചു ഗ്രേവി കൂടി വച്ചിട്ടുണ്ട്.
ഇന്നലെ അവന്മാർക്ക് നല്ലോണം കൊടുത്തുലെ
ഞാൻ : ഞാൻ ഇണ്ടായില്ല ഇക്ക ചേച്ചിയെ കൊണ്ട് കോളേജിൽ പോയി
സലിം ഇക്ക : എന്തേലും എടങ്ങേറ് ഇനി അവർ ഉണ്ടാക്കിയാൽ എന്നോട് പറഞ്ഞാ മതി ഉത്സവത്തിന് നമ്മടെ കൂട്ടങ്ങൾ ഇണ്ടാവും
ഞാൻ : അവർ ഇനി അനങ്ങില്ല അതിനുള്ളതാ കൊടുത്തേ
അപ്പോഴേക്കും പാർസൽ റെഡിയായി വന്നു ഞാൻ തിരികെ വന്നപ്പോൾ ആവണി രണ്ട് വലിയ ബോട്ടിൽ സെവനപ്പ് വാങ്ങിട്ടുണ്ട്.
വീട്ടിൽ എത്തിയപ്പോൾ അവരെല്ലാരും താഴെ നടുമുറ്റത്തിന് ചുറ്റും കൂടിയിരുന്നു കത്തി വക്കുന്നുണ്ടായിരുന്നു ഞങ്ങൾ ഫുഡ് ഇറയത്ത് വച്ചു.
എന്നെ കണ്ടതും കൂട്ടത്തിൽ ഒരു വായാടി വേറൊരു കുട്ടിയെ ചൂണ്ടി കാണിച്ചു ചേട്ടാ ചേട്ടനെ ഇവൾക്ക് ഇഷ്ടായി എന്ന്
ഞാൻ ചിരിച്ചു : അതിന് സ്വാതി സമ്മതിച്ചോ
ആ വയാടി : അവൾ പറഞ്ഞു ചേട്ടന് സമ്മതം ആണെങ്കി ഒക്കെ എന്ന്
സ്വാതി കൈ മലത്തി
ഞാൻ പറഞ്ഞു : സ്വാതി സമ്മതിക്കുന്നതിന് മുൻപ് ശ്രീക്കുട്ടി സമ്മതിക്കണം അതിനു മൂൻപ് (ആവണിയേ ചേർത്ത് നിർത്തി) ഇവൾ സമ്മതിക്കണം.
അത് കേട്ട അനുമോൾ ആ പെൺ കുട്ടിയെ നോക്കി : എൻറെ പൊന്നു ചേച്ചി വേറെ നല്ല ആൺ പുള്ളാരെ നോക്കിക്കോ. ബാക്കി രണ്ടിനേം പിന്നെ സമ്മതിപ്പിക്കാം. അതിനെ ഒരു രക്ഷേം ഇല്ലാ
ആവണി : ടി കുരുട്ടെ. നീ എന്റെ കയ്യിന്ന് വാങ്ങും
അനുമോൾ : സ്വന്തം കൂട്ടുകാരി ആയിട്ട് കൂടി ചേച്ചി തന്നെ അല്ലെ അശ്വതി ചേച്ചീടേം ചേട്ടന്റേം ലൈൻ പൊളിച്ചു കയ്യിൽ കൊടുത്തത്.
ആവണി അവളെ അടിക്കാൻ ഓടിച്ചു
പെൺപിള്ളേർ എല്ലാരും അന്തം വിട്ട് എന്നെ നോക്കി
ഞാൻ : സമയം പോലെ സ്വാതി പറഞ്ഞു തരും. ഇപ്പോൾ വാ കഴിക്കാം
സ്മിത ചേച്ചി പോയി പ്ലേറ്റ് എടുത്തോണ്ട് വന്നു ഒരു വലിയ തളികയും പിന്നെ ഒരു കറി ഒഴിക്കാൻ ഒരു പാത്രവും
ഞാൻ പൊതികൾ അഴിച്ചു അവർക്ക് വച്ചു കൊടുത്തു. എല്ലാവരും വട്ടം കൂടി ഇരുന്നു കഴിക്കാൻ തുടങ്ങി സ്വാതി സ്മിത ചേച്ചി ആവണി ഇവർ മൂന്നും വിളമ്പാൻ സഹായിച്ചു
ഞാൻ സ്വാതിയേ വിളിച്ചു മുകളിലേക്ക് കയറി
ഞാൻ : എന്തായി ഷിബുന്റെ കാര്യം വല്ലതും നടക്കോ
സ്വാതി : ഒന്ന് സൂചിപ്പിച്ചു വച്ചിട്ടുണ്ട് വൈകീട്ട് വരുമ്പോൾ ഷിബു ചേട്ടനെ പരിചയപെടുത്താം
ഞാൻ: ഒക്കെ
സ്വാതി : അതെ ഇത് സെറ്റ് ആക്കാൻ ചിലവുണ്ടെ
ഞാൻ : അതൊക്കെ നമുക്ക് ചെയ്യിക്കാം ആദ്യം നീ പ്രോസീഡ് ചെയ്യ്. നമ്മടെ തള്ളമാരുടേം ഷീബ ചേച്ചീടേം മുന്നിൽ ഞാൻ വെല്ലു വിളി നടത്തി ഇതിന്റെ പേരിൽ
സ്വാതി : അവരെങ്ങനെ അറിഞ്ഞു
ഞാൻ : ഇന്ന് നിങ്ങൾ സംസാരിക്കുന്നത് ഷീബ ചേച്ചി കേട്ടു.
സ്വാതി : അപ്പോ കയ്യിന്ന് പോയി അല്ലെ?
ഞാൻ : ഇല്ലടി സംഗതി അവന്റെ സൈഡ് ക്ലിയർ ആണ്. ഇനി അപ്പുറത്തെ ഗ്രീൻ സിഗ്നൽ ആണ് വേണ്ടത്
അപ്പോഴേക്കും സ്മിത ചേച്ചി വിളിച്ചു.
സ്വാതി : നോക്കാം വാ
ഞങ്ങൾ താഴേക്കിറങ്ങി അവർ മൂന്നും കഴിക്കാൻ ഇരുന്ന ഓരോരുത്തർ ആയി കഴിച്ചു എണീറ്റു
ഞങ്ങളെല്ലാം നടുമുറ്റത്തിന് ചുറ്റും കൂടി ഇരുന്നു
ആ നേരം ഷിബു ആനക്ക് പട്ട വെട്ടാൻ അവിടെ എത്തി. ഞാൻ അവനെ അകത്തേക്ക് കൂട്ടി കൊണ്ട് വന്നു
ഞാൻ :ഇത് ഷിബു എന്റെ ആത്മാർത്ഥ സുഹൃത്ത് സ്വന്തമായി തൊഴിലെടുത്ത് ജീവിക്കുന്നു
ഷിബു ഒരു ഹായ് പറഞ്ഞൂ എല്ലാവരോടും. നിന്ന് പരുങ്ങുകയായിരുന്നു അവൻ
സ്വാതി : ഷിബു ചേട്ടാ ഇന്നലെ ചേട്ടനോക്കെ ആരെയാ തല്ലിയെ
ഞാൻ : ആ സച്ചുനെ പിന്നെ ടൈൽ പണിക്ക് പോകുന്ന സതീശനെ
സ്വാതി : ആരാ ആ സതീശന്റെ കൈ ഓടിച്ചത്?
